മരണ മണി മുഴക്കിയ മതം അതിന്‍റെ അവസാന ശ്വാസം വലിക്കുന്നു




“ഇസ്ലാം” മരിച്ചു കഴിഞ്ഞിരിക്കുന്നു !
-----------------------------------------------------------
സൌദി രാജാവ് മെലാനിയ മദാമ്മയെ കൈ പിടിച്ചു കുലുക്കി സ്വീകരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തതു പതിവു പോലെ വിശ്വാസികളും മുനാഫിഖുകളുമായ സുഹൃത്തുക്കളെ പ്രകോപിതരാക്കിയതായി കാണുന്നു. “ഇസ്ലാം മരിച്ചോ?” എന്ന ചോദ്യമാണു അവരെ ചൊടിപ്പിച്ചത്. ഇസ്ലാമില് എന്തെങ്കിലും നല്ല മാറ്റം കണ്ടാലും ഞാന് അതിനെ പരിഹസിക്കുന്നു എന്ന താജുദ്ദീന് സാഹിബിന്റെ സ്ഥിരം ആരോപണം അദ്ദേഹവും ആവര്ത്തിക്കുന്നു. മറ്റൊരു സുഹൃത്തു പറയുന്നത് എന്റെ ഭാര്യക്കു അബുദാബി ഷെയ്ഖ് സായിദ് പള്ളിയില് കയറാന് പര്ദയിടേണ്ടി വന്നതു പോലുള്ള ഒരു അനിവാര്യത മാത്രമാണു സൌദി രാജാവിനും വന്നു ഭവിച്ചത് എന്നാണു.
ഞാന് പറയാന് ശ്രമിക്കുന്നതും മേല് പറഞ്ഞ “അനിവാര്യത”കളുടെ കുത്തൊഴിക്കിനെപ്പറ്റി തന്നെയാണു.
കാലം കുത്തിഒഴുകി മുന്നോട്ടു കുതിക്കുമ്പോള് ഇങ്ങനെയുള്ള അനേകായിരം അനിവാര്യതകള് മുന്നില് വന്നു മുട്ടും. അതിനെ അവഗണിച്ചുകൊണ്ട് നമുക്ക് ഒരടി മുന്നോട്ടു നീങ്ങാനാവാത്ത നിര്ബന്ധിതാവസ്ഥ വന്നു ചേരും. അങ്ങനെ വന്നു ഭവിക്കുന്ന അനിവാര്യതകള് കുന്നു കൂടിക്കൂടി യാണു പഴഞ്ചന് ജീവിത ദര്ശനങ്ങളുടെ മരണവും വംശനാശവുമൊക്കെ സംഭവിക്കുന്നത്.
സൌദിരാജാവിന്റെ പ്രവൃത്തി ഇസ്ലാമല്ല എന്നാണു ഒരു വാദം. എന്നാല് താജുദ്ദീനെപോലുള്ളവര് അതാണു യഥാര്ത്ഥ ഇസ്ലാം എന്നും പറഞ്ഞു നോക്കുന്നു.
യഥാര്ത്ഥ ഇസ്ലാം ഏതാണു? എവിടെയാണുള്ളത്? എന്നു ചോദിച്ചാല് ഇസ്ലാമിസ്റ്റുകള്ക്ക് ഉത്തരമേയില്ല. ദുനിയാവിലെവിടെയും ഒരു പഞ്ചായത്തു വാര്ഡില് പോലും “യഥാര്ത്ഥ ഇസ്ലാം” പ്രയോഗത്തിലില്ല എന്നവര് സമ്മതിക്കും.
പിന്നെ എവിടെയാണുള്ളത്? അതു കുര് ആനിലും ഹദീസിലുമാണുള്ളത് എന്നാവും ചിലരുടെ വാദം. അതെ!. യതാര്ത്ഥ ഇസ്ലാം കുര് ആനിലും ഹദീസിലുമാണുള്ളത്. അതാണു പ്രായോഗിക ദുനിയാവില് മരിച്ചു എന്നു ഞാന് വിധിയെഴുതുന്ന ഇസ്ലാം. ആ ഇസ്ലാമിനോട് വിദൂര ബന്ധം പോലും ഉള്ളതല്ല ഇന്നു ലോകത്തെമ്പാടുമുള്ള ഇസ്ലാം. അല്പമെങ്കിലും ബന്ധം ഉണ്ടെങ്കില് അത് ഐ എസ് ഐ എസ് താലിബാന് പോലുള്ള അപൂര് വ്വവിഭാഗങ്ങള്ക്കു മാത്രമേയുള്ളു. ആ ഇസ്ലാമാകട്ടെ അഫ്ഗാന് മലയിടുക്കുകളിലെ കരിമ്പുകക്കുള്ളിലും സിറിയന് തെരുവിലെ കെട്ടിടാവശിഷ്ടങ്ങള്ക്കടിയിലും ഞെരിഞ്ഞു മരിച്ചു കൊണ്ടിരിക്കുന്നു.
ലോകത്തൊരുപാടു “മുസ്ലിംങ്ങളു“ണ്ട്. അവര് നിസ്കരിക്കുന്നുണ്ട് ഹജ്ജിനു പോകുന്നുണ്ട്. ആചാരാനുഷ്ഠാനങ്ങളിലേര്പ്പെടുന്നുണ്ട്. അതൊക്കെ ശരി തന്നെ; പക്ഷെ ലോകത്തെവിടെയും “ഇസ്ലാം” ഇല്ല. ഇസ്ലാം എന്ന സമ്പൂര്ണ സമഗ്ര ജീവിതവ്യവസ്ഥയില്ല. അതു വംശനാശമടയുകയും പകരം അതില് നിന്നും പരിണമിച്ചുണ്ടായ പുതിയ ഇസ്ലാമിക വകഭേദങ്ങള് മാത്രം നിലനില്ക്കുകയും ചെയ്യുന്നു.
കഴിഞ്ഞ അര നൂറ്റാണ്ടു കാലത്തിനിടയ്ക്കു ഇസ്ലാമിനുണ്ടായ പരിണാമം എനിക്കു നേരില് നിരീക്ഷിക്കാന് കഴിഞ്ഞിട്ടുണ്ട്. ഹലാലുകള് പലതും ഹറാമുകളായും ഹറാമുകളെത്രയോ ഹലാലുകളായും പരിണമിച്ചതിന്റെ നൂറുനൂറുദാഹരണങ്ങള് മനസ്സിലൂടെ മിന്നി മറയുന്നുണ്ട്. അക്ഷരം പഠിക്കുന്നതും സ്കൂളില് പോകുന്നതും ചിത്രം വരയ്ക്കുന്നതും മുടി വളര്ത്തുന്നതും മുടി വെട്ടുന്നതും പാട്ടു കേള്ക്കുന്നതും പാട്ടു പാടുന്നതും സിനിമ കാണുന്നതും ടി വി ഘടിപ്പിക്കുനതും അടി വസ്ത്രം ധരിക്കുന്നതും മറ്റും മറ്റുമായി ഒരു പാടു ഹറാമുകള് പിന്നീട് ഹലാലായി പരിണമിച്ചു. പെണ് കുട്ടികള് സ്കൂളില് പഠിക്കുന്നതു, അവര് സ്റ്റേജില് കയറുന്നത്, നൃത്തം ചെയ്യുന്നത് പാട്ട് പാടുന്നത് എല്ലാം വിലക്കായിരുന്നു.
എല്ലാറ്റിനും ഹദീസിലും കുര് ആനിലും തന്നെ ആധികാരിക ദീനി തെളിവും സാക്ഷ്യവും ഉണ്ടുതാനും.
ഇന്ന് മതസംഘടനകള്ക്കു തന്നെ ടി വി ചാനലുകളായി. പാട്ടും കൂത്തും സിനിമയും നൃത്തവുമൊക്കെയായി മതവും മതം വിലക്കിയ “ഹറാം പിറപ്പു”കളും കൂടിക്കുഴഞ്ഞു. !
സ്ത്രീകള്ക്ക് പൊതു വ്യവഹാരങ്ങളില് പങ്കെടുക്കാനോ സാക്ഷ്യം രേഖപ്പെടുത്താനോ ഇസ്ലാമില് അനുവാദമില്ല. അവര് ഭരണകാര്യങ്ങളില് ഇടപെട്ടു കൂടാ എന്നു പ്രവാചകന്റെ തിരുമൊഴിയുണ്ട്. സ്ത്രീകള് മാത്രം സാക്ഷികളായുള്ള അനിവാര്യ സാഹചര്യത്തില് മാത്രമേ അവരുടെ സാക്ഷ്യം പോലും പരിഗണിക്കാവൂ. അതും പുരുഷ സാക്ഷ്യത്തിന്റെ പാതി മൂല്യം കണക്കാക്കി മാത്രം എന്നാണു വെളിപാടു കിതാബില് പറയുന്നത്. അതു പ്രകാരം സ്ത്രീകള് തെരഞ്ഞെടുപ്പില് മത്സരിക്കുക പോയിട്ട് വോട്ടു ചെയ്യുന്നതു പോലും അനിസ്ലാമികമാണു. അഥവാ വോട്ട് അനുവദിച്ചാല് തന്നെ ആണ് വോട്ടിന്റെ പകുതി മൂല്യമേ കണക്കാക്കാന് പറ്റൂ. കോടതി സാക്ഷ്യത്തിനു പോലും യോഗ്യതയില്ലാത്ത മുസ്ലിം സ്ത്രീ ഇവിടെ നമ്മുടെ പരമോന്നത നീതി പീഠത്തില് ന്യായാതിപസ്ഥാനത്തിരുന്നു നൂറു കോടി ജനത്തിനു ന്യായം വിധിക്കാന് യോഗ്യത നേടിയിട്ടുണ്ട്! ഇന്നു സ്ത്രീകളാണു നമ്മുടെ സ്വയം ഭരണസ്ഥാപനങ്ങളധികവും ഭരിക്കുന്നത്. കാലത്തിന്റെ കുത്തൊഴുക്കില് പല പല “അനിവാര്യതകളും” വന്നു കൂടി ഇസ്ലാമിന്റെ ഒറിജിനല സത്ത ഒന്നൊന്നായി കലങ്ങിപ്പോകുന്നതിന്റെ ഉദാഹരണങ്ങള് ഇനിയുമുണ്ട് എണ്ണിപ്പറഞ്ഞാല് തീരാത്തത്ര.
സൌദിയില് സ്ത്രീകള്ക്കു ഡ്രൈവിങ് വിലക്കുണ്ട്. പല രാജ്യങ്ങളിലും ഇന്നും സ്ത്രീക്കു വോട്ടവകാശമില്ല . അതൊക്കെ ഇന്നല്ലെങ്കില് നാളെ മാറ്റേണ്ടത് അനിവാര്യമായിത്തീരും. സ്ത്രീക്കും പുരുഷനും തുല്യ സ്വത്തവകാശം എന്നത് ഇറാനുള്പ്പെടെ പല ഇസ്ലാം രാജ്യങ്ങളിലും ഇപ്പോള് തന്നെ പരിഗണനാവിഷയമാണു. തടഞ്ഞു വെക്കാനാവാത്ത അനിവാര്യത ! സ്ത്രീയുടെ മുഖം കാണുന്നതും ശബ്ദം കേള്ക്കുന്നതും സ്ത്രീകള് വീടു വിട്ടു പുറത്തിറങ്ങുന്നതുമൊക്കെ അനിസ്ലാമികം തന്നെയാണു . പ്രമാണപ്രകാരം. അതൊക്കെ പോയി. ഇന്നു കൈ പിടിച്ചു കുലുക്കുന്നതു വരെ എത്തി. നാളെ കെട്ടിപ്പിടിക്കലും ഉമ്മവെക്കലും “അനിവാര്യമാ”കും. !
എത്രയോ ഇസ്ലാമിക ആചാരങ്ങളും കല്പനകളും ഇതിനകം ലോകമാകെത്തന്നെ കാലഹരണപ്പെട്ടു കഴിഞ്ഞു. ഇസ്ലാം സര് വ്വാത്മനാ അംഗീകരിച്ച അടിമത്ത സമ്പ്രദായം നിരോധിക്കാന് ഇസ്ലാമിക രാജ്യങ്ങള് നിര്ബന്ധിതമായതു കഴിഞ്ഞ നൂറ്റാണ്ടില് വന്നു ഭവിച്ച മറ്റൊരനിവാര്യതയായിരുന്നു. അങ്ങനെയങ്ങനെ കാലത്തിനൊപ്പം അതിജീവിച്ചു പോകാനായി അനിവാര്യതകളെ പുല്കി പുല്കി “യഥാര്ത്ഥ ഇസ്ലാം” അപ്രത്യക്ഷമാവുകയും പകരം -ഏതാണു ഇസ്ലാം എന്നോ എന്താണു ഇസ്ലാം എന്നോ എവിടെയാണതുള്ളതെന്നോ ഒരു മുസ്ലിമിനും ചൂണ്ടിക്കാടാനാവാത്ത വിധം -ഇസ്ലാം മറ്റെന്തൊക്കെയോ ആയിത്തീരുകയാണുണ്ടായത്. ഈ അര്ത്ഥത്തിലാണു ഇസ്ലാം മരിച്ചു കഴിഞ്ഞു എന്നു ഞാന് വിലയിരുത്തുന്നത്.
ആറാം നൂറ്റാണ്ടിലെ ഒരു ഗോത്ര ജനതയ്ക്കായി തയ്യാറാക്കിയ ഒരു പ്രാകൃത ജീവിത ദര്ശനമാണു ഇസ്ലാം. -“യഥാര്ത്ഥ ഇസ്ലാം”- . അതിനിന്നു പ്രസക്തിയേതുമില്ല. അതു തീര്ത്തും കാലഹരണപ്പെട്ടു. എന്നാല് ഒരു സ്വത്വ സമൂഹം എന്ന നിലയില് മുസ്ലിങ്ങള് ഒരു സമുദായമായി നിലനില്ക്കുന്നുണ്ട്. കാക്കത്തൊള്ളായിരം വകഭേദങ്ങളും തമ്മില് തല്ലുമായി.! അതിനിടയില് പൊടി പോലുമില്ല കണ്ടു പിടിക്കാന് എന്ന പരുവത്തിലാണു യഥാര്ത്ഥ ഇസ്ലാമിന്റെ അവസ്ഥ ! അതു മരിച്ചു കഴിഞ്ഞു. അഥവാ വംശനാശമടഞ്ഞു കഴിഞ്ഞു. ! ഇന്നുള്ളതു മറ്റു ചില സ്പീഷീസുകള് മാത്രം !
കുറെ വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും മാത്രമായി മനുഷ്യനും ദൈവവും തമ്മിലുള്ള ഒരു ഇടപാടു മാത്രമായിരുന്നു മതം എങ്കില് ഇങ്ങനെയൊരു പരിണാമം അനിവാര്യമാകുമായിരുന്നില്ല. ഈ മതത്തെ ഇത്ര മാത്രം കുറ്റപ്പെടുത്തേണ്ടതായും വരുമായിരുന്നില്ല. മനുഷ്യന്റെ സര് വ്വമാന ജീവിതവ്യവഹാരങ്ങളിലും “സമഗ്രമായി” കൈ വെക്കുന്ന ഒന്നായതാണു ഇസ്ലാമിനെ ഇത്രയും അപ്രസക്തമാക്കിയത്. അപകടകരമാക്കിയതും.
മാറുകയും പരിഷ്കരിക്കപ്പെടുകയും ചെയ്യുന്ന മനുഷ്യ സമൂഹത്തിനു അത് അസ്വീകാര്യമായിത്തീര്ന്നത് അതുകൊണ്ടാണു. !
മതമെന്നതു ഈമാന് കാര്യങ്ങളും ഇസ്ലാം കാര്യങ്ങളും മാത്രമാണെങ്കില് മരിച്ചിട്ടില്ല .സമഗ്ര ജീവിത പദ്ധതിയാണെങ്കില് അതു മരിച്ചു കഴിഞ്ഞിരിക്കുന്നു
കടപ്പാട് EA JABBAR

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം