ഇസ്ലാമിക നിയമം ഇല്ലാത്ത വ്യവസ്ഥയില്‍ ഒരു മുസ്ലിമിന് ജീവിക്കാന്‍ പറ്റില്ല
ഇസ്ലാമിക ശരിയത്ത് അല്ലാത്ത വ്യവസ്ഥയില്‍ ഒരു മുസ്ലിമിന് ജീവിക്കാന്‍ പറ്റില്ല
*********************************************************************
An-Nisaa-4
അവിശ്വാസികളുടെ ഇടയില്‍ തന്നെ ജീവിച്ചുകൊണ്ട്) സ്വന്തത്തോട് അന്യായം ചെയ്തവരെ മരിപ്പിക്കുമ്പോള്‍ മലക്കുകള്‍ അവരോട് ചോദിക്കും: നിങ്ങളെന്തൊരു നിലപാടിലായിരുന്നു? അവര്‍ പറയും: ഞങ്ങള്‍ നാട്ടില്‍ അടിച്ചൊതുക്കപ്പെട്ടവരായിരുന്നു. അവര്‍ (മലക്കുകള്‍) ചോദിക്കും: അല്ലാഹുവിന്‍റെ ഭൂമി വിശാലമായിരുന്നില്ലേ? നിങ്ങള്‍ക്ക് സ്വദേശം വിട്ട് അതില്‍ എവിടെയെങ്കിലും പോകാമായിരുന്നല്ലോ. എന്നാല്‍ അത്തരക്കാരുടെ വാസസ്ഥലം നരകമത്രെ. അതെത്ര ചീത്ത സങ്കേതം!(97)
വിവരണം
ഈ വചനത്തില്‍ പ്രസ്താവിച്ചതിന്‍റെ താല്‍പര്യം ഇങ്ങിനെ മനസ്സിലാക്കാം: ശത്രുരാ ജ്യമായ 'ദാറുല്‍ ഹര്‍ബി' ല്‍ താമസിക്കുകയും, ഇസ്‌ലാമിന്‍റെ നാടായ 'ദാറുല്‍ ഇസ്‌ലാമി'ലേക്ക് ഹിജ്‌റഃ പോരുവാന്‍ തയ്യാറാകാതിരിക്കുകയും ചെയ്യുക വഴി സ്വന്തം ദേഹങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നവര്‍ അതേ അവസ്ഥയില്‍ മരണമടയുന്നപക്ഷം, അവരുടെ ആത്മാക്കളെ പിടിച്ചെടുക്കുന്ന മലക്കുകള്‍ അവരോട്: നിങ്ങള്‍ എന്തവസ്ഥയിലായിരുന്നു - നിങ്ങളുടെ മതകാര്യങ്ങള്‍ നിങ്ങളെങ്ങിനെ കൈകാര്യം ചെയ്തു - നിങ്ങള്‍ ഏത് കക്ഷിയിലായിരുന്നു - എന്നിങ്ങിനെ ആക്ഷേപി ക്കുകയും ഭല്‍ത്സിക്കുകയും ചെയ്യും. ഞങ്ങള്‍ ദുര്‍ബ്ബലരായിരുന്നു - ഞങ്ങള്‍ക്ക് മത നിഷ്ഠ പാലിക്കുവാന്‍ തക്ക ശക്തിയും പ്രതാപവുമില്ലായിരുന്നു - ഞങ്ങള്‍ ശത്രുക്കള്‍ക്ക് വഴങ്ങിക്കഴിയേണ്ടിവന്നു - എന്നൊക്കെയായിരിക്കും അവരുടെ മറുപടി. അപ്പോള്‍ അല്ലാഹുവിന്‍റെ ഭൂമി വിശാലമായതായിരുന്നില്ലേ - നിങ്ങള്‍ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന നാട്ടിലേക്ക് പോകാമായിരുന്നില്ലേ - എന്തുകൊണ്ട് ശത്രുക്കളുടെ ഇടയില്‍ തന്നെ ചുറ്റിപ്പറ്റിക്കൂടി? എന്നൊക്കെ പറഞ്ഞു മലക്കുകള്‍ അവരെ ഖണ്ഡിക്കും. ഇങ്ങിനെയുള്ളവരുടെ ഒഴികഴിവുകള്‍ അല്ലാഹുവിങ്കല്‍ സ്വീകാര്യമല്ല. അവര്‍ക്ക് അല്ലാഹു നരകശിക്ഷ നല്‍കുകതന്നെ ചെയ്യും
(4-88/91) എന്തുപറ്റി? കപടവിശ്വാസികളുടെ കാര്യത്തില്‍ നിങ്ങള്‍ രണ്ടു കക്ഷികളായല്ലോ? അവര്‍ സമ്പാദിച്ചിട്ടുള്ള തിന്മകളുടെ ഫലമായി അല്ലാഹു അവരെ തലകീഴായി മറിച്ചിരിക്കുന്നു. അല്ലാഹു സന്മാര്‍ഗം നല്‍കാത്തവര്‍ക്കു നിങ്ങള്‍ സന്മാര്‍ഗം നല്‍കാമെന്നാശിക്കുകയാണോ? എന്നാല്‍, അല്ലാഹു വഴിതെറ്റിച്ചവനുവേണ്ടി ഒരു വഴിയും കണ്ടെത്താന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. തങ്ങള്‍ എവ്വിധം നിഷേധിച്ചുവോ, അവ്വിധം നിങ്ങളും സത്യം നിഷേധിക്കണമെന്നും അങ്ങനെ നിങ്ങളെല്ലാവരും സമന്മാരാവണമെന്നുമാണവരാഗ്രഹിക്കുന്നത്. അതിനാല്‍, ദൈവികമാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞു വരുന്നതുവരെ, അവരില്‍ ആരെയും മിത്രങ്ങളായി സ്വീകരിക്കാതിരിക്കുക. സ്വദേശം വെടിയാന്‍ കൂട്ടാക്കുന്നില്ലെങ്കില്‍, അവരെ കണ്ടേടത്തുവെച്ച് പിടികൂടുകയും വധിക്കുകയും ചെയ്തുകൊള്ളുക. അവരില്‍ ആരെയും നിങ്ങള്‍ സ്വന്തം തോഴനോ തുണയോ ആക്കാതിരിക്കുക. നിങ്ങളുമായി കരാറിലേര്‍പ്പെട്ടിട്ടുള്ള ജനതയോട് ചേര്‍ന്ന കപടന്മാര്‍ ഈ വിധിയില്‍നിന്നൊഴിവാകുന്നു. അപ്രകാരം, നിങ്ങളോടോ സ്വന്തം ജനത്തോടോ യുദ്ധം ചെയ്യാന്‍ മനസ്സുവരാതെ നിങ്ങളെ സമീപിക്കുന്ന കപടവിശ്വാസികളും അതില്‍നിന്നൊഴിവാകുന്നു. അല്ലാഹു ഇച്ഛിച്ചിരുന്നുവെങ്കില്‍ അവരെ നിങ്ങള്‍ക്കെതിരില്‍ നിയോഗിക്കുകയും അങ്ങനെ അവര്‍ നിങ്ങളോടു പോരാടുകയും ചെയ്യുമായിരുന്നു. നിങ്ങളോടു യുദ്ധം ചെയ്യാതെ മാറിനില്‍ക്കുകയും നിങ്ങളുമായി സന്ധിയും സമാധാനവും ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുകയാണെങ്കില്‍, പിന്നെ അവരെ ആക്രമിക്കുന്നതിന് ഒരു ന്യായവും അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയിട്ടില്ല. മറ്റൊരുവിഭാഗം കപടവിശ്വാസികളെ ഇപ്രകാരം കാണാം: അവര്‍ നിങ്ങളോടും സ്വജനത്തോടും സമാധാനത്തില്‍ കഴിയാനാഗ്രഹിക്കുന്നു. പക്ഷേ, കുഴപ്പത്തിനവസരം ലഭിക്കുമ്പോഴെല്ലാം അവര്‍ അതില്‍ ചാടിവീഴുന്നു. ഇക്കൂട്ടര്‍ നിങ്ങള്‍ക്കെതിരെ വരുന്നതില്‍നിന്നു മാറിനില്‍ക്കുകയും നിങ്ങളോടു സന്ധിയും സമാധാനവും അപേക്ഷിക്കുകയും സ്വകരങ്ങള്‍ അടക്കിവയ്ക്കുകയും ചെയ്യുന്നില്ലെങ്കില്‍, എവിടെവെച്ചു കണ്ടാലും പിടികൂടുകയും വധിക്കുകയും ചെയ്തുകൊള്ളുക. അവരുടെ നേരെ കരമുയര്‍ത്തുന്നതിന് നാം നിങ്ങള്‍ക്ക് തെളിഞ്ഞ ന്യായം നല്‍കിക്കഴിഞ്ഞിരിക്കുന്നു.
വിവരണം
മക്കയിലും ഇതര അറബിപ്രദേശങ്ങളിലുമുണ്ടായിരുന്ന മുനാഫിഖുകളുടെ
പ്രശ്‌നത്തെക്കുറിച്ചാണ് ചര്‍ച്ച. അവര്‍ ഇസ്‌ലാം സ്വീകരിച്ചിരുന്നു.
എന്നാല്‍, അവര്‍ ദാറുല്‍ ഇസ്‌ലാമിലേക്ക് ഹിജ്‌റ ചെയ്യാതെ അവിശ്വാസികളായ
സ്വജനതയൊന്നിച്ച് പഴയപോലെ നിവസിക്കുകയാണുണ്ടായത്. ഇസ്‌ലാമിനും
മുസ്‌ലിംകള്‍ക്കുമെതിരായി അവര്‍ നടത്തിയിരുന്ന സകല പ്രവര്‍ത്തനങ്ങളിലും
ഏറക്കുറെ ഇവര്‍ പങ്കുവഹിക്കുകയും പതിവായിരുന്നു. ഈ കപടന്മാരോട് ഏത് നയം
സ്വീകരിക്കണം എന്ന പ്രശ്‌നം മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം വളരെ
സങ്കീര്‍ണമായിത്തീര്‍ന്നു. കലിമ ചൊല്ലിയവരും നമസ്‌കാരവും നോമ്പും
അനുഷ്ഠിക്കുന്നവരും ഖുര്‍ആന്‍ പാരായണം ചെയ്യുന്നവരുമാകയാല്‍ ഏത് നിലക്കും
അവര്‍ മുസ്‌ലിംകളാണെന്നും അതിനാല്‍, അവിശ്വാസികളോടുള്ള നയം അവരോട്
കൈക്കൊള്ളാന്‍ പാടില്ലെന്നുമായിരുന്നു ചിലരുടെ പക്ഷം. ഈ ഖണ്ഡികയില്‍
പ്രസ്തുത പ്രശ്‌നത്തിനുള്ള തീരുമാനമാണ് അല്ലാഹു നല്‍കുന്നത്.
ഇവിടെ ഒരു സംഗതി വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്. അല്ലെങ്കില്‍
ഖുര്‍ആനിലെ ഈ സ്ഥലം മാത്രമല്ല, ഹിജ്‌റ ചെയ്യാത്ത മുസ്‌ലിംകളെ മുനാഫിഖുകളായി
പരിഗണിച്ചിട്ടുള്ള എല്ലാ സ്ഥലങ്ങളും മനസ്സിലാക്കുന്നതില്‍
തെറ്റുപറ്റിയേക്കും. നബി(സ) തിരുമേനി മദീനയിലേക്ക് പലായനം ചെയ്തതോടെ
സത്യവിശ്വാസികള്‍ക്ക് തങ്ങളുടെ ദീനിന്റെയും വിശ്വാസത്തിന്റെയും
താല്‍പര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമാറുള്ള ചെറിയൊരു പ്രദേശം
അറേബ്യയില്‍ കൈവന്നു. തദവസരത്തില്‍ ദൈവശാസന ഇതായിരുന്നു: അവിശ്വാസികളുടെ
മര്‍ദനങ്ങള്‍ക്കിരയായ, ഇസ്‌ലാമിക ജീവിതം നയിക്കാന്‍ സ്വാതന്ത്ര്യമില്ലാത്ത
വിശ്വാസികള്‍ എവിടെയുണ്ടെങ്കിലും സ്വദേശം ത്യജിച്ച് ദാറുല്‍ഇസ്‌ലാമില്‍,
മദീനയില്‍ എത്തണം. എന്നാല്‍, ഹിജ്‌റ ചെയ്യാന്‍ കഴിവുണ്ടായിരുന്നിട്ടും
ചിലര്‍ സ്വദേശത്തുതന്നെ ഉറച്ചുനില്‍ക്കുകയാണുണ്ടായത്. അവര്‍ക്ക് തങ്ങളുടെ
വാസസ്ഥലങ്ങളും കൂട്ടുകുടുംബങ്ങളും ബന്ധുമിത്രങ്ങളും സ്വകാര്യ
താല്‍പര്യങ്ങളുമായിരുന്നു ഇസ്‌ലാമിനേക്കാള്‍ പ്രധാനം. ഇത്തരക്കാരെല്ലാം
കപടവിശ്വാസികളായി കണക്കാക്കപ്പെട്ടു. ഗത്യന്തരമില്ലാത്തതുകൊണ്ട് ഹിജ്‌റ
ചെയ്യാതെ സ്വദേശത്തുതന്നെ കഴിഞ്ഞുകൂടുന്നവരാകട്ടെ, അവശന്മാരുടെ
കൂട്ടത്തില്‍ എണ്ണപ്പെടുകയും ചെയ്തു. പതിനാലാം ഖണ്ഡികയില്‍ ഇവരെ സംബന്ധിച്ച
പ്രതിപാദനം വരുന്നുണ്ട്.
അപ്പോള്‍ 'ദാറുല്‍കുഫ്‌റി'ല്‍ കഴിഞ്ഞുകൂടുന്ന ഒരു മുസല്‍മാനെ ഹിജ്‌റ
ചെയ്യാത്തതിന്റെ പേരില്‍ മുനാഫിഖായി വിചാരിക്കണമെങ്കില്‍ ഒന്നുകില്‍
ദാറുല്‍ഇസ്‌ലാമിലേക്ക് പൊതുവായ ക്ഷണം ഉണ്ടായിട്ട് അത് നിരസിക്കണം.
അല്ലെങ്കില്‍, ചുരുങ്ങിയത് ദാറുല്‍ഇസ്‌ലാം അതിന്റെ കവാടം അവര്‍ക്കായി
തുറന്നുവെച്ചിട്ടും അവരത് ഉപയോഗപ്പെടുത്താതിരിക്കണം. ഇങ്ങനെ വരുമ്പോള്‍
ദാറുല്‍കുഫ്‌റിനെ ദാറുല്‍ ഇസ്‌ലാമാക്കാനുള്ള ശ്രമത്തില്‍ ഭാഗഭാക്കാവുകയോ,
കഴിവുണ്ടായിട്ടും ഹിജ്‌റ പോവുകയോ ചെയ്യാതെ സ്വകാര്യ താല്‍പര്യത്തിന്റെ
പേരില്‍ മാത്രം കുഫ്ര്‍ വ്യവസ്ഥയെ ഇഷ്ടപ്പെട്ട് കഴിഞ്ഞുകൂടുന്ന
മുസ്‌ലിംകള്‍ മുനാഫിഖുകളായി ഗണിക്കപ്പെടും. എന്നാല്‍, ദാറുല്‍ഇസ്‌ലാമിന്റെ
ഭാഗത്തുനിന്ന് ക്ഷണമോ അഭയാര്‍ഥികളെ സ്വീകരിക്കാനുള്ള സന്നദ്ധതയോ
ഇല്ലാതിരിക്കുമ്പോള്‍ ഹിജ്‌റ ചെയ്യാത്തതിന്റെ പേരില്‍ മാത്രം ഒരാളെ
മുനാഫിഖെന്ന് കരുതാന്‍ പാടില്ല. യഥാര്‍ഥത്തില്‍ കാപട്യപരമായ വല്ല
പ്രവര്‍ത്തനവും ചെയ്തുവെങ്കില്‍ മാത്രമേ മുനാഫിഖെന്നു ഗണിക്കാന്‍ പാടുള്ളൂ.
തങ്ങള്‍ സ്വീകരിച്ച താല്‍പര്യപൂജയും ദുന്‍യാപൂജയും ഇരുവര്‍ണ നയവും
പരലോകത്തെക്കുറിച്ച അവഗണനയും കാരണം അല്ലാഹു അവരെ വന്ന വഴിക്കുതന്നെ
മടക്കിക്കളഞ്ഞിരിക്കുന്നു എന്ന് സാരം. അവര്‍ കുഫ്‌റില്‍നിന്ന് ഇസ്‌ലാമിന്റെ
ഭാഗത്തേക്കു കാലെടുത്തുവെച്ചു. പക്ഷേ, ഇസ്‌ലാമില്‍
ഉറച്ചുനില്‍ക്കേണ്ടതിനാവശ്യമായ ഏകാഗ്രതയും, ഇസ്‌ലാമിന്റെയും ഈമാനിന്റെയും
താല്‍പര്യങ്ങളോടു കൂട്ടിമുട്ടുന്ന സ്വകാര്യതാല്‍പര്യങ്ങളെ ബലികഴിക്കാനുള്ള
സന്നദ്ധതയും പരലോകത്തിന്റെ പേരില്‍ ഇഹലോകത്തെ ത്യജിക്കുന്നതില്‍ മനുഷ്യന്
സമാധാനം നല്‍കുന്ന ദൃഢവിശ്വാസവും ഇല്ലാത്തതുകൊണ്ട് അവര്‍ പുറകോട്ട്
പോയിരിക്കയാണ്. അതിനാല്‍, ഇന്നവരുടെ കാര്യത്തില്‍ രണ്ടഭിപ്രായത്തിന്
അവകാശമില്ല.
തോഴനോ തുണയോ ആക്കാതിരിക്കുക' എന്ന വിധിയില്‍നിന്നല്ല ഇവരെ
ഒഴിച്ചുനിര്‍ത്തിയത്. പിടികൂടുകയും വധിക്കുകയും ചെയ്യാനുള്ള
ആജ്ഞയില്‍നിന്നാണ്. വധാര്‍ഹരായ കപടവിശ്വാസികള്‍ ഇസ്‌ലാമിക ഗവണ്‍മെന്റുമായി
ഉടമ്പടിയില്‍ വര്‍ത്തിക്കുന്ന ഒരവിശ്വാസി സമുദായത്തിന്റെ
അതിര്‍ത്തിക്കകത്ത് അഭയംപ്രാപിച്ചാല്‍ ആ അതിര്‍ത്തിക്കുള്ളില്‍വെച്ച് അവരെ
പിടികൂടാനോ വധിക്കാനോ പാടില്ല. ദാറുല്‍ഇസ്‌ലാമിലെ ഒരു മുസ്‌ലിം വല്ല
നിഷ്പക്ഷ രാജ്യത്തുവെച്ച് വധാര്‍ഹനായ ഒരു മുനാഫിഖിനെ കണ്ടാല്‍ കൊല
ചെയ്യുന്നതും അനുവദനീയമല്ല. കപടവിശ്വാസിയുടെ രക്തത്തെ മാനിച്ചല്ല,
ഉടമ്പടിയുടെ പാവനതയെ മാനിച്ചാണീ നിരോധനം അല്ലാഹു നല്‍കിയിരിക്കുന്നത്. (ഇതെല്ലാം പറയുന്നത് തഫ്ലീമുല്‍ ഖുര്‍ആന്‍)
വോട്ട് ചെയ്യലും ഇജ്തിഹാദും..
“ഇസ്ലാമികമല്ലാത്ത ഒരു വ്യവസ്ഥ നിലനില്‍ക്കുന്ന രാജ്യത്ത്
ജീവിക്കുന്ന മുസ്ലിംകള്‍ മാറിമാറി വരുന്ന രാഷ്ട്രീയ സാഹചര്യങ്ങളില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്നത്
‘ഇജ്തിഹാദി’യായ
വിഷയമാണ്”
[ശബാബ് വാരിക,
ഫിബ്രവരി
17,
1995
– സല്‍സബീല്‍ പുസ്തകം:
2
ലക്കം:
9 പേജ്:
33]
--------------------------------------------------------------------------
രാഷ്ട്രീയം.. ഭരണം
“’ഇസ്ലാം രാഷ്ട്രീയമാണ്,
ഭരണമാണ്’
എന്ന് പറയുന്നത് തെറ്റായ നിലപാടും,
‘ഇസ്ലാമില്‍ രാഷ്ട്രീയ-ഭരണ നിയമങ്ങളുണ്ട്’
എന്ന് പറയുന്നത് ശരിയായ നിലപാടുമാണ്”
[ശബാബ് വാരിക,
ജനുവരി
8,
1999]
------------------------------------------------------------------------------------------------------------
ഭരണം ദുന്യാവിന്‍റെ കാര്യം?
“ഭരണം ദുന്‍യാവിന്‍റെ കാര്യമാണ്,
അതിനാല്‍ അതില്‍ പുതിയ രീതി കടത്തിക്കൂട്ടാം. മതകാര്യങ്ങളില്‍ പുതിയത് നിര്‍മ്മിക്കാവതല്ലെന്ന് മാത്രം”
[സല്‍സബീല്‍ ഡിസംബര്‍,
1986
പേജ്:
16]
രാഷ്ട്രീയം ഇസ്ലാമിന്‍റെ ഭാഗം
“മുജാഹിദുകള്‍ മാറിമാറി വരുന്ന രാഷ്ട്രീയ ഗതിവിഗതികളെ
വീക്ഷിച്ച ശേഷം ആവശ്യമായ കാര്യങ്ങളില്‍ ‘ശൂറാ”
നടത്തുകയും തീരുമാനങ്ങള്‍ കൈകൊള്ളുകയും ചെയ്യാറുണ്ട്.. വാസ്തവത്തില്‍
മണ്മറഞ്ഞ മുജാഹിദ് പണ്ഡിതന്‍മാര്‍ ഖുര്‍ആനിന്‍റെയും സുന്നത്തിന്‍റെയും
അടിസ്ഥാനത്തില്‍ ഇജ്തിഹാദ് നടത്തിയതിന്‍റെ വെളിച്ചത്തിലാണ് മുജാഹിദുകളുടെ
രാഷ്ട്രീയ കാഴ്ചപ്പാട് രൂപപ്പെട്ടത്”.
[എന്‍.വി.സക്കരിയ്യ
– ഫേസ് ടു ഫേസ്,
പേജ്:
128]
--------------------------------------------------------------------------------------------------------------
മുജാഹിദ് ഒരു മത സംഘടന.. രാഷ്ട്രീയ സംഘടനയല്ല..
“’കേരള നദവത്തുല്‍ മുജാഹിദീന്‍ ഒരു മത സംഘടനയാണ്,
ആയതിനാല്‍
അതിന് വോട്ടുകള്‍ ഏകീകരിക്കാന്‍ പാടില്ല. വോട്ടുകള്‍ എകീകരിക്കുന്നതോടെ മത
സംഘടനയും രാഷ്ട്രീയ സംഘടനയായി മാറും. രാഷ്ട്രീയ പാര്‍ട്ടി എന്നതിന്‍റെ
നിര്‍വചനങ്ങളിലോന്ന്
വോട്ടുകള്‍ ഏകീകരിക്കുന്ന വിഭാഗം എന്നാണ്. ഒരു മതസംഘടനാ നേതൃത്വം ഇന്ന
പാര്‍ട്ടിക്ക് വോട്ട് ചെയ്യുക എന്ന് പ്രഖ്യാപിക്കുകയും അനുയായികള്‍
അതപ്പടി അംഗീകരിക്കുകയും ചെയ്യുന്ന അവസ്ഥക്ക് പൌരോഹിത്യ വ്യവസ്ഥ എന്നാണ്
പറയുക
– മുജാഹിദ് പ്രസ്ഥാനത്തിന്‍റെ വിഭാവനയിലില്ലാത്ത ഒന്നാണത്.
മറ്റൊന്ന് തൌഹീദിന്‍റെ പേരില്‍ കൂട്ടായ്മയുണ്ടാക്കിയവരുടെ ഭൌതിക കാര്യത്തിലുള്ള അഭിപ്രായ സ്വാതന്ത്ര്യത്തെ നേതൃത്വം വിലമതിക്കുന്നു
എന്നതാണ്. വോട്ടുകള്‍ എകീകരിക്കാതെ,
ഇസ്ലാമിന്
വിരുദ്ധമല്ലാത്ത പാര്‍ട്ടികള്‍ക്ക് വോട്ട് നല്‍കാന്‍ അനുവാദം
കൊടുക്കുന്നതിന്‍റെ അര്‍ഥം... ഇങ്ങനെ ആദര്‍ശാനുയായികളെ
കുഞ്ഞാടുകളാക്കുന്നത് നല്ല നടപടിയായി മുജാഹിദ്
നേതൃത്വം കാണുന്നില്ല”
[വിചിന്തനം വാരിക,
മാര്‍ച്ച് 6,
2009]
-----------------------------------------------------------------------------------------------------------
മുസ്ലിമിന് ഇസ്ലാമല്ലാതെ മറ്റൊരു രാഷ്ട്രീയം ആവശ്യമില്ല!
“’ഇസ്ലാമിക ശരീഅത്തിനെ അക്ഷരാര്‍ഥത്തില്‍ ഗ്രഹിക്കുകയും
മാനവ നന്‍മയിലും നീതിയിലും അതിന്‍റെ സംവിധാനം മനസ്സിലാക്കുകയും ചെയ്ത,
നീതി
രാഷ്ട്രീയം ശരീഅത്തിന്‍റെ ഒരു ഭാഗമാണെന്ന് കാണുകയും ചെയ്ത ഒരാള്‍ക്ക്
മറ്റൊരു രാഷ്ട്രീയ നയം ആവിഷ്കരിക്കുകയോ അനുധാവനം ചെയ്യുകയോ ചെയ്യേണ്ട
ആവശ്യമില്ല”
[ശബാബ് വാരിക,
നവമ്പര്‍
2,
1977]
----------------------------------------------------------------------------------------
മുജാഹിദ് സഖാക്കളേ..
“ലാല്‍ സലാം”..
“സുന്നികള്‍ക്കും സലഫികള്‍ക്കും
ഇന്ത്യയിലെ ഏത് രാഷ്ട്രീയ പാര്‍ട്ടികളിലും ചേര്‍ന്ന് പ്രവര്‍ത്തിക്കാം..
കാരണം അവരത് തൌഹീദിന് വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചിട്ടില്ല”
[വിചിന്തനം,
ഫെബ്രുവരി
6,
2009
– ലേഖനം:
“ജമാഅത്തെ ഇസ്ലാമി ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്നു”]
-----------------------------------------------------------
അവര്‍ കാഫിറുകള്‍,
വഴിപിഴച്ചവര്‍
“മുഹമ്മദ്
നബി കൊണ്ടുവന്ന ശരീഅത്തിനെതിരെ തിരിയാമെന്നും
ആ ശരീഅത്തല്ലാത്ത മറ്റു നിയമങ്ങളനുസരിച്ച് ഭരിക്കാമെന്നും ആരെങ്കിലും
വാദിച്ചാല്‍ അവന്‍ കാഫിറും വഴിപിഴച്ഛവനുമാകുന്നു.. ഇസ്ലാമിക ഭരണത്തിന്
എതിര് നില്‍ക്കുന്ന സോഷ്യലിസം,
കമ്മ്യൂണിസം
പോലുള്ള നശീകരണ പ്രസ്ഥാനങ്ങളിലേക്ക് ക്ഷണിക്കുന്നവര്‍ ജൂതന്‍മാരെക്കാളും
ക്രിസ്ത്യാനികളെക്കാളും വലിയ കാഫിറുകളും വഴിപിഴച്ഛവരുമത്രേ”
അത്തരക്കാരെ പള്ളികളില്‍ ഇമാമും ഖത്തീബുമാക്കരുതെന്ന് ഇബ്നു ബാസ് പ്രത്യേകം നിഷ്കര്‍ഷിക്കുന്നു.
[ഇബ്നു ബാസ്,
മജ്‌മൂഅ ഫതാവാ
1/274]
------------------------------------------------------------------------
ദീനും ദുന്‍യാവും
“യാഥാര്‍ത്ഥ മുസ്ലിമായി ജീവിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളെ
അന്വേഷിക്കേണ്ട ആവശ്യമില്ല. അന്വേഷിച്ചാലൊക്കുകയുമില്ല. മത ഗ്രന്ഥങ്ങള്‍,
സ്വര്‍ണ്ണാഭരണങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍ മുതലായവ വാങ്ങാന്‍ ആരും മീന്‍ മാര്‍ക്കറ്റില്‍
പോവുകയില്ലല്ലോ?”
[സല്‍സബീല്‍,
പുസ്തകം: 2,
ലക്കം: 9,
പേജ്: 32]
--------------------------------------------------------------------------------
മതം രാഷ്ട്രീയം
“മതപരമായ
കാര്യങ്ങളെല്ലാം തന്നെ നബി മുസ്ലിംകളെ പഠിപ്പിക്കുകയും
അവ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്. അവയൊന്നും തന്നെ തീരുമാനിക്കാനുള്ള
അവകാശം മനുഷ്യന്‍റെ യുക്തിക്കോ ബുദ്ധിക്കോ ഇസ്ലാം വിട്ടുകൊടുത്തിട്ടില്ല..
എന്നാല്‍ രാഷ്ട്രീയം ഇസ്ലാം മനുഷ്യബുദ്ധിക്ക് വിട്ട് തന്നിരിക്കുന്നു.
അതൊരു ദീന്‍ കാര്യമായിരുന്നെങ്കില്‍ അങ്ങനെ ചെയ്യുമായിരുന്നില്ല.
രാഷ്ട്രീയത്തിലെ വളരെ പ്രധാനമായ ഭരണത്തിന്‍റെ സ്വഭാവം,
തിരഞ്ഞെടുപ്പ് സമ്പ്രദായം എന്നിവയില്‍ പോലും ഇസ്ലാമിന് സുവ്യക്തമായ നിര്‍ദ്ദേശങ്ങളില്ല”
[എം. ഐ. മുഹമ്മദലി സുല്ലമി
–
‘ജമാഅത്തെ ഇസ്ലാമി പരിവര്‍ത്തനങ്ങളിലൂടെ’
– പേജ്:
67-70]
-----------------------------------------------------------------------------
നിയമ നിര്‍മ്മാണം
– ഹാകിമിയ്യത്ത്
സലഫി പ്രസ്ഥാനത്തിന്‍റെ മൂന്നു തത്വങ്ങള്‍,
തൌഹീദിന്‍റെ മൂന്ന് നിബന്ധനകള്‍
“ഇന്നത്തെ ഭൂരിപക്ഷം ഭരണാധികാരികളും അല്ലാഹുവിന്‍റെ
ഈ അവകാശം (ഹാകിമിയ്യത്ത് - നിയമ നിര്‍മ്മാണത്തിനുള്ള പരമാധികാരം) കൈയ്യടക്കി വെച്ചവരത്രേ.
അല്ലാഹു
ഹലാലാക്കിയത് അവര്‍ ഹറാമാക്കിയിരിക്കുന്നു. അവന്‍ ഹറാമാക്കിയത്
ഹലാലാക്കുകയും ചെയ്തിരിക്കുന്നു... ഇത്തരം അക്രമികള്‍ക്ക് ഈമാനുണ്ടെന്നു
വിശ്വസിക്കുന്നത് ഈമാനിന് നേരെയുള്ള കൈയ്യേറ്റവും അല്ലാഹുവിലുള്ള
അവിശ്വാസവുമാണ്. അല്ലാഹുവിന്‍റെ നിയമങ്ങളെ എതിര്‍ത്തുകൊണ്ട് തങ്ങളുടെ
മേല്‍ക്കോയ്മ സ്ഥാപിച്ച് സ്വയം നിര്‍മ്മിച്ച നിയമങ്ങളാണ് ഇന്ന് ഭൂരിപക്ഷം
ജനങ്ങളും അനുഷ്ടിച്ച്ചുകൊണ്ടിരിക്കുന്നത്. ഇത് പരിതാപകരം
തന്നെ. അതോടൊപ്പം നമസ്കരിക്കുകയും നോമ്പനുഷ്ടിക്കുകയും തങ്ങള്‍
മുസ്ലിംകളാണെന്ന് പറഞ്ഞു നടക്കുകയും ചെയ്യുന്നു അവര്‍’...
അല്ലാഹുവിന്‍റെ ശരീഅത്തിനെ അവലംബമാക്കാതെയോ അതിന്‍റെ അന്തസ്സത്ത ഉള്‍ക്കൊള്ളാതെയോ
മനുഷ്യരുടെ
ഭൌതിക കാര്യങ്ങളില്‍ നിയമ നിര്‍മ്മാണത്തിന്‍റെ പരമാധികാരം
ഒരുത്തനുണ്ടേന്നു ഒരാള്‍ വിശ്വസിച്ചാല്‍ അവന്‍ അല്ലാഹു അല്ലാത്തവര്‍ക്ക്
ഇബാദത്ത് ചെയ്യുകയും വ്യക്തമായ ശിര്‍ക്കില്‍
അകപ്പെടുകയും ചെയ്തത് തന്നെ...
സലഫി
പ്രസ്ഥാനത്തിന്‍റെ വൈജ്ഞാനിക മൂലകങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രാഥമിക
ഘടകങ്ങളത്രേ മേല്‍ പ്രസ്താവിച്ച മൂന്ന് തത്വങ്ങള്‍. തൌഹീദിന്‍റെ
മൂന്ന് നിബന്ധനകളാണിവ. അവയിലോന്നിന് ഇടിവ് പറ്റിയാല്‍ തൌഹീദിന്‍റെ
അടിത്തറക്ക് ഇടിവ് പറ്റിയത് തന്നെ...
[പ്രസിദ്ധ സലഫി പണ്ഡിതനായ,
അബ്ദുര്‍റഹ്മാന്‍ അബ്ദുല്‍ ഖാലിഖ്,
അല്‍-മനാര്‍ മാസിക,
സെപ്തെമ്പര്‍ 1988]
-----------------------------------------------------------------
തൌഹീദ്: ആരാധനാ രംഗത്തും ഭരണ രംഗത്തും
“യഥാര്‍ഥത്തില്‍ ആരാധനാ രംഗത്തെ തൌഹീദും ഭരണരംഗത്തെ
തൌഹീദും സമാസമമാണ്. അല്ലാഹുവിന്‍റെതല്ലാത്ത നിയമങ്ങള്‍ സ്വീകരിക്കുന്നതും ബിംബങ്ങളെ ആരാധിക്കുന്നതും ഒരുപോലെ തന്നെ”
[പ്രസിദ്ധ സലഫി പണ്ഡിതനായ,
അബ്ദുര്‍റഹ്മാന്‍ അബ്ദുല്‍ ഖാലിഖ്,
ബോധനം ദ്വൈമാസിക
– വാല്യം
1
ലക്കം: 4]
----------------------------------------------------------------------------------
അഭിപ്രായങ്ങള്‍