സ്വതന്ത്ര ചിന്തയിലെ ലൈംഗികത മാനസിക വൈകൃതമാകുമ്പോൾ



സ്വതന്ത്ര ചിന്തയിലെ ലൈംഗികത മാനസിക വൈകൃതമാകുമ്പോൾ
************************************************************************

 ചുംബനം ഒരു ചൂടുളള കുളിരാണ്. ഇണയുടെ ചുണ്ടുകളില്‍, കണ്ണുകളില്‍, നെറ്റിത്തടത്തില്‍, പിന്‍കഴുത്തില്‍ അവിടുന്ന് വീണ്ടും താഴേയ്ക്ക് വികാരത്തിന്‍റെ  ചൂടുമായി ചുണ്ടും നാവും അലയുമ്പോള്‍ അനുഭൂതിയുടെ അഗാധതയിലേയ്ക്ക് താണു പോകും. ഒരു തൂവല്‍ പോലെയാണ് നമ്മുടെ ശരീരം പ്രവര്‍ത്തിക്കുക.  ഓരോരുത്തര്‍ക്കും ഓരോ അനുഭൂതിയാണ് ആസ്വാദ്യം. ഒരാളിന്റേത് മറ്റൊരാളിന്റേതിന് സമാനമാകണമെന്നില്ല. തനിക്കു വേണ്ടത് സ്വയം കണ്ടെത്തി അതിനെ ആലിംഗനം ചെയ്ത് സ്വന്തമാക്കുകയാണ് വേണ്ടത്.എന്നാല്‍ അവിടെയൊരു വലിയ സാമുഹിക പ്രശ്നം ഒളിഞ്ഞു കിടപ്പുണ്ട് കുട്ടികൾക്ക് നേരെയുള്ള ലൈംഗിക ആകർഷണത്തെ പ്രോൽസാഹിപ്പിക്കുന്ന അല്ലെങ്കിൽ വർദ്ധിപ്പിക്കുന്നതരത്തിലുള്ള മാനസിക വൈകൃതമാകുമ്പോൾ അതൊരു സാമുഹിക പ്രശ്നമാണ്. കാരണം അതില്‍ ഒരാളുടെ ആസ്വാദനം മാത്രമാണ് നടക്കുന്നത് കുട്ടികള്‍ അവരുടെ സ്നേഹപ്രകടനങ്ങള്‍ക്ക്  മുന്നിലും അല്ലങ്കില്‍  മഞ്ചിനു മുന്നിലും നിവൃത്തിയില്ലാതെ വീഴുന്ന അവസ്ഥയാണ് സൃഷ്ട്ടിക്കുന്നത് ഇവര്‍ ചെയ്യുന്നത് എന്താണ് എന്നുള്ളത് പോലും കുട്ടികള്‍ക്ക് മനസിലാവില്ല അതുകൊണ്ട് തന്നെ ഇതൊരു മാനിസിക വൈകൃതമാണ് ഇവര്‍ ശരിക്കും പറഞ്ഞാല്‍ ഈ കാര്യത്തില്‍ വലിയ മാനിസിക രോഗികള്‍ തന്നെയാണ്. ഒരിക്കലും ഈ വിഷയത്തില്‍ ഇവരോട് കുട്ടു കുടാന്‍ കഴിയില്ല.
   


 ആണ്‍,പെണ്‍ ചെറിയ കുട്ടികളെ ഈ വിധത്തില്‍ ദുരുപയോഗം ചെയ്യുന്ന വലിയ ആണ്‍ പെണ്‍ പുരുഷ സ്ത്രീ വര്‍ഗത്തിനെ അവരുടെ  സ്വതന്ത്രമായ ചിന്തയാണ് അതുകൊണ്ട് ഞങ്ങളുടെ  ശാരീരിക പ്രകടനത്തിനെ ഹനിക്കലാണ്   ഇതൊക്കെ  സ്വതന്ത്ര ചിന്തയുടെ ഭാഗമാണ് എന്ന് പറയുന്നവരോടും അവര്‍ക്ക് വേണ്ടി വാധിക്കുന്നവരെയും നമുക്ക് മത പ്രവാചകരുടെയും അവരുടെ അനുയായികളുടെയും  കുട്ടത്തില്‍ തന്നെ പെടുത്താം.  ആറാം വയസിലുള്ള പെണ്‍കുട്ടിയോട് കാമാസക്തി കാണിച്ചുകൊണ്ട് വിവാഹം ചെയിത ആളിനെ പുവിട്ടു പുജിക്കുന്ന സാമുഹികാവബോധത്തിലേക്കു നയിക്കുന്ന ആളുകളെയും ഇവരും തമ്മില്‍ എന്താണ് ഈ കാര്യത്തിലുള്ള വ്യത്യാസം? ഒന്നുമില്ല എന്ന് തന്നെ പറയാം  അത് കൊണ്ട് ഇങ്ങനെയുള്ള ക്ലപ്പന്മാരെ സ്വതന്ത്ര ചിന്തകരായി കാണാന്‍ എനിക്ക് കഴിയുകയില്ല അവര്‍ക്ക് ഇതൊരു തരം മാനസിക വൈകൃതമാണ്.  ഇതിനെ എങ്ങനെയാണു കുട്ടികള്‍ മറി കടക്കുക ഒരേയൊരുപോംവഴിമാത്രമാണ്നമുക്ക്മുന്നിലുള്ളത്.   എന്താണ് ശരി ? എന്താണ് തെറ്റ്? എന്ന് തിരിച്ചറിയാത്ത പ്രായത്തിൽ തന്നെയാണ് ആരോഗ്യകരമായ ലൈംഗിക വിദ്യാഭ്യാസം കുട്ടികളിലേക് എത്തേണ്ടത്. എവിടെയൊക്കെ മറ്റൊരാള്‍ക്ക് തന്റെ  ശരീരത്തില്‍ കൈ വെക്കാമെന്നും എവിടെയൊക്കെ വെക്കാന്‍ പാടില്ല എന്നുമുള്ള വിദ്യാഭ്യാസം കൊടുക്കുക അതുമുലം സ്വയം എന്‍റെ അവകാശങ്ങള്‍ എന്തൊക്കെയാണ് എന്നും അത് എവിടെവരെ പോകാമെന്നും കുട്ടികള്‍ക്ക്  മനസിലാക്കാന്‍ കഴിയും  ഇതൊക്കെ മനസിലായി കഴിഞ്ഞാല്‍  നല്ല മനുഷ്യനായിതീരുക എന്നാണ്അര്‍ഥംഎന്ന്കുട്ടികളെ പറഞ്ഞു മനസിലാക്കി
കൊടുക്കുകതന്നെവേണം. അല്ലാതെ ഇതുപോലുള്ള ലൈംഗീക മാനസിക വൈകൃതം പിടച്ചവരെയാണ് കുട്ടികളെ പഠിപ്പിക്കാന്‍ വേണ്ടി ആക്കുന്നത് ഇവരിലാണ് വലിയ മാതൃക എന്നൊക്കെ പറഞ്ഞു കൊടുത്താല്‍  വളര്‍ന്നു വരുന്ന സമുഹം ഇവരെ പോലെ തന്നെയുള്ള ആളുകളായി മാറുക തന്നെ ചെയ്യും. 

ഒരു സ്വന്തന്ത്ര ചിന്തകന്‍ എങ്ങനെയായിരിക്കും എന്നുള്ളത്  ഇന്ന് കാണുന്ന ലോക ജന സമുഹം നമുക്ക് നേരെ  ഉറ്റുനോക്കുന്ന ഘട്ടത്തിലാണ് നാം ജീവിക്കുന്നത്.  അതുകൊണ്ട് തന്നെ ഒരു സമുഹത്തില്‍ എങ്ങനെ ഇടപെട്ടാലും അയാളുടെ ചിന്തയും മണ്ഡലവും പ്രവര്‍ത്തിയും സമുഹം  നല്ല രീതിയില്‍ പുന പരിശോധനക്ക് വിധേയമാക്കുക തന്നെ ചെയ്യുന്നുണ്ട്  അതിന്‍റെ അടിസ്ഥാനത്തിലാവും പിന്നെ ഇവര്‍ സ്വതന്ത്ര ചിന്തയെ വിലയിരുത്തല്‍. 

 സ്വാതന്ത്രചിന്തകർ എന്നു പറയുന്നവരുടെ ഓരോ വാക്കുകളും പ്രവൃത്തിയും തൂക്കി നോക്കാൻ ഒരു പാട് ആളുകളുണ്ട്.  അതുകൊണ്ട്  തന്നെ ആരുടെ പ്രവര്‍ത്തിയില്‍ നിന്നാണോ  മറ്റുള്ളവര്‍ക്ക് ദോഷം വരുന്നത്  എന്നൊക്കെ മനസിലാക്കി വേണം നാം മുന്നോട്ട് നീങ്ങാന്‍. സ്ത്രീയെന്നാൽ വെറും ആണിന്‍റെ   ലൈംഗീകത തീര്‍ക്കാനുള്ള ഒരു ഉപകരണ  ശരീരമല്ല   എന്നും, തന്നെപോലെ തന്നെ ഉടലിനുള്ളിൽ ഒരു ആത്മാവും മനസും ഉണ്ടെന്നും, അവളിൽ ഒരു അമ്മയും,പെങ്ങളും,കൂട്ടുകാരിയും,ഭാര്യയും എല്ലാം ഉണ്ടെന്നും തിരിച്ചറിയുന്നിടത്ത് തുടങ്ങണം ആദ്യം സ്വന്തന്ത്ര ചിന്ത.  

മതവാദികള്‍ക്ക് ഒരു ചിന്തയുണ്ട് അവര്‍ എപ്പോഴും പറയും സ്വതന്ത്ര ചിന്ത എന്നാല്‍ ലൈംഗീക അരാജകത്വത്തിനു വേണ്ടി നടക്കുന്നവരാണ് അവര്‍ക്ക് അമ്മ ഉമ്മ പെങ്ങന്മാര്‍ എല്ലാം സമമാണ് അതുകൊണ്ടുതന്നെ അവരുടെ മനോനില ഉള്ളത് സെക്സില്‍ മാത്രമാണ് എന്നൊക്കെയാണ് ഇവരുടെചിന്തകള്‍.  ഇത്രയധികം ലൈംഗീക ദാരിദ്ര്യം അനുഭവിക്കുന്ന ഒരു ജനത ഈ ഭൂമിയിൽ വേറെ കാണില്ല.ചില അന്താരാഷ്ട്ര ഏജന്‍സികള്‍ നടത്തിയ സര്‍വ്വേകള്‍ പ്രകാരമുള്ള കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ ലോകത്തില്‍ ലൈംഗീക ദാരിദ്ര്യം അനുഭവിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം വളരെ മുന്‍പന്തിയിലാണ് . അതില്‍ ഏറ്റവും ദുഖകരമായ  വസ്തുത ഇന്ത്യയിലെ ഏറ്റവും വിദ്യസമ്പന്നമായ കേരളത്തിലെ ജനങ്ങളിലാണ് ഏറ്റവും കുടുതല്‍ ലൈംഗിക ദാരിദ്ര്യം നേരിടുന്നത്. കേരളത്തിലെ സ്ത്രികളും ഈ കാര്യത്തില്‍ ലൈംഗിക ദാരിദ്ര്യം നേരിടുന്നു അടുത്തകാലങ്ങളായി ചില  നടത്തിയ സര്‍വ്വേകള്‍ ഈ  കണക്കുകള്‍ ശരി വെക്കുകയും ചെയ്യന്നു. ലോകത്തില്‍ ലൈംഗീക ദാരിദ്ര്യം അനുഭവിക്കുന്ന ഇങ്ങനെ ഒരു ജനത എന്ത് കൊണ്ട് വന്നു എന്നുള്ളത് ഇവരുടെ ഒടുക്കത്തെ സാധാചാര ബോധം കൊണ്ട് തന്നെയാണ്. ഈ ഒരു വിഷയത്തില്‍ എത്രയാണ് ആക്രമണം നമ്മുടെയൊക്കെ നാട്ടില്‍ അറിഞ്ഞു അറിയാതെയും നടക്കുന്നത്.    നമ്മുടെ അമ്മമാർക്കും പെങ്ങൾമാർക്കും ഏത് രാത്രിയിലും പകലും പേടികൂടതെ ഒരു പുരുഷസഹായമില്ലാതെ എവിടെയും ഇറങ്ങി നടക്കാനും ഇരിക്കാനും കഴിയുന്ന ഒരു നല്ലനാള്‍ എന്ന് വരും?.  അത് പോലെ തന്നെയാണ്  സൈബര്‍ ലോകവും ഒരു പെണ്ണ് ഓണ്‍ ലൈനില്‍ വന്നാല്‍  ഉടനെ തന്നെ അവളുടെ സ്വകാര്യതയില്‍ കുടിയുള്ള ഒരു കടന്നു കയറ്റം തന്നെ നമുടെ ആളുകളില്‍ നിറഞ്ഞു നില്‍ക്കുന്നു.  പരസ്പരം ഇഷ്ട്ടമുള്ള രണ്ടാളുകള്‍ ചുംബിച്ചാല്‍ ലോകം ഇടിഞ്ഞു വീഴും സംസ്ക്കാരം ഇല്ലാതാവും എന്നൊക്കെ പറയുന്ന ആളുകള്‍ തലയില്‍ മുണ്ടും ഇട്ടുകൊണ്ട്‌ സ്വന്തം കാര്യം സാധിക്കാന്‍ പത്തും പതുങ്ങിയുംപോകേണ്ട ഗതികേട് എന്ത് കൊണ്ട് വന്നു?. ഇവിടെ നിന്നുമാണ് നാം ചിന്തോക്കേണ്ടത് 

      സെക്സ് എന്നാല്‍ ഒരാളുടെ മാത്രം അഭിലാഷമല്ല എന്നാല്‍ ഒരു പക്ഷേ ഇതു പലപ്പോഴും ഏകപക്ഷീയമാകുന്നു രാണ്ടാളുകള്‍ തമ്മിലുള്ള പരസ്പര ധാരണയിലുടെ മാത്രമാണ് ശരിക്കും  സെക്സ് ആസ്വദിക്കാന്‍ കഴിയുക. ഇവിടെ ഒരാളുടെ മാത്രം അഭിലാഷം പുവണിയാന്‍ എന്ത് ചെയ്യണം അങ്ങനെ വരുമ്പോള്‍ അതിനുള്ള മാര്‍ഗ്ഗം എന്താണ് വേണ്ടത് അതിലേക്കുള്ള പടികള്‍ എന്തൊക്കെയാണ് വേണ്ടത്.     സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നതിനും സ്ത്രീപീഢനങ്ങള്‍ക്കും, ബാല പീഢനങ്ങാള്‍ക്കും, പൊതുമുതല്‍ നശിപ്പിക്കുന്നതിനും, ലൈഗീക ദാരിദ്ര്യം കാരണമാകുന്നുണ്ട് . ലൈംഗീകത മനസ്സിന്റെ വിശപ്പാണ് അടങ്ങാത്ത ആഗ്രഹമാണ് അത് കൊണ്ട് തന്നെ ഈ ലൈംഗികത സമുഹത്തിന്‍റെ ഹൃദയമാണ് . ഒരു ഇണ ചേരുന്നതിലുടെ മനുഷ്യനു ലഭിക്കുന്ന സാന്ത്വനത്തെ സത്യസന്ധതയോടെ അംഗീകരിക്കാന്‍ നമ്മുടെ സമൂഹം ഇനിയും വളരേണ്ടതുണ്ട്. ലൈംഗികത ഒരിക്കലും അടിച്ചു വെക്കാനുള്ള ഒന്നല്ല അല്ലങ്കില്‍ അടിച്ചമര്‍ത്തി വെക്കാനുള്ള  ഒന്നല്ല ഓരോ ജീവിയുടെയും അവകാശമാണ് അതറിഞ്ഞു കൊണ്ട് തന്നെ പ്രവര്‍ത്തിക്കണം.


 ആണും പെണ്ണും തമ്മിലുള്ള പ്രണയത്തിന്‍റെ  കാവ്യഭംഗി എന്നു പറയുന്നത് അവര്‍ക്ക് സൌകര്യമായി കാണാനും വിഹരിക്കാനും നിരവധി വിലക്കുകള്‍ ഉണ്ട്. ഉള്ളിലെ ഇംഗിതം ഒന്നു തൊട്ടറിയിക്കാനോ, കൂടെ നടന്നു കളിതമാശകളിലൂടെ തന്നിലെ തന്നെ ഒന്നു തുറന്നുകാട്ടാനോ ആണ്‍-പെണ്‍ പ്രണയത്തിനു ഇടം കിട്ടുക വിരളമാണ്‌. രക്ഷിതാക്കളുടേയും സുഹൃത്തുക്കളുടേയും കപട സാധാചാര പ്രവര്‍ത്തകരുടെയും  കണ്ണുവെട്ടിച്ച് പ്രണയം മൂകമായും സുരക്ഷിതമായുമൊക്കെ സൂക്ഷിക്കുന്നതുകൊണ്ടു തന്നെ, ഓരോ അവസരത്തിലും ആകാംക്ഷ മുറ്റുന്ന കണ്ണുമായി ഈ പ്രണയം തുടരും. ചിലരിലെങ്കിലും വിവാഹമെന്ന സാക്ഷാത്കാരം വരെ അതു കൊണ്ടുചെന്നെത്തിക്കും. മറ്റു ചിലരാകട്ടെ, ജീവിതത്തിന്‍റെ ഒടുക്കത്തെ മുല്ല്യങ്ങള്‍ കാരണം പാളംതെറ്റിയ  ചരക്കുവണ്ടി കണക്കെ  മുറിഞ്ഞ ഉടലിനെ അടയാളപ്പെടുത്തി ഒരിക്കലും കൂട്ടിമുട്ടാത്ത സമാന്തരരേഖകള്‍ പോലെ ജീവിതാവസാനം വരെകൊണ്ട്നടക്കും. എന്‍റെ കാര്യം പറയുകയാണ് എങ്കില്‍ പരസ്പരം ഇഷ്ട്ടമുണ്ട് എന്നറിഞ്ഞാല്‍ ഒന്നിക്കാന്‍ ഒരിക്കലും മടി കാണിക്കരുതേ എന്നാണ്.

   മറ്റുള്ളവരുടെ സ്വകാര്യതയെ  അവഹേളിക്കുകയോ അതിനെ കുറിച്ച് മറ്റുള്ളവരോട് പറയുകയോ അത് പരസ്യപെടുത്തി കൊണ്ട്  അവളെ കിട്ടും ഇവളെ കിട്ടും എന്നൊക്കെ പറയുന്നത് തന്നെ സ്വന്തന്ത്ര ചിന്തയുടെ ഭാഗമായി കാണരുതേ. ഇനി നമ്മള്‍ അങ്ങനെ വല്ലതും അറിഞ്ഞാല്‍ തന്നെ  അത് നമ്മില്‍ മാത്രം ഒധുക്കാന്‍ നോക്കുക്കയാണ് ഓരോ സ്വതന്ത്ര ചിന്തകനും ചെയ്യേണ്ടത്.   എവിടെയാണ് നമുക്ക് തെറ്റുകള്‍ പറ്റിയത്?. സ്ത്രീയുടെ വസ്ത്രത്തെയും, പ്ര്വര്‍ത്താന്‍ മേഖലയെയും  രാത്രി സഞ്ചാരങ്ങളെയും കുറ്റപ്പെടുത്തുന്നവരെ ഈ സമുഹത്തില്‍ വേണ്ടുവോളം കാണാം  ടെക്നോളജി യുടെ വളർച്ചയുംമറ്റുമൊക്കെ നമ്മുക്ക് ഒരുപാട് സ്വകാര്യ നിമിഷങ്ങള്‍ തരുന്നു അതുകൊണ്ട് അവിടെയെല്ലാം നാം വ്യക്തിപരവും രഹസ്യാത്മകവുമായ മറ്റുള്ളവരുടെ വിവരങ്ങൾ പറഞ്ഞു കൊണ്ട് സ്വയം സായുജമടയുന്ന സ്വഭാവം നന്നല്ല  അത് തിരുത്താന്‍ നാം ബാധ്യസ്ഥരായി തന്നെ മുന്നോട്ട് വരണം തെറ്റുകള്‍ പറ്റിയെങ്കില്‍ അത് തിരുത്തി മുന്നേറാന്‍ ആളുകള്‍ക്ക് കഴിയട്ടെ . അല്ലാതെ  സമുഹത്തില്‍ വൈകൃതം പിടിച്ച മനുസുമായി അല്‍ കഴുതകളായി നടക്കുന്നതല്ല  സ്വതന്ത്ര ചിന്ത 








അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം