ഖുര്‍ആനിലെ ജലാശയങ്ങളിലെ 'മറ'.

 Image may contain: ocean and water

ജലാശയങ്ങളിലെ 'മറ'.

***********************

മത നിന്ദയും ദൈവ നിന്ദയും നടത്തുന്നത് അതാത് മതത്തിലെ വിശ്വാസികൾ തന്നെ ആണെന്ന് മുമ്പേ പറഞ്ഞിട്ടുള്ള കാര്യമാണ്.
മത നിന്ദ,ദൈവ നിന്ദ,നബി നിന്ദ,ആർഷ സനാതന ധർമ്മ നിന്ദ ഒക്കെ നടത്തുന്നത് അതാത് മതത്തിലെ വിശ്വാസികളും വിവിധ സംഘനകളും ഒക്കെയാണെങ്കിലും കുറ്റം മുഴുവൻ ചാർത്തപ്പെടുന്നത് സ്വതന്ത്ര ചിന്തകർക്കും യുക്തിവാദികൾക്കും അന്യമതസ്ഥർക്കും എന്തിനു ആവശ്യത്തിന് ബാലൻസ് പ്രീണന പദ്ധതികൾ നടപ്പാക്കിയിട്ടു പോലും കമ്യൂണിസ്റ്റുകാർക്ക് എതിരെ പോലും ആണെന്നുള്ളതാണ് തമാശ!!
ധാരാളം ഉദാഹരണങ്ങൾ എടുത്തു കാണിക്കാൻ കഴിയും.
എന്തായാലും മുസ്ലീങ്ങൾ ഖുർആൻ നിന്ദ നടത്തുന്ന ഒരുദാഹരണത്തിലേക്കു പോകാം.
ആദ്യം ഖുർആൻ ആയത്തിലേക്ക്‌-
----------
http://www.quranmalayalam.com/quran/uni/index.htm
----------
55:19-രണ്ട്‌ കടലുകളെ ( ജലാശയങ്ങളെ ) തമ്മില്‍ കൂടിച്ചേരത്തക്ക വിധം അവന്‍ അയച്ചുവിട്ടിരിക്കുന്നു.
20-അവ രണ്ടിനുമിടക്ക്‌ അവ അന്യോന്യം അതിക്രമിച്ച്‌ കടക്കാതിരിക്കത്തക്കവിധം ഒരു തടസ്സമുണ്ട്‌.
----------
25:53-രണ്ട്‌ ജലാശയങ്ങളെ സ്വതന്ത്രമായി ഒഴുകാന്‍ വിട്ടവനാകുന്നു അവന്‍. ഒന്ന്‌ സ്വച്ഛമായ ശുദ്ധജലം, മറ്റൊന്ന്‌ അരോചകമായി തോന്നുന്ന ഉപ്പുവെള്ളവും. അവ രണ്ടിനുമിടയില്‍ ഒരു മറയും ശക്തിയായ ഒരു തടസ്സവും അവന്‍ ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു.
ഈ രണ്ടു ആയത്തെടുത്താണ് കാലങ്ങളായി ഖുർആനെ അപമാനിച്ചു കൊണ്ടിരിക്കുന്നത്!
ശാസ്ത്രീയവൽക്കരിച്ചു വെടക്കാക്കേണ്ടുന്ന യാതൊരർത്ഥവും ഇവിടെ ഇല്ല.അഥവാ ശാസ്ത്രവൽക്കരിച്ചാൽ വെടക്കാകുകയും ചെയ്യും.എന്നിട്ടും അത് ചെയ്യുന്നു!!
നമുക്ക് നദികളും തടാകങ്ങളും മറ്റു ജലാശയങ്ങളും ഉണ്ട്.അതിൽ ശുദ്ധ ജലം ഉള്ളതും ഉണ്ട് ഉപ്പുവെള്ളം ഉള്ളതും ഉണ്ട്.അത് നമുക്ക് പ്രത്യേകം ലഭിക്കുന്നുമുണ്ട്.ഇതിൽ ശുദ്ധ ജലം ലഭിക്കുന്ന നദികൾ പലതും കടലിലേക്ക് ഒഴുകിപ്പോകുന്നതും നമ്മൾ കാണുന്നുണ്ട്.എങ്കിലും വീണ്ടും ശുദ്ധജലം ലഭിക്കുന്നുമുണ്ട്.ഖുർആൻ 'മറ' എന്നുപയോഗിച്ചതിനു ഇതിൽ കൂടുതൽ അർഥം കൊടുക്കേണ്ടതില്ല.അഥവാ കൊടുത്താൽ ശാസ്ത്രീയമായി വീണ്ടും പൊട്ടത്തെറ്റു ഖുർആനിൽ വരുന്നു എന്നാണർത്ഥം!
ശുദ്ധജലവും ഉപ്പുവെള്ളവും പരസ്പരം 'അതിക്രമിച്ചു കടക്കാത്ത' ഈ 'മറ' കരഭൂമി വേർതിരിക്കുന്നത് കൊണ്ടാകാം.ഒഴുക്കിന്റെ ദിശയും സ്ഥാനവും കൊണ്ടാകാം.
അന്യ മതസ്ഥരോ യുക്തി ചിന്തകരോ ഈ ആയത്തിനെ 'ചെളിവെള്ളത്തിൽ' സൂര്യൻ അസ്തമിക്കുന്ന' ആയത്തിനെ എന്ന പോലെ ചോദ്യം ചെയ്യാതിരുന്നതും അതുകൊണ്ടായിരുന്നു.
പക്ഷെ എന്തുകാര്യം!!
'ഗൾഫ് ഓഫ് അലാസ്ക'(Gulf of Alaska)യിലെ 'ജലാശയങ്ങൾ തമ്മിൽ ചേരുന്ന' വീഡിയോയും ഫോട്ടോകളും ആണ് ഇതിനു വേണ്ടി വ്യാപകമായി ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുന്നത്-
----------
https://youtu.be/Wyuyivx-ZNo
----------
ഈ ലിങ്കിൽ ഖുർആന്റെ കാര്യമൊന്നും പറയുന്നില്ല എങ്കിലും ഈ അലാസ്ക മിത്ത് പൊളിക്കുന്നുണ്ട്-
----------
https://www.adn.com/…/mythbusting-place-where-t…/2013/02/05/
----------
ഈ ആയത്തുകളെ ശാസ്ത്രീയവൽക്കരിക്കാൻ പൊതുവെ സാധാരണക്കാർ ശ്രദ്ധിക്കാത്ത Water stratification എന്ന പ്രതിഭാസത്തെ വരെ എടുത്തു വെയ്ക്കുന്നത് ചില സൈറ്റുകളിൽ കാണാം.വ്യത്യസ്ത ഗുണങ്ങളുള്ള ജലം വലിയ തോതിൽ ഒരുമിച്ചു ചേരുമ്പോൾ Water stratification അഥവാ ജലം അവയുടെ സാന്ദ്രതക്ക് അനുസരിച്ചു പാളികൾ ആയി സ്ഥിതിചെയ്യുന്ന അവസ്ഥയാണിത്.
ഇവയെ salinity (halocline), oxygenation (chemocline), density (pycnocline),temperature (thermocline) എന്ന രീതിയിൽ വർഗ്ഗീകരിക്കാം.ഇത് Horizontal stratification -സമാന്തരമായി പാളികളാകുന്ന-പ്രവണതയാണ്. ഇത് വലിയ സമുദ്രങ്ങളിൽ സാധാരണമാണ്. സാന്ദ്രതയിൽ ഉള്ള വ്യത്യാസങ്ങൾ ആണ് ഇങ്ങനെ അട്ടിയാകുന്നതിനു കാരണം.അന്തരീക്ഷ വായു പോലും ഇത്തരത്തിൽ ക്രമീകരിക്കപ്പെടുന്നു എന്നത് ഓർക്കുക.
ഏറ്റവും അടിയിൽ ടാപ്പ് ഫിറ്റു ചെയ്ത ഒരു ബക്കറ്റിൽ തിളച്ച വെള്ളം എടുത്തു വെച്ച ശേഷം അതിൽ തണുത്ത വെള്ളം ഒഴിക്കുക.എന്നിട്ടു അടിയിലെ ടാപ്പ് തുറന്നു വെള്ളം എടുക്കുക.ഒരു കപ്പു കൊണ്ട് മുകളിൽ നിന്നും വെള്ളം എടുക്കുക.അടിയിലെ വെള്ളം തണുത്തതും മുകളിലേതു ചൂടുള്ളതും എന്ന് കാണാം.എന്നാൽ കുറച്ചു നേരം കഴിയുമ്പോൾ
ഈ ചൂട് മൊത്തം പകർന്നു എല്ലായിടത്തും ഒരേ ചൂട് ആകുകയും ചെയ്യും.
എന്നാൽ ഗൾഫ് ഓഫ് അലാസ്‌കയിൽ കാണുന്നത് Vertical stratification(ലംബമായ പാളി ആകൽ) ആണ്.ഇതിനു കാരണം ഒരു വശത്തുനിന്നും ഐസ് പാളികൾ ഉരുകി(Glacial melt water)വരുന്ന വെള്ളം -അതിൽ അയേൺ,കോപ്പർ തുടങ്ങിയ ലവണങ്ങൾ ഉണ്ട് അതോടൊപ്പം തണുത്തതും ആണ്-സാധാരണ സമുദ്ര ജലത്തോട് സന്ധിക്കുന്നതാണ്.പ്രഥമ കാഴ്ചയിൽ വർണ്ണത്തിൽ തന്നെ സ്വാഭാവികമായും വ്യത്യാസം കാണപ്പെടും.
കാർഗ്ഗോ അന്ധവിശ്വാസികൾ കുടുങ്ങാൻ ഇത്രയും ധാരാളമാണല്ലോ!
എന്നാൽ ഈ 'അതിർത്തിയും' 'വേറിട്ട് നിൽപ്പും' സ്ഥിരമല്ല(not static).
ഇവ സാവധാത്തിൽ പരസ്പരം അലിഞ്ഞു കൊണ്ടേയിരിക്കുകയാണ്.
ഇതെടുത്തു ഖുർആൻ ആയത്തിനെ ശാസ്ത്രീയമാക്കാൻ ശ്രമിക്കുമ്പോൾ ഒന്നിലധികം 'നിന്ദകൾ' കടന്നുവരും എന്ന് വ്യക്തമാണല്ലോ.
1)നമ്മുടെ നാട്ടിൻപുറങ്ങളിൽ പോലും നമ്മൾ കാണുന്നു ഹൈറേഞ്ചുകളിൽ നിന്നും ഒഴുകി വരുന്ന ശുദ്ധജല നദികളും പുഴകളും അവസാനം പോയി കടലിൽ അലിഞ്ഞു ചേരുന്നു.ആ ഭാഗത്തെ അഴിമുഖം എന്ന് നമ്മൾ വിളിക്കുന്നു.
2)മഴക്കാലം കഴിയുന്നതോടെ ഉപ്പു വെള്ളം കേറാതിരിക്കാൻ നമ്മൾ ചിറ കെട്ടലും സർക്കാരിൽ സമ്മർദം ചെലുത്തി സ്ഥിരം സംവിധാനമായി ഷട്ടറുകൾ പണിയിക്കുകയും ചെയ്യുന്നു.അഥവാ അങ്ങനെ ചെയ്തില്ലെങ്കിൽ ആ പ്രദേശത്തുള്ള കിണറുകൾ പോലും ഉപ്പുവെള്ളം ആയിമാറും എന്നും നമുക്കറിയാം.അപ്പൊ ഈ 'മറ' എവിടെപ്പോകുന്നു?
3)അപ്പോൾ ഇവിടെയൊന്നും ഇല്ലാത്ത 'മറ'-ആലുവാ പുഴ പോയി കടലിൽ ലയിച്ചു 'നശിക്കുമ്പോൾ' ഇല്ലാത്ത 'മറ' എങ്ങനെ 'ഗൾഫ് ഓഫ് അലാസ്ക'ക്കായി മാത്രം വന്നു?ഇനി 'അലാസ്ക ആയത്തുകൾ' ആയിരുന്നോ അവ?
4)ഈ രീതിയിൽ ഖുർആനെയും മതത്തെയും നിന്ദിക്കുന്നത് വിശ്വാസിക്ക് ഭൂഷണമാണോ???
ഇനി ഈ നിന്ദക് വേണ്ടി പറഞ്ഞു കൂട്ടിയ നുണകളിൽ ഏറ്റവും വലുത് കൂടി പരിശോധിച്ചിട്ടു നിർത്താം.
ലോക പ്രശസ്ത സമുദ്ര പര്യവേഷകൻ ആയിരുന്നു ഫ്രഞ്ചുകാരനായ 'ജാക്വസ് കോസ്‌റ്റവൂ'-
Jacques Cousteau - Wikipedia, the free encyclopedia en.wikipedia.org/wiki/Jacques_Cousteau Jacques-Yves Cousteau AC 1] was a French naval officer, explorer...
ഇദ്ദേഹത്തെയും മരണശേഷം മുസ്ലിങ്ങൾ പിടിച്ചു മതം മാറ്റിക്കളഞ്ഞു !!!
'പര്യവേഷണ'ത്തിനിടയിൽ ഇദ്ദേഹം 'മറ' കണ്ടെത്തുകയും പതിവ് പോലെ 'അത്ഭുത പരതന്ത്രനാവുകയും' പിന്നീട് ഖുർആനിൽ ഇത് സംബന്ധിച്ച ആയത്തുണ്ട് എന്ന് ഏതോ പാശ്ചാത്യ മൊല്ലാക്ക പറഞ്ഞത് കേട്ട് ഞെട്ടുകയും "യാ മൊഹിയുദ്ധീൻ" എന്ന് പറഞ്ഞുകൊണ്ട് ഇസ്‌ലാമിലേക്ക് എടുത്തു ചാടി എന്നുമായിരുന്നു കഥ!!
ഒടുവിൽ ശല്യം മൂത്തപ്പോൾ ആ കുടുംബത്തിനു വിശദീകരണ കുറിപ്പ് വരെ ഇറക്കേണ്ടി വന്നു. വിക്കിപീഡിയ നോക്കുക -
Jacques-Yves Cousteau died of a heart attack on 25 June 1997 in Paris, aged 87.[12] Despite persistent rumors, encouraged by some Islamic publications and websites, Cousteau did not convert to Islam, and when he died he was buried in a Roman Catholic Christian funeral.
***************
ഇസ്‌ലാമിനെ യഥാർത്ഥത്തിൽ സ്നേഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ഇത്തരം പഠനങ്ങളും ഖണ്ഡങ്ങളും നടത്തി ഉടായിപ്പു മുജാഹിദ് മോഡൽ ഖുർആൻ ശാസ്ത്ര നബി നിന്ദയെയും ഖുർആൻ നിന്ദയെയും പ്രതിരോധിക്കേണ്ടത് നിങ്ങളുടെ ബാധ്യതയാണ്.
ദൗർഭാഗ്യവശാൽ അത്തരമൊരു നീക്കം കാണുന്നില്ല എന്ന് മാത്രമല്ല ഇത്തരം തട്ടിപ്പുകൾ കണ്ണടച്ച് ഷെയർ ചെയ്യുന്നതാണ് പൊതുവിൽ കാണുന്നത്.
പൊളിഞ്ഞു കുത്തുപാളയെടുത്ത ഫിർഔന്റെ മമ്മി കഥ പോലെ നാട്ടുകാർ പൊളിച്ചു കഴിയുമ്പോൾ ഒരു പോസ്റ്റിട്ടതുകൊണ്ടു കാര്യമൊന്നുമില്ല.
അല്ലാഹു സൽബുദ്ധി തോന്നാൻ അനുഗ്രഹിച്ചു ഹിദായത്തിൽ ആകട്ടെ.ആമീൻ!!
ഡോ.ഗോപാല കൃഷ്ണനും ആചാര്യ എം.ആർ.രാജേഷും(വേദശാസ്ത്ര നുണ) സക്കീർ നയിക്കും എം.എം.അക്ബറും മുജാഹിദ് ബാലുശ്ശേരിയും(ഖുർആൻ ശാസ്ത്ര നുണ) പോലുള്ളവർ കിടക്കുന്ന നരകത്തിൽ നിന്നും രക്ഷിച്ചു യുക്തിവാദികളോടൊപ്പം സ്വർഗ്ഗത്തിലെ ഉദ്യാനത്തിൽ ഒരുമിച്ചു കൂടാനുള്ള ഭാഗ്യം നിഷ്കളങ്കരായ വിശ്വാസികൾക്കും കിട്ടാൻ അനുഗ്രഹിക്കട്ടെ.ആമീൻ.
കടപ്പാട്:- നസീർ നാസ്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം