സംഘപരിവാറിന്‍റെ ബീഫ് രാഷ്ട്രീയം
പശുസംരക്ഷണത്തിന്‍റെ പേരിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ആർഎസ്‌എസ് സംഘപരിവാർ ശക്തികൾ അഴിച്ചുവിട്ടിരിക്കുന്ന അതിക്രമങ്ങൾക്ക് കുഴലുത്ത് നടത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍. കന്നുകാലികളെ കശാപ്പു ചെയ്യുന്നത് തടയാൻ വേണ്ടി കേന്ദ്രസർക്കാർ പുതിയ വിജ്ഞാപനം പുറത്തിറക്കിയത് കൃത്യമായ രാഷ്ട്രീയ ഉദ്ദേശ്യലക്ഷ്യത്തോടെ എന്ന കാര്യം വ്യക്തം. ഗോവധ നിരോധനം എന്ന ആർഎസ്എസ് അജണ്ട നടപ്പിലാക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നത് തന്നെ എന്തിനാണ് എന്നുള്ളത് എല്ലാവര്‍ക്കും അറിയാം ഇങ്ങു കേരളത്തിലടക്കം ചില സംഘ നേതാക്കള്‍ പരസ്യമായി തന്നെ ഗോമാതയെ കശാപ്പു ചെയ്യുന്നവനെ കൈകാര്യം ചെയ്യും എന്ന് പരസ്യമായി വിളിച്ചു പറഞ്ഞത് ഓര്‍ക്കുക. ഇവരുടെ ലക്ഷ്യം ഗോമാത സംരക്ഷണമല്ല മറിച്ച് അതില്‍ നിന്നും വര്‍ഗീയ വംശീയ ധ്രുവീകരണമാണ് ഉദേശിക്കുന്നത് കന്നുകാലി സംരക്ഷണം എന്നപേരില്‍ ഇവര്‍ ഈ നടത്തുന്ന ആഭാസതാരത്തിനു കാരണമായി എത്രയെത്ര മനുഷ്യ ജീവനുകളാണ് ഇവര്‍ എടുത്തത്. ഇവരുടെ ലക്ഷ്യം കന്നുകാലി സംരക്ഷണമാണ് എങ്കില്‍ ബീഫ് കയറ്റുമതിയില്‍ ഇന്ത്യ ഇന്ന് മുന്‍പന്തിയില്‍ എത്തില്ല അതിനര്‍ത്ഥം ഇവര്‍ കന്നുകാലി സംരക്ഷണമല്ല ഇവരുടെ ലക്ഷ്യം ബീഫില്‍ വിളയുന്ന ...