പോസ്റ്റുകള്‍

കാവിയില്‍ മുടിയ ഇന്ത്യന്‍ ജനാധിപത്യം

ഇമേജ്
എന്ത് കൊണ്ട് നാല് സീനിയര്‍ സുപ്രീംകോടതി ജഡ്ജിമാര്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ കോവിലിനു മുന്നില്‍ത്തന്നെ നിന്ന് കൊണ്ട് ഞങ്ങള്‍കും ചിലത് പറയാനുണ്ട് ഇല്ലങ്കില്‍ നാളെ നിങ്ങളും ഞങ്ങളെ തെറ്റിധരിച്ചേക്കാം എന്നവര്‍ക്ക് വിളിച്ചു പറയേണ്ടി വന്നത്. നമുക്ക് ചില വസ്തുതകളിലേക്ക് ഒന്ന് എത്തിനോക്കാം മുച്ചുടും കാവി വല്‍ക്കരണം നടന്ന ഒരു മേഖലയാണ് ഇന്ത്യയിലെ സകല സര്‍ക്കാര്‍ സ്ഥാപനങ്ങളും നിയമനിർമാണ സഭകൾ, ക്യാബിനറ്റ്, ജുഡീഷ്യറി, ബ്യുറോക്രസി, വികസന-ക്ഷേമ സംവിധാനങ്ങൾ, അർദ്ധ ഗവണ്മെന്റ്, അർദ്ധ ജുഡീഷ്യൽ സംവിധാനങ്ങൾ, പോലീസ്, മിലിറ്ററി അങ്ങനെ പോകുന്നു. എവിടെ തിരിഞ്ഞു നോക്കിയാലും കാവി വല്‍കൃത മുഖങ്ങള്‍ നിങ്ങള്‍ക്ക് വെക്തമായി കാണാം. ഈ മുഖങ്ങള്‍ക്കിടയില്‍ നിന്നും ചില വേറിട്ട ശബ്ദവും ചലനവും കാണുബോള്‍ മാത്രമാണ് ഇന്ത്യ എന്ന രാജ്യം ഇപ്പോള്‍ എത്തിയിരിക്കുന്ന സ്ഥിതി വിശേഷത്തിന്‍റെ അവസ്ഥയുടെ ഭീകര മുഖം നാം അറിയുന്നത്. ജുഡീഷ്യറിയിൽ പോലും വിശ്വസിക്കുവാൻ പറ്റാത്ത സ്ഥിധിയാണ് ഇപ്പോൾ കോടതികളിൽ നടന്നുകൊണ്ടിരിക്കുന്നത് എന്നാതാണ് ഈ നാല് ജഡ്ജിമാര്‍ നമ്മെ അറിയിക്കുന്നത് . ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്...

വേലിയേറ്റവും വേലിയിറക്കവും ഭക്ത ജനങ്ങളുടെ ശ്രദ്ധക്ക്‌.

ഭക്ത ജനങ്ങളുടെ ശ്രദ്ധക്ക്‌. *********************************** ഭക്തിയുടെ മറവില്‍ ഇങ്ങനെയൊരു വിഡിയോ പലയിടത്തും ഓടുന്നതായി കാണുന്നു ഭക്തിയുടെ മറവില്‍ എന്ത് കലക്കി കൊടുത്താലും കുടിക്കാന്‍ പാകത്തില്‍ വിശ്വാസം അടിയുറച്ച ആളുകളെ  ഒരു നിമിഷം ഈ വിഡിയോ ഒന്ന് കാണുക.  ഇതില്‍ സംഭവിക്കുന്ന പ്രധിഭാസം എന്നത്  ഭക്തിയിലാറാടി കൊണ്ട് കാണാന്‍ ശ്രമിച്ചാല്‍ അതിലെ ശാസ്ത്രീയ വശം കാണാനും അറിയാനും സാധിക്കില്ല.  ഇതൊക്കെ ഭുമി ഗോളത്തില്‍ നടക്കുന്ന പ്രധിഭാസമാണ്. അല്ലാതെ പൂജ നടത്തിയതുകൊണ്ടോ,യാഗം നടത്തി പ്രാര്‍ത്ഥനകളും മറ്റും നടത്തിയതുകൊണ്ടോ അല്ല ഈ സംഭവം ഉണ്ടാവുന്നത്. വേലിയേറ്റവും വേലിയിറക്കവും കണ്ടിട്ടും വായിചിട്ടുമുള്ള ആളുകള്‍ക്ക് ഇതൊക്കെ  മനസിലാവും എന്നാല്‍ ഭക്തിയുടെ നിറവില്‍ ഇതൊന്നും ഒരു വിഷയമേയല്ല. അവര്‍ ഇതിനു ഹരേകൃഷ്ണ ഹരേ റാം പാടി നടക്കും എന്താണ് ഈ പ്രധിഭാസം ഉണ്ടാവാന്‍ കാരണം എന്നുള്ളത് നോക്കാം വേലിയേറ്റം:- ചന്ദ്രന്റേയും സൂര്യന്റേയും ഗുരുത്വാകർഷണഫലായി ഉണ്ടാകുന്ന പ്രതിഭാസമാണ് വേലിയേറ്റം. ദിവസേന രണ്ട് തവണ വേലിയേറ്റഫലമായി സമുദ്രജലം ഉയരുന്നു. ഏറ്റവും ശക്തിയേറിയ വേലിയേറ്റങ്ങൾ അമ...

സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തേണ്ട ഒരു മുഖ്യ വിഷയം

ഇമേജ്
  ഡോ.ഷിനു ശ്യാമളൻ എഴുതുന്നു ************************** ****************** കാലികപ്രസക്തിയുള്ള ഒരു വിഷയമായതില്‍ ഇവിടെ ഉള്ളവരും അറിയട്ടെ .. സ്ത്രീകൾ വളരെയധികം ശാരീരികമായും മാനസികമായും ബുദ്ധിമുട്ടനുഭവിക്കുന്ന ഒന്നാണ് ആർത്തവം.ശരാശരി ഒരു സ്ത്രീക്കു ഒരു മാസത്തിൽ അഞ്ചു ദിവസം ആർത്തവമായൽ ഒരു വർഷം 60 ദിവസത്തോളം അവൾക് ആർത്തവം ഉണ്ടാകുന്നു. അതായത് ഒരു വർഷത്തിൽ 2 മാസത്തോളം അവൾക്കു അർത്തവമുള്ള ദിവസങ്ങൾ ആണ്. ആർത്തവ നാളുകളിൽ അവൾക്കു ജോലിക്കു പോകേണ്ടി വരും,അവധിയെടുക്കുവാൻ പറ്റാത്ത സാഹചര്യം ഉണ്ടാകും,ക്ലാസ്സിൽ പോകേണ്ടി വരും,കുടുംബത്തിന് വേണ്ടി ആഹാരവും മറ്റും പാകം ചെയ്യുന്ന തിരക്കിൽ ആകും,യാത്ര അനിവാര്യം ആകുന്ന സമയവും ഉണ്ടാകും... കേരളത്തിൽ എത്ര സർക്കാർ സ്ഥാപനങ്ങൾ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ,അല്ലെങ്കിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ഒരു ശൗചാലയത്തിൽ വേസ്റ്റ് ബിൻ വെച്ചിണ്ടാകും. അതുപോട്ടെ എത്ര ശൗചാലയത്തിൽ വൃത്തിയുള്ളവ ഉണ്ടാകും? ഞാൻ ഉൾപ്പെടെ ഉള്ള സ്‌ത്രീകൾ എന്തു ബുദ്ധിമുട്ടു അനുഭവിച്ചിട്ടുണ്ടാകും. പലപ്പോഴും വെസ്റ്റ് ബിൻ ഇല്ലാത്തപ്പോൾ ഒന്നുങ്കിൽ പാടിലെ പഞ്ഞി ഭാഗം ക്ലോസെറ്റിൽ കളഞ്ഞു,പ്ളാസ്റ്റിക് ഭാഗം ...

ആളുകള്‍ തെറ്റ് ചെയ്യാത്തത് ദൈവ വിശ്വാസം ഉള്ളത് കൊണ്ടാണോ

ഈ വിഡിയോ കണ്ടാല്‍ അതില്‍ നിന്നും മനസിലാവുന്ന ചില യാഥാര്‍ത്ഥ്യമായ വസ്തുതകള്‍ പറയാം. ഭക്തിയുടെ അളവുകോൽ ഭൗതികമാണെന്ന് തെറ്റിദ്ധരിച്ച് മനസ്സാക്ഷിയെ വഞ്ചിച്ചുകൊണ്ട് ഒരാള്‍ ചെയുന്ന കൃത്യമാണ് ഇതിലുള്ളത് 1) ഒരാള്‍ തെറ്റുകള്‍ ചെയ്യാതെ ഇരിക്കുന്നത് ദൈവ ഭയ ഭക്തിയുള്ളത് കൊണ്ടാണോ?. അല്ല എന്നാണ് എന്‍റെ അഭിപ്രായം 2) ദൈവ ഭയം കൊണ്ട് ഒരാള്‍ തെറ്റുകള്‍ ചെയ്യാതെ ഇരിക്കുന്നതാണോ ശരിയായ നിലപാട്. അല്ല കാരണം ദൈവ ഭയം കൊണ്ട് ഒരാള്‍ തെറ്റുകള്‍ ചെയ്യാതെ ഇരിക്കുന്നത് അയാളുടെ ഇഷ്ട്ടം കൊണ്ടല്ല മറിച്ച് ഭയ ഭക്തി കൊണ്ട് ചെയ്യാതെ ഇരിക്കുന്നതാണ് 3) ദൈവ ഭയ ഭക്തി കൊണ്ട് സമുഹത്തില്‍ തെറ്റുകള്‍ ചെയ്യാതെ ഇരിക്കാന്‍ ഭക്ത ജനത്തിന് സാധിക്കുന്നുണ്ടോ? അതോ ഓരോ നാട്ടിലെയും നിയമ വ്യവസ്ഥയെ ഭയന്നതു കൊണ്ടാണോ ഭക്ത ജനം തെറ്റുകള്‍ ചെയ്യാതെ ഇരിക്കുന്നത്? 4) സ്വയം വിലയിരുത്തി തെറ്റുകള്‍ ചെയ്യുന്നത് ശരിയല്ല എന്നുള്ള നിലപാട് സ്വീകരിക്കുന്നതാണോ ശരിയായ ചിന്ത? അതോ ദൈവ ഭയം കൊണ്ട് ചെയ്യാതെ ഇരിക്കുന്നതാണോ സമുഹത്തിന് നല്ലത് ? 5) ഈ വിഡിയോയില്‍ ക്യാമറ കണ്ണുകള്‍ തന്നെ വാച്ച് ചെയ്യന്നു എന്നുള്ളത് അറിഞ്ഞപ്പോള്‍ ദൈവ വിശ്വാസിയായ...

ദൈവത്തെ കുറിച്ച് അറിയാവുന്ന കാര്യം എഴുതിയാല്‍ എങ്ങനെ ഇരിക്കും

ഇമേജ്
  ഒരിക്കല്‍ ഒരു അധ്യാപകന്‍ തന്‍റെ ക്ലാസില്‍ ഇരിക്കുന്ന കുട്ടികളോട് ഒരു കാര്യം പറഞ്ഞു കുട്ടികള്‍ക്ക് ലോകപരിചയം ഉണ്ടാവട്ടെ എന്ന് കരുതിയാവണം ആള്‍ അങ്ങനെയൊരു ചോദ്യം ചോദിച്ചത് ഇന്നത്തെ ദിവസം ഉപന്യാസം എഴുതാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു ദൈവത്തെക്കുറിച്ച് എന്തറിയാമെന്നായിരുന്നു. ദൈവത്തെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍ എഴുതാന്‍ പറഞ്ഞു സത്യസന്ധമായി എഴുതിയാല്‍ മതി എന്ന വിശദീകരണവും അദ്ദേഹം നല്‍കി. എന്നിട്ടോ ? കുട്ടികള്‍ എഴുതിയ കുറിപ്പുകളിലെ സംഗതികള്‍ എകോപിപ്പിച്ച് അക്കമിട്ട് കുറിച്ചാല്‍ 'ദൈവദോഷങ്ങള്‍' ഇങ്ങനെ ഇരിക്കും. 1.ദൈവത്തിന് സാരമായ കേള്‍വിക്കുറവുണ്ട്. ഉച്ചഭാഷിണികളിലൂടെ വളരെ ഉറക്കെ പറഞ്ഞാലല്ലാതെ ഒന്നും ചെവിയില്‍ കേറില്ല. 2.ദൈവം വലിയ പണക്കാരനാണ് സ്വര്‍ണ്ണവും വെള്ളിയും മേഞ്ഞ കൊട്ടാരങ്ങളിലും മിനാരങ്ങളിലും താമസിക്കുന്നു. 3.ദൈവത്തിന് കാറ്റും വെളിച്ചവും ഇഷ്ടമല്ല. ജനാലകളില്ലാത്ത അറകളിലാണ് മിക്കവാറും ഇരിപ്പ്. 4.കാര്യം നിറവേറ്റിക്കൊടുക്കുന്നതിന് ദൈവം നിശ്ചിത നിരക്കുകളില്‍ കൈക്കൂലി വാങ്ങും. 5.ദൈവം ഭക്ഷണ പ്രിയനാണ്. ദിവസത്തില്‍ പല നേരവും നന്നായി തിന്നണം....

നേതാക്കള്‍ ബിംബവല്‍കരിക്കുമ്പോള്‍

ഇമേജ്
  സമകാലിക രാഷ്ട്രീയ രംഗം കടുത്ത തിന്‍മകയുടെയും വൃത്തികേടുകളുടെയും കേളീ രംഗമായി മാറിയ സാഹചര്യത്തില്‍ ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നു. മത വിശ്വാസികളെ പോലെ തന്നെയാണ് ഇപ്പോള്‍ കണ്ടു വരുന്ന ചില പാര്‍ട്ടി പ്രവര്‍ത്തകരും എന്തിനോടും അസഹിഷ്ണുതയുടെ മുഖം തന്നെയാണ് ഈ രണ്ടു കുട്ടരും കാണിക്കുന്നത്.ഇസ്ലാം മതത്തില്‍ അല്ലാഹുവിനെ എന്ത് വേണമെങ്കിലും പറയാം എന്നാല്‍ മുഹമ്മദിനെ തൊട്ടു കളിക്കരുതെ,ഹിന്ദു മതത്തെ കുറിച്ച് എന്ത് വേണമെങ്കിലും പറയാം എന്നാല്‍ അയ്യപനെയോ രാമനെയോ കൃഷ്ണനെയോ പറഞ്ഞാല്‍ ഉടനെ കുര ു പൊട്ടും. കൃസ്ത്യന്‍ മതത്തെ കുറിച്ച് പറയാം എന്നാല്‍ യേശുവിനെ ട്രോള്‍ ചെയ്യരുതേ .രാഷ്ട്രീയ മറ പിടിച്ച് കൊണ്ട് എന്ത് എന്ത് ചെറ്റത്തരവും ആഭാസവും കാണിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യാം ആരും ഒന്നും അതിനെതിരെ പറയാന്‍ പാടില്ല എന്നതാണ് ഒരു പൊതു തത്ത്വം. രാഷ്ട്രീയത്തില്‍ അവരുടെ നേതാകളെ കുറിച്ച് ഒന്നും പറയാന്‍ പാടില്ല അവരെല്ലാം പിറന്നു വീണത്‌ തന്നെ മഹോന്നതന്‍ ആയിട്ടാണ് ഈയിടെയായി ചില രാഷ്ട്രീയ പാര്‍ട്ടികളില്‍ പാര്‍ട്ടി നേതാക്കളും മറ്റും ബിംബ വല്‍ക്കരിക്കപെടുന്നു ചില നേതാക്കളുടെ ബിംബം ഉണ്ടാക്ക...

പരിണാമം മത വിശ്വാസം പോലെയാണോ

ഇമേജ്
മത വിശ്വാസികളില്‍ നിന്നും നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു ചോദ്യമാണ് പരിണാമം മത വിശ്വാസംപോലെയുള്ള ഒന്നാണ്എന്നുള്ള അവരുടെ വാദം. ആദ്യമേ പറയട്ടെ പരിണാമം എന്നത് മത വിശ്വാസം പോലെ തെളിയിക്കാന്‍ സാധിക്കാത്ത ഒരു വിശ്വാസമല്ല അതൊരു പഠന ശാസ്ത്ര ശാഖയാണ്‌. ഈ കാലകെട്ടത്തില്‍ കിട്ടിയ തെളിവുകള്‍ അതിന്റെയടിസ്ഥാനത്തില്‍ നടത്തിയ പഠനവും പരീക്ഷണവും നിരീക്ഷണവുമൊക്കെ എടുത്ത് അതില്‍നിന്നും കിട്ടിയ വസ്തുതകള്‍ ഏകുകരിച്ചു കൊണ്ട് തെളിവുകളുടെ സാനിദ്ധ്യത്തില്‍ എത്തിച്ചേര്‍ന്ന ഒരു പഠനമാണ് പരിണാമം. ഇനി ഇന്ന് നാം തെളിയിച്ച കാര്യങ്ങള്‍ നാളെ പഠനം നടത്തിയപ്പോള്‍ വേറെ ഒരു രീതിയിലായാല്‍ അതാകും അപ്പോളുള്ള ശരികള്‍. അത് കൊണ്ട് തന്നെ പരിണാമം എന്നത് മത വിശ്വാസംപോലെ കാലകാലത്തെക്കുമുള്ള ഒന്നാണ് എന്നുള്ളത് തെറ്റി ധാരണ ഒഴിവാക്കിയേ മതിയാകു. കിട്ടിയ പഠനങ്ങളില്‍ വെച്ച് ഇന്ന് അങ്ങികരിക്കാവുന്ന ഒരു ശാസ്ത്രപഠനമാണ് പരിണാമം. ഇനി വിശ്വാസികള്‍ക്ക് വേണമെങ്കില്‍ അവരുടെ കളിമണ്‍ സിദ്ധാന്തം ശാസ്ത്രീയമായ പഠനങ്ങള്‍ നടത്തി തെളിയിച്ചു കൊണ്ട് വരാന്‍ സാധിച്ചാല്‍ അത് അങ്ങികരിക്കാനും യുക്തിചിന്തകര്‍ക്ക് ഒരു മടിയുമുണ്...