പൊതു ഇടങ്ങളും മദ്യശാലയും
ലോകത്ത് വൃത്തിയിലും ശുചിത്വത്തിലും ഉന്നത നിലവാരം പുലർത്തുന്ന രാജ്യങ്ങളിലെ പട്ടികയില്‍ ഇത് വരെ ഇടം പിടിക്കാതെ പോയാ ഒരു രാജ്യമാണ് ഇന്ത്യ. വൃത്തി ഹീനമായ ഒരു സാഹചര്യം നമ്മുടെ ഇടയില്‍ നില്‍ക്കുന്നു അതിനനുസരിച്ച് ഇന്ത്യയും അവിടത്തെ ഭരണക്രമവും മാറുന്നുഎന്നുള്ളത് തന്നെ അതിലെ പോരായിമ വെക്ത്മാക്കുന്നു.
കേരളത്തിലെ മദ്യവില്പന ശാലകള്‍ സാമുഹികവല്‍കരിച്ച് സുപ്പര്‍ മാര്‍ക്കറ്റ് പോലെ ആക്കിയെടുക്കുന്നത് കൊണ്ട് എന്തങ്കിലും പ്രശ്നമുണ്ടോ? എന്താണ് നിങ്ങളുടെ അഭിപ്രായം?
അതുപോലെ തന്നെ വൃത്തിയുടെയും മറ്റും കാര്യത്തില്‍ നാം എങ്ങനെയാണു എന്നുള്ളതും ഒന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു
ഈ രാജ്യത്തെ ജന സമുഹം പല വിധത്തില്‍ വിഭജിക്കപ്പെട്ടുപോയ ഒരു ജനതയാണ് ഇപ്പോള്‍ ഇവിടെയുള്ളത് അത് കൊണ്ടു തന്നെ ഇന്ത്യയും അതിലെ ഒരു കൊച്ചു സംസ്ഥാനമായ കേരളത്തെ കുറിച്ചു പറയുമ്പോള്‍ എല്ലാവരും ഒരു പോലെ പറയുന്ന ഒരു പ്രശ്നമാണ് വൃത്തിയും ശുചിത്വമില്ലായിമയും
നിറഞ്ഞ കാനകളും,ഓടകളും,കുമിഞ്ഞു കുടുന്ന വേസ്റ്റുകളും അതിലുടെ നടക്കുന്ന മനുഷ്യനും മൃഗങ്ങളുമെല്ലാമാണ് നമ്മുടെ രാജ്യത്തെ പൊതുവേയുള്ള കാഴ്ചകള്‍ ശുദ്ധ ജല ശ്രോതസുകള്‍വരെ മലീനസമായി കിടക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ
വൃത്തിയുള്ളതും മാലിന്യവിമുക്തവും ആയ ചുറ്റുപാടുകളിൽ ജീവിക്കുന്നത് എത്ര ഹൃദ്യമായ അനുഭവമാണ് എന്നുള്ളത് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അശേഷം വൃത്തിയും വെടിപ്പു മൊന്നുമില്ലാത്ത ഹോട്ടലുകളും ബേക്കറികളും,തട്ടുകടകളും പലചരക്ക് കടകളും,മദ്യവില്പന ശാലകളും,റയില്‍വേ സ്റ്റേഷനുകളും,ബസ് ടെര്‍മിനുകളും,കംഫര്‍ട്ട് സ്റ്റേഷനുകളുമോക്കെയാണ് നമ്മുടെയൊക്കെ ഏറ്റവും വലിയ സംഭാവനകള്‍
നിലവിലുള്ളൊരു പൊതു ഇടങ്ങള്‍ പോലും വൃത്തിയായി സംരക്ഷിക്കാന്‍ കഴിയാത്ത മുനിസിപ്പാലിറ്റിയും, കോര്‍പറേഷനും,പഞ്ചായത്തുകളുമൊക്കെയാണ് രാജ്യത്തെ നയിക്കുന്നത്. അഴിമതിയില്‍ മത,ജാതി,ഭാഷാ,പരമായി വിഭജിച്ച നാം പാര്‍ട്ടി ഭേദമന്യ എല്ലാം ഈകാര്യത്തില്‍ ഒന്നാണ്.
അഴിമതിയില്‍ കുളിക്കുന്ന ഈ ഒരു രാജ്യത്ത് വൃത്തിയുള്ളതും മാലിന്യവിമുക്തവും ആയ ചുറ്റുപാടുകളിൽ നിന്നുള്ള ഒരു മോചനം നമ്മുക്ക് സ്വപനം കാണാന്‍ കഴിയുമോ?
മതമായും ജാതിയമായും രാഷ്ട്രീയമായും ഈ കാര്യത്തിലെങ്കിലും നമ്മുക്ക് ഒന്നിച്ചു നിന്നുകുടെ? വൃത്തിയും ശുചിത്വവും അറിയാത്തതുകൊണ്ടല്ല മറിച്ച് പൊതുസ്ഥലം വൃത്തികേടാക്കുക എന്നത് പാരമ്പര്യമായി കിട്ടിയ ഒന്നാണ് ഇന്ത്യക്കാര്‍ക്ക്. കാണുന്ന എല്ലായിടത്തും മുത്രം ഒഴിച്ചും,കാര്‍ക്കിച്ചു തുപ്പിയും, പാന്‍ ചവച്ചുതുപ്പിയും,കാണുന്ന ഇടം കക്കുസ് മാലിന്യംകൊണ്ട് നിറക്കുകയുംമത ഭക്തിയുടെ മൂര്‍ച്ചയില്‍ നദികളും പൊതു ഇടങ്ങളും വൃത്തി ഹീനമാക്കുകയും നശിപ്പിക്കുകയും പൊതു ഇടങ്ങളില്‍ ഫുഡ് വെസ്റ്റുകള്‍ ഇട്ടുകൊണ്ടും മറ്റുമൊക്കെ ചെയ്യുന്നതാണ് ഏറ്റവും നല്ലത് എന്ന് കരുതുന്ന ഒരു സമുഹമാണ് ഇവിടെയുള്ള ഇങ്ങനെയൊരു സമുഹം ഈ ലോകത്ത് വേറെ ഉണ്ടാവില്ല അത്രക്കും മലീനസമായ മനസും വിവേകവുമാണ് നമ്മെ നയിക്കുന്നത് തന്നെ വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് മാരക രോഗങ്ങള്‍ പരത്തുന്ന കൊതുക്, ഈച്ച, പാറ്റ തുടങ്ങിയ ക്ഷുദ്രജീവികള്‍ പെരുകുന്നത്എന്ന പൊതു ബോധം പോലും ഇവിടത്തെ ആളുകളില്‍ ഇല്ല എന്നാല്‍ ഇവര്‍ക്ക് ആകെയുള്ള ബോധം മത ജാതി ചിന്തകളില്‍ മാത്രമാണ് പൊതുയിടങ്ങള്‍ എങ്ങനെയായാല്‍ നമ്മുക്ക് എന്ത് ഏറ്റവും വലുത് നമ്മുക്ക് നമ്മുടെ മതവിശ്വാസങ്ങളല്ലേ അപ്പോള്‍ പിന്നെ അതിന്‍റെ പേരില്‍ എന്ത് ശുദ്ധ വൃത്തിഹീനമായ കാര്യം ഉണ്ടായാലും നുമ്മക്ക് പ്രശ്നമില്ല
പലതരത്തിലുള്ള ആഭ്യന്തരയുദ്ധങ്ങളും പ്രശ്നങ്ങളും നമുടെയത്ര സാമ്പത്തികംപോലും ഇല്ലാത്ത രാജ്യങ്ങള്‍ പൊതു ഇടങ്ങളും നദികളും വളരെ വൃത്തിയിലും മറ്റുമൊക്കെ കൊണ്ട് നടക്കുന്നുണ്ട്. സ്വന്തം വൃത്തിയും വീടിന്‍റെ പരിസരവും മറ്റും മാത്രം വൃത്തിയാക്കിയും സംരക്ഷിച്ച് സ്വാർത്ഥതയുടെ പര്യായമായി കൊണ്ടിരിക്കുന്ന ഒരു സമുഹമാണ് കേരളത്തിലുള്ളത് പൊതു ഇടങ്ങള്‍ എങ്ങനെയയാലും നുമ്മക്ക് കുഴപ്പമില്ല ഇവിടെയുള്ള വേസ്റ്റ് അപ്പുറത്തെ പൊതു ഇടത്തില്‍ ഇട്ടാല്‍ മതി നമ്മുടെ കാര്യം കഴിഞ്ഞു കേരളം വിട്ടാല്‍ ഇതിലേറെ കഷ്ട്ടമാണ് കാര്യങ്ങള്‍. നാം ജീവിക്കുന്ന ചുറ്റുപാടിന്‍റെ സംരക്ഷണവും, പരിപാലനവും വളരെ ശ്രദ്ധയോടെ ചേയ്യേണ്ട കാര്യമാണ്. ജലത്തിനും ഭക്ഷണത്തിനും തൊഴിലിനും വേണ്ടി എന്ത് ചെയ്യാം എന്നുള്ള ചിന്ത നാം ആദ്യം മാറ്റി എടുക്കണം.
നമ്മുടെയും ഭൂമിയുടെയും നാഡീ ഞരമ്പുകളായ പുഴകളിൽ മാലിന്യം നിറഞ്ഞും .നിറച്ചും മലീന സമാക്കി കൊണ്ടിരിക്കുന്ന ഈ സമുഹവും അവയുടെ വ്യവസ്ഥിതിയും മാറ്റുകതന്നെ വേണം പരിസ്ഥിതിക്ക് വിനാശം വരുത്തുന്ന പ്രവർത്തനങ്ങൾ, ജീവിതരീതി നമുക്ക് വേണ്ട എന്ന് സ്വയം തിരിച്ചറിവ് ഉണ്ടാകാത്തിടത്തോളം ഇത്തരം പ്രശ്നങ്ങളിൽ നിന്ന് രക്ഷനേടാൻ സാദ്ധ്യമല്ല നാടും നഗരവും പരിസ്ഥിതി സൗഹാർദപരമായ ജീവിതം നയിക്കാൻ നാം ഒരോരുത്തരും സ്വയം തയ്യാറാവണം. അതിനു മതവിശ്വാസമാണ് എതിര്‍ നില്‍ക്കുന്നത് എങ്കില്‍ അത് പോലും ഒഴിവാക്കാന്‍ നിങ്ങള്‍ തയ്യാറാവണം. ഇതിൽ നിന്നും മുക്തി നേടുന്നതിന് പ്രധാനമായും നാം ചെയ്യേണ്ടത് മാലിന്യ സംസ്കരണമാണ്. അതിനെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക .പരിസ്ഥിതി നാശത്തിനു കാരണമായ ഘടകങ്ങളെ സമൂഹത്തിന്റെ ദൃഷ്ടിയിൽ കൊണ്ടുവരികയും അതിനുള്ള പരിഹാരവും കാണുക തന്നെ വേണം സാംസ്ക്കാരികമായി ഒരു ഉയര്‍ന്നു നില്‍ക്കുന്ന ഒരു ജനതയായി ഒറ്റ കെട്ടായി ഈ കാര്യത്തിലെങ്കിലും എല്ലാവര്‍ക്കും ഒന്നിച്ചു നിന്നു കൂടെ?
അഭിപ്രായങ്ങള്‍