മത പഠനം കൊണ്ട് മാനവീകത ഉണ്ടാവുമോ
മനുഷ്യന്‍ ഒരു സാമൂഹ്യ ജീവിയാണ്. ഈ സമൂഹത്തില്‍ വളര്‍ന്നു വരുന്ന പുതു തലമുറക്ക് മത പഠനത്തിന്‍റെ ആവുശ്യമുണ്ടോ?.
മത പഠനം കിട്ടി വളര്‍ന്നു വരുന്ന ഒരു കുട്ടി എന്ത് മാനവീക സാമുഹിക ബോധമാണ് ഉണ്ടാക്കുന്നത്?
മത പഠനം കൊണ്ട് ആധുനിക സമുഹത്തിന് എന്താണ് ഗുണമുള്ളത്?
മതം പഠിച്ചു വളരാത്ത കുട്ടികളില്‍ മത വാക്താക്കള്‍ മുലം ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്തെല്ലാം?
നമ്മുക്ക് നോക്കാം മത പഠനം കൊണ്ട് ഓരോ കുട്ടിയും സമുഹത്തില്‍ എന്താണ് വരുത്തി വെക്കുന്നത് എന്നുള്ളത്
നാം അറിയേണ്ടുന്ന ചില മാനവീക മൗലിക യാഥാര്‍ത്ഥ്യങ്ങള്‍ എന്തൊക്കെയാണ് എന്നുള്ളത് മനസിലാക്കിയാല്‍ വളര്‍ന്നു വരുന്ന തലമുറക്ക് മതപഠനത്തിന്‍റെ ആവുശ്യമില്ലാതായി വരും കാരണം മതപഠനം കൊണ്ട് സാമുഹിക മാനവീകത ഉണ്ടാവുന്നില്ല മറിച്ചു മത സാമുഹിക ബോധമാണ് അവരെ നയിക്കുന്നത്
ഒന്നിനു മീതെ ഒന്നൊന്നായി മതം കൊണ്ടുള്ള ദുരന്തങ്ങള്‍ നേരിടുകയാണ് ലോക മാനവസമൂഹം അതിനെ ചെറുക്കന്‍ മത ബോധം കൊണ്ട് കഴിയുന്നില്ല അപ്പോള്‍ പിന്നെ മത വിദ്യഭ്യാസത്തിന്‍റെ ആവുശ്യം ആധുനിക മാനവകുലത്തിനു ആവുശ്യമില്ല എന്നാണ് ഞാന്‍ കരുതുന്നത്
അറിവിന്‍റെയും കാഴ്ചയുടെയും ചക്രവാളങ്ങള്‍ നാം മുന്നില്‍ കാണുന്ന പ്രപഞ്ചത്തേക്കാളും വിശാലമാണ്. അറിവിന്‍റെ വ്യത്യസ്തമായ ലോകങ്ങളിലേക്കുള്ള കവാടങ്ങള്‍ വായനയാണ്. വായനയുടെയും ചിന്തയുടെയും നേര്‍വഴികളിളുടെ സഞ്ചരിച്ചാല്‍ ശാസ്ത്ര കലാ വൈജ്ഞാനിക പുരോഗതിയുടെ അടിസ്ഥാനങ്ങള്‍ മനസിലാക്കാന്‍ പറ്റുകയും ഈ ലോകത്തെ കുറിച്ച് മനസിലാകുകയും ചെയ്യാം
മറിച്ച് മത പഠനം കൊണ്ട് ഒരു കുട്ടിക്ക് നല്‍കാന്‍ കഴിയുക സമുഹത്തില്‍ എങ്ങനെ സ്വന്തം മതം വളര്‍ത്തണമെന്നും അതിലുടെ മാനവീകതയെ എങ്ങനെ തച്ചുടക്കാം എന്നുമുള്ള അറിവാണ് നല്‍ക്കാന്‍ കഴിയുക. കാരണം മതം കൊണ്ട് ഒരു തീവ്രവാദിയെ സൃഷ്ട്ടിക്കാം, മതംകൊണ്ട് ഒരുപറ്റം തീവ്രമായ ചിന്താധാരയിലുള്ള സമുഹത്തെ സൃഷ്ട്ടിക്കാം വേറെ ഒരു മതത്തിലുള്ള ആളുകളോട് എങ്ങനെ വര്‍ത്തിക്കാന്‍ മതം അവരെ ശീലിപ്പിച്ചുകൊണ്ടരിക്കുകയും ചെയ്യുന്നു മറ്റൊരു സമുഹത്തെ വേറെ ഒരു കണ്ണിലുടെ നോക്കി അവരുടേത് ശരിയല്ല നമ്മുടേത് മാത്രമാണ് ശരി അതുകൊണ്ട് അവരുമായി ഇടപഴകുന്നത് നാം സുക്ഷിച്ചു വേണം എന്നൊക്കെ ഓരോ മതവും പഠിപ്പിക്കുന്നു ഇതുകൊണ്ട് സമുഹത്തിന് നഷ്ട്ടം എന്നാല്ലാതെ എന്ത് ഗുണമാണ് ഉണ്ടാവാന്‍ പോകുന്നത്
മാനസിക വളര്‍ച്ച വരാത്ത കുട്ടികളെ ഇങ്ങനെ മത വിഷം കുത്തി വെച്ച് കൊണ്ട് വളര്‍ത്തി വലുതാക്കുന്നത് കൊണ്ട് എന്താണ് മാതാ പിതാക്കളും മറ്റും കരുതുന്നത് സ്വന്തം മകനെ നാളെ ഒരു തീവ്രവാദിയാകി അവന് മതത്തിന്‍റെ സര്‍ട്ടിഫിക്കറ്റ് നല്‍ക്കാന്‍ വേണ്ടിയാണോ ഈ മത പഠനം കൊണ്ട് ഉദേശിക്കുന്നത് . ലോകത്തെയും മാനവീകതയെയും സമുഹത്തെയും കുറിച്ച് പഠിക്കേണ്ട ഒരു കുട്ടി മത പഠനം നടത്തി സമുഹത്തില്‍ ഇറങ്ങിയാല്‍ അതുകൊണ്ട് എന്ത് ഗുണമാണുള്ളത് അവര്‍ക്ക് സമുഹത്തില്‍ മാനവീകത ഉണ്ടാക്കാന്‍ കഴിയുമോ?.
ഒരു മനുഷ്യന് അല്ലെങ്കിൽ അടുത്ത തലമുറയ്ക്ക് നമ്മുക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ ദാനം എന്താണെന്നു ചോദിച്ചാൽ; വിദ്യാദാനം’എന്നാണ്. മനുഷ്യന്‍റെ സ്വഭാവമാണ് മാനവീകത. സ്വബോധം ഇല്ലാതെ ചിന്തിക്കുവാൻ പ്രാപ്തിയാകുന്ന മതഭ്രമമല്ല മാനവീകത പ്രാകൃത മനുഷ്യന്‍റെ കണ്ടുപിടുത്തമാണ് മതവും ദൈവവും പിശാചുമൊക്കെ ഇവയെയൊക്കെ തലയില്‍ കേറ്റി വെച്ച് കൊണ്ട് നടക്കേണ്ട എന്താവുശ്യമാണ് മനുഷ്യനുള്ളത്
കാലം മാറി. അതിനനുസരിച്ച് എന്താണ് ‘അറിവ്’എന്താണ് മാനവീകത , എന്തിനാണ് വിദ്യഭ്യാസം എന്ന് മനസ്സിലാക്കാൻ ശ്രമിക്കണം.അല്ലാതെ കുട്ടികളെ കൊണ്ട് പോയി മത വിഷം കുത്തി വെക്കുന്ന പ്രവണതകൊണ്ട് ഈ സമുഹത്തിന് ഒരു നേട്ടവുമില്ല
അഭിപ്രായങ്ങള്‍