"തിരിഞ്ഞു നോട്ടം" സ്വേച്ഛാധിപത്യം കൊടികുത്തി വാഴുന്ന ഉത്തര കൊറിയ
സ്വേച്ഛാധിപത്യം കൊടികുത്തി വാഴുന്ന ഉത്തര കൊറിയ
****************************************************************************
ഉത്തര കൊറിയ അഥവാ ഡെമോക്രാറ്റിക് പീപ്പിൾസ് റിപബ്ലിക് ഓഫ് കൊറിയ എന്ന പേരു കേട്ട് ആരും തെറ്റിദ്ധാരണയില്‍ മുഴുകരുതെ കാരണം അവിടെ ഇപ്പോള്‍ ഒരു ഡെമോക്രാറ്റിക് രാജ്യമാണ് എന്നുള്ളത് പറയാന്‍ കഴിയില്ല എന്നതാണ് സത്യം
ജൂച്ചേ എന്ന മതം മാത്രം ഔദ്യോഗികമായി അംഗികരിച്ചിരിക്കുന്ന ഒരു രാഷ്ട്രത്തെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഏ. ഡി 2014 എന്ന വര്‍ഷത്തിന്‍റെ സ്ഥാനത്ത് കേവലം 102 എന്ന വര്‍ഷം ഔദ്യോഗിക കലണ്ടറില്‍ ഉപയോഗിക്കുന്ന രാഷ്ട്രത്തെക്കുറിച്ചോ? രണ്ടരക്കോടി മാത്രം ജനസംഖ്യയുള്ള, വലിപ്പത്തില്‍ ലോകത്തിലെ 98-മത്തെ രാജ്യം. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമുള്ള രാജ്യവും, പട്ടാളക്കാരുടെ എണ്ണത്തില്‍ ലോകത്തിലെ നാലാമത്തെ വലിയ രാജ്യവും,ഏറ്റവും കൂടുതല്‍ പീരങ്കിപ്പട്ടാളം ഉള്ള 3-മത്തെ രാജ്യവുംമാണ് ഉത്തര കൊറിയ
1950-53കളിൽ നടന്ന യുദ്ധമാണ് കൊറിയൻ യുദ്ധം എന്നപേരില്‍ അറിയുന്നത് ദക്ഷിണ കൊറിയയും ഉത്തര കൊറിയയും തമ്മിലായിരുന്നു യുദ്ധം .
രണ്ടാം ലോകയുദ്ധകാലത്ത് കൊറിയൻ കമ്യൂണിസ്റ്റ് പാർട്ടി സോവിയറ്റ് യൂണിയൻ കേന്ദ്രമാക്കി ജപ്പാനെതിരെ പോരാടിയിരുന്നു ജപ്പാന്‍റെ പരാജയത്തിനു ശേഷം കൊറിയ സ്വതന്ത്രമാവുകയും ഒന്നായി കിടന്നിരുന്ന കൊറിയയെ രണ്ടാം ലോക മഹാ യുദ്ധത്തിന്‍റെ അവസാനം അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള ധാരണ പ്രകാരം തെക്കും വടക്കും ഭാഗങ്ങളായി വിഭജിച്ചിക്കുകയും ചെയിതു
1945 വരെ കൊറിയൻ ഉപദ്വീപ് എന്ന ഒറ്റ രാജ്യമായിരുന്നു. ഈ യുദ്ധത്തിനു ശേഷമാണ് ഉത്തര കൊറിയ, ദക്ഷിണ കൊറിയ എന്നിങ്ങനെ വിഭജിക്കപ്പെട്ടത്.
38-മത് പാരലൽ എന്ന സാങ്കൽപ്പിക രേഖക്ക് അപ്പുറവും ഇപ്പുറവുമായി ലോകത്തിലെ രണ്ടു വൻ ശക്തികളും ആധിപത്യമുറപ്പിച്ചു. 1947ൽ അമേരിക്കയുടെ നേതൃത്വത്തിൽ യു.എൻ. അസ്സംബ്ലി കൊറിയയിൽ ജനാധിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പ് നടത്താനുള്ള പ്രമേയം പാസാക്കുകയും അത് നടപ്പില്‍ വരുത്തുകയും ചെയിതു . എന്നാൽ സോവിയറ്റ് യൂണിയനും ഉത്തര കൊറിയയും ഈ യു.എൻ. നീക്കത്തെ അനുകൂലിച്ചില്ല. എങ്കിലും കൊറിയയില്‍ തിരഞ്ഞെടുപ്പ് നടക്കുകയും സിംഗ്മാൻ റീ ദക്ഷിണ കൊറിയയുടെ ആദ്യ പ്രസിഡൻറ് ആവുകയും ചെയ്തു. തിരഞ്ഞെടുപ്പിനെ തുടർന്ന് ദക്ഷിണ കൊറിയയിൽ നിന്ന് അമേരിക്കൻ സേന മുഴുവനായി പിൻവാങ്ങി. അതേ സമയം കിം ഇൽ സൂങ്ങിന്‍റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് ഭരണ കൂടത്തിന് ഉത്തര കൊറിയയുടെ ഭരണം കൈമാറി കൊണ്ട് സോവിയറ്റ് യൂണിയൻ അവിടെ നിന്ന് പിന്മാറി. ഇതേ തുടർന്ന് 1948 സെപ്റ്റംബറിൽ ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കൊറിയ എന്ന പേരിൽ ഉത്തര കൊറിയ ഒരു രാഷ്ട്രമായി പ്രഖ്യാപനം നടത്തി. ഇതോടെ ദക്ഷിണ - ഉത്തര കൊറിയകൾ തമ്മിലുള്ള തർക്കവും ശീതസമരവുംആരംഭിച്ചു
അങ്ങനെയിരിക്കെ 1950 ജൂൺ 25ന് സോവിയറ്റ് - ചൈനീസ് മൗനാനുവാദത്തോടെ ഉത്തര കൊറിയ, ദക്ഷിണ കൊറിയയെ ആക്രമിച്ചു. സോവിയറ്റ് ടാങ്കുകളും യുദ്ധ വിമാനങ്ങളും 1,35,000 സൈനികരുമായി ഉത്തര കൊറിയ തുറന്നു വിട്ട ആക്രമണം നേരിടാൻ ടാങ്കുകളോ, മറ്റു ശക്തിയേറിയ ആയുധങ്ങളോ ഇല്ലാതിരുന്ന ദക്ഷിണ കൊറിയക്ക് കഴിഞ്ഞില്ല. നാലു മുന്നണികളിലൂടെയും ഇരമ്പിക്കയറി കൊണ്ടിരുന്ന ഉത്തര കൊറിയൻ സേന ദക്ഷിണ കൊറിയയുടെ പല പ്രദേശങ്ങളും പിടിച്ചടക്കി കൊണ്ടിരുന്നു. യു.എൻ. രക്ഷാ സമിതി ആക്രമണത്തെ അപലപിക്കുകയും ഉത്തര കൊറിയയോട് 38 പാരലലിനു അപ്പുറത്തേക്ക് പിന്മാറാൻ നിർദ്ദേശിക്കുകയും ചെയ്തു. മാത്രമല്ല ദക്ഷിണ കൊറിയൻ റിപ്പബ്ലിക്കിനെ എല്ലാ വിധത്തിലും സഹായിക്കാൻ അംഗരാഷ്ട്രങ്ങളോട് പറയുകയും ചെയിതു അമേരിക്കയുടെ ഇടപെടല്‍ ഉത്തര കൊറിയയെ 38-പാരലിലെക് തന്നെ നയിക്കുകയും രണ്ടാഴ്ചക്കുള്ളിൽ തലസ്ഥാനമായ സോൾ മക് ആർതറിന്റെ സേന തിരിച്ചു പിടിക്കുകയും ചെയിതു പക്ഷെ മക് ആർതർക്ക് മതിയായില്ല. കമ്മ്യൂണിസ്റ്റ് ആഭിമുഖ്യമുള്ള ഉത്തര കൊറിയൻ സേനയെ എന്നെന്നേക്കുമായി നിലംപരിശാക്കണം. തുടർന്ന്, രണ്ടു കൊറിയകളെയും സംയോജിപ്പിക്കണം. ഇതായിരുന്നു അദ്ദേഹത്തിൻറെ ലക്‌ഷ്യം. അമേരിക്കൻ ഗവൺമെന്റ് ഇക്കാര്യത്തിൽ മക് ആർതർക്ക് പൂർണ്ണ സ്വാതന്ത്രം കൊടുത്തു കാര്യങ്ങള്‍ ഇവിടം കൊണ്ട് അവസാനിച്ചില്ല ഉത്തര കൊറിയയെ സഹായിക്കാന്‍ ചൈന മുന്നിട്ടിറങ്ങിയാതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞത് 1950 ഒക്ടോബർ 25 അമേരിക്കൻ നേതൃത്വത്തിലുള്ള സംയുക്ത സേന യാലു നദീതീരത്ത് എത്തിയപ്പോൾ ചൈന ആദ്യത്തെ പ്രത്യാക്രമണം അഴിച്ചു വിട്ടു. കനത്ത തിരിച്ചടിയായിരുന്നു അത്. തുടർന്നുള്ള ദിവസങ്ങളിൽ മക് ആർതറിന്റെ സർവ കണക്കു കൂട്ടലുകളും തകിടം മറിച്ച് ചൈന ഉത്തര കൊറിയൻ സേനയ്ക്കൊപ്പം കനത്ത തിരിച്ചടി ആരംഭിച്ചു.രണ്ടു വർഷം കൂടി യുദ്ധം നീണ്ടു. 1953 ജൂലൈ 27ന് സമാധാന ഉടമ്പടി ഒപ്പു വെച്ചതോടെ അവസാനിച്ചു എങ്കിലും ഉത്തര കൊറിയ ഇപ്പോഴും സ്വാതന്ത്ര്യത്തിന്‍റെ ശവപ്പറമ്പ് പോലെയായി ഇന്നും ലോകത്തിനു മുന്നില്‍ നില്‍ക്കുന്നു എന്നുള്ളതാണ് വസ്തുത
ഉത്തര കൊറിയയ്ക്ക് മാത്രം അവകാശപ്പെടാനാവുന്ന നിരവധി വിശേഷങ്ങള്‍ വേറെയുമുണ്ട്
അവിടെയുള്ള ഭൂരിപക്ഷം ജനങ്ങളും ദിവസത്തില്‍ ഒരു നേരത്തെ ആഹാരം പോലുമില്ലാതെ, പട്ടിണി മരണങ്ങള്‍ പുതുമയല്ലാത്ത നാട്ടില്‍, തനിക്കുപയോഗിക്കാനുള്ള മയക്കുമരുന്നിനു മാത്രം 5 കോടിയിലധികം രൂപ ഒരു വര്‍ഷം ചിലവിടുന്ന ഏകാധിപതിയായ ഭരണാധികാരിയുടെ നാട്.
ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നായിട്ടും രാജ്യത്തിലെ 10 ശതമാനത്തില്‍ അധികം ആളുകളും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള 16 തൊഴില്‍ ക്യാമ്പുകളില്‍ ജിവിതം ഹോമിക്കപ്പെടുവാന്‍ വിധിക്കപ്പെട്ട ജനതയാണ് ഉത്തര കൊറിയയിലുള്ളത്
1948-ല്‍ ഔദ്യോഗികമായി രൂപീക്യതമായ ഉത്തര കൊറിയ അധിക കാലം കഴിയുംമുന്പേ നിഷ്ടൂരമായ ഒരു ഏകാധിപത്യ ഭരണത്തിന്‍ കീഴിലേക്കു മാറ്റപ്പെട്ടു. ഒരു ക്രിസ്ത്യന്‍ കുടുംബത്തില്‍ വളര്‍ത്തപ്പെട്ട കിം സംഗ് കൊറിയന്‍ ഭരണാധികാരിയായതിനു ശേഷം ബൈബിളിലെ പത്തു കല്പനകളെപ്പോലെ തന്നെയും കുടുംബത്തെയും ആരാധിക്കാനായി പത്തു കല്പനകള്‍ അടങ്ങിയ “ജുച്ചേ” എന്ന മതം ഉണ്ടാക്കി. തന്നെ ദൈവമായി ആരാധിക്കാനായി 600 ഓളം പാട്ടുകളുണ്ടാക്കി. കൊറിയയിലെ 100 ശതമാനം ആളുകളെയും ഈ മതത്തിന്‍റെ നിര്‍ബന്ധിത അംഗങ്ങളാക്കി. താന്‍ ജനിച്ച വര്‍ഷമായ 1912 ഉത്തര കൊറിയയുടെ പ്രഥമ വര്‍ഷമാക്കിമാറ്റി അങ്ങനെ ലോകമെങ്ങും ഏ. ഡി 2017 ആയപ്പോള്‍ ഉത്തര കൊറിയയില്‍ കേവലം 105 വര്‍ഷം മാത്രം ആയിട്ടുള്ളൂ ഇപ്പോഴും
1954-ല്‍ സംഗിന്‍റെ മരണ ശേഷം തന്‍റെ മകന്‍ കിം ജോംഗ്അധികാരമേറ്റപ്പോഴേക്കും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി. കിം സംഗിന്‍റെ ശവശരീരം മണ്ണിനു വിട്ടു കൊടുക്കാതെ കണ്ണാടിക്കൂട്ടിനുള്ളില്‍ വെച്ചു സുഗന്ധലേപനങ്ങള്‍ പുരട്ടി തന്‍റെ പ്രജകളെക്കൊണ്ടു വണങ്ങിപ്പിച്ചു. രാജ്യത്തിന്‍റെ ആജീവനാന്ത പ്രസിഡണ്ട് എന്ന പദവി നല്‍കിയതിനു പുറമേ കിം സംഗ് എന്നതിനു പകരം “പ്രസിഡണ്ട് കിം സംഗ്” എന്നുതന്നെ വിളിക്കണമെന്ന് നിയമം ഉണ്ടാക്കി.
അങ്ങനെ വിളിക്കാന്‍ വിട്ടുപോയ സാധു ജനങ്ങളെ കഴുമരത്തിലേറ്റി. തന്‍റെ പേര് “ജനറല്‍ കിം ജോംഗ്” എന്നാക്കി. തങ്ങള്‍ ജനിച്ചത് കൊറിയയിലെ ഒരു വിശുദ്ധ പര്‍വ്വതത്തിനു മുകളിലാണെന്നും തന്നെയും തന്‍റെ പിതാവിനെയും ദൈവത്തെപ്പോലെ ആരാധിക്കണമെന്നും ജനത്തെ പഠിപ്പിച്ചു. തന്‍റെയും പിതാവിന്‍റെയും ഒരേ വലിപ്പത്തിലുള്ള ഏകദേശം മുപ്പത്തി നാലായിരം പ്രതിമകള്‍ രാജ്യമെമ്പാടും സ്ഥാപിച്ചതിനു പുറമേ തങ്ങളുടെ ഫോട്ടോകള്‍ ഓരോ വീടിന്‍റെയും പ്രധാനപ്പെട്ട ഭിത്തികളില്‍ തൂക്കണമെന്നും നിയമമുണ്ടാക്കി.
ഈ ഫോട്ടോകള്‍ ഉള്ള ഭിത്തിയില്‍ മറ്റൊരു ചിത്രവും പാടില്ല എന്ന് മാത്രമല്ല ഈ ഫോട്ടോകള്‍ എല്ലാ ദിവസവും രാവിലെ സൂക്ഷ്മമായി തുടയ്ക്കുവാന്‍ പ്രത്യേക തുവാലകളും ഉണ്ടാക്കി. നിയമം കര്‍ക്കശമായി നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥരെ ആക്കി. നിയമം ലംഘിക്കുന്നവരെ പരസ്യമായി ചാട്ടവാറടികള്‍ക്ക് വിധേയരാക്കി. സംഗിന്‍റെ മരണ ദിനത്തില്‍ ജനമെല്ലാം പൊതു നിരത്തിലിറങ്ങി വാവിട്ടു നിലവിളിച്ചു കരയുന്നതുറപ്പാക്കാന്‍ പ്രത്യേക സംഘങ്ങളെ നിയമിച്ചു.
‘ഈ ദൈവങ്ങളുടെ’ പ്രതിമകളെ കാണുന്നവര്‍ ഇരു കൈകളും വശങ്ങളില്‍ തൂക്കിയിട്ട് തല കുമ്പിടണമെന്നു നിയമമുണ്ടാക്കി. പ്രതിമകളുടെ ഫോട്ടോയെടുക്കണമെങ്കില്‍ മുഴുവന്‍ ഭാഗവും ലഭിക്കത്തക്ക വിധത്തില്‍ എടുക്കണം. ഒരു ഭാഗം മാത്രം എടുക്കാന്‍ പാടില്ല. ഇവരുടെ ഫോട്ടോകള്‍ അച്ചടിച്ചു വരുന്ന പത്രങ്ങള്‍ മടക്കാന്‍ പാടില്ല. ആളുകള്‍ പുറത്തിറങ്ങുമ്പോള്‍ ഇവരുടെ ചിത്രമുള്ള ചെറിയ ഫോട്ടോകള്‍ കൈകളില്‍ കരുതുകയോ തങ്ങളുടെ വസ്ത്രത്തിന്‍റെ മുന്‍വശത്ത് മറ്റുള്ളവര്‍ക്ക് വ്യക്തമായി കാണത്തക്ക വിധത്തില്‍ കൊളുത്തി വെയ്ക്കണമെന്നും നിയമങ്ങളുണ്ടാക്കി.
മുന്ന് റ്TV ചാനലുകള്‍ മാത്രമേ ഇവിടുള്ളൂ. ഇതില്‍ 2 എണ്ണം ശനിയും ഞായറും മാത്രമേ ലഭിക്കൂ. 3 മത്തേത് എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ മാത്രം. ഒരു ലക്ഷത്തി അമ്പതിനായിരം പേര്‍ക്കിരിക്കാവുന്ന ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയം ഉള്ള ഇവിടെ കുട്ടികള്‍ക്ക് സ്കൂളില്‍ പഠിക്കണമെങ്കില്‍ തങ്ങളുപയോഗിക്കുന്ന മേശയ്ക്കും കസേര്യ്ക്കും വരെ ഫീസ് കൊടുക്കണം. എല്ലാ 5 വര്‍ഷം കൂടുമ്പോഴും ഇവിടെ തിരഞ്ഞെടുപ്പുണ്ട്. വോട്ടവകാശം ഉള്ള എല്ലാവരും വോട്ടു ചെയ്തിരിക്കണം. ഏറ്റവും തക്കതായ കാരണമില്ലാതെ വോട്ടു ചെയ്യാത്തവര്‍ക്ക് കഠിനമായ ശിക്ഷയുണ്ട്. എന്നാല്‍ ബാലറ്റ് പേപ്പറില്‍ ജനങ്ങള്‍ക്ക് തിരഞ്ഞെടുക്കാന്‍ ഒരേ ഒരു പേരു മാത്രമേ ഉണ്ടായിരിക്കുകയുള്ളു. രാജ്യത്തിന്‍റെ അഞ്ചിലൊന്നു ജനങ്ങളും പട്ടാളക്കാരായ ഇവിടെ പട്ടാളത്തില്‍ ചേരാനുള്ള ഏറ്റവും കുറഞ്ഞ ഉയരം 4 അടി 2 ഇഞ്ച് മാത്രമാണ്
മതസ്വാതന്ത്ര്യമോ, അഭിപ്രായ സ്വാതന്ത്ര്യമോ, വ്യക്തി സ്വാതന്ത്ര്യമോ ഇല്ലാത്ത ഇവിടെയാണ് ലോകത്തിലേക്കും വെച്ച് ഏറ്റവും ക്രൂരമായ രീതിയില്‍ മനുഷ്യന്‍ പീഡിപ്പിക്കപെടുന്നത്
നിസ്സാര കുറ്റങ്ങള്‍ക്കു പോലും കഠിനമായ ശിക്ഷ നല്‍കി. ‘തൊഴില്‍ ക്യാമ്പ്’ എന്ന പേരില്‍ 16-ഓളം ജയിലുകള്‍ പണിതു. ക്യഷിയിടങ്ങളും ഖനികളും നിറഞ്ഞ പ്രദേശങ്ങളെ ചേര്‍ത്ത് വലിയ മതില്‍ക്കെട്ടിനുള്ളില്‍ ചെറിയ ചെറിയ മുറികളിലായി നൂറുകണക്കിന് ആളുകളെ പാര്‍പ്പിച്ച് നിര്‍ബന്ധിത അടിമവേല ചെയ്യിപ്പിച്ചു. ‘യോഡോക്ക്’ എന്ന ഒരു ക്യാമ്പില്‍ മാത്രം 50,000 ആളുകളെ അടിമകളാക്കി പാര്‍പ്പിച്ചു. ദിവസത്തില്‍ 3 നേരം ലഭിക്കുന്ന 200 ഗ്രാം ചോളം കഴിച്ചു കൊണ്ട് ആഴ്ചയില്‍ 7 ദിവസവും രാവിലെ 4 മുതല്‍ രാത്രി 8 വരെ കഠിന വേല ചെയ്യണം. തുടര്‍ന്ന്‍ രാത്രി ഭക്ഷണത്തിനു ശേഷം 9 മുതല്‍ 11 വരെ ജുച്ചേ എന്ന തത്വശാസ്ത്ര മതബോധന ക്ലാസ്സില്‍ പങ്കെടുക്കണ൦. ഏതെങ്കിലും കാരണവശാല്‍ ക്ലാസ്സില്‍ പങ്കെടുക്കാത്തവര്‍ക്ക് അന്നു രാത്രി ഉറങ്ങാന്‍ അനുവാദമില്ല. പിറ്റേദിവസം പട്ടിണിയോടെ ജോലി ചെയ്യണം.
കുട്ടികള്‍ക്കായി ചെറിയ സ്കൂളുകള്‍ ഈ ക്യാമ്പുകളില്‍ തന്നെയുണ്ട്. രാവിലത്തെ പഠനത്തിനു ശേഷം ഉച്ച കഴിഞ്ഞ് പാടങ്ങളില്‍ വേല ചെയ്യുകയും വിളവുകള്‍ ശേഖരിച്ച് തലച്ചുമടായി കൊണ്ടു പോകുകയും വേണം. 16 വയസ്സ് കഴിഞ്ഞാല്‍ മുതിര്‍ന്ന ആളുകളുടെ അത്രയും തന്നെ വേല ചെയ്യണം. ഒരു തരത്തിലു൦ വിശപ്പടക്കാനുള്ള ആഹാരം ലഭിക്കാതെ, പട്ടിണിയുടെ അങ്ങേയറ്റം എത്തിച്ചേരുന്ന ഇവര്‍ വിശപ്പടക്കാന്‍ പുല്ല് തിന്നുകയാണ് പതിവ്. കുടാതെ എലി, തവള, പാമ്പ്, ഇഴജന്തുക്കള്‍, പുഴു, ക്ഷുദ്രജീവികള്‍ തുടങ്ങിയവയെല്ലാം ഇവര്‍ ഭക്ഷിക്കും. ഇതും കണ്ടു പിടിക്കപ്പെട്ടാല്‍ ക്രൂരമായ ശിക്ഷയാണ് പ്രതിഫലം. വരുമ്പോള്‍ ലഭിക്കുന്ന വസ്ത്രമല്ലാതെ മറ്റൊരു വസ്ത്രം ലഭിക്കാത്ത ഇവര്‍ മ്യതശരീരങ്ങളില്‍ നിന്നും വസ്ത്രം ഉരിഞ്ഞെടുത്ത് നഗ്നമാക്കപ്പെട്ട ശരീരമാണ് മറവു ചെയ്യുന്നത്. കുളിയ്ക്കാനൊ നനയ്ക്കാനോ പോലും ഇവര്‍ക്ക് സമയം ലഭിക്കാറില്ല. ആരോഗ്യത്തോടെ ഈ ക്യാമ്പുകകളില്‍ എത്തുന്ന ഒരാള്‍ ഏകദേശം 10-15 വര്‍ഷത്തിനുള്ളില്‍ പട്ടിണി കൊണ്ടു മരിക്കും. നിസ്സാര കുറ്റങ്ങള്‍ക്ക് പോലും പിടിക്കപ്പെടുന്നവരുടെ മാതാപിതാക്കളെയും സഹോദരങ്ങളെയും മൂന്ന്‍ തലമുറയില്‍പ്പെട്ട എല്ലാവരെയും അടിമകളായി ഈ ക്യാമ്പുകകളില്‍ കൊണ്ടു വരും. ഇവിടെ എത്തിപ്പെടുന്നവരില്‍ ഭൂരിഭാഗത്തിനും പിന്നീടൊരു തിരിച്ചു പോക്കില്ല. പര്‍വ്വതങ്ങളിലും ഖനികളിലും അവരുടെ ജിവിതം ഹോമിക്കപ്പെടു൦. ക്യാമ്പുകകളില്‍ ആയിരിക്കുമ്പോള്‍ സ്ത്രീകള്‍ ഗര്‍ഭിണികളാവാന്‍ പാടില്ല. അഥവാ ആയാല്‍ ഉദ്യോഗസ്ഥര്‍ ഈ സ്ത്രീകളെ നിര്‍ബ്ബന്ധിച്ചു വയറു നിറച്ചു വെള്ളം കുടിപ്പിക്കും എന്നിട്ട് വയറില്‍ ബൂട്ടിട്ടു ആഞ്ഞു തൊഴിച്ച് ഗര്‍ഭം അലസിപ്പിക്കും. ഇനി അഥവാ ആരെങ്കിലും കുഞ്ഞിനു ജന്മം കൊടുത്താല്‍ ആ മാതാവിനെക്കൊണ്ടു തന്നെ ആ കുഞ്ഞിനെ വെള്ളം നിറഞ്ഞ തൊട്ടിയില്‍ മുക്കിക്കൊല്ലിക്കും.
എന്ത് കൊണ്ട് യുണൈറ്റഡ് നേഷന്‍സും മറ്റു ലോകരാഷ്ട്രങ്ങളും ഇത്തരം മനുഷ്യാവകാശ ധ്വംസനം നടത്തുന്ന ഈ ഏകാധിപതിയെ എതിര്‍ക്കാന്‍ ഭയപ്പെടുന്നു എന്ന്‍ ചിന്തിച്ചാല്‍ അതിന്‍റെ ഉത്തരം ഇതാണ്. ഉത്തര കൊറിയ അണുബോംബ് നിര്‍മ്മിക്കുവാന്‍ കെല്‍പ്പുള്ള രാജ്യമാണ്; 50 ലക്ഷത്തോളം സൈനികര്‍ ഏതു സമയത്തും പോരാടാന്‍ തയ്യാറായി നില്‍ക്കുന്നു; ഇതിലെല്ലാമുപരി ഉത്തര കൊറിയയുടെ അതിര്‍ത്തിയില്‍ നിന്നും കേവലം 26 മൈല്‍ (41 കി. മീ) മാത്രം അകലെയാണ് രണ്ടര കോടിയിലധികം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സീയോള്‍ സ്ഥിതി ചെയ്യുന്നത്. ആകെയുള്ള 22,000 പീരങ്കിക്കൂട്ടങ്ങളില്‍ 11,000 എണ്ണവും ലക്ഷ്യം വെച്ചിരിക്കുന്നത് ഈ സീയോളിന്‍റെ നേര്‍ക്കാണ്. ഏതെങ്കിലും രാജ്യം ഒരു പ്രകോപനം സ്യഷ്ടിച്ചാല്‍ 5 മുതല്‍ 6 മിനിട്ടുകള്‍ക്കകം തെക്കന്‍ കൊറിയയുടെ തലസ്ഥാനം വെന്ത് വെണ്ണിറാകും.
യുദ്ധത്തെയും ബോംബാക്രമണത്തെയും കുറിച്ചുള്ള ഓര്‍മ്മകള്‍ ഭീഷണമാം വിധം പുതുമയോടെ നിലനിറുത്തുന്നതില്‍ കിമ്മുമാര്‍ വിജയിച്ചു. ഉത്തര കൊറിയന്‍ സര്‍ക്കാര്‍ മാധ്യമങ്ങള്‍ അവര്‍ക്ക് വേണ്ടി ഇപ്പോഴും വാദിക്കുന്നു. കൊറിയന്‍ യുദ്ധത്തെ കുറിച്ച് ആഴത്തില്‍ പഠിച്ചിട്ടുള്ള കാതറിന്‍ വെതര്‍സ്‌ബൈ പറയുന്നു. ‘തങ്ങള്‍ ഒരു മൂലയ്ക്ക് ഒതുക്കപ്പെട്ടതായും ഇപ്പോഴും ഭീഷണിയുടെ നടുവിലാണെന്നും ഉത്തര കൊറിയയിലെ ജനങ്ങള്‍ വിശ്വസിക്കുന്നു ഒരു പറ്റം ജനത ഇപ്പോഴും സ്വാതന്ത്ര്യമെന്ന മോഹവലയത്തിലങ്ങനെ കിടക്കുന്നു
കിം കുടുംബ സൃഷ്ടിക്കുന്ന ആസൂത്രിത യുദ്ധതല്‍പരത ഒരു വിഷയം തന്നെയാണ് ഇപ്പോള്‍ യുദ്ധ മതിഭ്രമം ബാധിച്ച ഒരു മാനസികാവസ്ഥയുള്ള വെക്തിയാണ് ഒരു ജനതയെ ഇങ്ങനെ യുദ്ധത്തിന്‍റെ നിഴലില്‍ നിറുത്തി അമ്മാനമാടുന്നത്
എങ്കിലും രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം, വിദൂരത്തുള്ളതും കാര്യമായി ആര്‍ക്കും ഒന്നും അറിയാത്തതുമായ നിരവധി രാജ്യങ്ങളുമായി ചെറുതും വലുതുമായ നിരവധി യുദ്ധങ്ങളുടെ ഒരു മുറിക്കപ്പെടാത്ത ചങ്ങലയില്‍ അമേരിക്ക എന്ന വന്‍ ശക്തി പങ്കാളിയായിട്ടുണ്ട്. ഉന്നത ജനാധിപത്യബോധമുള്ള ഒരു വന്‍ ശക്തി തന്നെയാണ് അമേരിക്കയെങ്കിലും ഈ വന്‍ശക്തിയെ സംബന്ധിച്ചടത്തോളം ചില നടപടികള്‍ ചിലപ്പോഴെങ്കിലും അലക്ഷ്യമായ പാക പിഴവുകള്‍ വന്നതായും ചില പാളിച്ചകള്‍ ഉണ്ടായതായും കാണാം. ഏതൊരു രാജ്യത്തെയും ജനാധിപത്യത്തിലെ ധാര്‍മികത വലിയ ഒരു ഉത്തരവാദിത്വമാണ്. അധാര്‍മികമായ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ഒരു മുന്‍കരുതല്‍ കൂടി ഇങ്ങനെയുള്ള വന്‍ ശക്തികള്‍ എടുത്താല്‍ സ്വാതന്ത്ര്യ ബോധവും ജനാതിപത്യ ബോധവും ഉണ്ടാവുക തന്നെ ചെയ്യും
അഭിപ്രായങ്ങള്‍