14ല്‍ 12 ലക്ഷണവും തികഞ്ഞ ഇന്ത്യന്‍ ഹൈന്ദവ ഫാസിസവും ഇസ്ലാമിക തീവ്രവാദവും
14ല്‍ 12 ലക്ഷണവും തികഞ്ഞ ഇന്ത്യന്‍ ഹൈന്ദവ ഫാസിസവും ഇസ്ലാമിക തീവ്രവാദവും.
************************************************************************************
ഇന്ന് ജനാധിപത്യ ഇന്ത്യക്കുമേല്‍ പടര്‍ന്നിറങ്ങിയ ഏറ്റവും വലിയ ദേശിയ ഫാസിസമാണ് ഹൈന്ദവ ഫാസിസവും ഇസ്ലാമിക് തീവ്രവാദവും. ഒന്ന് രാജവെമ്പാലയാണെങ്കില്‍ മറ്റൊന്ന് അപകടകാരിയായ മൂർഖൻ തന്നെയാണ്. തീവ്ര ദേശിയവാദ ഫാസിസം ശക്തിപ്രാപിക്കുന്നതിന്‍റെ ഫലമായി ഓരോ പൌരന്റെയും അവകാശമണ്ഡലത്തിന്‍റെ വ്യാപ്തി കുറഞ്ഞു വരുന്നുണ്ട്. മനുഷ്യാവകാശം എന്ന നിലയില്‍ വീക്ഷിക്കുമ്പോള്‍ ഓരോ മനുഷ്യന്റെയും മനുഷ്യാവകാശ കുപ്പായവും അണ്ടര്‍ വെയറും ഓരോന്നായി ഇപ്പോള്‍ ഭരണത്തിലിരിക്കുന്ന രാഷ്ട്രീയാധികാരാധിപത്യം ഊരിയെടുക്കുകയാണ് ചെയ്യുന്നത്.
അധികാരത്തിന്‍റെ ഉന്മത്തത ഏതൊരു ഫാസിസ്റ്റ് കക്ഷിയേയും പോലെ ബിജെപി, സംഘപരിവാര്‍ ശക്തികളേയും അന്ധരാക്കിയിരിക്കുന്നു. ഭരണാധികാരത്തിന്‍റെ സ്ഥൂല കേന്ദ്രങ്ങളില്‍ മാത്രമല്ല ജനജീവിതത്തിന്‍റെ സൂക്ഷ്മ കേന്ദ്രങ്ങളിലും തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുവാന്‍ അവര്‍ കിണഞ്ഞു ശ്രമിക്കുകയാണ്. ഉത്തരേന്ത്യയില്‍ നടപ്പാക്കിയ ന്യൂനപക്ഷ വിരുദ്ധ കലാപങ്ങളുടെയും വ്യാജ ഏറ്റുമുട്ടലുകളുടെയുമൊക്കെ പരിണാമ ഫലമായി ഭരണത്തിലേറിയ സംഘുപരിവാര്‍ ഫാസിസം ഇപ്പോള്‍ കേരളത്തിലെങ്ങനെയൊക്കെ മുതല്‍ മുടക്കാം എന്നുള്ള റിസര്‍ച്ചിലാണ് അതിന്‍റെയൊക്കെ ഫലമായി തന്നെ ഓരോ മനുഷ്യ ജീവനുകള്‍ക്ക് ഒരു വിലയുമില്ലാതെ അവരുടെയൊക്കെ രക്തം ഊറ്റി കുടിച്ചുകൊണ്ടിരിക്കുകയാണ്.
കണ്‍മുന്നിലെ കാഴ്ചകളെ കാര്യകാരണസഹിതം തുറന്നു പറയുമ്പോള്‍ ചിലര്‍ക്ക് കലിയിളകുകയും പറയുന്നവനെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന കാഴ്ചയും നാം കാണുന്നു. ഈ കാര്യത്തില്‍ രാജവെമ്പാലയും മുര്‍ക്കനും ഒരുപക്ഷം പിടിച്ചു നിന്നുകൊണ്ട് സ്വമനസിനുള്ളാളെ ചിരിക്കുകയും അതിനു വേണ്ട ഒത്താശകള്‍ ചെയിതു കൊടുക്കുകയും ചെയ്യുന്നു. ഉള്ളത് പറയുമ്പോള്‍ ഇവരുടെയൊന്നും ഈ അസഹിഷ്ണുത ഒരൊറ്റ ദിവസം കൊണ്ട് പെട്ടെന്ന് മുളച്ചുപൊങ്ങിയതല്ല കാലങ്ങളായി ഇവര്‍ ഉള്‍കൊള്ളുന്ന ആശയത്തിന്‍റെ ഉല്‍പ്പന്നങ്ങള്‍ തന്നെയാണ്.
സദാചാര പൊലീസിന്‍റെയും മറ്റും തൊപ്പിയണിഞ്ഞും, രാജ്യ സ്‌നേഹത്തിന്‍റെ മൊത്തക്കച്ചവടം ഏറ്റെടുത്തും തടിമിടുക്കിന്‍റെ തിമിര്‍പ്പില്‍ മാനുഷികമൂല്യങ്ങളെ കയ്യേറ്റം ചെയ്തും മതങ്ങളും അവരുടെ പോഷക സംഘടനകളും ജനാധിപത്യ മുല്ല്യങ്ങള്‍ക്കും മാനവീകതയുടെ മുകളില്‍ വാള്‍ ഓങ്ങി തന്നെയാണ് നില്‍ക്കുന്നത്. ആഭ്യന്തരമായി ന്യൂനപക്ഷ വിരോധം ആളിക്കത്തിച്ചും, ന്യുന പക്ഷങ്ങള്‍ തീവ്രവാദപരമായ അവരുടെ കാര്യങ്ങലിളുടെ നീക്കുപോക്കുകള്‍ നടത്തുകയും അതൊക്കെ കണ്ടു കൊണ്ട് അടുക്കളയില്‍ കേറിയ പൂച്ച പാലുകുടിച്ചുപോകും വരെ കണ്ണടച്ചു കിടന്ന പോലെ അഭിനയിക്കുന്ന കളിക്കുടുക്കയിലെ കൊച്ചുബാലന്‍റെ കഥപോലെയാണ് നമ്മുടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വൃന്ദവും ഭരണാധികാരികളും നടക്കുന്നത്.
തിന്നാനും കുടിക്കാനും ഉടുക്കാനും ധരിക്കാനുമുള്ള മനുഷ്യന്‍റെ പ്രാഥമികമായ ആവശ്യങ്ങളുടെ സ്വതന്ത്ര്യത്തിന് മുന്നില്‍ വിലങ്ങുതടിയാകുന്ന മതങ്ങളും അവരുടെ തിട്ടുരങ്ങളും മാനവീകത കാക്കുന്നു എന്നൊക്കെ പറയുന്ന കുറെ ഊളകളും നമുടെയൊക്കെ കുട്ടത്തില്‍ തന്നെയുണ്ട്. ജനാധിപത്യ രാജ്യത്തില്‍ പൗരന്റെ ജീവിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റം തീവ്രവാദ ഫാസിസത്തിന്‍റെ തികഞ്ഞ ലക്ഷണമാണ്. മതങ്ങളും അവരുടെ സംഘടനകളും അക്രമാസക്തമായ വെറുപ്പിനും കൊലപാതകത്തിനും ആസൂത്രിതമായ ഇടമുള്ള ഒരു പ്രത്യയശാസ്ത്രം ഇവിടെ ഭരിക്കുന്നവരാലും പ്രധിപക്ഷത് ഇരിക്കുന്നവരാലും ഇവിടെ വികസിച്ചുകൊണ്ടിരിക്കുകയാണെന്ന വസ്തുത നമ്മില്‍ പലരും മനസിലാക്കുന്നില്ല. മാനവീക ജനാധിപത്യ സംവിധാനത്തിന് ഉള്‍കൊള്ളാനാവാത്ത വിധം ഇന്ത്യന്‍ മത രാഷ്ട്രീയ പ്രക്രിയയില്‍ അതിന്‍റെ തീവ്രവാദ ഫാസിസ്റ്റ് ഉള്ളടക്കം ശക്തിപ്പെട്ട് വരുന്ന കാഴ്ച എത്ര ഭയാനകമാണ്. അന്യമതസ്ഥരോടും അന്യജാതിയില്‍ പെട്ടവരോടും അന്യ ചിന്താഗതിയുള്ളവരോടുമുള്ള അസഹിഷ്ണുതയുടെ മതരാഷ്ട്രീയമാണ് ഇപ്പോള്‍ നമ്മുടെ രാജ്യത്ത് വളര്‍ന്നുകൊണ്ടിരിക്കുന്നത്.
ഈ അസഹിഷ്ണുതയുടെ മതരാഷ്ട്രീയം രാജ്യത്തെ നശിപ്പിക്കുന്ന ഒരു മഹാവിപത്താണെന്നു എന്നാണ് ഈ ആളുകള്‍ക്ക് മനസിലാവുക. വര്‍ഗ്ഗീയജ്വരം ബാധിച്ച ഭരാണിധികാരികളും അവരുടെയൊക്കെ ആവുശ്യങ്ങള്‍ അനുസരിച്ച് നടക്കുന്ന ഒരു അടിമവ്യവസ്ഥയുമായി ഇവിടം മാറിയിരിക്കുന്നു. കോടതിയും നിയമനിര്‍മ്മാണ സഭയിലെ അംഗങ്ങള്‍ പോലും അതിനെയൊക്കെ താലോലിക്കുകയും പുവിട്ടുകൊണ്ട് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. രാഷ്ട്രം നിലനില്‍ക്കുന്നതിന്‍റെ ആധാരശിലയായ മാനവീക ജനാധിപത്യത്തെ തകര്‍ക്കാനും അതിലുടെ വിഘടിത മത തീവ്രവാദ ഫാസിസം നടപ്പകാനുമുള്ള ശ്രമങ്ങളെ തുറന്നു കാണിച്ചില്ലങ്കില്‍ അതിന്‍റെയൊക്കെ പരിണിത ഫലം വേറെ ഒന്നായി വരിക തന്നെ ചെയ്യും ജനാധിപത്യം ഭൂരിപക്ഷം ന്യൂനപക്ഷത്തെ അടക്കി ഭരിക്കലല്ല അതുപോലെ ന്യുനപക്ഷ പ്രീണനവുമല്ല സാമൂഹികസമത്വമാണ് മാനവീക ജനാധിപത്യത്തിന്‍റെ അടിത്തറ ഇതൊന്നും ഇല്ലാത്തിടത്തോളം ജനാധിപത്യം അര്‍ത്ഥരഹിതമാണ്.
അഭിപ്രായങ്ങള്‍