ഗംഗ നദി ജലം പുണ്ണ്യ തീര്‍ത്ഥം



ഗംഗ നദി ജലം പുണ്ണ്യ തീര്‍ത്ഥം കുറച്ചു ശാസ്ത്രീയമായ അറിവുകള്‍ പങ്കു വെക്കുന്നു

മഹാവിഷ്ണുവിന്‍റെ വാമനവതാര കാലത്ത് ഭൂമി അളന്നതിനുശേഷം സ്വർഗ്ഗവും സത്യലോകവും അളക്കാനായി ഉയർത്തിയ വാമനന്‍റെ പാദത്തെ ബ്രഹ്മദേവൻ തന്‍റെ കമണ്ഡലുവിനാൽ അഭിഷേകം ചെയ്യുകയും ആ പാദത്തിൽ നിന്നും ഒഴുകിയ നദിയാണ് ഗംഗ എന്നും കരുതുന്നു. അപ്പോള്‍ തന്നെ ഇതിലെ ശാസ്ത്രീയത നിങ്ങള്‍ക്ക് മനസിലായി കാണും ഓണവും മറ്റുമൊക്കെ അതിന്‍റെ തെളിവാണല്ലോ
പിന്നെ ഗംഗാദേവി ഭൂമിയിൽ വരാനുള്ള മറ്റൊരു കാരണം ഇതാണ് കപിലമഹർഷിയുടെ കോപത്തിനിരയായ സൂര്യവംശത്തിലെ സഗരപുത്രന്മാർക്ക് മരണശേഷം മോക്ഷം അപ്രാപ്യമായിരുന്നു. സൂര്യവംശത്തിൽ പിറന്ന ഭഗീരഥൻ എന്ന രാജാവ് ശിവനെ തപസ്സുചെയ്യുകയും, ശിവന്‍റെ സഹായത്താൽ സ്വർഗ്ഗത്തിൽ നിന്നും ഗംഗയെ ഭൂമിയിൽ എത്തിച്ചു, ഗംഗാ ജലത്തിന്‍റെ സാന്നിധ്യത്തിൽ പിതാമഹന്മാർക്ക് മോക്ഷം ലഭിച്ചു എന്നുമാണ് മറ്റൊരു ഐതിഹ്യം. ഇതൊക്കെ കൊണ്ട് തന്നെ സ്വര്‍ഗത്തില്‍ നിന്നും ഉത്ഭവിച്ച ഈ നദീ വെള്ളം ഇന്ന് പല വിധ മാറാവ്യാധി രോഗങ്ങള്‍ക്കും വലിയ രീതിയിലുള്ള കണ്ടു പിടുത്തങ്ങളുടെ മരുന്നാണ്
ഗംഗാ തീര്‍ത്ഥത്തിന്‍റെ ശാസ്ത്രീയതയും അമാനുഷികതയും നമ്മുക്ക് എന്തൊക്കെയാണ് എന്നുള്ളത് നോക്കാം

സാധാരണ ജലത്തിൽ ധാരാളം മിനറൽസ് അടങ്ങിയിട്ടുണ്ട് . കാൽസ്യം , മഗ്നീഷ്യം, സോഡിയം.എന്നിവ അതിൽ പെടുന്നു . ജലം മനുഷ്യന് ആവശ്യ ഘടകമാണ് . അതിലൂടെ ദാഹം ശമിക്കുന്നു , ശരീരത്തിലെ വിഷാംശം ഇല്ലാതെയാകുന്നു . എന്നാൽ ഗംഗാ തീര്‍ത്ഥം ഒരു സാധാരണ ജലം പോലെയല്ല അതിൽ ഭൂമിയിലുള്ള മറ്റു ജലത്തെക്കാളും കൂടുതൽ ധാതുലവണങ്ങൾ ഉണ്ട്. ഒരിക്കല്‍ ജപ്പാന്‍കാരായ മുസ്ലിം ക്രൈസ്‌തവ ശാസ്‌ത്രജ്ഞന്‍ ഇതിന്‍റെ ശാസ്ത്രീയ വശങ്ങള്‍ പഠിക്കാന്‍ വേണ്ടി വരികയും
സാധാരണ ജലത്തിനില്ലാത്ത ശാസ്‌ത്രീയ സവിശേഷതകൾ കണ്ടു അത്ഭുതം കുറി ഇവര്‍ ഹിന്ദു മതം സ്വീകരിച്ചു കൊണ്ട് ഗംഗാതീര്‍ത്ഥത്തില്‍ സ്വ ജീവന്‍ അര്‍പ്പിക്കുക്കയും ചെയിത സംഭവം എത്ര പേര്‍ക്ക് അറിയാം .
സാധാരണ ജലത്തിനില്ലാത്ത ഒരു പാട് ശാസ്‌ത്രീയ സവിശേഷതകൾ പുണ്യതീർഥമായ ഗംഗാ ജലത്തിനുണ്ടെന്ന്‌ ജപ്പാൻ ശാസ്‌ത്രജ്ഞൻമാര്‍ ആയ ഡോ. മസാട്ടോയും കുടെയുള്ള മുഹമ്മദ്‌ ഇമാട്ടോയും അഭിപ്രായപ്പെട്ടു. നാസയില്‍ നിന്നും കൊണ്ട് വന്ന നാനോ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ നടത്തിയ ഗവേഷണങ്ങളിലൂടെയാണ്‌ അദ്ദേഹം ഇത്‌ സ്വീകരിച്ചത്‌. ആയിരം തുള്ളി സാധാരണ വെള്ളത്തിലേക്ക്‌ ഒരു തുള്ളി ഗംഗാ തീര്‍ത്ഥം ചേര്‍ത്താൽ മുഴുവൻ വെള്ളത്തിനും ഈ പ്രത്യേകത ലഭിക്കുമെന്നും ടോക്കിയോയിലെ ഹാഡോ സയന്റിക്‌ റിസര്‍ച്ച്‌ ഇൻസ്റിട്യൂട്ട് മേധാവി കൂടിയായ ഡോ. മസാട്ടോയും കുടെയുള്ള മുഹമ്മദ്‌ ഇമാട്ടോയും വ്യക്തമാക്കുകയും ഇവര്‍ ഈ തീര്‍ത്ഥം ജപ്പാനിലേക്ക് അയക്കുകയും ചെയിതു അതില്‍ നിന്നും ഒരു പാട് അസുഖങ്ങള്‍ക്കുമുള്ള മരുന്നുകള്‍ കണ്ടത്തുകയും ചെയിതു. പിന്നീട് ഈ സംഭവം അമേരിക്കയില്‍ ഉച്ചപ്പാടുകള്‍ ഉണ്ടാക്കുകയും ജപ്പാന്‍റെ ഈ കണ്ടു പിടുത്തം അറിയുകയും നാസ അവരുടെ ഒരു വലിയ ടീമിനെ തന്നെ ഇതിനെ കുറിച്ച് പഠിക്കാനും ഗംഗയെ കുറിച്ച് കുടുതല്‍ അറിയാനും വേണ്ടി യോഗി ബധ്രാനന്ദ സരസ്വതിഭാര്‍ഗ്ഗവ സ്വാമിയുടെ സഹായം തേടുകയും അവര്‍ ഗംഗയില്‍ വരികയും എന്നിട്ട് അവര്‍ക്ക് വേണ്ട ഈ പഠന ശിബിരങ്ങള്‍ നടത്തുകയും ചെയിതു. ഇതിന്‍റെയൊക്കെ ഫലമായി അമേരിക്കയില്‍ ഈ തീര്‍ത്ഥം കൊണ്ട് പോയി ചില പരീക്ഷണങ്ങള്‍ നടത്തുകയും അതില്‍ അവര്‍ വിജയം വരിക്കുകയും ഗംഗാ തീര്‍ത്ഥത്തിന്‍റെ ശക്തി ലോകം അറിയുകയും ചെയിതു എന്നാലും നമ്മുടെ രാജ്യക്കാര്‍ അതൊന്നും അറിയില്ല താനും.അങ്ങനെ ഇവര്‍ അമേരിക്കയില്‍ ഗംഗം തീര്‍ത്ഥജലം കൊണ്ട് നടന്ന ചില പരീക്ഷണങ്ങള്‍ നടത്തുകയും അതെ കുറിച്ച് ലോകം മുഴുവനും പ്രചരിപ്പിക്കുകയും ചെയിതു.
എന്നാലും ആര്‍ഷസംസ്കാര ഭരതത്തില്‍ നിന്നുള്ളകുറെ ആളുകള്‍ ഇതൊന്നും ഇപ്പോഴും ഉള്‍കൊള്ളാതെ രാജ്യം സ്നേഹം കാണിക്കാതെ നടക്കുന്നു എന്നത് എത്ര വേദനജനകമാണ്

നാസാ ഗവേഷകര്‍ ഗംഗാ ജലത്തിൽ നിന്നൊരു ചെറിയ സാമ്പിൾ എടുത്ത് നാസയുടെ അടുത്ത് താമസിക്കുന്ന ഗോവിന്ദന്‍നായര്‍ക്ക് കൊടുക്കുകയും നായരുടെ മകള്‍ കുടിക്കുകയും മാറാവ്യാധി പിടിച്ച മക്കള്‍ അസുഖം മാറി രണ്ടു പ്രസവിക്കുകയും ചെയിതു. ഇത് കണ്ടു അനുഭവിച്ച നായര്‍ തന്‍റെ മച്ചി പശു, എത്രയോ വർഷങ്ങളായി പ്രസവിയ്ക്കാത്തതിനാൽ, അറുക്കാൻ കൊടുക്കാൻ മനസില്ലാതെ കഷ്ടപ്പെട്ടിരുന്നതാണ്, കുറച്ച് ഗംഗാജലം അതിനു കൊടുത്തു, വല്ലാത്തൊരു അത്ഭുതം ദാ കൃത്യം 9 മാസം കഴിഞ്ഞപ്പോൾ പശു പെറ്റും, അതും ഇരട്ടകള്‍ ഗോവിന്ദന്‍നായര്‍ക്ക് ഉണ്ടായ സന്തോഷത്തിനു അതിരില്ല ഉടനെ ഗംഗാദേവിക്ക് വേണ്ടി ബലിയും ഒരു വല്യ യാഗവും നടത്തുകയും മഴ പെയ്യാതിരുന്ന നാസയുടെ സ്ഥലത്ത് മഴപെയ്യുകയും ചെയിതു യാഗത്തിന്‍റെ ഫലമായി ഉണ്ടായ മഴ കണ്ടുകൊണ്ട് നാസ ഉധ്യോഗസ്ഥ വൃന്ദം വീണ്ടും അന്തം വിടുകയും ചെയിതു.

വിവിധ രോഗങ്ങളാൽ വലഞ്ഞിരുന്ന ടെക്സാസില്‍ താമസിക്കുന്ന സുരേഷ് മരണസമയത്ത് അൽപ്പം ഗംഗാജലം കൊടുത്തതിനാൽ സുഖമരണം പ്രാപിക്കുകയും അതുമുലം സ്വര്‍ഗ്ഗം കിട്ടിയതായും ഈ അടുത്ത് തന്നെ വാര്‍ത്തകളില്‍ വന്നിരുന്നത് നിങ്ങള്‍ ശ്രദ്ധിച്ചു കാണുമല്ലോ

ഈ യിടെ കേരളത്തില്‍ നടന്ന സംഭവം പറയാം കഴിഞ്ഞ രണ്ട് പ്രസവത്തിനും ഓപ്പറേഷൻ വേണ്ടി വന്ന ജാനുവിന്‍റെ മുത്ത മകൾക്ക് ഇത്തവണ പ്രസവമടുത്തപ്പോൾ ഇത്തിരി ഗംഗാജലം കൊടുത്തതേയുള്ളൂ, സുഖപ്രസവം, ആശുപത്രിയും വേണ്ടി വന്നില്ല, ഓപ്പറേഷനുംവേണ്ടി വന്നില്ല , വയറ്റാട്ടിയും ഗംഗാ തീര്‍ത്ഥവും തന്നെ ധാരാളം അവര്‍ക്ക് ഉണ്ടായ സാബത്തിക ലാഭം എത്രയാണ് എന്നുള്ളത് നോക്കിയേ .

ഒരിക്കല്‍ മുസാ നമ്പുതിരി തന്‍റെ അയല്‍ക്കാരനും അന്യമതക്കാരുനുമായ മമ്മുട്ടിക്കാക് പരീക്ഷണത്തിനായി രണ്ടു മാവിന്‍ തൈകള്‍ നല്‍ക്കുകയും പുതിയതായി നട്ട ഈ രണ്ട് മാവുകളിൽ ഒന്നിന്‍റെ ചുവട്ടിൽ ഗംഗാജലവും, മറ്റതിന്‍റെ ചുവട്ടിൽ സംസം വെള്ളവും ഒഴിച്ചുകൊടുക്കാന്‍ പറയുകയും ചെയിതു, അത്ഭുതം അടുത്ത മഞ്ഞുകാലത്ത് ഗംഗാജലം ഒഴിച്ച് മാവ് പൂത്തു കായ്ച്ചു ഫലം തരികയും!. സംസം വെള്ളമൊഴിച്ച മാവിൽ ഈത്തപ്പഴം ഉണ്ടാവുകയും ചെയിതു

"ഗംഗാജല"ത്തിന്‍റെ അത്ഭുതങ്ങൾ മനുഷ്യരിൽ മാത്രമല്ല, പക്ഷി മൃഗാദി സമ്പൂർണ്ണ ജീവജാലങ്ങളിലും ഫലം കണ്ടിരിയ്ക്കുന്നു എന്നാല്‍ ഈശ്വര വിശ്വാസമില്ലാത്ത ആളുകളില്‍ ഇത് എങ്ങനെയാണു എന്നുള്ളത് അറിയാന്‍ വേണ്ടി നാസയും ജപ്പാന്‍ ശാസ്‌ത്രജ്ഞൻമാര്‍ ഒരു പഠനം നടത്തുകയുണ്ടായി

മഹാത്ഭുതം എന്ന് പറയട്ടെ ഗംഗാ തീര്‍ത്ഥം കുടിച്ച അവിശ്വാസി വിശ്വാസിയായി മാറുകയും തലയിൽ ഒഴിച്ചു കുളിക്കുകയും ചെയിതു അതുമുലം കറുത്തിരുണ്ട അദ്ദേഹം നല്ല വെളുത്തുരുണ്ടവനായി മാറുകയും ചെയിതു അങ്ങനെ അയാള്‍വർഷങ്ങൾ നിണ്ടു നിൽക്കുന്ന ബ്രഹ്മതപസ്യ അനുഷ്ട്ടിക്കുകയും സ്വാമിയായി പുനര്‍ ജനിക്കുകയും ചെയിതു
ഹരി ഹര ഓം നമായ ...... ജയ്‌ ഭാരത്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം