മുബാഹല
മുബാഹല
****************
എന്താണ് മുബാഹല പലര്‍ക്കും സംശയം ഉണ്ടാവും
ശാപപ്രാര്‍ത്ഥനയെയാണ് മുബാഹല എന്ന് അറബിയില്‍ പറയുന്നത്. രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം മുറുകുകയും ഇരുവിഭാഗവും തങ്ങള്‍ സത്യത്തിന്‍റെ വക്താക്കളാണെന്ന് അവകാശപ്പെടുകയും ചെയ്യുമ്പോഴാണ് മുബാഹലക്ക് ക്ഷണിക്കാറുള്ളത്.
അതെ... ഒരു തര്ക്ക വിഷയത്തില്‍ തീരുമാനത്തില്‍ എത്താന്‍ കഴിയാതെ വരുമ്പോള്‍ ഈ ഒരു വഴിയാണ് തെരഞ്ഞെടുക്കാന്‍ അള്ളാഹു ഇറക്കി കൊടുത്ത ഖുര്‍ആനിലുടെ മുഹമ്മദു പറഞ്ഞതായ കാര്യമാണ് മുബാഹല
"ഖുര്‍ആന്‍ പറയുന്നു 3-61. ഇനി, നിനക്കു അറിവു വന്നുകിട്ടിയശേഷം, അതില്‍ [അദ്ദേഹത്തിന്‍റെ കാര്യത്തില്‍] നിന്നോട് വല്ലവരും (തര്‍ക്കിച്ച്) ന്യായവാദം നടത്തുന്നതായാല്‍, നീ പറയുക: 'വരുവിന്‍, ഞങ്ങളുടെ പുത്രന്മാരെയും, നിങ്ങളുടെ പുത്രന്മാരെയും, ഞങ്ങളുടെ സ്ത്രീകളെയും, നിങ്ങളുടെ സ്ത്രീകളെയും, ഞങ്ങളെത്തന്നെയും നിങ്ങളെത്തന്നെയും നാം വിളിക്കുക: പിന്നെ നാം ഉള്ളഴിഞ്ഞു പ്രാര്‍ത്ഥിക്കുക; അങ്ങനെ, അല്ലാഹുവിന്‍റെ ശാപത്തെ നാം വ്യാജം പറയുന്നവരുടെ മേല്‍ ആ(ക്കുവാന്‍ പ്രാര്‍ത്ഥി) ക്കുക"
വിവരണം
മുബാഹലഃയില്‍ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്യുന്നവര്‍ നാശകാരികളും കുഴപ്പക്കാരുമാണെന്നും, അവരെക്കുറിച്ച് അല്ലാഹുവിന് വേണ്ടതുപോലെ അറിയാമെന്നും, അവരുടെ പേരില്‍ വേണ്ടുന്ന നടപടികള്‍ അവന്‍ വഴിയെ എടുത്തുകൊള്ളുമെന്നുമുള്ള താക്കീതാണ് 63-ാം വചനത്തില്‍ അടങ്ങിയിരിക്കുന്നത്.
നമ്മുടെ കേരളത്തില്‍ 1989 മെയ് 28 ഞായറാഴ്ച കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരില്‍ ഒരു ചരിത്രസംഭവം നടന്നു. മുസ്‌ലിംകളും ഖാദിയാനികളും തമ്മിലുള്ള മുബാഹല. പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി നടന്ന ആ മുബാഹല 27 വര്‍ഷം പിന്നിട്ടു അതിന്‍റെ വിഡിയോ ലിങ്കുകള്‍ താഴെ ചേര്‍ക്കാം
ഇനിയാണ് എനിക്ക് പറയാനുള്ളത് ഇസ്ലാം സത്യമാണ് എന്നുള്ളത് ഇസ്ലാം മത വിശ്വാസികള്‍ വിശ്വസിക്കുന്നു അതുപോലെ തന്നെ മറ്റുള്ള മത വിശ്വാസികള്‍ അവരുടെതും സത്യമാണ് എന്ന് അവരും പറയുന്നു എന്തുകൊണ്ട് ഇസ്ലാമിക ദൈവീക ഗ്രന്ഥത്തില്‍ പറയുന്ന പോലെ ഒരു മുബാഹല നടത്തികൊണ്ട് രക്ത ചൊരിച്ചിലുകള്‍ ഇല്ലാതെ മറ്റുള്ള മതക്കാരും മതമില്ലാത്തവരുമായി ഈ വഴിയുള്ള ഒരു ശാപ പ്രാര്‍ത്ഥന നടത്തി കുടാ?
നബിയും മക്കളും നജ്റാന്‍കാരുമായ കൃസ്ത്യാനികളുമായി ശാപ പ്രാര്‍ത്ഥന നടത്തി വിജയിച്ച സംഭവം പല ആളുകളും ആഘോഷിച്ചു നടക്കാറുണ്ട് അതുപോലെ തന്നെ കേരളത്തില്‍ നടന്ന കൊടിയത്തൂര്‍ മുബാഹിലയും ആഘോഷിച്ചുനടക്കാറുണ്ട് എന്തുകൊണ്ട് ഇസ്ലാമിക പണ്ഡിത സമുഹം ഇനിയും ഇതൊനൊരു ചാന്‍സ് കൊടുത്തുകുടാ ശാപ പ്രാര്‍ത്ഥന എല്‍ക്കുമോ എന്നുള്ളത് ജനങ്ങള്‍ക്ക് അറിയുകയും ചെയ്യാം അതുമുലം സ്വന്തം മതമാണ് ശരി എന്നുള്ളത് സ്ഥാപിക്കുകയും ചെയ്യാം. മത പ്രചരണത്തിന്‍റെയും മറ്റും ആവുശ്യവുമില്ല.പിന്നെ മറ്റുള്ള മത വിശ്വാസികളില്‍ പെട്ടവര്‍ ശാപ പ്രാര്‍ത്ഥന കൊണ്ട് പേടിയുള്ളവരായി ഇസ്ലാം മതത്തിലേക്ക് വരികയും ചെയ്യും ഇങ്ങനെയൊന്നു ട്രൈ ചെയിതുകുടെ?
വേണമെങ്കില്‍ യുക്തിവാദികളെ കുടി ഈ പരിപാടിയിലേക്ക് ക്ഷണിക്കാം അവര്‍ ഒരു വശത്ത് സിനിമയും പാട്ടും പാടി ഇരിക്കട്ടെ മറുവശത്ത് ഇസ്ലാമിക പണ്ഡിതര്‍ ഖുര്‍ആനും ഹധീസുകളുമായി പ്രാര്‍ത്ഥന കൊണ്ട് നിറക്കട്ടെ എന്നിട്ട് ശാപം കിട്ടുമോ എന്നുള്ളത് നോക്കാമല്ലോ.
അതുമല്ല മുബാഹലയില്‍ പങ്കെടുക്കുന്നവര്‍ അവരുടെ ഏറ്റവും അടുത്ത ബന്ധു ജനങ്ങളെ കൂടെ കൊണ്ട് വരണം. അവര്‍ കൂടി പങ്കാളികളാകുന്ന ഒരു ശാപ പ്രാര്ഥനയാണ് മുബാഹല എന്നുള്ളതും മറക്കരുതേ
(നജറാനിലെ ക്രൈസ്തവപുരോഹിതന്‍ പറഞ്ഞു: “ക്രിസ്ത്യന്‍ സമൂഹമേ, ഒരു പര്‍വതം തല്‍സ്ഥാനത്തുനിന്ന് നീക്കാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ചാല്‍പോലും അതിന് ഉത്തരം ലഭിക്കുന്ന ഒരു വിഭാഗത്തെ ഞാന്‍ കാണുന്നു. അതുകൊണ്ട് നിങ്ങള്‍ അവരുമായി മുബാഹല (ശാപപ്രാര്‍ഥന) നടത്തരുത്. അല്ലെങ്കില്‍ അന്ത്യനാള്‍വരെ ഒരു ക്രിസ്ത്യാനിയും ഭൂലോകത്ത് ഉണ്ടാവുകയില്ല.”
പിന്നീട് അവര്‍ പ്രവാചകനോട് പറഞ്ഞു: “ഞങ്ങള്‍ മുബാഹലക്കില്ല.”
അപ്പോള്‍ നബി(സ്വ) പറഞ്ഞു: “എങ്കില്‍ നിങ്ങള്‍ മുസ്ലിമാവുക.” അതിനും അവര്‍ വിസമ്മതിച്ചു.( Al-Tafsir al-Kabeer by Fakhr al-Razi, vol.8, p.80.)) ഈ
സംഭവം ഉണ്ടായിരിക്കെ പിന്നെ എന്തിനു ഇസ്ലാം വാക്താക്കള്‍ പേടിക്കണം ഉടനെ തന്നെ
മറ്റുള്ള മതസ്ഥരായ ആളുകളെ കുട്ടി ഇതുപോലുള്ള പരിപാടികള്‍ ഉടനെ തന്നെ സംഘടിപ്പിച്ചു കൊണ്ട് മതം വളര്‍ത്താന്‍ ശ്രമിക്കണം എന്നാണ് എന്‍റെ അഭിപ്രായം. പിന്നെ സൈബര്‍ ഇടത്തിലെ ആസ്ഥാന ഇസ്ലാമിക വാക്തകള്‍ ഈ ഒരു വെല്ലു വിളി ഏറ്റടുത്തു കൊണ്ട് ഇതിനുള്ള ഒരു സാഹചര്യവും മറ്റും നമ്മുടെ നാട്ടില്‍ ഒരുക്കണം എന്ന് കുടി അഭ്യര്‍ഥിച്ചു കൊള്ളുന്നു
എന്താണ് മുബാഹലയും, ജിസിയയും.
അതെ... ഒരു തര്ക്ക വിഷയത്തില്‍ തീരുമാനത്തില്‍ എത്താന്‍ കഴിയാതെ വരുമ്പോള്‍ ഈ ഒരു വഴിയാണ് തെരഞ്ഞെടുക്കാന്‍ പറ്റിയത്. മുബാഹലയില്‍ പങ്കെടുക്കുന്നവര്‍ അവരുടെ ഏറ്റവും അടുത്ത ബന്ധു ജനങ്ങളെ കൂടെ കൊണ്ട് വരണം. അവര്‍ കൂടി പങ്കാളികളാകുന്ന ഒരു ശാപ പ്രാര്ഥനയാണ് മുബാഹല എന്നത്. സത്യം കണ്ടെത്താന്‍ വിഷമം നേരിട്ടാല്‍ പിന്നെയുള്ള വഴി മുബാഹലയിലൂടെ സത്യം കണ്ടെത്തുക മാത്രമാണു. അങ്ങിനെ മുബാഹല നടത്തി ഏതെങ്കിലും ഒരു വിഭാഗത്തിന് അല്ലാഹുവിന്റെ കോപത്തിന് പാത്രമാകുമ്പോള്‍ മുബാഹലയില്‍ അന്ന് പങ്കെടുത്ത അവരുടെ ബന്ധു ജനങ്ങള്ക്ക് മുഴുവനും ആ ശാപം എല്ക്കും എന്നാണ് വിശ്വാസം.
മുബാഹലയുടെ മാതൃക ഹിജ്റ വര്ഷം 10 ല്‍ ദുല്ഹ്ജ്ജ് 24നു പ്രവാചകന്‍ നജ്റാനിലെ ക്രിസ്ത്യാനികളുമായി നടത്തിയതാണ്. യമനിലെ സനായില്‍ നിന്നു 20 കിലോമീറ്റര്‍ അകലെ ഫലഭൂയിഷ്ടമായ വടക്കന്‍ മലയോര പ്രദേശമാണ് നാജ്റാന്‍. ആ കാലത്ത് നജ്റാനില്‍ സാധാരണ അറേബിയായിലെ മറ്റ് പ്രദേശങ്ങളിലെ പോലെ തന്നെ വിഗ്രഹാരാധകര്‍ ആയിരുന്നു ഉണ്ടായിരുന്നത്. എഴുപത്തി മൂന്നോളം ചെറു പട്ടണങ്ങളിലായി നാല്പ തിനായിരത്തോളം വരുന്ന ജന സംഖ്യയുള്ള പ്രദേശം. ഫെമിയോണ്‍ എന്ന പേരിലുള്ള കെട്ടിട നിര്മാണത്തില്‍ പ്രാവീണ്യമുള്ള ഒരു പുരോഹിതന്‍ ആ പ്രദേശത്ത് തീവ്രമായി ക്രിസ്തു മത പ്രചരണം തുടങ്ങി. അധികം താമസിയാതെ നജ്റാനിലെ ജന സംഖ്യയില്‍ മഹാ ഭൂരി പക്ഷവും ക്രിസ്തു മതത്തിലേക്ക് പരിവര്ത്തനം ചെയ്യുകയും, ഒരു പ്രധാനപ്പെട്ട ക്രിസ്തു മത കേന്ദ്രമായിത്തീരുകയും ചെയ്തു. വ്യാപകമായ തോതില്‍ ആ ഭാഗങ്ങളില്‍ ക്രിസ്തു മതം വേരോടുകയും, അവര്‍ അവിടെ ഒരു ചര്ച്ച് സ്ഥാപിക്കുകയും ചെയ്തു. നജ്റാനിലെ കാബ (കാബ അല്‍ നാജ്റാന്‍) എന്നാണ് ഇതറിയപ്പെട്ടത്. അവിടെ ആളുകള്‍ വന്നു പ്രാര്ഥിക്കുകയും കാണിക്കകള്‍ നല്കുകയും ചെയ്യുമായിരുന്നു. ഇങ്ങിനെ ലഭിക്കുന്ന കാണിക്കകള്‍ പുരോഹിതരാവാന്‍ വേണ്ടി അവിടെ താമസിച്ചു പഠിക്കുന്ന വിദ്യാര്ഥികളുടെ ചെലവിലേക്കായാണ് ഉപയോഗിച്ച് വന്നത്. ഓരോ കൊല്ലവും രണ്ടു ലക്ഷം ദീനാര്‍ വരെ ഈ ദേവാലയത്തില്‍ വരുമാനം ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. അക്കാലത്തെ അവസ്ഥ വെച്ചു നോക്കിയാല്‍ അതൊരു ഭീമമായ തുകയാണ്. ഒരു പക്ഷെ മക്കയിലെ കാബയെപ്പോലെ വലിയൊരു സാമ്പത്തിക സ്രോതസ്സ്. മക്കാ വിജയത്തിനു ശേഷം ഇസ്ലാം വ്യാപകമായ തോതില്‍ അതിന്‍റെ പ്രചാരണ പ്രവര്ത്തനങ്ങള്‍ വ്യാപിപ്പിക്കാനും, ചുറ്റുമുള്ള ചെറിയ പ്രദേശങ്ങള്‍ ആക്രമിച്ചു കീഴ്പ്പെടുത്താനും തുടങ്ങി. പല ചെറിയ സ്വതന്ത്ര പ്രദേശങ്ങളും ഇസ്ലാമിന്‍റെ കൊടിക്കീഴില്‍ അമര്ന്നു . യുദ്ധോല്സുകരായ ചെറിയ ഗ്രൂപ്പുകള്‍ ഇത്തരം പ്രദേശങ്ങള്‍ ആക്രമിച്ചു കീഴ്പ്പെടുത്തി. ചിലര്‍ ചെറുത്തു നിന്നു. ഇനിയും ഇസ്ലാം സ്വീകരിച്ചിട്ടില്ലാത്ത പ്രദേശങ്ങളിലെ ഗോത്രങ്ങളിലേക്കു സന്ദേശ വാഹകരെ അയച്ചു തുടങ്ങി. ഹിജ്റ 10 ല്‍ അത്തരം ഒരു സന്ദേശം നജ്റാനിലേക്കും അയച്ചു.
ആ സന്ദേശം ഇങ്ങിനെയായിരുന്നു.
" ഇബ്രാഹീമിന്‍റെയും, ഇസ്ഹാക്കിന്‍റെയും, യാക്കൂബിന്‍റെയും ദൈവമായ അല്ലാഹുവിന്‍റെ നാമത്തില്‍, അല്ലാഹുവിന്‍റെ ദൂതനായ മുഹമ്മദില്‍ നിന്നു നജ്റാനിലെ ബിഷപ്പിനും, ജനങ്ങള്ക്കുമുള്ള സന്ദേശം. നിങ്ങള്‍ നജ്റാനിലെ ബിഷപ്പും, ജനതയും ഇസ്ലാം മതം സ്വീകരിക്കുന്ന പക്ഷം നിങ്ങളെ അല്ലാഹുവിന് മുന്നില്‍ അതിയായി സ്തുതിക്കുന്നതാണ്. ഇതോടെ നിങ്ങളോട് ഞാന്‍ അല്ലാഹുവിനെ ആരാധിക്കുന്നതിന് പകരം അല്ലാഹുവിന്‍റെ അടിമകളെ ആരാധിക്കുന്നതിനെ ഉപേക്ഷിക്കാനും പറയുന്നു. ഞാന്‍ നിങ്ങളെ അല്ലാഹുവിന്‍റെ അടിമകളുടെ സംരക്ഷണത്തിന് പകരം അല്ലാഹുവിന്‍റെ നേരിട്ടുള്ള സംരക്ഷണത്തിലേക്ക് ക്ഷണിക്കുന്നു. ഈ ക്ഷണം നിങ്ങള്‍ നിരസിക്കുകയാണെങ്കില്‍ തീര്ച്ചയായും നിങ്ങള്‍ തലക്കരം നല്കേണ്ടതാണ്. അതല്ല ഇതും നിങ്ങള്‍ നിരസിക്കുകയാണെങ്കില്‍ ഞാന്‍ നിങ്ങളോട് യുദ്ധം പ്രഖ്യാപിക്കുന്നതാണു. നിങ്ങള്ക്ക് സമാധാനം നേരുന്നു."
ഒന്നുകില്‍ മത പരിവര്ത്തനം നടത്തി ഇസ്ലാമിനേ അംഗീകരിക്കുക അല്ലെങ്കില്‍ ഇസ്ലാമിന്‍റെ കീഴില്‍ ജിസിയ എന്ന മത നികുതി നല്കി ജീവിക്കുക എന്ന സന്ദേശമായിരുന്നു അത്. സമാധാന പ്രിയരായിരുന്നു നജ്റാനിലെ ക്രിസ്ത്യാനികള്‍. സന്ദേശം ലഭിച്ച ഉടനെ ബിഷപ്പ് നജ്റാനിലെ പണ്ഡിതന്മാരെയും, പ്രധാന വ്യക്തികളെയും വിളിച്ചു കൂട്ടി. അവരോടു ചിന്തിച്ച് ഒരു തീരുമാനത്തിലെത്താന്‍ ആവശ്യപ്പെട്ടു. വാര്ത്ത അതി വേഗം നാടാകെ പടര്ന്നു . പലരും പ്രതിഷേധവുമായി മുന്നോട്ട് വരികയും, ഈ അതിക്രമത്തെ സായുധമായിത്തന്നെ നേരിടണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. എന്നാല്‍ ബിഷപ്പ് അവരെ ശാന്തരാക്കി. സമചിത്തതയോടെ കാര്യങ്ങള്‍ അവലോകനം ചെയ്യണമെന്നും, നജ്റാനിലെ ജനങ്ങളുടെ ജീവനും,സ്വത്തിനും ഹാനികരമല്ലാത്ത രീതിയില്‍ കാര്യങ്ങള്‍ അവസാനിപ്പിക്കണമെന്നും സമാധാന പ്രിയനായ ആ ബിഷപ്പ് തന്‍റെ ആളുകളെ പറഞ്ഞു ബോധ്യപ്പെടുത്തി. അവസാനം ഒരു പ്രതിനിധി സംഘത്തെ ചര്ച്ചകള്ക്കായി മദീനയിലേക്ക് അയക്കാമെന്ന ധാരണയിലെത്തി. അങ്ങിനെ ഒരു 14 അംഗ സംഘത്തെ തെരഞ്ഞെടുത്തു. സംഘത്തലവന്മാരായി അഖിബ് സൈദാവര്‍, അബു ഹരിസാ എന്നിവരെയായിരുന്നു നിയോഗിച്ചത്. അക്കാലത്തെ ക്രിസ്ത്യന്‍ ലോകത്തെ ഏറ്റവും മഹാനായ ബിഷപ്പും, പണ്ഡിതനുമായിരുന്നു അബു ഹരിസാ. അഖിബ് സൈദാവര്‍ ആകട്ടെ പ്രശസ്തനായ തന്ത്രജ്നനുമായിരുന്നു. ഈ പതിനാലാംഗ പ്രതിനിധി സംഘം മദീനയിലെത്തിയപ്പോള്‍ ജനങ്ങള്‍ അല്ഭുത പരതന്ത്രരായി നോക്കി നിന്നു. അത്രയും ആര്ഭാട പൂര്ണമായിരുന്നു അവരുടെ വേഷ വിധാനങ്ങള്‍. ഇത്രയും ആര്ഭാടത്തോടെ ഇസ്ലാമിന്‍റെ തലസ്ഥാനത്ത് ഒരു സംഘം ആദ്യമായിരുന്നു.
സംഘം നബിയുടെ പള്ളിയിലേക്ക് പ്രവേശിച്ചു. രത്നങ്ങളും, സ്വര്ണാഭരണങ്ങളും, പട്ട് വസ്ത്രങ്ങളുമണിഞ്ഞു നില്ക്കുന്ന ക്രിസ്ത്യന്‍ സംഘത്തെ കണ്ടു നബി മുഖം തിരിച്ചു കളഞ്ഞു. അവര്ക്ക് ഒരു ശ്രദ്ധയും നല്കിയില്ല. ആരും അവരെ ഗൌനിക്കുന്നില്ലെന്നു മനസ്സിലായപ്പോള്‍ അവര്‍ പള്ളിയില്‍ നിന്നിറങ്ങി. പുറത്തു അവര്‍ ഹ്സ്രത്ത് ഉസ്മാനെയും, ഉബൈദുറഹ്മാനെയും കണ്ടു. തങ്ങളെ ക്ഷണിച്ചു വരുത്തിട്ടു ഇങ്ങനെ അപമാനിക്കുന്നതില്‍ അവര്‍ നീരസം പ്രകടിപ്പിച്ചു. അവരെ ആരാണ് ക്ഷണിച്ചു വരുത്തിയതെന്ന് അറിയില്ലെന്നും, ഹസ്രത്ത് അലിയോട് ചോദിച്ചാല്‍ പൂര്ണ വിവരങ്ങള്‍ ലഭിക്കുമെന്നും ഹ്സ്രത്ത് ഉസ്മാന്‍ പറയുകയും അവരെ അലിയുടെ വീട്ടിലേക്ക് കൊണ്ട് പോവുകയും ചെയ്തു. അലി അവരോടു പറഞ്ഞു. “ ശരിയാണ്. നിങ്ങള്ക്ക് ഒരു സന്ദേശം നബി അയച്ചിട്ടുണ്ട്. നിങ്ങളുടെ ഈ ആര്ഭാടം നബിക്ക് ഇഷ്ടമായിട്ടില്ല. സാധാരണ മനുഷ്യരെ പോലെ വസ്ത്രം ധരിച്ചു വരിക. അപ്പോള്‍ നബി നിങ്ങളെ സ്വീകരിച്ചിരുത്തി സംസാരിക്കുന്നതാണ്.” ഇത് കേട്ട ഉടനെ അവര്‍ വസ്ത്രങ്ങള്‍ മാറ്റി. അതിനു ശേഷം വൈകുന്നേരത്തെ അസര്‍ നിസ്കാരത്തിന് ശേഷം നബിയുമായി ചര്ച്ച നടത്തി. പല വിഷയങ്ങളിലുമുള്ള കാഴ്ചപ്പാടുകള്‍ പരസ്പരം ചര്ച്ച ചെയ്തെങ്കിലും ഒരു തീരുമാനത്തില്‍ എത്താന്‍ അവര്ക്ക് കഴിഞ്ഞില്ല. മുഹമ്മദിന്‍റെ വാദങ്ങളൊന്നും തന്നെ അംഗീകരിക്കാന്‍ കഴിയില്ലെന്നും, തങ്ങളുടെ വിശ്വാസം ഉപേക്ഷിക്കേണ്ട ഒരു കാരണവും ഇപ്പോള്‍ കാണുന്നില്ലെന്നും അവര്‍ വാദിച്ചു. അവര്‍ ശക്തി യുക്തം വാദത്തില്‍ ഉറച്ചു നില്ക്കുകയും ഒരു തീരുമാനത്തില്‍ എത്താനാകാതെ പ്രയാസം അനുഭവപ്പെടുകയും ചെയ്തപ്പോഴാണ് മുബാഹലയെക്കുറിച്ചുള്ള ഖുറാന്‍ സൂക്തം ഇറങ്ങിയത്.
“നിനക്കു (ദൈവീക) ജ്നാനം വന്നു കിട്ടിയ ശേഷം, തല്‍ സംബന്ധമായി ആരെങ്കിലും, നിന്നോടു തര്ക്കിക്കുന്നതായാല്‍, (അവരോട്) പറയുക. വരൂ...ഞങ്ങളുടെ സന്താനങ്ങളെയും, നിങ്ങളുടെ സന്താനങ്ങളെയും, ഞങ്ങളുടെ സ്ത്രീകളെയും,നിങ്ങളുടെ സ്ത്രീകളെയും,ഞങ്ങളുടെ ആളുകളെയും,നിങ്ങളുടെ ആളുകളെയും നമുക്ക് വിളിക്കാം. എന്നിട്ട് –അല്ലാഹുവിന്റെ ശാപം കള്ളം പറയുന്നവരുടെ മേല്‍ ഉണ്ടാവട്ടെ- എന്നു നമുക്ക് ഉള്ളഴിഞ്ഞു പ്രാര്ഥിക്കുകയും ചെയ്യാം....” (3-61-ആലു ഇമ്രാന്‍)
ഈ സൂക്തത്തില്‍ പറഞ്ഞത് പ്രകാരം ക്രിസ്ത്യന്‍ പണ്ഡിതന്മാരുമായി ഒരു മുബാഹല നടത്താന്‍ തീരുമാനമായി. വളരെ നേരം ആലോചിച്ചാണ് ക്രിസ്ത്യാനികള്‍ അവസാനം അങ്ങനെയൊരു തീരുമാനത്തിലെത്തിയത്. അവരുടെ അഖിബ് സൈദാവരും, അബു ഹരിസായും കൂടെ വന്നവരോടു ഇപ്രകാരം പറഞ്ഞു. “ ശരി...നമുക്ക് മുബാഹല അംഗീകരിക്കാം. പക്ഷേ വളരെയധികം മുങ്കരുതലെടുക്കണം. അവരുടെ വലിയ ബിഷപ്പ് അബു ഹരിസാ പറഞ്ഞു. “നാളെ മുഹമ്മദ് മുബാഹലക്ക് വരുമ്പോള്‍ അയാളുടെ കൂട്ടരും, ഗോത്രവും, പട്ടാളവും കൂടെ വരുന്നുവെങ്കില്‍ അവരുടെ ആവശ്യം നമ്മള്‍ അംഗീകരിക്കേണ്ടി വരും. കാരണം നമുക്ക് അവരെ ചെറുത്തു നില്ക്കാന്‍ കഴിയില്ല. അതല്ല മുഹമ്മദ് അയാളുടെ കുടുംബവുമായി മാത്രമാണു വരുന്നതെങ്കില്‍ നിങ്ങള്‍ ഒരു ഭയവും കൂടാതെ അവരുടെ ആവശ്യങ്ങള്‍ തള്ളിക്കളയണം. അതാണ് നമ്മുടെ തന്ത്രം....”
പ്രവാചകന്‍ മുഹമ്മദ് മദീനക്ക് അടുത്തുള്ള ഒരു സ്ഥലം മുബാഹലക്ക് വേണ്ടി തെരഞ്ഞെടുത്ത്. സല്മാ്ന്‍ അല്‍ ഫാരിസിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ആ സ്ഥലം വൃത്തിയാക്കി.
അടുത്ത ദിവസം ക്രിസ്ത്യന്‍ സംഘം ആ സ്ഥലത്തു എത്തി. ധാരാളം അന്സാറുകളും, മുഹാജിറുകളും ആ സ്ഥലത്തു വന്നു തംബടിച്ചു. പേരക്കുട്ടികളായ ഹസന്‍, ഹുസൈന്‍, ബീവി ഫാത്തിമ, ഹസ്രത്ത് അലി എന്നിവരെ നയിച്ചു കൊണ്ടാണ് മുഹമ്മദ് സ്ഥലത്തു എത്തിച്ചേര്ന്നത്. ഇവരോടൊപ്പം മുഹമ്മദ് ഒരു മരച്ചുവട്ടില്‍ ഇരുന്നു. അവരോടു മുഹമ്മദ് പറഞ്ഞു. “ഞാന്‍ പ്രാര്ഥിക്കുമ്പോള്‍ നിങ്ങള്‍ ആമീന്‍ എന്നു ഉറക്കെ പറയണം....”
ക്രിസ്ത്യാനികള്‍ അവിടെ കണ്ടത് മുഹമ്മദിനോടൊപ്പം ഒരു സ്ത്രീയും, രണ്ടു കുട്ടികളും, ഒരു പുരുഷനും മാത്രമാണ്. അവര്ക്ക് എന്തോ പന്തി കേടു തോന്നി. എന്തു കൊണ്ടാണ് മുഹമ്മദ് തന്റെ ഭടന്മാരോടൊപ്പം വരാതിരുന്നത്? അവര്ക്ക് ഭയം തോന്നി. ഇത്രയും ധൈര്യത്തോടെ മുബാഹിലക്കായി ഒരുങ്ങി വന്നതില്‍ എന്തോ ദുരൂഹതയുണ്ടെന്ന് അവര്‍ വിചാരിച്ചു. ഭയ ചകിതനായ അബു ഹാരിസ ഇപ്രകാരം വിളിച്ച് പറഞ്ഞു. “ ക്രിസ്തു ദേവനില്‍ വിശ്വസിക്കുന്ന എന്റെ സാഹോദരങ്ങളേ....! ഞാന്‍ ഈ മലകള്‍ നീക്കം ചെയ്യുന്നതായി കാണുന്നു. അത്രയും തിളക്കമാര്ന്ന. മുഖങ്ങളാണ് ഞാന്‍ കാണുന്നത്. ഒരു മുബാഹില വേണ്ടെന്ന് ഞാന്‍ നിങ്ങള്ക്ക് മുന്നറിയിപ്പ് തരുന്നു. നമ്മള്‍ നശിപ്പിക്കപ്പെടും.... തീര്ച്ച ....!”(നജറാനിലെ ക്രൈസ്തവപുരോഹിതന്‍ പറഞ്ഞു: “ക്രിസ്ത്യന്‍ സമൂഹമേ, ഒരു പര്‍വതം തല്‍സ്ഥാനത്തുനിന്ന് നീക്കാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ചാല്‍പോലും അതിന് ഉത്തരം ലഭിക്കുന്ന ഒരു വിഭാഗത്തെ ഞാന്‍ കാണുന്നു. അതുകൊണ്ട് നിങ്ങള്‍ അവരുമായി മുബാഹല (ശാപപ്രാര്‍ഥന) നടത്തരുത്. അല്ലെങ്കില്‍ അന്ത്യനാള്‍വരെ ഒരു ക്രിസ്ത്യാനിയും ഭൂലോകത്ത് ഉണ്ടാവുകയില്ല.”
പിന്നീട് അവര്‍ പ്രവാചകനോട് പറഞ്ഞു: “ഞങ്ങള്‍ മുബാഹലക്കില്ല.”
അപ്പോള്‍ നബി(സ്വ) പറഞ്ഞു: “എങ്കില്‍ നിങ്ങള്‍ മുസ്ലിമാവുക.” അതിനും അവര്‍ വിസമ്മതിച്ചു.( Al-Tafsir al-Kabeer by Fakhr al-Razi, vol.8, p.80.))
ആ ക്രിസ്ത്യന്‍ സംഘം അപ്പോഴും അമ്പരന്നു നില്ക്കു കയായിരുന്നു. അപ്പോള്‍ അബു ഹാരിസയ്ടെ സഹോദരന്‍ കര്ജ് ആല്‍ അല്കായമ പറഞ്ഞു. “ സുഹൃത്തുക്കളേ... മുഹമ്മദ് നമ്മുടെ പുസ്തകത്തില്‍ പറഞ്ഞ ആ അവസാനത്തെ പ്രവാചകനാണെന്ന് തോന്നുന്നു. നമ്മള്‍ മുഹമ്മദുമായി ഒരു മുബാഹല നടത്തരുത്. അത് നമ്മളെ നശിപ്പിക്കും. കാരണം മുമ്പു പ്രവാചകന്മാര്ക്കെതിരെ മുബാഹല നടത്തിയവര്‍ ആരും രക്ഷപ്പെട്ടിട്ടില്ല....നോക്കൂ... നമ്മുടെ നാശത്തിന്‍റെ അടയാളങ്ങള്‍ കണ്ടു തുടങ്ങി...” അവര്‍ ചുറ്റും നോക്കി. പ്രകൃതി മാറിയിരിക്കുന്നു. ഒരു വലിയ കൊടുങ്കാറ്റു രൂപം കൊള്ളുകയായിരുന്നു അവിടെ....!
അതിനു ശേഷം അവര്‍ മുബാഹലയില്‍ നിന്നു പിന്തിരിയുകയും, സൌഹൃദത്തിന് വേണ്ടി അപേക്ഷിക്കുകയും ചെയ്തു. മുഹമ്മദ് അവരുടെ അപേക്ഷ സ്വീകരിക്കുകയും, ഒരു കരാര്‍ എഴുതിയുണ്ടാക്കാന്‍ അലിയോട് പറയുകയും ചെയ്തു. അലി ജിസിയ നല്കേണ്ടതിന്‍റെ ഒരു കണക്ക് ഉള്ക്കൊള്ളുന്ന കരാര്‍ എഴുതിയുണ്ടാക്കുകയും അതനുസരിച്ച് നജ്റാനില്‍ തുടര്ന്ന് ജീവിക്കുകയും ചെയ്തു.
ഇതാണ് മുബാഹലയുടെ ചരിത്രം. പലരും പല രീതിയില്‍ ഇതിനെ വ്യാഖ്യാനിച്ചിട്ടുണ്ട്. ഇസ്ളാമിക ചരിത്രകാരന്മാരര്‍ ഇതൊരു വമ്പിച്ച വിജയമായി കണക്കാക്കുന്നു. നജ്റാനിലെ ക്രിസ്ത്യാനികള്‍ സായുധമായ ഒരു ചെറുത്തു നില്പ്പിിന് ഒരുങ്ങുകയാണെങ്കില്‍ അവര്‍ തുടച്ചു നീക്കപ്പെടുമായിരുന്നു. അതാണ് അവരെക്കൊണ്ടു ഇത്തരം ഒരു കരാറു അംഗീകരിക്കാന്‍ നിര്ബന്ധിതരാക്കിയത്. മാത്രമല്ല മദീനയിലെ പല ജൂത ഗോത്രങ്ങള്ക്കും സംഭവിച്ച ദുരന്തം അവര്ക്ക് അറിയാമായിരുന്നു. അത് കൊണ്ട് തന്നെ നജ്റാനിലെ ക്രിസ്ത്യാനികള്‍ ജിസിയ നല്കാന്‍ സമ്മതിക്കുകയായിരുന്നു. മുബാഹലയില്‍ പങ്കെടുത്താലും ഇല്ലെങ്കിലും അവരത് കൊടുക്കേണ്ടി വരുമായിരുന്നു. ഏതെങ്കിലും രൂപത്തിലുള്ള ഒരു യുദ്ധം അവരുടെ മേല്‍ കെട്ടി വെക്കപ്പെടുമായിരുന്നു എന്നു സാരം.
മുബാഹല തീരുമാനിക്കപ്പെടുന്നത് വരെയുള്ള കാര്യങ്ങൾ ശരിയായിരിക്കാം. മുബാഹല തത്വത്തിൽ തീരുമാനിക്കപ്പെട്ടപ്പോൾ നജ്രാൻ സങ്ൻഘത്തിന്റെ നേതാവു പറഞ്ഞത് നോകുക. മുഹമ്മദും കൂട്ടരും അവരുടെ കുട്ടികളോടും സ്ത്രീകളോടും കൂടിയാണു വരുന്നതെങ്കിൽ കുഴപ്പമില്ല എന്നാണു. മറിച്ചു ഗോത്രക്കാരോടും പട്ടാളക്കാരോടും കൂടിയാണു വരുന്നതെങ്കിൽ നമ്മൾ കുഴപ്പത്തിൽ ആവും എന്നാണു. അങ്ങിനെ പറഞ്ഞ നജ്രാൻ കാർ മുഹാമദും കുടുംബക്കാരും മാത്രം വന്നത് കണ്ട് പേടിക്കേണ്ട യാതൊരു കാര്യവും ഇല്ല. അവിടെ ശാപ പ്രാർത്ഥന നടന്നു കാണാൻ ഇടയുണ്ട്. അതിന്റെ ഫല സിദ്ദിക്കു കാത്തിരുന്നിട്ടും കാണാത്തത് കൊണ്ടും കൂടിയാവണം ഉമ്മറിന്റെ കാലത്ത് അവരെ നശിപ്പിച്ചത്. നബിയുമായി ജിസ്യ കരാർ അവരുണ്ടാക്കിയിരുന്നെങ്കിൽ ഉമ്മർ അതെങ്കിലും മാനിച്ച് ജിസ്യ വാങ്ങി അവരെ ജീവിക്കാൻ വിടില്ലായിരുന്നോ?. മുബാഹലയിൽ നജ്രാങ്കാർക്കു ശാപമേറ്റില്ല എന്ന വസ്തുത മറച്ച് വെക്കാൻ വേണ്ടിയായിരിക്കണം അവരുമായി ജിസ്യ കരാർ ഉണ്ടാക്കി എന്ന കള്ളക്കഥ പ്രചരിപ്പിക്കുന്നത്
ഇവിടെ പറയുന്നത് ഏകപക്ഷീയമായി നജ്റാനികള്‍ മുഹമ്മദിന്‍റെ ആവശ്യം അംഗീകരിച്ചെന്നും, ജസിയ കൊടുക്കാന്‍ തീരുമാനിച്ചെന്നുമാണ്. അവര്‍ക്ക് വേറെ വഴിയുണ്ടായിരുന്നില്ല. ഈ സംഭവം നടക്കുന്നതു മദീനയിലെ ജൂത ഗോത്രങ്ങളുടെ ഉന്‍മൂലന ശേഷമാണ് എന്നു മനസ്സിലാക്കുമ്പോള്‍ ചിത്രം കൂടുതല്‍ വ്യക്തമാവുന്നു. ആ ജൂത ഗോത്രങ്ങളുടെ ഗതി തന്നെയായിരിക്കും തങ്ങള്‍ക്കുമെന്ന് അവര്‍ മനസ്സിലാക്കിയിരിക്കാം. ഉമര്‍ നജ്റാനിലെ ക്രിസ്ത്യാനികളെ ഉന്മൂലനം ചെയ്യുമ്പോള്‍ അറേബിയയിലെ ഒട്ടു മിക്ക പ്രദേശങ്ങളും പൂര്‍ണമായും ഇസ്ലാമിന്‍റെ കീഴില്‍ ആയിക്കഴിഞ്ഞിരുന്നു. ഇസ്ളാമിക സാമ്രാജ്യത്വം അതിന്‍റെ തേരോട്ടം ആരംഭിച് കഴിഞ്ഞിരുന്നു. ഈ ഒരു സംഭവത്തിന് വേണ്ടിയാണ് ഖുറാനിലെ മുകളില്‍ ഉദ്ധരിച്ച സൂക്തം തന്നെ ഉണ്ടാക്കിയത് എന്നു കാണാം. പിന്നെ മുഹമ്മദും, കുടുംബവും ഒറ്റക്ക് മുബാഹിലക്ക് വന്നത് കണ്ടു ഭയപ്പെട്ടതില്‍ അല്‍ഭൂതപ്പെടാനില്ല. കാരണം മനശ്ശാസ്ത്രപരമായ ഒരു വിശദീകരണം അക്കാലത്തെ മനുഷ്യരുടെ കാഴ്ചപ്പാട് വെച്ചു സാധ്യമാണ് എന്നാണ് എനിക്കു തോന്നുന്നത്. മറ്റൊരു കാര്യം മുഹമ്മദ് ഖുറാന്‍ സൂക്തത്തിലൂടെ പറഞ്ഞത് പോലെ രണ്ടു പാര്‍ടികളിലെയും കുട്ടികളും,സ്ത്രീകളും ഈ മുബാഹിലയില്‍ പങ്കെടുത്തിട്ടില്ല. ഇവിടെ മുഹമ്മദിന്‍റെ കുടുംബം മാത്രമാണു പങ്കെടുത്തിട്ടുള്ളത്. മറ്റൊന്നു ഇതൊരു ഷിയാ വേര്‍ഷന്‍ ആണ്. പക്ഷേ സുന്നികളും ഇപ്പോള്‍ ഇത് തന്നെ പാടുന്നു. അക്കാര്യത്തില്‍ ഷിയാക്കള്‍ വിജയം വരിച്ചു എന്നു പറയാം... ശിയാക്കല്‍ക്ക് അഹ്ലുല്‍ ബൈത്തില്‍ (മുഹമ്മദിന്‍റെകുടുംബത്തില്‍) ഉള്ള അപ്രമാദിത്വം ഉറപ്പിക്കണമായിരുന്നു. അതാണല്ലോ സുന്നി ഷിയാ സംഘര്‍ഷത്തിന്‍റെ കാതല്‍. ഇങ്ങിനെ പല വേര്‍ഷന്‍സ് ഉള്ള ഒന്നാണ് മുബാഹലയെക്കുറിച്ചുള്ളത്.
https://www.youtube.com/watch?v=AI6O28m-jZo
https://www.youtube.com/watch?v=abfCK1Hfn1c
https://www.youtube.com/watch?v=eUpl9vYF0uc
https://www.youtube.com/watch?v=118A4jflvbQ
അഭിപ്രായങ്ങള്‍