പേരുകള്‍ മതക്കാരുടെ സ്വന്തമല്ല

പലപ്പോഴും മതങ്ങളെ വിമര്‍ശിക്കുന്ന ഞങ്ങളെ പോലുള്ളവരോടു കൃസ്ത്യന്‍,ഹിന്ദു ,ഇസ്ലാം മൌലിക വാദികള്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. നിങ്ങള്‍ മുസ്ലിം നാമ ധാരികളാണ്. എന്താണ് മുസ്ലിംപേരുകള്‍ ഉപയോഗിക്കുന്നത് ? അതുപോലെ തന്നെ സംഘ പരിവാര്‍ സംഘങ്ങളും കൃസ്ത്യന്‍ അപ്പോളസ്തരും ഞങ്ങളെ ഇതുപോലെ വിലയിടാറുണ്ട് എന്നുള്ളതും കാണാം. അങ്ങനെ മുസ്ലിംകള്‍ക്കായിട്ടോ അല്ലങ്കില്‍ മറ്റുള്ള മതക്കര്‍ക്കായിട്ടോ ഒരു നാമം ഉണ്ടോ? ഇല്ല എന്നാണ് എന്‍റെ അഭിപ്രായം

ഉദാഹരണത്തിനു മുഹമ്മദ് എന്ന പേര് പോലും മുസ്ലിം നാമം അല്ല. മുഹമ്മദിന് 40 വയസ്സുള്ളപ്പോഴാണ് നൂബുവ്വത്ത് എന്നു അറബിയില്‍ പറയുന്ന പ്രവാചകത്വം ലഭിക്കുന്നത്. മുഹമ്മദ് ജനിക്കുമ്പോള്‍ ഇസ്ലാം ഇല്ല. മുഹമ്മദിന് ആ പേര് വിളിച്ചവര്‍ എല്ലാം തന്നെ വിഗ്രഹാരാധകരായ പഴയ കാല പാഗന്‍ ഖുറേഷികളാണ്. അല്ലാഹു എന്നത് പോലും ഒരു വിഗ്രഹത്തിന്‍റെ പേരായിരുന്നു. ഇസ്ലാമിന് മുമ്പുള്ള അറേബ്യന്‍ ചരിത്രം മനസ്സിലാക്കുന്നവര്‍ക്ക് അതറിയാണ്‍ പറ്റും. ആ അര്‍ഥത്തില്‍ മുഹമ്മദിന്‍റെ അനുയായികളില്‍ എല്ലാവരുടെയും പേരുകള്‍ ഒന്നും തന്നെ ഇസ്ലാമിന് അവകാശപ്പെട്ടതല്ല. അത് കൊണ്ട് തന്നെ മുസ്ലിം നാമ ധാരി എന്ന വിളി അസംബന്ധമാണ്. ഈ പേരുകള്‍ എല്ലാം തന്നെ അറബി ഭാഷയിലാണെന്ന് മാത്രം. അവ തര്‍ജ്ജമ ചെയ്താല്‍ മലയാളത്തില്‍ നാമിന്ന് വിളിക്കുന്ന പേരുകളായി മാറും...അറബി പേരുകളുടെ മുന്‍പില്‍ അബ്ദ് (അടിമ) എന്നു ചേര്‍ത്തു അബ്ദുല്ലാ, അബ്ദ് റഹിമാന്‍, അബ്ദുള്‍ ഖാദര്‍ എന്നിങ്ങിനെ അടിമത്തം അടിച്ചേല്‍പ്പിച്ചു ഇസ്ലാം. കാരണം അക്കാലത്ത് ആരേബിയയില്‍ അടിമത്തം സാര്‍വത്രികമായിരുന്നു. ദൈവദാസന്‍ എന്നത് ആ അടിമത്ത മനോഭാവത്തിന് അടിവരയിടുന്നതിനു വേണ്ടിയുള്ള കാലത്തുള്ള പേരാണ് കാരണം അടിമ മനോഭാവം നിലനിറുത്തുക എന്നതൊക്കെ അതിന്‍റെ ഭാഗമായി വരുന്നു

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം