മോദിയുടെ കാവിവാഴ്ചയിൽ പശുവിന്റെ പേരിൽ നടന്ന കൊലകളുടെയും അക്രമങ്ങളുടെയും സമഗ്രമായ പട്ടിക
ജനസംഖ്യ, സാമൂഹിക വിഷയങ്ങൾ എന്നിവയിൽ നിക്ഷപക്ഷമായി പഠനം നടത്തുന്ന ലോകപ്രശസ്ത അമേരിക്കൻ സംഘടനയായ
പ്യൂ റിസർച്ച് സെന്റർ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ത്യ മതവിദ്വേഷം
അടക്കമുള്ള സാമൂഹിക വിദ്വേഷങ്ങളുടെ കാര്യത്തിൽ നാലാം സ്ഥാനത്താണു. ഐസിസ്
അടക്കമുള്ള മതമൌലികവാദസംഘടനകൾ ശക്തമായ ഇറാക്കാണ് ഇന്ത്യയ്ക്ക്
തൊട്ടുമുന്നിൽ മൂന്നാം സ്ഥാനത്ത്. സിറിയയാണു ഒന്നാം സ്ഥാനത്ത്.
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള
ബിജെപി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിനു ശേഷം പതിനേഴിലധികം
കൊലപാതകങ്ങളും നാൽപ്പതിലധികം ആക്രമണങ്ങളുമാണു പശുവിന്റെ പേരിൽ വിവിധ
തീവ്രവാദ സംഘടനകൾ നടത്തിയത്. സുരക്ഷിതമെന്നു നാം കരുതുന്ന കേരളത്തിൽ വരെ ആർ
എസ് എസ് പ്രവർത്തകർ പശുവിന്റെ പേരിൽ ആക്രമണങ്ങൾ നടത്തി
മേയ് 2015-
രാജസ്ഥാനിലെ നാഗോറിലെ ബിർലോക്ക ഗ്രാമത്തിൽ ഇറച്ചിവെട്ടുകട നടത്തിയിരുന്ന
അബ്ദുൾ ഗഫ്ഫാർ ഖുറേഷിയെ ആൾക്കൂട്ടം ഇരുമ്പുവടികളും കമ്പുകളും ഉപയോഗിച്ച്
അടിച്ചുകൊന്നു.
മേയ് 2015-
മധ്യപ്രദേശിലെ ദാമോഹിനടുത്ത് ഗുല്ലി എന്നുവിളിക്കുന്ന ഫുൽചരൺ കാലികളെ
കടത്തുന്ന തൊഴിലിൽ ഏർപ്പെട്ടിരുന്ന തന്റെ രണ്ടു സുഹൃത്തുക്കളെ കോടാലികൊണ്ട്
വെട്ടിക്കൊന്നു. ഫുൽചരൺ പോലീസിനോട് നടത്തിയ കുറ്റസമ്മതത്തെത്തുടർന്ന്
ഗുല്ല സോമ ബഞ്ചാരൻ, ഗണേഷ് ഭിലാല എന്നിവരുടെ മൃതദേഹങ്ങൾ വനത്തിനുള്ളിൽ
നിന്നും പോലീസ് കണ്ടെടുക്കുകയായിരുന്നു
ഓഗസ്റ്റ് 2015-
ഉത്തർപ്രദേശിലെ ദാദ്രിയ്ക്കടുത്തുള്ള കൈമ്രാല ഗ്രാമത്തിൽ കന്നുകാലികളെ
കടത്തുന്നുവെന്നാരോപിച്ചു ആരിഫ്, അനഫ്,നാസിം എന്നീ മൂന്നു മുസ്ലീം
യുവാക്കളെ ഗ്രാമവാസികൾ തല്ലിക്കൊല്ലുകയും അവരുടെ ട്രക്ക് കത്തിക്കുകയും
ചെയ്തു.
സെപ്റ്റംബർ
2015- ഉത്തർപ്രദേശിലെ ദാദ്രിക്കടുത്തുള്ള ബിഷാറഗ്രാമത്തിൽ മുഹമ്മദ്
അഖ്ലാക്ക് എന്ന 50 വയസ്സുകാരനെ ആൾക്കൂട്ടം ബീഫ് ഫ്രിഡ്ജിൽ
സൂക്ഷിച്ചുവെന്നാരോപിച്ച് കമ്പുകളും കട്ടകളുമുപയോഗിച്ച് മർദ്ദിച്ചുകൊന്നു.
ഇദ്ദേഹത്തിന്റെ 20 വയസ്സുള്ള മകനു ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു.
അഖ്ലാക്കിന്റെ വീട്ടിൽ ബീഫ് ഉണ്ടെന്നു അഖ്ലാക്ക് പശുവിനെ കൊന്നെന്നും
പ്രദേശത്തുള്ള അമ്പലത്തിൽ നിന്നും മൈക്കിലൂടെ വിളിച്ചു പറഞ്ഞതാണു
ആൾക്കൂട്ടത്തെ അക്രമത്തിലേയ്ക്ക് നയിച്ചത്.
ഒക്ടോബർ 2015-
ജമ്മു കശ്മീരിലെ ഉധംപൂർ ജില്ലയിൽ കൽക്കരിയുമായി പോകുകയായിരുന്ന ട്രക്ക്
ഹിന്ദു തീവ്രവാദികൾ ആക്രമിച്ചു. ട്രക്കിൽ പശുവിനെ
കടത്തുകയാണെന്നാരോപിച്ചായിരുന്നു ആക്രമണം. ആക്രമണകാരികൾ ട്രക്കിലേയ്ക്ക്
പെട്രോൾ ബോംബുകൾ എറിയുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ട്രക്ക് ഡ്രൈവർ
സഹീദ് റസൂൽ ഭട്ട് (18 വയസ്സ്) പത്തുദിവസത്തിനു ശേഷം മരിച്ചു.
ഒക്ടോബർ 2015-
ഹിമാചൽ പ്രദേശിലെ ഷിംലയ്ക്കടുത്തുള്ള സരാഹാൻ ഗ്രാമത്തിൽ കന്നുകാലികളെ
കൊണ്ടുപോകുകയായിരുന്ന ട്രക്ക് ആക്രമിച്ച ആൾക്കൂട്ടം നൊമാൻ എന്ന 20-കാരനെ
അടിച്ചുകൊന്നു. ഉത്തർപ്രദേശ് സ്വദേശിയായിരുന്നു നൊമാൻ.
ഡിസംബർ 2015- ഹരിയാനയിലെ കർണാലിനടുത്തുള്ള ഭാനുഖേരി ഗ്രാമത്തിൽ 25 വയസ്സുള്ള ഖുഷ്നൂറിനെ ഗോരക്ഷാ സേനക്കാർ വെടിവെച്ചുകൊന്നു.
മാർച്ച് 2016 –
ഝാർഖണ്ഡിൽ മുസ്ലീം കന്നുകാലി വ്യാപാരിയായ 35 വയസ്സുകാരൻ മൊഹമ്മദ് മസ്ലൂം
അൻസാരിയേയും കൂടെയുണ്ടായിരുന്ന 12 വയസ്സുകാരൻ ഇനായത്തുള്ള ഖാനെയും
ഗോരക്ഷാസമിതിക്കാർ തല്ലിക്കൊന്നു മരക്കൊമ്പിൽ കെട്ടിത്തൂക്കി. ഇവരുടെ കൈകൾ
പുറകിലേയ്ക്ക് ചേർത്ത് കെട്ടിയിരുന്നു.
മാർച്ച് 2016-
ഉത്തർപ്രദേശിലെ സഹാറൻപൂരിനടുത്തുള്ള നായ് മാജ്ര സ്വദേശിയായ 27 വയസ്സുകാരൻ
മുസ്തൈൻ അബ്ബാസ്, ഹരിയാനയിലെ കുരുക്ഷേത്രയിൽ നിന്നും കാർഷികാവശ്യത്തിനായി
കാളകളെ വാങ്ങിക്കൊണ്ടുവരുന്നവഴിയ്ക്ക് ഗോരക്ഷാ പ്രവർത്തകരുടെ ആക്രമണത്തിൽ
കൊല്ലപ്പെട്ടു. പോലീസും ഗോരക്ഷാപ്രവർത്തകരും ചേർന്നു ഷാഹ്ബാദ്-ഡെൽഹി റോഡിൽ
ഇവരുടെ മഹീന്ദ്ര പിക്കപ്പ് തടഞ്ഞശേഷം വെടിവെയ്ക്കുകയായിരുന്നു. കൂടെയുള്ളവർ
ഓടിരക്ഷപെട്ടെങ്കിലും മുസ്തൈൻ അബ്ബാസ് വെടിയേറ്റുവീണു. ഇദ്ദേഹത്തിന്റെ
ശവശരീരം കുത്തിക്കീറിയ നിലയിൽ ഒരുമാസത്തിനു ശേഷം കണ്ടെടുത്തു.
മേയ് 2016-
പശ്ചിമ ബംഗാളിലെ 24 പർഗണാസ് ജില്ലയിൽ 24 വയസ്സുള്ള ഐ ടി ഐ വിദ്യാർത്ഥി
കൌശിക് പുർക്കൈതിനെ കന്നുകാലി കള്ളക്കടത്തുകാരനെന്നാരോപിച്ച് ഗ്രാമീണർ
തല്ലിക്കൊന്നു.
ഓഗസ്റ്റ് 2016-
ഹരിയാനയിലെ മേവാതിൽ ഒരു മുസ്ലീം ഭവനത്തിനുള്ളിലേയ്ക്ക് അതിക്രമിച്ചു കടന്ന
നാലംഗ സംഘം ഒരു കുടുംബത്തിലെ രണ്ടു പേരെ കൊലപ്പെടുത്തുകയും രണ്ടു യുവതികളെ
ബലാത്സംഗം ചെയ്യുകയും ചെയ്തു. ‘നിങ്ങൾ ബീഫ് കഴിക്കുന്നവരല്ലേ ?’ എന്നു
ചോദിച്ചുകൊണ്ടായിരുന്നു ആക്രമണമെന്ന് ഒരു ഇര പിന്നീട് മാധ്യമങ്ങളോട്
പറഞ്ഞു.
ഓഗസ്റ്റ് 2016-
കർണ്ണാടകയിലെ കർക്കല ജില്ലയിലെ ഹെബ്രിയിൽ ബിജെപി പ്രവർത്തകനു പിന്നോക്ക
വിഭാഗക്കാരനുമായ 29 വയസ്സുള്ള പ്രവീൺ പൂജാരിയെ പശുക്കളുമായി ഒരു വാഹനത്തിൽ
പോകുന്നതിനിടെ ഹിന്ദു ജാഗരൺ വേദികെ എന്ന സംഘടനയുടെ പ്രവർത്തകർ ആക്രമിച്ചു
കൊലപ്പെടുത്തി.
സെപ്റ്റംബർ
2016- അഹമ്മദാബാദിലെ എസ് ജി ഹൈവേയിലൂടെ കാറിൽ കന്നുകുട്ടികളുമായി
വരികയായിരുന്ന മുഹമ്മദ് അയൂബിനെ ഗോരക്ഷകർ ആക്രമിച്ച് കൊലപ്പെടുത്തി.
ഏപ്രിൽ 2017-
ആസാമിലെ നഗാവോൺ ജില്ലയിൽ അബു ഹനീഫ റിയാസ്സുദ്ദീൻ അലി എന്നീ രണ്ടു യുവാക്കളെ
പശുവിനെ മോഷ്ടിച്ചുവെന്നാരോപിച്ച് ക്രൂരമായി മർദ്ദിച്ചുകൊന്നു.
ഏപ്രിൽ 2017-
രാജസ്ഥാനിലെ ആൽവാറിൽ കന്നുകാലിയെ വാങ്ങി വീട്ടിലേയ്ക്കു പോകുകയായിരുന്ന
പെഹ്ലു ഖാൻ എന്ന കർഷകനെ ബജ്രംഗ് ദളിന്റെ കീഴിലുള്ള ഗോരക്ഷാ സൈന്യം
മർദ്ദിച്ചുകൊലപ്പെടുത്തി.
ജൂൺ 2017-
ഡൽഹിയിൽ നിന്നും പെരുന്നാളിനുള്ള സാധനങ്ങളും വാങ്ങി ഹരിയാനയിലെ
ഗ്രാമത്തിലേയ്ക്ക് പോകുകയായിരുന്ന ജുനൈദ് ഖാൻ എന്ന 16 വയസ്സുകാരനെ ബീഫ്
കയ്യിലുണ്ടെന്നാരോപിച്ച് ട്രെയിനിലിട്ട് തല്ലിയും കുത്തിയും കൊലപ്പെടുത്തി.
ജൂൺ 2017-
ഝാർഖണ്ഡിലെ രാംഗഢ് ജില്ലയിൽ മാരുതി വാനിനുള്ളിൽ ബീഫ്
കടത്തുന്നുവെന്നാരോപിച്ച് അലിമുദ്ദീൻ എന്നു വിളിക്കുന്ന അസ്ഗർ അൻസാരിയെ
ഗോരക്ഷകരുടെ നേതൃത്വത്തിലുള്ള ജനക്കൂട്ടം അടിച്ചുകൊന്നു. അതിനുശേഷം ഇയാളുടെ
കാർ കത്തിച്ചു. പശുവിന്റെ പേരിൽ മുസ്ലീങ്ങൾക്കും
ദളിതർക്കും മറ്റുള്ള വിഭാഗങ്ങൾക്കും നേരേ നടന്നിട്ടുള്ള കൊലപാതകമല്ലാത്ത
ആക്രമണങ്ങൾ പ്രത്യേകം മറ്റൊരു പട്ടികയായി ചുവടെ ചേർക്കുന്നു:
ഓഗസ്റ്റ് 2014-
ഡൽഹി ഹരിയാന അതിർത്തിയിലുള്ള കപാഷേരയിൽ പോത്തിറച്ചി കച്ചവടം നടത്തിയിരുന്ന
25-കാരനായ മൊഹമ്മദ് ഇസ്രാർ, 40-കാരനായ അഫ്താബ് എന്നിവരെ അക്രമാസക്തരായ
ജനക്കൂട്ടം വളഞ്ഞിട്ടു മർദ്ദിച്ചു. ഇവർ പശുവിറച്ചി
വിൽക്കുന്നുവെന്നരോപിച്ചായിരുന്നു മർദ്ദനം. പതിനായിരം രൂപയോളം വിലവരുന്ന
ഇറച്ചി ആസിഡൊഴിച്ച് നശിപ്പിക്കുകയും ചെയ്തു.
ഓഗസ്റ്റ് 2014-
കർണ്ണാടകയിലെ മാഗ്ലൂരിൽ കന്നുകാലികളുമായി പോകുകയായിരുന്ന പിക്കപ്പ് വാനിനെ
പിന്തുടർന്ന ഗോരക്ഷാ പ്രവർത്തകർ പിക്കപ്പിലുണ്ടായിരുന്ന അബ്ദുൽ സമീർ,
സാദിക്ക്, ഷൌക്കത്തലി എന്നീ യുവാക്കളെ മർദ്ദിച്ചവശരാക്കി.
ഓഗസ്റ്റ്
2015 – ഡൽഹിയിൽ മയൂർ വിഹാറിനടുത്തുള്ള ചില്ല വില്ലേജിൽ ഇറച്ചികൊണ്ടുപോയ
നാലു ട്രക്കുകൾ ആക്രമിക്കപ്പെട്ടു. പ്രദേശവാസികൾ സംഘടിച്ചെത്തി ട്രക്ക്
ഡ്രൈവർമാരെ ആക്രമിക്കുകയായിരുന്നു.
ഒക്ടോബർ 2015-
കശ്മീരിലെ ബീഫ് നിരോധനബില്ലിൽ പ്രതിഷേധിച്ച് എം എൽ ഏ ഹോസ്റ്റലിൽ ബീഫ്
പാർട്ടി നടത്തിയ സ്വതന്ത്ര എം എൽ എ എഞ്ചിനീയർ റാഷിദിനെ ബിജെപി എം എൽ ഏമാർ
നിയമസഭയിലിട്ട് മർദ്ദിച്ചു
ഒക്ടോബർ 2015-
നിയമസഭയിൽ തന്നെ ബിജെപി എം എൽ ഏമാർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഡൽഹിയിൽ
മാധ്യമങ്ങളെ അഭിസംബോധന ചെയ്ത ശേഷം പ്രസ്സ് ക്ലബ്ബിൽ നിന്നും
പുറത്തുവരുമ്പോൾ എഞ്ചിനീയർ റാഷിദിന്റെ മുഖത്ത് ഹിന്ദുസേന പ്രവർത്തകർ കരി
ഓയിലും മഷിയും ഒഴിച്ചു. കരിഓയിൽ പുരണ്ട മുഖവുമായി വൈകിട്ട് ചാനൽ ചർച്ചയിൽ
പങ്കെടുത്തുകൊണ്ടാണു എഞ്ചിനീയർ റാഷിദ് പ്രതിഷേധിച്ചത്.
ഒക്ടോബർ 2015-
കേരള ഹൌസ് ക്യാന്റീനിൽ നിയമാനുസൃതമായി ബീഫ് വിഭവങ്ങൾ വിളമ്പുന്നതിനെ
ചോദ്യം ചെയ്ത് ഡൽഹി പോലീസും ഹിന്ദു സേന എന്ന തീവ്രവാദ സംഘടനയുടെ
പ്രവർത്തകരും ചേർന്ന് സംയുക്തമായി ക്യാന്റീനിൽ പരിശോധന നടത്തി.
ഒക്ടോബർ
2015- ഉത്തർപ്രദേശിലെ മെയിൻപുരിയ്ക്കടുത്ത് നഗാരിയ ഗ്രാമത്തിൽ
ചത്തപശുവിന്റെ തോലുരിക്കുകയായിരുന്ന റഫീക്ക്, ഹബീബ് എന്നീ യുവാക്കളെ
ഗോരക്ഷകരുടെ നേതൃത്വത്തിലുള്ള 300-ലധികം പേർ വരുന്ന ആൾക്കൂട്ടം
മർദ്ദിച്ചവശരാക്കി. സ്ഥലത്തെത്തിയ പോലീസുകാരെ മർദ്ദിച്ച് കനാലിലേയ്ക്ക്
വലിച്ചെറിഞ്ഞ ആൾക്കൂട്ടം പോലീസ് വാഹനങ്ങളും നിരവധി കടകളും കത്തിക്കുകയും
ചെയ്തു.
നബിയുടെ മക്കളുടെ വിവാഹം ------------------------------------------------- മുഹമ്മദിന്റെ ഭാര്യ ഖദീജയില്‍ ജനിച്ച മക്കള്‍ .അവരില്‍ രണ്ടു പുത്രന്മാര് ,ഖാസിം,അബ്ദുല്ല. ചെറുപ്രായത്തില്‍ തന്നെ രണ്ടു പേരും മരണപ്പെട്ടുപിന്നെ 4 പെണ് മക്കള്‍. നബിയുടെ സ്വന്തം പെണ്മക്കളുടെ കാര്യത്തില്‍ നബി തന്റെ പെൺമക്കളെ അന്യമതസ്ഥർക്കാണ് കെട്ടിച്ചുകൊടുത്തത് എന്നുള്ള വസ്തുത ആര്‍ക്കൊക്കെ അറിയാം സൈനബ് :- --------------- അബുൽ ആസ്വ്ബ്നു റബീആണ് സൈനബ്(റ)നെ വിവാഹം ചെയ്തത്. എന്നാൽ ഇസ്ലാമിന്റെ വെളിച്ചം വ്യാപിച്ചപ്പോഴും സത്യമതം പുൽകാൻ അദ്ദേഹം വിസമ്മതിച്ചു. എങ്കിലും റസൂലിന്റെ പുത്രിയെ പിരിയാൻ മടിച്ചു. പിന്നീട് ബദ്റിൽ ബന്ധിയാക്കപ്പെട്ടവരിൽ അബുൽ ആസ്വും ഉൾപ്പെട്ടപ്പോൾ സൈനബ്(റ)ന് മദീനയിലേക്ക് ഹിജ്റ വരാൻ സമ്മതം നൽകുമെന്ന കരാറിൽ അദ്ദേഹത്തെ വിട്ടയക്കുകയായിരുന്നു. ശേഷം അബുൽ ആസ്വ് ഇസ്ലാം സ്വീകരിക്കുകയും മദീനയിലേക്ക് ഹിജ്റ പോവുകയും ചെയ്തു. അപ്പോൾ നബി(സ്വ) സൈനബ്(റ)വിനെ അദ്ദേഹത്തിന് മടക്കി നൽകി. റുഖയ്യ (റ) :- --------------- പ്രവാചകർ(സ്വ)യുടെ രണ്ടാമത്തെ മകളാണ് റുഖയ്യ(റ). നബി(സ്വ)ക...
മുഹമ്മദ് നബിയുടെ അമാനുഷികതകളില്‍ ചിലത് ഖുർആൻ തിരുനബിയുടെ ഏറ്റവും വലിയ അമാനുഷികയാണ് വിശുദ്ധ ഖുർആൻ. അല്ലാഹുവിന്റെ വചനമാണത്. ആശയങ്ങളും , ഘടനയിലും, വാക്യങ്ങളിലും, വാക്കുകളിലും അമാനുഷികവുമാണ് അത്. ഖുറാനിനോട് സമാനമായി ഒരു വാക്യം പോലും കൊണ്ട് വരാൻ ഇതുവരെ ഒരാൾക്കും സാധിച്ചിട്ടില്ല. ഖുർആനിന്റെ വെല്ലുവിളി ഇന്നും അത്പോലെ നിലനിൽക്കുന്നു. ചന്ദ്രനെ പിളർത്തിയത് മക്കയിലെ അവിശ്വാസികൾ നബിയോട് പറഞ്ഞു : നീ പ്രവാചകനാണെങ്കിൽ ആ കാണുന്ന ചന്ദ്രനെ പിളർത്തി കാണിക്കണം. ഉടനെ തിരുനബിയുടെ നിർദേശം അനുസരിച്ച് ചന്ദ്രൻ രണ്ട് പിളർപ്പായി മാറി. ഒരു പിളർപ്പ് ഒരു പർവ്വതത്തിന്മേലും , മറ്റേ പിളർപ്പ് മറ്റേ പാർവ്വതത്തിന്മേലും മരിച്ചവളെ ജീവിപ്പിക്കുന്നു ഒരു മനുഷ്യനെ നബി ഇസ്ലാമിലേക്ക് ക്ഷണിച്ചു. അയാൾ പറഞ്ഞു: മരിച്ചു പോയ എന്റെ മകളെ ജീവിപ്പിക്കുകയാണെങ്കിൽ ഞാൻ മുസ്ലിമാകും. നബി അവളുടെ ഖബ്റിന്നരികിൽ ചെന്ന് അവളുടെ പേര് വിളിക്കേണ്ട താമസം ഖബ്റിന്നരികിൽ നിന്ന് അവക് എഴുന്നേറ്റ് വന്നു. നഷ്ടപ്പെട്ട കണ്ണ് തിരിച്ചു നൽകുന്നു ഉഹ്ദ് യുദ്ധ വേളയിൽ നബിയെ ശത്രുക്കളുടെ അക്രമങ്ങളിൽ നിന്ന്...
ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഇസ്ലാമിക ഗ്രന്ഥങ്ങളിലൂടെ… ഖുറാന്റെ ക്രോഡീകരണ ചരിത്രവും, അവകാശവാദവും ഇസ്ലാമിന്റെ അന്ത്യ പ്രവാചകന് മുഹമ്മദ് നബി (സ)യിലൂടെ ലോക ജനതയ്ക്ക് അവതരിക്കപെട്ട ദൈവിക മാര്‍ഗ്ഗ ദര്‍ശനമാണ് വിശുദ്ധ ഖുറാന്. 23 വര്‍ഷങ്ങളിലായി (ക്രിസ്താബ്ദം 610 -632 ) നിരക്ഷരനായ പ്രവാചകന് മുഹമ്മദ് നബിയിലൂടെ അവതരിക്കപെട്ട വിശുദ്ധ കുറാന് ആകുന്നു ഇസ്ലാം മത വിശ്വാസികളുടെ മൂല ഗ്രന്ഥവും ആധികാരിക നിയമാവലിയും. ( ശാന്തി, സമാധാനം എന്നെല്ലാം അര്‍ഥം വരുന്ന സില്മ് എന്ന പദ ധാതുവില്‍ നിന്നാണ് ഇസ്ലാം നിഷ്പന്നമായിട്ടുള്ളത് ) പലരും തെറ്റിദ്ധരിച്ചത് പോലെ കുറാന് മുഹമ്മദ് നബിയുടെ സൃഷ്ടിയല്ല. എക്കാലത്തെയും അറബ് സാഹിത്യത്തിലെ മഹത്തായ സൃഷ്ടിയായ ഈ മഹത് ഗ്രന്ഥത്തിന്റെ ഉടമസ്ഥ അവകാശ വാദം മുഹമ്മദ് നബി (സ) പോലും നടത്തിയിട്ടില്ല. വിവിധ സന്ദര്‍ഭങ്ങളിലായി അല്ലാഹുവിന്റെ സന്ദേശം ജിബ്രീല്‍ എന്ന മലക്കിലുടെ പ്രാവാചകന് മുഹമ്മദ് നബിയ്ക്ക് (സ) യ്ക്ക് വെളിപാടുകളായി അവതരിക്കപെട്ടതാണ് ഖുറാന്. അവതരണ സമയത്ത് പ്രവാചകന് തന്നെ കുറാന് വചനങ്ങള്‍ തന്റെ അനുചരന്മാര്ക്ക് പാരായണം ചെയ്തു കൊടുക്കുകയും അവരോടു എഴുതി സൂക്...
അഭിപ്രായങ്ങള്‍