എന്ത് കൊണ്ട് ഖിബല മാറ്റം


 No automatic alt text available.

നിസ്സംശയം മനുഷ്യര്‍ക്കായി നിര്‍മ്മിക്കപ്പെട്ട പ്രഥമ ദേവാലയം മക്കയില്‍ സ്ഥിതി ചെയ്യുന്നത് തന്നെയാകുന്നു. അത് അനുഗൃഹീതവും ലോകര്‍ക്ക് ആകമാനം മാര്‍ഗദര്‍ശന കേന്ദ്രവുമായിട്ടത്രെ നിര്‍മിക്കപ്പെട്ടിട്ടുള്ളത്.” (3:96)
ഹസ്‌റത്ത് ഇബ്രാഹീം(അ)മും മകന്‍ ഇസ്മായില്‍(അ)മും കൂടി ക്രിസ്തുവിന്റെ 20 നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പണിത ഭവനമാണ് കഅ്ബയെങ്കിലും ഇസ്‌ലാമിക ചരിത്രകാരന്‍മാര്‍ക്കിടയില്‍ അഭിപ്രായാന്തരം നിലനില്‍ക്കുന്നുണ്ട്. ബി.സി. 2000-ന് മുമ്പ് അവിടെ അങ്ങനെയൊരു ഭവനം ഉണ്ടായിരുന്നില്ലെന്നാണ് ഇമാം ജരീറുബ്‌നു ത്വബ്‌രിയുടെ ‘താരീഖുഉമ്മിവല്‍മുലൂക്കി’ല്‍ നിന്നും ഇബ്‌നു കസീറിന്റെ ‘തഫ്‌സീറുബ്‌നു കസീറില്‍ നിന്നും മനസ്സിലാകുന്നത്.
എന്നാല്‍, ആദ്യമായി നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങിയത് മലക്കുകളാണെന്നും പിന്നീട് ആദം നബി (അ) നിര്‍മിക്കുകയും ഇബ്രാഹീം(അ) മും മകന്‍ ഇസ്മാഈല്‍(അ)മും കൂടി പുതുക്കിപ്പണിയുകയും ചെയ്തു. കാലാന്തരത്തില്‍വന്ന ശക്തികളായ ജുര്‍ഹൂം, അമാലിഖ് ഗോത്രങ്ങള്‍ പുനര്‍നിര്‍മിച്ചെന്നും ഹാശിയത്തുസ്സ്വാവിയിലും അബുല്‍ ഖലീദുല്‍ അദ്‌റകിയുടെ താരീഖു മക്കയിലും പരാമര്‍ശിച്ചിട്ടുണ്ട്. ആകാശഭൂമിയോളം പഴക്കമുണ്ടെന്ന് താരീഖു മക്കയുടെ വരികളില്‍നിന്നും വായിച്ചെടുക്കാവുന്നതാണ്. മുജാഹിദില്‍ നിന്ന് നിവേദനം: ”ഭൂമിയെ സൃഷ്ടിക്കുന്നതിന്റെ 1000 വര്‍ഷങ്ങള്‍ക്ക് മുമ്പ് കഅ് ബയുടെ സ്ഥാനം അല്ലാഹു നിര്‍ണയിച്ചു. അതിന്റെ അടിത്തറ ഏഴാം ഭൂമിയിലാണ്എന്നും പറയുന്നു
പ്രവാചകന്‍ ഇബ്രാഹീം (അ)ന് മുമ്പ് തന്നെ മറ്റ് പ്രവാചകരും മലക്കുകളും നിര്‍മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ”ആദ്യമായി കഅ്ബാ നിര്‍മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മലക്കുകള്‍ക്ക് ശേഷം ആദം, ശീസ് നബിമാരും പ്രവര്‍ത്തനമേഖലയില്‍ ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. നൂഹ് നബിയുടെ പ്രളയകാലത്ത് അതിന്റെ ബാഹ്യ അടയാളങ്ങള്‍ മേല്‍പ്പോട്ട് ഉയര്‍ത്തപ്പെട്ടപ്പോള്‍ ഏഴാം ഭൂമിയോട് ചേര്‍ന്ന് കിടക്കുന്ന അടിത്തറ ഭദ്രമായി നിന്നു. ഇബ്‌റാഹീം(അ) ശേഷിച്ച അടിത്തറയുടെ മേല്‍ നിര്‍മാണം നടത്തിക്കൊണ്ടിരിക്കുമ്പോള്‍, ജിബ്‌രീല്‍ (അ) അബൂഖുബൈസ് പര്‍വതത്തില്‍ നിക്ഷേപിച്ച ഹജറുല്‍ അസ്‌വദ് എത്തിച്ചുകൊടുക്കുകയും സ്ഥാനം നിര്‍ണയിക്കുകയും ചെയ്തു. ഇസ്ലാമിക ചരിത്രം
ഇനി എന്‍റെ ചോദ്യങ്ങള്‍
ചോദ്യം ഒന്ന് :- നബി മക്കയില്‍ ആയിരുന്നപ്പോഴും മദീനയില്‍ ആദ്യ കാലത്തും നിസ്കാരത്തിലെ ഖിബ് ല ബയ്തുല്‍ മുഖദ്ദസ് ആയിരുന്നു (അഖ്സ ) അത് എന്ത് കൊണ്ട് ?
ചോദ്യം രണ്ട് :- മക്കയില്‍ സ്ഥിതി ചെയ്യുന്ന കഅബ അല്ലാഹുവിന്റെ ആദ്യത്തെ ഭവനം എന്ന് ഇസ്ലാമിക ചരിത്ര ഗ്രന്ഥങ്ങളില്‍ കാണുന്നു ഇത് പണി തുടങ്ങിയത് ആദ്യം മലക്കുകളും പിന്നെ ആദമും പിന്നെ മറ്റു നബിമാരും എന്ന് പറയപ്പെടുന്നു ഇത്രയൊക്കെ പ്രാധാന്യം ഈ കഅബക്ക് ഉണ്ടായിട്ടും മുഹമ്മദ്ന്നു മുന്‍പ് വന്ന നബിമാര്‍ ഒന്നും എന്ത് കൊണ്ട് വലിയ പ്രാധാന്യം കഅബക്ക് നല്‍കിയില്ല ? ഈ കഅബയെ കുറിച്ചൊന്നും ഖുര്‍ആന്‍ വരുന്നതിനു മുന്‍പുള്ള ഗ്രന്ഥത്തില്‍ ഒരു സുചന പോലും കണ്ടില്ല എന്ത് കൊണ്ട് ?
ചോദ്യം മുന്ന് :- ഭൂമിയിലെ അല്ലാഹുവിന്റെ ആദ്യ ഭവനം ആയ കഅബ ഖിബ് ല ആവാതെ ജൂതന്മാരുടെ പള്ളിയായ ബയ്തുല്‍ മുഖദ്ദസ് ഖിബ് ല ആകിയത് എന്തിനു വേണ്ടി ? ?
ചോദ്യം നാല് :- നബി മക്കയില്‍ ആയിരുന്നപ്പോള്‍ മുശ്രിക്കുകള്‍ നബിയെ ഇപ്രകാരം കളിയാക്കിയിരുന്നു."മുഹമ്മദ്‌ ഇബ്രാഹീമിന്‍റെ മാര്‍ഗത്തില്‍ ആണ് എന്ന് പറയുന്നു,എന്നാല്‍ ഇബ്രാഹീമിന്‍റെ ഖിബ് ലയോട് എതിരാവുകയും ചെയ്യുന്നു എന്ന് ഇങ്ങനെ പറയാന്‍ ഉള്ള കാരണം മക്കക്ക് നബി വലിയ പ്രാധാന്യം കല്പിച്ചിരുന്നില്ല എന്നല്ലേ വരുന്നത് ?
ചോദ്യം അഞ്ച് :- നബി മദീനയില്‍ എത്തിയപ്പോഴും ബയ്തുല്‍ മുഖദ്ദസില്‍ തന്നെയാണ് തിരിഞ്ഞത് ഈ സമയത്ത് ജൂതന്മാര്‍ മുസ്ലിംകളെ ഇങ്ങനെ പരിഹസിച്ചു:"മുഹമ്മദ്‌ മതത്തില്‍ ഞങ്ങളോട് എതിരാവുന്നു,എന്നാല്‍ ഞങ്ങളുടെ ഖിബ് ല പിന്‍ പറ്റുകയും ചെയ്യുന്നു പരിഹാസ്യം സഹിക്ക വയ്യാതെയല്ലേ മുഹമ്മദു കിബല മാറ്റം വരുത്തിയത് ? അങ്ങനെ അല്ലായിരുന്നു എങ്കില്‍ എന്ത് കൊണ്ട് നബി ഇസ്ലാമിന്റെ തുടക്ക പ്രചരണ സമയത്ത് കിബല കഅബയാണ് എന്ന് പറയാതിരുന്നത് എന്ത് കൊണ്ട് വെളിപാട് കിട്ടാഞ്ഞിട്ടോ ? അതോ ജൂതന്മാര്‍ മുഹമ്മദു വിളിച്ച വഴിയില്‍ വരികയില്ല എന്ന് ഉറപ്പു കിട്ടിയത് കൊണ്ട് ജൂതന്മാരോട് എല്ലാ നിലക്കും എതിരായി നില്‍ക്കണമെന്നു നബി ആഗ്രഹിച്ചിരുന്നത് കൊണ്ടോ ?

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം