അവൾ ഒന്നുമില്ലാത്തവൾ
പെൺകുട്ടി വലുതാകും തോറും ഉപദേശം ആണ്. അങ്ങിനെ ഇരിക്ക്, ഇങ്ങനെ നടക്കു, ഷാള്‍ അങ്ങിനെ ഇട്, ഇങ്ങിനെ ഇട്. അവിടേക്കു പോകരുതേ വെളിയിലേക്ക് ഇറങ്ങരുതെ ഇങ്ങനെയുള്ള വാക്കുകൾ കേട്ട് കേട്ട് മടുത്ത എത്ര പെണ്മക്കൾ ഉണ്ടവിടെ. പെൺകുട്ടിക്ക് പതിനഞ്ചു വയസ്സായാൽ തുടങ്ങുന്ന വീട്ടുകാർക്കുള്ള ആദി ഒരു പെൺകുട്ടിയെ സംബന്ധിച്ച് അവളുടെ മനസിലേക്ക് ഏൽപ്പിക്കുന്ന ഏറ്റവും വലിയ ഒരു മുറിവാണ് ഈ മാനസിക പീഡനം. തൻ്റെ ജീവിതത്തിലെ വിവാഹം പോലും ഒരു പെൺകുട്ടിയെ സംബന്ധിച്ചു ഒരു വലിയ പൊട്ട കിണറിലേക്ക് എടുത്തു ചാടൽ തന്നെയാണ് അതിനു വേണ്ടി നിർബന്ധിക്കുന്ന മാതാപിതാ ബന്ധു മിത്രാതികൾ നമുക്ക് ചുറ്റും വട്ടമിട്ടു പറക്കും. ഉള്ളത് പറയാലോ ഒരു പെൺകുട്ടിയെ സംബന്ധിച്ച് വിവാഹം എന്നത് തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴി മുടക്കിയാണ് തൻ്റെ സ്വപനങ്ങൾക്ക് കടിഞ്ഞാൺ ഇടാനാണ് ഈ വിവാഹം എന്നുള്ളത് ഇവർ മനസിലാക്കി വരുമ്പോഴേക്കും ആ വലിയ ചുഴിയിൽ നിന്നും രക്ഷപെടാൻ സാധിക്കാതെ വരുന്നു. പിന്നെ ആർക്കോ എന്തിനോ വേണ്ടി തിളക്കുന്ന ഒരു സാംബാർ മാത്രമായി ഇവർ ചുരുങ്ങുന്നു. ഇനി എനിക്ക് കല്യാണം വേണ്ടാ അതിനുള്ള സമയമാകുമ്പോൾ ഞാൻ അപ്പോൾ നോക്കി ...