മതം പറയുന്നത് ശരിയും ശാസ്ത്രം പറയുന്നത് തെറ്റും

No automatic alt text available.

മനുഷ്യന്‍ ചന്ദ്രനില്‍ പോയി എന്നത് കളവാക്കുന്നു... പക്ഷേ മുഹമ്മദ് നബി ബുറാക്കിന്റെ പുറത്തു കയറി ആകാശത്തു പോയി എന്നവര്‍ വിശ്വസിക്കുന്നു.!! ഭൂമിയുടെ കറക്കത്തെ അവര്‍ കളവാക്കുന്നു.. എന്നാല്‍ അവര്‍ നക്ഷത്രങ്ങളുടെ അലങ്കാരത്തെ വിശ്വസിക്കുകയും അവ കൊണ്ട് പിശാചിനെ എറിയുന്നുണ്ടെന്ന് വിശ്വസിക്കുകയും ചെയ്യുന്നു !! ശാസ്ത്രത്തെയും ശാസ്ത്രീയ വീക്ഷണങ്ങളെയും അവര്‍ കളവാക്കുന്നു... എന്നാല്‍ അവര്‍ ചോദ്യമോ ചിന്തയോ അന്വേഷണങ്ങളോ ഇല്ലാതെ ഏതോ വ്യക്തിയുടെ മകന്‍ ഉദ്ധരിച്ചതിനെ അപ്പടി വിശ്വസിക്കുന്നു !! സംസ്കാരത്തെ കുറിച്ചു അവര്‍ സംസാരിക്കുന്നു.. എന്നിട്ടോ ആളുകളുടെ കൈകള്‍ വെട്ടുന്നു എറിഞ്ഞു കൊല്ലുന്നു മതമുപേക്ഷിച്ചവനെ കൊല്ലുന്നു !! വിദേശികളുടെ കൊളോണിസത്തെ അവര്‍ ആക്ഷേപിക്കുകയും ശപിക്കുകയും ചെയ്യുന്നു.. പക്ഷേ അവര്‍ അവരുടെ യുദ്ധങ്ങളെയും കീഴടക്കലുകളെയും മഹത്തരമായി കാണുന്നു !! യുക്തി ചിന്തയെ കുറിച്ചു അവര്‍ വാചാലരാകുന്നു...! എന്നിട്ടോ അവര്‍ മീനിന്‍റെ വയറ്റില്‍ ജീവിച്ച മനുഷ്യനെ കുറിച്ചും സമുദ്രം പിളര്‍ത്തിയതിനെകുറിച്ചും വടി പാമ്പായതിനെ കുറിച്ചും തീയില്‍ നിന്നും കരിയാതെ എണീറ്റ് വന്നതിനെ കുറിച്ചും നമ്മോടു പറഞ്ഞു തരുന്നു....!! കാരുണ്യത്തെ കുറിച്ചു അവര്‍ വാ തോരാതെ സംസാരിക്കുന്നു... എന്നിട്ടോ വിശ്വസിക്കാത്തതിന്റെ പേരില്‍ തീയില്‍ കാലാകാലം ഇട്ടു കരിക്കുന്ന റബ്ബിനെകുറിച്ചു നമ്മോടു അവര്‍ സംസാരിക്കുന്നു

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം