അവൾ ഒന്നുമില്ലാത്തവൾ



Image may contain: one or more people

പെൺകുട്ടി വലുതാകും തോറും ഉപദേശം ആണ്. അങ്ങിനെ ഇരിക്ക്, ഇങ്ങനെ നടക്കു, ഷാള്‍ അങ്ങിനെ ഇട്, ഇങ്ങിനെ ഇട്. അവിടേക്കു പോകരുതേ വെളിയിലേക്ക് ഇറങ്ങരുതെ ഇങ്ങനെയുള്ള വാക്കുകൾ കേട്ട് കേട്ട് മടുത്ത എത്ര പെണ്മക്കൾ ഉണ്ടവിടെ.
പെൺകുട്ടിക്ക് പതിനഞ്ചു വയസ്സായാൽ തുടങ്ങുന്ന വീട്ടുകാർക്കുള്ള ആദി ഒരു പെൺകുട്ടിയെ സംബന്ധിച്ച് അവളുടെ മനസിലേക്ക് ഏൽപ്പിക്കുന്ന ഏറ്റവും വലിയ ഒരു മുറിവാണ് ഈ മാനസിക പീഡനം. തൻ്റെ ജീവിതത്തിലെ വിവാഹം പോലും ഒരു പെൺകുട്ടിയെ സംബന്ധിച്ചു ഒരു വലിയ പൊട്ട കിണറിലേക്ക് എടുത്തു ചാടൽ തന്നെയാണ് അതിനു വേണ്ടി നിർബന്ധിക്കുന്ന മാതാപിതാ ബന്ധു മിത്രാതികൾ നമുക്ക് ചുറ്റും വട്ടമിട്ടു പറക്കും.
ഉള്ളത് പറയാലോ ഒരു പെൺകുട്ടിയെ സംബന്ധിച്ച് വിവാഹം എന്നത് തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴി മുടക്കിയാണ് തൻ്റെ സ്വപനങ്ങൾക്ക് കടിഞ്ഞാൺ ഇടാനാണ് ഈ വിവാഹം എന്നുള്ളത് ഇവർ മനസിലാക്കി വരുമ്പോഴേക്കും ആ വലിയ ചുഴിയിൽ നിന്നും രക്ഷപെടാൻ സാധിക്കാതെ വരുന്നു. പിന്നെ ആർക്കോ എന്തിനോ വേണ്ടി തിളക്കുന്ന ഒരു സാംബാർ മാത്രമായി ഇവർ ചുരുങ്ങുന്നു.
ഇനി എനിക്ക് കല്യാണം വേണ്ടാ അതിനുള്ള സമയമാകുമ്പോൾ ഞാൻ അപ്പോൾ നോക്കി കൊള്ളാമെന്നു പറഞ്ഞാലും തൻ്റെ വീട്ടുകാർ അത് കേൾക്കാൻ നിൽക്കില്ല അവിടെയും അവളെ മാനസികമായി ഇവർ പീഡിപ്പിക്കാൻ ശ്രമിക്കുന്നു സ്വന്തം വീട്ടിൽ പോലും സ്വാതന്ത്ര്യം നിഷേധിക്കപെട്ടവളായി അവൾ കഴിയാൻ വിധിക്കുന്നു എന്നാൽ ഒരു ആൺ കുട്ടിയുടെ കാര്യത്തിൽ ഇങ്ങനെയുള്ള ഒരു മാനസിക പീഡനം ഇല്ല എന്ന് തന്നെ പറയാം പെൺകുട്ടി വീട്ടിൽ ഇരുന്നാൽ അതൊരു വലിയ വിഷയമാണ് നമ്മുടെ സമൂഹത്തിൽ .
എപ്പോഴും വീട്ടിലെ എല്ലാരും പറയും, അവന്‍ ആണ് ഇവിടത്തെ കുട്ടി. നിങ്ങള്‍ പെണ്‍കുട്ടികളൊക്കെ ആരാന്റെ വീട്ടില്‍ പോകേണ്ടവരാണ് എന്ന്. ശരിക്കും പെൺകുട്ടികൾക്ക് വീട് പോലും ഇവർ നിഷേധിക്കുന്നു അവർ പിറന്നു വീണ വീട്ടിലെ ആരുമല്ലാതായി തീരുന്നവളായി ഓരോ പെൺകുട്ടിയും സമൂഹത്തിൽ വളരുന്നത്.
ഇവിടെ ആരാണ് ശരിക്കും കുറ്റക്കാർ പെൺകുട്ടിയോ അതോ അവളെ പൊട്ട കിണറ്റിലേക്ക് തള്ളിയിടാൻ ശ്രമിക്കുന്ന ആളുകളോ നിങ്ങൾ തന്നെ പറയു
അടുക്കളയിലും പിന്നെ കുട്ടികളെ ഉണ്ടാക്കാനുള്ള ഒരു മെഷീനായി വർത്തിക്കുന്ന ഒരുവളെ മാറ്റിയെടുക്കുന്നതിൽ വിജയം കാണുന്നു അങ്ങനെയവർ ബന്ധനമില്ലാത്ത ബന്ധസ്ഥയായി പരിണമിക്കുന്നു

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം