ഇണയെ ഇഞ്ചിഞ്ചായി കൊല്ലുന്ന മത്സ്യം

 
 
ഇണയെ ഇഞ്ചിഞ്ചായി കൊല്ലുന്നവള്‍, കടലിലെ ഭീതിജനകമായ സെക്‌സ് വീഡിയോ പുറത്ത്
*************************************************************

അവന്റെ തൊലി അവളുടേതാവും, ചിറകുകള്‍ കൊഴിയും, ശരീരത്തിലോടുന്ന രക്തം വരെ അവളുടേതാവും. ശരീരത്തിലെ ഓരോ അവയവങ്ങളും അവളിലേക്ക് ഇഴുകി ചേര്‍ന്ന് അവന്‍ വെറുമൊരു ജൈവ പിണ്ഡമാവും. ആംഗ്ലര്‍ മീനുകളുടെ ഭീതിജനകമായ ഇണ ചേരല്‍ കഥ ഇത്ര നാളും കഥകള്‍ മാത്രമായിരുന്നു. എന്നാല്‍ ആദ്യമായി അതിന്റെ വീഡിയോ ശാസത്രലോകത്തിന് ലഭിച്ചിരിക്കുകയാണ്

പ്രാര്‍ഥിക്കുന്ന പച്ചക്കുതിരയെ സംബന്ധിച്ച് ഇണചേരല്‍ അത്ര രസകരമായ അനുഭവമല്ല. കാരണം പലപ്പോഴും ആണ്‍ പച്ചക്കുതിരയുടെ അന്ത്യം കുറിക്കുന്നത് ഇണയാണ്. ഇണ ചേര്‍ന്ന ശേഷം ആണിനെ കടന്നു പിടിച്ച് തലയോട് കൂടി ചവച്ചു തിന്നും. അതാണ് പെണ്‍ പച്ചക്കുതിരയുടെ രീതി ഏതാണ്ട് ഇതിന് സമാനമാണ് കടലിന്റെ അടിത്തട്ടിലെ ആഴങ്ങളില്‍ ജീവിക്കുന്ന ആംഗ്ലര്‍ മീന്‍ വര്‍ഗ്ഗത്തിന്റേതും.

ആംഗ്ലര്‍ മീനുകളില്‍ പെണ്‍മീന്‍ ആണിനെ തിന്നുകയില്ല. പകരം ആണിന്റെ ജീവിതം എന്നന്നേക്കുമായി പെണ്ണിന്റെ ഉടലില്‍ തൂങ്ങിയാടി അവസാനിക്കും. അവന്റെ തൊലി അവളുടേതാവും, ചിറകുകള്‍ കൊഴിയും, ശരീരത്തിലോടുന്ന രക്തം വരെ അവളുടേതാവും. ശരീരത്തിലെ ഓരോ അവയവങ്ങളും അവളിലേക്ക് ഇഴുകി ചേര്‍ന്ന് അവന്‍ വെറുമൊരു ജൈവ പിണ്ഡമാവും. ആണ്‍ മീനെന്നത് പെണ്ണിന് ബീജങ്ങള്‍ നല്‍കാനുള്ള ഉപകരണം മാത്രമാകും പിന്നീടുള്ള കാലം. പകരം പെണ്‍മീനായിരിക്കും ആണിന്റെ ജീവന്‍ നിലനിര്‍ത്താനുള്ള എല്ലാ പോഷകങ്ങളും നല്‍കുക.

ആംഗ്ലര്‍ മീനുകളുടെ ഭീതിജനകമായ ഇണ ചേരല്‍ കഥ ഇത്ര നാളും കഥകള്‍ മാത്രമായിരുന്നു. എന്നാല്‍ ആദ്യമായി അതിന്റെ വീഡിയോ ശാസത്രലോകത്തിന് ലഭിച്ചിരിക്കുകയാണ്. അറ്റ്‌ലാന്റിക് സമുദ്രത്തിലെ അസോറസ് ദ്വീപിനടുത്ത് നിന്ന് 2016ലാണ് ഈ വീഡിയോ പകര്‍ത്തിയതെങ്കിലും വ്യാഴാഴ്ചയാണ്‌ ഇത് പുറത്തുവിടുന്നത്.

ആംഗ്ലര്‍ മീനുകളുടെ വ്യത്യസ്തമായ ഇണചേരല്‍ വീഡിയോ ഡേവിഡ് ആറ്റന്‍ബറോയാണ് പുറത്തു വിട്ടത്. കടല്‍ നിരപ്പില്‍ നിന്ന് 800 മീറ്റര്‍ താഴ്ച്ചയില്‍ നിന്നാണ് ഈ അപൂര്‍വ്വ വീഡിയോ ഒപ്പിയെടുക്കുന്നത്.

പെണ്‍മീനിനേക്കാള്‍ 60 മടങ്ങ് വലിപ്പം കുറവാണ് ആംഗ്ലര്‍ മീനുകളിലെ ആണ്‍ വിഭാഗത്തിന്. ഉണ്ടക്കണ്ണും വലിയ മൂക്കുകളുമുള്ള ആണ്‍ മീനുകള്‍ പെണ്‍മീനുകള്‍ പുറപ്പെടുവിക്കുന്ന ജൈവ രാസ സിഗ്നലുകള്‍ക്കായി കാത്ത് അടിത്തട്ടില്‍ പരതി നടക്കും. ആണ്‍ മീനുകളേക്കാള്‍ അഞ്ച് ലക്ഷം മടങ്ങ് ഭാരക്കൂടുതലുണ്ടാവും പെണ്‍മീനുകള്‍ക്ക്. നൂറുകണക്കിന് സ്വയംപ്രകാശിക്കുന്ന നാരുകള്‍ പെണ്‍മീനുകളുടെ മൂക്കുകളിലുണ്ടാവും. മൂക്കില്‍ നിന്നും വാലില്‍ നിന്നും വരുന്ന സ്വയം പ്രകാശിത നാരുകളാല്‍ ചുറ്റപ്പെട്ടുകൊണ്ടാണ് ഓരോ പെണ്‍മീനും സഞ്ചരിക്കുന്നത് തന്നെ ഇടയ്ക്ക് പെണ്‍ മീനിന്റെ സഞ്ചാര പരിധിയിലേക്ക് ആണ്‍ മീനെത്തിയാല്‍ അത് പയ്യെ പെണ്‍മീനിന്റെ വയറ്റില്‍ കടിച്ചു തൂങ്ങും. ഈ കടിച്ചു തൂങ്ങിയുള്ള ജീവിതമായി ആണ്‍മീന്‍ മരണം വരെ തുടരുമെന്ന് മാത്രം. ലോകത്തിലെ ഒരു സസസ്തനികളുടെയും സംഭോഗത്തിലും മരണാവസാനം വരെ അനന്തമായി നീളുന്ന കൂടിച്ചേരല്‍ ഇല്ല എന്നതാണ് ഈ ഇണചേരലിനെ വ്യത്യസ്തമാക്കുന്നത്.

കടിച്ചു തൂങ്ങുന്ന ആണ്‍ മീനിന്റെ കോശങ്ങളും പര്യയന വ്യവസ്ഥകളുമെല്ലാം പെണ്‍മീനിലേക്ക് ഇഴുകി ച്ചേരുകയും ഒന്നായിത്തീരുകയും ചെയ്യുന്നു.
ഒരേയോരു തവണ ഒരേയൊരു പെണ്‍മീനുമായി മാത്രമേ ആണ്‍ മീനിന് സംഭോഗത്തിലേര്‍പ്പെടാന്‍ കഴിയൂ. അവിടുന്നങ്ങോട്ട് പെണ്‍മീനിന് ആവശ്യാനുസരണം ബീജങ്ങള്‍ നല്‍കുക എന്നതുമാത്രമായിരിക്കും ആണ്‍ മീനിന്റെ ജീവിത ദൗത്യം. ശിഷ്ടകാലം പെണ്ണിന്റെ വയറ്റില്‍ തൂങ്ങിയാടിത്തീരും ആണ്‍ മീനിന്റെ ജീവിതം
ഭാവനയില്‍ മാത്രം ശാസ്ത്രലോകം കണ്ട ഈ അപൂര്‍വ്വ ഇണചേരല്‍ പ്രതിഭാസം നേരിട്ട് വീഡിയോയിലൂടെ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ശാസ്ത്രലോകം.

http://www.mathrubhumi.com/…/anglerfish…

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം