ഒരു പ്രവാചകന്‍ ഇങ്ങനെയാണോ വേണ്ടത്

 No automatic alt text available.

അബൂഉസൈദ്‌(റ) പറയുന്നു: ഞങ്ങള്‍ നബി(സ)യുടെ കൂടെ പുറപ്പെട്ടു. ശൌത്വ്‌ എന്ന ഒരു തോട്ടത്തില്‍ ഞങ്ങള്‍ എത്തിച്ചേര്‍ന്ന്‌ രണ്ടു തോട്ട മതിലുകള്‍ക്കിടയില്‍ എത്തിയപ്പോള്‍ ഇവിടെ നമുക്ക്‌ ഇരിക്കാമെന്ന്‌ നബി(സ) പറഞ്ഞു: അപ്പോള്‍ ജൌനിയുടെ പുത്രിയെ കൊണ്ടുവരപ്പെട്ടു. ഉമൈമത്തിന്‍റെ വീട്ടിലേക്കാണ്‌ ആനയിക്കപ്പെട്ടത്‌. അവളുടെ കൂടെ അവളെ ശുശ്രൂഷിച്ച്‌ വളര്‍ത്തിപ്പോന്ന ആയയുമുണ്ടായിരുന്നു. നീ നിന്നെ എനിക്ക്‌ സമര്‍പ്പിച്ചുകൊളളുകയെന്ന്‌ നബി(സ) അരുളി: ഒരു രാജ്ഞി അവളെ അങ്ങാടിയില്‍ ചുറ്റിത്തിരിയുന്നവര്‍ക്ക്‌ സമര്‍പ്പിക്കുമോ? അവള്‍ ചോദിച്ചു. അവള്‍ ശാന്തത പ്രാപിക്കുവാന്‍ നബി(സ) തന്‍റെ കൈ അവളുടെ ശരീരത്തില്‍ വെക്കാന്‍ നീട്ടിയപ്പോള്‍ താങ്കളില്‍ നിന്ന്‌ രക്ഷപ്രാപിക്കുവാനായി അല്ലാഹുവിനെ ഞാന്‍ അഭയം തേടുന്നുവെന്ന്‌ അവള്‍ പറഞ്ഞു. അഭയം പ്രാപിക്കേണ്ട സ്ഥാനത്തു തന്നെയാണ്‌ നീ അഭയം പ്രാപിച്ചത്‌ എന്ന്‌ നബി(സ) പറഞ്ഞശേഷം ഇറങ്ങിവന്ന്‌ ഇപ്രകാരം അരുളി: അബൂഉസൈദ്‌! അവള്‍ക്ക്‌ ഇന്ന ഇനത്തിലുളളവസ്ത്രം കൊടുത്തു സ്വകുടുംബത്തിലേക്ക്‌ എത്തിക്കുക. (ബുഖാരി. 7. 63. 182) 


ഇങ്ങനെയുമുണ്ടോ പ്രവാചകന്മാര്‍ പെണ്‍കുട്ടിയെ കണ്ടപാടെ പിടിക്കാന്‍ ചെല്ലുക പെണ്‍കുട്ടി ഉടനെ തന്നെ മുഹമ്മദിന്‍റെ ദൈവത്തില്‍ രക്ഷ പ്രാപ്പിക്കുക.
ഒരു പെണ്‍കുട്ടിക്ക് വരെ ഇയാളില്‍ ഉള്ള മതിപ്പുകള്‍ എത്രയായിരുന്നു എന്നുള്ളതാണ് ഈ ഹദീസ് വെക്തമാക്കുന്നത്.
നടക്കുമ്പോഴും ഇരിക്കുമ്പോഴും കിടക്കുമ്പോഴും വെറും പെണ്ണ് എന്ന് മാത്രം ചിന്തിച്ചിരുന്ന ഒരു നേതാവിന്‍റെ അനുയായികളില്‍ നിന്നും അതില്‍ കുടുതല്‍ എന്ത് ചിന്തയാണ് വരിക ?

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

മുലകുടി ബന്ധം ഇസ്ലാമില്‍