കാവിയുടെ പശു കൊലകള്‍
മോദിയുടെ കാവിവാഴ്ചയിൽ പശുവിന്റെ പേരിൽ നടന്ന കൊലകളുടെയും അക്രമങ്ങളുടെയും സമഗ്രമായ പട്ടിക ജനസംഖ്യ, സാമൂഹിക വിഷയങ്ങൾ എന്നിവയിൽ നിക്ഷപക്ഷമായി പഠനം നടത്തുന്ന ലോകപ്രശസ്ത അമേരിക്കൻ സംഘടനയായ പ്യൂ റിസർച്ച് സെന്റർ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ത്യ മതവിദ്വേഷം അടക്കമുള്ള സാമൂഹിക വിദ്വേഷങ്ങളുടെ കാര്യത്തിൽ നാലാം സ്ഥാനത്താണു. ഐസിസ് അടക്കമുള്ള മതമൌലികവാദസംഘടനകൾ ശക്തമായ ഇറാക്കാണ് ഇന്ത്യയ്ക്ക് തൊട്ടുമുന്നിൽ മൂന്നാം സ്ഥാനത്ത്. സിറിയയാണു ഒന്നാം സ്ഥാനത്ത്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിനു ശേഷം പതിനേഴിലധികം കൊലപാതകങ്ങളും നാൽപ്പതിലധികം ആക്രമണങ്ങളുമാണു പശുവിന്റെ പേരിൽ വിവിധ തീവ്രവാദ സംഘടനകൾ നടത്തിയത്. സുരക്ഷിതമെന്നു നാം കരുതുന്ന കേരളത്തിൽ വരെ ആർ എസ് എസ് പ്രവർത്തകർ പശുവിന്റെ പേരിൽ ആക്രമണങ്ങൾ നടത്തി പശുവിന്‍റെ പേരില്‍ നടന്ന കൊലപാതകങ്ങള്‍ ----------------------------------------------------------------------------- മേയ് 2015- രാജസ്ഥാനിലെ നാഗോറിലെ ബിർലോക്ക ഗ്രാമത്തിൽ ഇറച്ചിവെട്ടുകട ...