ഡിസംബര്‍ ആറിലെ നഷ്ടങ്ങള്‍
ഡിസംബര്‍ ആറിലെ നഷ്ടങ്ങള്‍
******************************************
ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പിയാണ് ഡോ. ഭീംറാവു റാംജി അംബേദ്കർ
ഒരു ബുദ്ധമത നവോത്ഥാന നായകനും ഇന്ത്യൻ നിയമജ്ഞനും പണ്ഡിതനും അധഃസ്ഥിതരുടെ രാഷ്ട്രീയ നേതാവുമായിരുന്നു അംബേദ്കർ. മധ്യപ്രദേശിലെ മ്ഹൌ എന്ന സ്ഥലത്തെ പാവപ്പെട്ട ദളിത് കുടുംബത്തിൽ ജനിച്ച അംബേദ്കർ ഇന്ത്യൻ ജാതിവ്യവസ്ഥയ്ക്ക് എതിരേ പോരാടുന്നതിനും ഹിന്ദു തൊടുകൂടായ്മയ്ക്ക് എതിരേ പോരാടുന്നതിനും തന്റെ ജീവിതം ഉഴിഞ്ഞുവെച്ചു
പല സാമൂഹിക - സാമ്പത്തിക പ്രതിസന്ധികളും തരണം ചെയ്ത് പഠിച്ചുവന്ന അംബേദ്കർ ഇന്ത്യയിൽ കലാലയ വിദ്യാഭ്യാസം നേടുന്ന ആദ്യത്തെ അധഃസ്ഥിതവർഗ്ഗക്കാരിൽ ഒരാളായിരുന്നു. ഉന്നതപഠനത്തിനായി അദ്ദേഹം ന്യൂയോർക്ക് കൊളംബിയ സർവ്വകലാശാലയിലും പിന്നീട് ഇംഗ്ലണ്ടിലും പോയി. ഇവിടങ്ങളിൽ നിന്ന് അംബെദ്കർ നിയമബിരുദങ്ങളും രാഷ്ട്രതന്ത്രജ്ഞത, നിയമം, സാമ്പത്തികശാസ്ത്രം എന്നിവയിലെ തന്റെ പഠനങ്ങൾക്ക് ഒന്നിൽ കൂടുതൽ ഡോക്ടറേറ്റുകളും നേടി. ഒരു പ്രശസ്ത പണ്ഡിതനായി ഇന്ത്യയിൽ തിരിച്ചെത്തിയ അംബേദ്കർ അല്പം നാൾ നിയമം പരിശീലിച്ചതിനുശേഷം ഇന്ത്യയിലെ അധഃസ്ഥിതരുടെ സാമൂഹിക സ്വാതന്ത്ര്യം, രാഷ്ട്രീയാവകാശങ്ങൾ എന്നിവയെ പ്രഘോഷിച്ച് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചുതുടങ്ങി.
1927 മാർച്ച് 20-ന് അംബേദ്കറുടെ നേതൃത്വത്തിൽ നടന്ന ഒരു സത്യാഗ്രഹമാണ് മഹദ് സത്യാഗ്രഹം. മഹാരാഷ്ട്രയിലെ മഹദ് എന്ന പ്രദേശത്ത് പൊതുജലസംഭരണിയിൽ നിന്ന് വെള്ളമെടുക്കാനുള്ള അവകാശത്തിനായി ദലിതർ നടത്തിയ ഈ സമരം ജാതിവ്യവസ്ഥയെയും തൊട്ടുകൂടായ്മയെയും വെല്ലുവിളിച്ചു
ഇന്ത്യയിൽ നിലനിന്നുവരുന്ന വർണ്ണവ്യവസ്ഥയുടെ ഭാഗമായി ദലിത്-അവർണ്ണ വിഭാഗങ്ങൾക്ക് പൊതുവഴി, വെള്ളം എന്നിവ നിഷേധിക്കപ്പെട്ടിരുന്നു. ഇതിനെതിരെ 1923-ൽ ബോംബെ നിയമസഭ നിയമം കൊണ്ടുവന്നു അതുപ്രകാരം ഗവണ്മെന്റ് നൽകുന്ന സേവനങ്ങളിൽ എല്ലാ വിഭാഗം ജനങ്ങൾക്കും തുല്ല്യാവകാശം വിഭാവനം ചെയ്യപ്പെട്ടു. എന്നാൽ ഉന്നതജാതിക്കാരുടെ പ്രതിഷേധം മൂലം മഹദ് എന്ന പ്രദേശത്ത് ഇത് നടപ്പിലായില്ല.
1927 മാർച്ച് 19-20 തിയ്യതികളിലായി നടന്ന സമ്മേളനത്തിന്റെ അവസാനത്തിൽ ആയിരത്തോളം വരുന്ന ദലിതർ ചൗതർ തടാകത്തിലേക്ക് പ്രകടനം നടത്തുകയും അവിടെനിന്ന് വെള്ളം കുടിച്ചുകൊണ്ട് ജാതിനിയമം ലംഘിക്കുകയും ചെയ്തു
എന്നാൽ അവിടെയുള്ള ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ അംബേദ്കറും അനുയായികളും ശ്രമിച്ചു എന്ന അഭ്യൂഹത്തെത്തുടർന്ന് കലഹമുണ്ടാവുകയും, സവർണ്ണർ ജലസംഭരണി ശുദ്ധീകരിക്കാൻ പൂജ നടത്തുകയും ചെയ്തു
1927 ഡിസംബർ 26-27 തിയ്യതികളിൽ വീണ്ടുമൊരു സമ്മേളനത്തിന് അംബേദ്കർ തയ്യാറെടുത്തെങ്കിലും, ജലസംഭരണി സ്വകാര്യസ്വത്താണെന്ന് വാദിച്ച് കേസ് നിലനിന്നിരുന്നതിനാൽ മുടങ്ങിപ്പോയി തുടർന്ന് പ്രതിഷേധമായി ഡിസംബർ 25-ന് മനുസ്മൃതി കത്തിച്ചു പത്തുവർഷങ്ങൾക്ക് ശേഷം കോടതി വിധി പ്രകാരം ദലിതർക്ക് അവിടെനിന്ന് വെള്ളം ഉപയോഗിക്കാൻ അവകാശം ലഭിക്കുകയും ചെയിതു ഇന്ത്യയിലെ ജാതി വ്യവസ്ഥക്കെതിരെ പോരാടിയ ഒരു വെക്തിയയിരുന്നു ഇയാള്‍ ഒരു ദളിതനായത് കാരണം സ്ക്കൂൾ വിദ്യഭ്യാസ കാലത്ത് അംബേദ്ക്കർ ക്ലാസ്മുറിയുടെ ഒരു മൂലയിൽ വീട്ടിൽ നിന്നു കൊണ്ടുവരുന്ന ഒരു ചാക്കു വിരിച്ചായിരിന്നു ഇരുന്നിരുന്നത്. ഈ ചാക്ക് മറ്റാരും തന്നെ സ്പർശിക്കുകയില്ലായിരുന്നു. അത് പോലെ തന്നെ മറ്റ് കുട്ടികൾ പൈപ്പ് തുറന്ന് അതിൽ നിന്ന് വെള്ളം കുടിക്കുമ്പോൾ അദ്ദേഹത്തിനു പൈപ്പിൽ തൊടാൻ പോലും അനുവാദം നൽകിയിരുന്നില്ല. 1956 ഒക്ടോബർ 14-ന് അംബേദ്കറും 300,000 അനുയായികളും ബുദ്ധമതം സ്വീകരിച്ചു.
ഡോ.ബാബാ സാഹേബ് അംബേദ്കർ എന്ന പേരിൽ ഒരു ചലച്ചിത്രം 2000-ൽ പുറത്തിറങ്ങി. ഇംഗ്ലീഷിലുള്ള ആ സിനിമയുടെ സംവിധായകൻ ജബ്ബാർ പട്ടേൽ ആണ്. മലയാള സിനിമയിലെ സൂപ്പർ സ്റ്റാറായ മമ്മൂട്ടിയാണ് ആ ചിത്രത്തിൽ അംബേദ്കറായി വേഷമിട്ടത്. അതിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാർഡും മമ്മൂട്ടിക്ക് കിട്ടി.
ബാബരി മസ്ജിദ്
************************
ഇന്ത്യന്‍ മതെതരത്തത്തിനു ഏറ്റ ഏറ്റവും വലിയ പ്രഹരം
തകര്‍ന്നു വീണ ഇന്ത്യന്‍ നിയമവ്യവസ്ഥ നോക്കുകുത്തിയായി മാറിയ ദിനം
അഭിപ്രായങ്ങള്‍