നാം ഒരിക്കലും ഒന്നിക്കാത്ത വിധം ചിന്ന ഭിന്നമായിരിക്കുന്നു
നാം ഒരിക്കലും ഒന്നിക്കാത്ത വിധം ചിന്ന ഭിന്നമായിരിക്കുന്നു
**********************************************************************************
മതമായും, ജാതിയമായും, രാഷ്ട്രീയമായും, ദേശസ്നേഹമായും, ദേശീയഗാനമായും നമ്മെ ഇപ്പോള്‍ പല വിഭാഗമായി ഒന്നിച്ചു കഴിയാന്‍ പറ്റാത്ത വിധം നമ്മെ ആരൊക്കെയോ ഭിന്നിപ്പിച്ചു കൊണ്ടരിക്കുന്നു ഇവരുടെയൊക്കെ നിലനില്‍പ്പുകള്‍ തന്നെ ഇതിനു വേണ്ടിയാണ്. ഈ ഭിന്നിപ്പ് ഇല്ലങ്കില്‍ അവര്‍ക്ക് അധികാരത്തില്‍ എത്താന്‍ കഴിയില്ല. രാജ്യത്തെ ഒറ്റുകാര്‍ ഇപ്പോള്‍ രാജ്യ സ്നേഹവും പട്ടാള സ്നേഹവും ദേശ സ്നേഹവുമായി കൊണ്ട് രാജ്യത്തെ ജനത്തിന് ദേശ സ്നേഹത്തിന്‍റെ സര്‍ട്ടിഫിക്കറ്റ് നല്‍ക്കുന്ന കാഴ്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. അസഹിഷ്ണുതയും വര്‍ഗീയതയും വംശീയതയും വ്യാജ ഏറ്റുമുട്ടലുകളും ഉണ്ടാക്കി രാജ്യത്തെ പൌരന്മാരെ ഭിന്നിപ്പിച്ചു കൊണ്ട് അധികാരത്തില്‍ എത്തിയവരാണ് രാജ്യത്തെ ബഹു ഭുരിപക്ഷം ജനത്തിനു നേരെ വിരല്‍ ചുണ്ടി ചോദിക്കുന്നു നിങ്ങള്‍ രാജ്യ സ്നേഹിയാണോ? ആരാണ് ഈ കാപാലികര്‍ക്ക് ഇതിനുള്ള അധികാരം നല്‍കിയത്? രാജ്യത്തെ കോടതികള്‍ പോലും കാവി വല്‍കൃതമാക്കി മുന്നേറുന്ന കാഴ്ച അത്യന്തം ഭീധിജനകമാണ്
ദേശ സ്നേഹത്തിന്‍റെ പേരില്‍ ജനങ്ങളോടുള്ള സംഘപരിവാറിന്റെ വെല്ലുവിളിയിപ്പോള്‍ അത്യുന്നതങ്ങളില്‍ വരെ എത്തിനില്‍ക്കുന്നു രാജ്യത്തെ നിയമ സംഹിത നടപ്പാക്കേണ്ട ആളുകള്‍ ഇപ്പോള്‍ കാവി വാല്‍കരണത്തിനു വേണ്ടി മുന്നിട്ട് ഇറങ്ങുന്നകാഴ്ചകളാണ് കാണുന്നത് . ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ വെടിവച്ചുകൊന്ന ആര്‍എസ്എസുകാരന്‍ നാഥുറാം വിനായക് ഗോഡ്സെയ്ക്ക് നാടെങ്ങും ക്ഷേത്രവും പുജയും സ്മാരകങ്ങളും പണിയുന്ന ആളുകള്‍ ഇപ്പോള്‍ വലിയ ദേശ സ്നേഹികളായി മാറിയിരിക്കുന്നു ഇവരിപ്പോള്‍ ഇന്ത്യന്‍ ജനതയുടെ മുമ്പില്‍ ഒരു വെല്ലുവിളിയായി തന്നെ അഴിഞ്ഞാടുന്നു.
ഭക്ഷണത്തിന്‍റെ കാര്യത്തില്‍ പോലും മതവും ജാതിയും നോക്കി ഭിന്നിപ്പിക്കുന്ന കാഴ്ചകള്‍ നാം കണ്ടു കൊണ്ടരിക്കുന്നു.
മുപ്പത്തൊന്നു ശതമാനം വോട്ടുനേടി 282 സീറ്റ് കൈക്കലാക്കി തനിച്ച് ഭൂരിപക്ഷം ലഭിച്ച സാഹചര്യത്തിലാണ് ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന ബിജെപിയുടെ തനി ഫാഷിസ്റ്റ് അജന്‍ഡ പുറത്തെടുത്തുവന്നിരിക്കുന്നു. രാജ്യത്തെ ജനത്തിനു നേരെ ഫാസിസ്റ്റ് മനോഭാവവും ഏകാധിപത്യവും കൊണ്ട് ജനാതിപത്യ വ്യവസ്ഥകളെ തകിടം മറിക്കുന്നു വിധത്തില്‍ വ്യാജ ഏറ്റുമുട്ടലുകളുംഅതുപോലെ മറ്റുള്ള രീതിയില്‍ കൊലപാതകവും നടത്തി കൊണ്ട് രാജ്യത്തെ ജനത്തിന് ഭീഷണി മുഴക്കി ഇവര്‍ അഴിഞ്ഞാടുന്നു. കൊലപാതകം തൊഴിലാക്കിയ വനവേടന് കഴുകനും കപോതവും തമ്മില്‍ ഭേദമില്ല. മോഡി സര്‍ക്കാരാണ് ഇത്തരം ദുഷ്ചെയ്തികള്‍ക്കെല്ലാം നേതൃത്വം നല്‍കുന്നത്. അതീവ ഗൗരവമുള്ള ഒരു സാഹചര്യമാണ് ഇപ്പോള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ദേശ സ്നേഹത്തിന്‍റെ പേരും പറഞ്ഞു നാടെങ്ങും വര്‍ഗീയകലാപവും വിദ്വേഷവും വളര്‍ത്തി മതവികാരം വളര്‍ത്താനുള്ള സംഘപരിവാറിന്‍റെ ദുഷ്ചെയ്തിയെ കണ്ടില്ലെന്നു നടിച്ചാല്‍ അവര്‍ നിങ്ങളെയും തേടി വരും. ഇപ്പോള്‍ പ്രതിരോധിക്കാനുള്ള വിശാലമായ ഐക്യം അനിവാര്യമായ ഒരു ഘട്ടമെത്തിയിരിക്കുന്നു. തിരിച്ചറിഞ്ഞില്ലെങ്കില്‍ വിഷവൃക്ഷം പടര്‍ന്ന് പന്തലിക്കുക തന്നെ ചെയ്യും.
അങ്ങനെ ജനത്തിന്‍റെ അധികാരാവകാശങ്ങള്‍ ഹനിക്കപെടും ഭീധിയും ഭയവും ഉണ്ടാക്കി ഭിന്നിപ്പിച്ചു ഭരിക്കുക മത സംഘർഷങ്ങൾ സൃഷ്ടിച്ച് രാജ്യത്തെ ജനങ്ങളില്‍ ഭീകരത ഉണ്ടാക്കുക ഇതൊക്കെയാണ് ഇവരുടെ ലക്ഷ്യങ്ങള്‍
രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനും അഖണ്ഡതക്കും
ജനാധിപത്യത്തിനും വേണ്ടിയുള്ള പോരാട്ടമെന്ന നിലയില്‍ രാണ്ടാം സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടേണ്ടിവരുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങി കൊണ്ടരിക്കുന്നു.
രാജ്യത്തെ ജനത്തിന് ഇവര്‍ പാഷാണം കലക്കി കൊടുത്താലും അത് കുടിച്ചു കൊണ്ട് നരേന്ദ്രമോഡിയെ സ്തുതിച്ചുകൊണ്ടും പുകഴ്ത്തിയും പറഞ്ഞില്ലെങ്കില്‍ രാജ്യ ദ്രോഹി സര്‍ട്ടിഫിക്കറ്റ് നല്‍ക്കാന്‍ വേണ്ടി ഒരു കുട്ടര്‍ നില്‍ക്കുന്നു. മതപരമായും ജാതി പരമായും പ്രദേശപരമായും ഭിന്നിപ്പിച്ചു ഭരിക്കുക എന്നതാണ് സങ്കുപരിവാര്‍ ഇപ്പോള്‍ എടുക്കുന്ന തത്ത്വം.
രാജ്യം ഭരിക്കുന്നവർ അവരുടെ അണികളെ മാത്രം ത്യപ്തിപ്പെടുത്തുമ്പോൾ നഷ്ട്ടപ്പെടുന്നത് ബഹുഭുരിപക്ഷം വരുന്ന സാധാരണക്കാരന്‍റെ നീതിയും അവകാശങ്ങളും, സ്വാതന്ത്യവുമാണ് മതവിശ്വാസങ്ങളുടെയും ജാതിയുടെയും കൊടിയുടെ നിറത്തിന്റെയും പേരിൽ ഇന്ത്യൻ ജനതയെ വേർപിരിക്കുമ്പോൾ നമ്മുടെ രാജ്യത്തിന്‍റെ ഐക്യം തന്നെ ഇല്ലാതാവുകയാണ്. രാജ്യത്തിനെ ഈ വലിയ ദുരന്തത്തിൽ നിന്നും രക്ഷിക്കാൻ വേണ്ടിയെങ്കിലും നമുക്ക് ഒന്നായേ മതിയാവും ഇല്ലങ്കില്‍ പരിണിത ഫലം അടിമയായി രാജ്യത്ത് നില്‍ക്കേണ്ടി വരും ബ്രിട്ടീഷുകാർ കഴിഞ്ഞാൽ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രം വിജയകരമായി പ്രയോഗിച്ചത് ബിജെപിയാണ് എന്നുള്ളത് മറക്കാതിരുന്നാല്‍ വളരെ നല്ലത്
ഇല്ലങ്കില്‍ പിന്നെ ഒന്നിക്കാന്‍ കഴിയാത്ത വിധം നാം അകലുക തന്നെ ചെയ്യും രാജ്യം ഇപ്പോള്‍ നേരിടുന്ന പ്രശ്നങ്ങള്‍ കണ്ടില്ലെന്നു വെച്ച് എത്ര കാലം ഇങ്ങനെ മുന്നോട്ട് പോകും
അഭിപ്രായങ്ങള്‍