ഇന്ത്യയെ സാമ്പത്തിക മാന്ദ്യം വിഴുങ്ങാന്‍ പോകുന്നു
ഇന്ത്യയെ സാമ്പത്തിക മാന്ദ്യം വിഴുങ്ങാന്‍ പോകുന്നു
************************************************************************
രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക് കുപ്പ് കുത്തുന്നു
കഴിഞ്ഞ രണ്ടര വര്‍ഷമായി രാജ്യം ഭരിക്കുന്ന സങ്കുപരിവാര്‍ ഇതുവരെയും ഭരണ രംഗത്ത് മികവ് കാണിക്കാന്‍ കഴിയാതെ വിറങ്ങലിച്ചു നില്‍ക്കുകയാണു ചെയിതത് ഒട്ടേറെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു കൊണ്ട് മോഡി കോടികള്‍ മുടക്കി എന്നല്ലാതെ അതില്‍നിന്നും കാര്യമായ ഒരു ഗുണവും രാജ്യത്തിന് ഉണ്ടായതുമില്ല . ഒട്ടേറെ പ്രധീക്ഷകളുമായി ഭരണത്തിലെറിയ സങ്കു പരിവാര്‍ സര്‍ക്കാരിനു തനത് വെക്തി മുദ്ര പതിയുന്ന തരത്തില്‍ ഭരണ രംഗത്ത് മികവ് കാണിക്കാന്‍ കഴിഞ്ഞില്ല പഴയ കാല സര്‍ക്കാര്‍ തുടര്‍ന്ന നയങ്ങളില്‍ തുടര്‍ന്ന് പോകാന്‍ മാത്രമേ ഇവര്‍ക്ക് കഴിഞ്ഞുള്ളൂ ആകെ ഇവര്‍ക്ക് മികവ് കാണിക്കാന്‍ കഴിഞ്ഞത് അസഹിഷ്ണുതയിലും, വിഭാഗീയതയിലും, വംശീയതയിലുടെയും, ബീഫും, ഗോമതയും കൊണ്ട് വന്നു എന്നല്ലാതെ എന്താണ് ഇവര്‍ക്ക് രാജ്യത്തെ ജനത്തിനു നല്‍ക്കാന്‍ കഴിഞ്ഞത് ? അച്ചേ ദിൻ എന്ന വാഗ്ദാനം ഒരു തട്ടിപ്പാണെന്നും ഒരിക്ക ലും വരാൻ പോകുന്നില്ലെന്നും. വിദേശത്തു നിന്നുള്ള കള്ളപ്പണം തിരിച്ചുകൊണ്ടു വരുമെന്നുംമൊക്കെ പൊള്ളയാ വാക്ധാനം മാത്രമായിരുന്നു.
ഈ പേര് ദോശത്തില്‍ നിന്നും രക്ഷ നേടാന്‍ വേണ്ടി എടുത്ത ഒരു തീരുമാനമായിരുന്നു നോട്ട് നിരോധനം കള്ളപണം (കാലധന്) കള്ളപണത്തിനു എതിരെയുള്ള പോരാട്ടം എന്ന് പറഞ്ഞുകൊണ്ട് വഴിയെ പോയ വയ്യ വേലി സ്വയം തോളത്ത് വെച്ചുകൊണ്ട് ഒരു രാജ്യത്തെ ജനത്തെ മുഴുവനും പട്ടിണിയിലേക്കും മരണത്തിലേക്കും വരിയിലെക്കും ആനയിച്ചു കാര്യങ്ങളുടെ പോക്ക് പന്തിയല്ല എന്ന് കണ്ടപ്പോള്‍ രാഷ്ട്രീയത്തില്‍ ദേശിയത കലര്‍ത്തി എടുക്കുകയും ചെയിതു ഇവര്‍.
ഇന്ത്യയെന്ന രാജ്യത്തിന്‍റെ നേടും തുണാണ് നിര്‍മാണ മേഖലയും, ചെറുകിട വ്യവസായ മേഖലയും,കാർഷികമേഖലയും സാമ്പത്തിക മാന്ദ്യം ഇവിടത്തെ നിര്‍മാണ,കാര്‍ഷിക വ്യവസായ ബാങ്കിങ് മേഖലകളെയും ബാധിച്ചു തുടങ്ങി. ചെറുകിട വ്യവസായത്തിനും സ്വന്തമായി വീട് കെട്ടാന്‍ വേണ്ടിയും കാര്‍ വാങ്ങാന്‍ വേണ്ടിയും ലോണ്‍ എടുത്ത ആളുകളും മറ്റുമിപ്പോള്‍ ലോണ്‍ തിരിച്ചടക്കാന്‍ കഴിയാത്ത പരിതാപകരമായ നിലയിലാണ് ഉള്ളത്. പല ജില്ലകളിലും ഗ്രാമങ്ങളിലും അസംഘടിത മേഖലകളിലും തൊഴിൽ ക്ഷാമവും സാമ്പത്തിക പ്രതിസന്ധിയും വലിയരീതിയില്‍ തന്നെ പ്രകടമായി വരുന്നു വിപണിയൊക്കെ സ്തംഭനവസ്തയിലാണ് ഉള്ളത് ബാങ്കില്‍ നിന്നും ലോണ്‍ എടുത്ത ആളുകള്‍ക്ക് പണം തിരികെ അടക്കാന്‍ കഴിയുന്നില്ല അതിനുള്ള വരുമാനം നിലച്ചുപോയി ബാങ്കുകാര്‍ ദിവസേന വിളിയും ജപ്തി നടപടികളുമായി ഇപ്പോള്‍ മുന്നോട്ടു പോയികൊണ്ടിരിക്കുന്നു രാജ്യത്തെ സാധരണക്കാരായ ജനം താമസിക്കാന്‍ പോലും വീടില്ലാത്ത അവസ്ഥയിലേക്കും വലിയ കടക്കെണിയിലേക്കും പെട്ടുപോകുന്നു പലിശയുടെ പലിശയും കുട്ടുപലിശയുമായി ദിനേനെ പെരുകുന്നു ഇതൊക്കെ എവിടംകൊണ്ട് അവസാനിക്കും? ഇവരുടെ നഷ്ട്ടം ആര് നികത്തും സര്‍ക്കാര്‍ നികുതി ഇനത്തില്‍ പിരിക്കുന്ന പണം എടുത്തുകൊണ്ടു വന്നു ജനതയുടെ കടം എഴുതി തള്ളുമോ? ഇവര്‍ക്ക് ഇപ്പോള്‍ വരുന്ന ജോലി നഷ്ട്ടം സര്‍ക്കാര്‍ നികത്തുമോ? ബാങ്കുകാര്‍ ജപ്തി ചെയിത വീടുകളും മറ്റും സ്ഥാപനങ്ങളും വണ്ടികള്‍ മുതലായവ സര്‍ക്കാര്‍ പണം അടച്ചു തിരിച്ചു നല്ക്കുമോ?. പലകമ്പനികളും ജോലിയില്‍ നിന്നും ആളുകളെ പിരിച്ചു വിടല്‍വരെ തുടങ്ങിയിരിക്കുന്നു എന്താണ് ഇതിനു പരിഹാരം?
ഇതിനു വേണ്ടിയായിരുന്നു നോട്ട് നിരോധനം നടപ്പാക്കിയത്?
ഇന്ത്യയിലെ ഒരു വിഭാഗം സാമ്പത്തിക വിദഗ്ദ്ധർ വളർച്ചയുടെ ഭാവി കാണുന്നത് ഇന്ത്യയിലെ യുവാക്കളിലാണ്. ജനസംഖ്യയിൽ യുവാക്കളുടെ അനുപാതം കൂടുതലാണ് അത് കൊണ്ട് തന്നെ ഒന്നാമതായി സമ്പദ് ഘടനയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടണം. രണ്ടാമതായി തൊഴിലെടുക്കുവാനുള്ള ആരോഗ്യം നേടാനുള്ള മിനിമം കലോറി ഊർജ്ജം ലഭിക്കുന്ന ഭക്ഷണം വാങ്ങാനുള്ള ശേഷിയെങ്കിലും ജനങ്ങൾക്ക് ഉണ്ടാവണം ഇതിനൊക്കെ ഇപ്പോള്‍ പണം എവിടെയാണ് ഉള്ളത് ? ആളുകള്‍ പട്ടിണിയുടെ വക്കില്‍ എത്തിയിട്ട് മാസങ്ങളായി ഇനി എന്ന് തീരും ഈ ദുരിതം?.
കള്ളപണം പിടിക്കാനെന്ന പേരില്‍ രാജ്യത്ത് നടപ്പാക്കിയ ഈ നോട്ട് നിരോധനം കൊണ്ട് എത്ര കള്ളപണം തിരിച്ചു പിടിച്ചു സര്‍ക്കാര്‍? 90 - 95 % റദ്ദാക്കപ്പെട്ട 500 -1000 രൂപ നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തും എന്നാണു ഇപ്പോള്‍ അറിയാന്‍ കഴിയുന്നത് അപ്പോള്‍ പിന്നെ എന്തിനു വേണ്ടി നടപ്പാക്കി കള്ളപ്പണം എവിടെ പോയി ? ബാങ്കുകളില്‍ നിക്ഷേപിച്ചത് കൊണ്ട് കള്ളപ്പണം മുഴുവന്‍ വെളുത്തിട്ടില്ല എന്നാണ് ഇപ്പോള്‍ പറയുന്നത് പണം ബാങ്കില്‍ നിക്ഷേപിച്ച ഓരോ അക്കൌണ്ട് ഉടമയുടെയും വരുമാന ശ്രോതസ്സും നികുതിയിടപാടുകളും എല്ലാം ആദായനികുതി വകുപ്പുകാര്‍ പരിശോധിച്ച് കള്ളപ്പണക്കാരെ പിടിക്കുമത്രേ എന്നാണു ഇപ്പോള്‍ പറയുന്നത് ഈ പണി നേരത്തെ എടുത്തിരുന്നു എങ്കില്‍ പിന്നെ ഈ നോട്ട് നിരോധനം ആവുശ്യമായി വന്നിരുന്നോ എത്ര പേരെയാണ് ഇതുമുലം കഷട്ടതിലാക്കിയത് ഇതിനെ എന്ത് ന്യായംപറഞ്ഞ് നിങ്ങള്‍ പരിഹാരം കാണും ?
സാമ്പത്തിക മാന്ദ്യംഇന്ത്യയെ പുര്‍ണ്ണമായി തകര്‍ക്കുക തന്നെ ചെയ്യും അതിലേക്കാണ് ഇപ്പോള്‍ വിരല്‍ ചുണ്ടുന്നത്
അസഹിഷ്ണുതയുടെയും വര്‍ഗീയതയുടെയും മത വിദ്വേഷം പടർത്തിയും മറ്റുമേ നിങ്ങളെ പോലുള്ളവര്‍ക്ക് ഭരിക്കാന്‍ കഴിയു . ഇപ്പോള്‍ നിങ്ങള്‍ക്ക് വേണ്ടത് വേണ്ടപോലെ നടപ്പാക്കാന്‍ കഴിയുന്നത് കേന്ദ്രത്തില്‍ ശക്തമായ ഒരു പ്രധി പക്ഷം ഇല്ലാതെയായി പോയി എന്നത് കൊണ്ട് മാത്രമാണ് ചോദ്യങ്ങളില്‍ നിന്നും മറ്റും എത്രകാലം നിങ്ങള്‍ ഓടി ഒളിക്കും
വിദേശ കമ്പനികള്‍ പലതും ഇപ്പോള്‍ ഇന്ത്യയില്‍ പണം മുടക്കാന്‍ തയ്യാറില്ല എന്ന് വരെയെത്തി കാര്യങ്ങള്‍ പുറത്തു നിന്നുമുള്ള ഇന്‍വെസ്റ്റ് മെന്‍റ് സ്റ്റോക്ക് മാര്‍കെറ്റില്‍ നിന്നും വലിയ രീതിയില്‍ തന്നെ ആളുകള്‍ നഷ്ട്ടം സംഭവിച്ചു കൊണ്ട് പിന്‍വാങ്ങല്‍ നടത്തി കൊണ്ടരിക്കുന്നു രൂപയില്‍ വിശ്വാസം ഇല്ലാതെയായി എപ്പോഴും എന്തും സംഭവിക്കാം എന്നുള്ള നിലയിലാകുമ്പോള്‍ ആരാണ് പണം നിക്ഷേപിച്ചു സംരംഭങ്ങള്‍ തുടങ്ങുക
അഭിപ്രായങ്ങള്‍