വെട്ടി മുറിക്കപ്പെട്ട മുറിവുകള്‍
വെട്ടി മുറിക്കപ്പെട്ട മുറിവുകള്‍ ഇന്നും ഉണങ്ങാതെയും വേദനയായും ഒരു ജനതയുടെ വറ്റാത്ത കണ്ണുനീര്‍ ആയും ജീവിതം തള്ളി നീക്കുന്ന ഒരു ജനത അതെ ഇന്ത്യയെയും പാകിസ്ഥാനെയും തുണ്ടം കഷണമായി മുറിക്കപ്പെട്ട നാളുകളിലേക്ക് ഒരു യാത്ര പോകാം
"ഇനിയും ഉണങ്ങാത്ത മുറിവുകള്‍"
ഇപ്പോഴും എപ്പോഴും വര്‍ഗീയ ധ്രുവീകരണം നടത്തി ഭരണം കയ്യാളുക എന്നുള്ളത് ഫാസിസത്തിന്റെയും വര്‍ഗിയതയുടെയും മുഖ മുദ്രയാണല്ലോ അത് കൊണ്ട് ആ വിഷയത്തിലേക്ക് കുടുതല്‍ കടക്കുന്നില്ല .ഇനിയും വെട്ടി മുറിക്കാന്‍ വേണ്ടി വാള്‍ എടുത്ത് ഇറങ്ങുന്നവര്‍ക്ക് വേണ്ടി
ചരിത്രമെന്നത് അവ്യക്തത നിറഞ്ഞ ഭൂതകാലത്തിന്റെ നേര്‍രേഖയും ആവര്‍ത്തനം അതിന്റെ നിയോഗവുമാണ് , നായകനും പ്രതിനായകനും എന്നിങ്ങനെ രണ്ട് ചേരിയായി വിഭജിക്കപ്പെടാതെ ചരിത്രത്തില്‍ വ്യക്തികള്‍ നില നില്‍ക്കുന്നില്ല . അത് ചരിത്രത്തിന്റെ നിയതമായ ബാധ്യതയുമാണ് .പല ചരിത്രങ്ങളും കൂട്ടിവായിച്ചാല്‍ വില്ലന്മാര്‍ നായകരാകുകയും നായകര്‍ വില്ലന്മാരാകുകയും ചെയ്യുന്ന വസ്തുതകള്‍ ഉണ്ടാവാറുമുണ്ട് . അത് കൊണ്ട് തന്നെ ഇന്ത്യാ പാക് വിഭജനം എവിടെ നിന്ന്എന്നുള്ളത് ഒരു ചരിത്ര വിശകലനം . ഇതില്‍ ആരുടേയും ഭാഗം പിടിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല
ഈ വിഭജനം കൊണ്ട് എനിക്ക് നഷ്ട്ടപെട്ടത് എന്റെ രാജ്യത്തിന്റെ അഘണ്ടതയാണ് ഈരാജ്യം വിഭാവനം ചെയ്യുന്ന ഐക്യമാണ് നഷ്ട്ടപെട്ടുപോയത് . ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇന്നും നിലനിൽക്കുന്ന അസ്വസ്ഥതകൾക്കു കാരണം ഈ വിഭജനമായിരുന്നു എന്ന് ചരിത്രകാരന്മാർ കരുതുന്നു
1947-ൽ ഇന്ത്യയ്ക്ക് സ്വയംഭരണം നൽകുന്നതിനൊപ്പം രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ മൂന്നു ഖണ്ഡങ്ങളായിതരം തിരിച്ചു കൊണ്ട് നിലനിര്‍ത്തി സ്വാതന്ത്ര്യം കൊടുക്കുക എന്നതായിരുന്നു വിഭജനം കൊണ്ട് ഉദ്ദേശിച്ചത് . ഇതിനെത്തുടർന്ന് ഒന്നിച്ചിരുന്ന ഇന്ത്യയും പാകിസ്ഥാനും രണ്ടു രാജ്യങ്ങളായി ഉടലെടുത്തു ഈ വിഭജനം നടന്നത് 1947ലാണ് . ഇത് ഇന്ത്യയിലെ ബ്രട്ടീഷ് ഭരണത്തിന് അന്ത്യം കുറിക്കുകയും ചെയിതു
ഈ വിഭജനത്തിന്റെ ഫലമായി പുതിയ രാജ്യങ്ങളായ ഇന്ത്യയും പാകിസ്താനും തമ്മിൽ കലഹം ഉടലെടുക്കുകയും ഏകദേശം ഒന്നേകാൽ കോടി ജനങ്ങൾക്ക് പലായനം ചെയ്യേണ്ടതായി വരുകയും നിരവധി പേർക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു. മരിച്ചവരുടെ എണ്ണം വിവിധ കണക്കുകളനുസരിച്ച് ഒരു ലക്ഷം മുതൽ പത്തുലക്ഷം വരെയാണ്. രക്തരൂഷിതമായ ഈ വിഭജനത്തിന്റെ ഫലമായി ഇന്ത്യക്കും പാകിസ്താനുമിടയിൽ ഉടലെടുത്ത പരസ്പരശത്രുത ഇന്നും തുടരുന്നു പോരുന്നു . ഭൂമിശാസ്ത്രപരമായി ഇന്ത്യയിലെ ,ബംഗാള്‍ പഞ്ചാബ് എന്നീ പ്രവിശ്യകളിലാണ് വിഭജനം നടന്നത്. പൂർവ്വബംഗാൾ, പശ്ചിമബംഗാൾ എന്നിങ്ങനെ ബംഗാൾ വിഭജിക്കപ്പെടുകയും പൂർവ്വബംഗാൾ പാകിസ്താനോടും പശ്ചിമബംഗാൾ ഇന്ത്യയോടും ചേർത്തു. പക്ഷിമാബംഗാല്‍ ഇന്ന് ഇന്ത്യയിലെ ഒരു സംസ്ഥാനമാണ്. 1956 മുതൽ കിഴക്കന്‍ പാകിസ്ഥാന്‍ എന്ന പേരിലാണ് പൂർവ്വബംഗാൾ അറിയപ്പെട്ടിരുന്നത്. 1971-ൽ പാകിസ്താനിൽ നിന്നും വിഘടിച്ച് ബംഗ്ലാദേശ് എന്ന സ്വതന്ത്രരാജ്യമായി മാറി .ഇത്തരത്തിൽ പഞ്ചാബ് പ്രവിശ്യയും പൂർവ്വപഞ്ചാബ്, പശ്ചിമപഞ്ചാബ് എന്നിങ്ങനെ വിഭജിക്കുകയും പൂർവ്വപഞ്ചാബ് ഇന്ത്യയുടെയും പശ്ചിമപഞ്ചാബ് പാകിസ്താന്റേയും ഭാഗമാകുകയും ചെയ്തു
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വിഭജനം ഒട്ടേറെ ചരിത്രസാഹചര്യങ്ങളുടെ സങ്കീർണ്ണമായ ഒത്തുചേരലിൽ സംഭവിച്ചതാണ്. 1905 ൽ കര്സന്‍ പ്രഭുവിന്റെ ഭരണകൂടം, സാമുദായികാടിസ്ഥാനത്തിൽ ബംഗാളിനെ വിബജിചെങ്കിലും ജനകീയപ്രക്ഷോഭത്തെ തുടർന്ന് ആ തീരുമാനം പിൻവലിക്കാൻ അവർ നിർബ്ബന്ധിതരായി. 1947ൽ നടന്ന ഇന്ത്യ-പാക്ക് വിഭജനം ബ്രിട്ടീഷ് മേൽകോയ്മയുടെ അന്ത്യത്തോടനുബന്ധിച്ചു നടന്ന അധികാരക്കൈമാറ്റത്തിന്റെ ഭാഗമായിരുന്നു. ഹിന്ദുക്കൾക്ക് ഭൂരിപക്ഷമുള്ള ഏകീകൃതഭാരതം തങ്ങൾക്ക് ഹിതകരമായിരിക്കില്ല എന്നു കരുതിയ ഒരുവിഭാഗം മുസ്ലിങ്ങൾ എടുത്ത നിലപാട് ജിന്നയുടെ നേതൃത്വത്തിൽ പാകിസ്ഥാന്‍ എന്ന പുതിയ രാജ്യത്തിന്റെ രൂപീകരണത്തിൽ കലാശിച്ചു ഗാന്ധിയും മൌണ്ട്ബാറ്റന്‍ പ്രഭുവും ഈ വിഭജനത്തെ ശക്തമായി എതിർത്തിരുന്നു. ഇന്ത്യ വിഭജിക്കപ്പെടാതെ തുടരണമെന്നായിരുന്നു മൗണ്ട് ബാറ്റന്റെ ആഗ്രഹം. ജിന്നാസഹിബിന്റെയും നെഹ്രുവിന്റെയും സ്വാധീനം അതിനെ മറികടന്നു. അങ്ങനെ സ്വാതന്ത്യത്തിനു വേണ്ടിയുള്ള അഭിവാഞ്ജ ഭാരതത്തെ വീണ്ടും വിഭജിക്കുന്നതിനു ഇടയാക്കി.
1935 ൽ സിന്ധ് ഭരണകൂടമാണ് ഒരു പ്രത്യേക രാജ്യം വേണമെന്ന ആവശ്യം ആദ്യമായി മുന്നോട്ടു വെച്ചത് . അതുവരെ ഏകരാഷ്ട്രം എന്ന രീതിയിൽ തന്നെ മുന്നോട്ടു പോയിരുന്ന പിന്നീട് മുസ്ലിമുകൾക്കായി ഒരു പ്രത്യേക രാജ്യം വേണമെന്ന ആവശ്യവുമായി ജിന്നസാഹിബും മറ്റും കൊണ്ഗ്രസിനേ സമീപിച്ചു. മുസ്ലിമുകൾ ന്യൂനപക്ഷമായിരുന്നു പ്രദേശങ്ങളിൽ അവർ അനുഭവിച്ചിരുന്ന അവഗണനയും പീഡനങ്ങളും ഈ ആവശ്യത്തിനു ശക്തി വർദ്ധിപ്പിക്കുകയും ചെയിതു . ഇങ്ങനെ ഇസ്ലാം മൌലിക വാദക്കാരും ഇസ്ലാം തനിമയുള്ള രാജ്യവും ഹിന്ദു മൌലികവാദക്കാര്‍ ശുദ്ധഹിന്ദു രാഷ്ട്രവാദവും പരക്കെ പരത്തിത്തുടങ്ങിയ അക്കാലത്തു തന്നെ വിഭജനമെന്നത് യാഥാര്‍ത്ഥ്യത്തില്‍ കുറഞ്ഞ ഒന്നല്ല എന്ന സാഹചര്യം അപ്പോഴെക്കും ഉടലെടുത്ത് കഴിഞ്ഞിരുന്നു ദ്വിരാഷ്ട്ര വാദത്തിന്റെ ഉപജ്ഞാതാവ് ജിന്നയാണെന്ന് ഒരു ചരിത്രവും പറയുന്നില്ലെങ്കിലും അതാണ് വാസ്തവമെന്ന് വിശ്വസിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു , സങ്കുചിതമായ മത -രാഷ്ട്രസങ്കല്‍പ്പങ്ങളെ തികഞ്ഞ അവജ്ഞയോടെ നോക്കിക്കണ്ടിരുന്ന ജിന്ന പിന്നീട് സംഭവിച്ച വിഘടന വാദത്തിന്റെ സങ്കീര്‍ണ്ണമായ രാഷ്ട്രീയത്തിലേക്ക് നയിക്കപ്പെടുകയായിരുന്നു , അനിവാര്യമായ വിഭജനം എന്ന ആ നിര്‍ണ്ണായക സന്ധിയില്‍ ചുക്കാന്‍ പിടിക്കാന്‍ ചരിത്രം നിയോഗിച്ചത് ഹിന്ദു മുസ്ലീം ഐക്യത്തിലൂടെ ഏകരാഷ്ട്രമെന്ന സ്വപ്നം താലൊലിച്ച മൊഹമ്മദ് ആലി ജിന്നയിലൂടെ ആയത് ചരിത്രത്തിന്റെ മുന്‍ നിശ്ചയിക്കപ്പെട്ട നിയോഗമായിരുന്നിരിക്കണം .വൈകാരികത മാറ്റി നിര്‍ത്തി വസ്തുതകള്‍ പരിശോധിച്ചാല്‍ ദ്വിരാഷ്ട്ര വാദം സംഭവിച്ചില്ലായിരുന്നെങ്കില്‍ ഇന്‍ഡ്യയുടെ ചരിത്രം ദ്രാവിഡ തമിഴും തെലുങ്കാനയും എന്തിന് സര്‍ സി പി യുടെ തിരുവിതാങ്കൂറുമടക്കം പ്രാദേശികമായ നിരവധി കൊച്ചു രാജ്യങ്ങള്‍ എന്ന സങ്കല്പത്തില്‍ അവസാനിക്കുമായിരുന്നു .
മുഖ്യധാരാ രാഷ്ട്രീയത്തില്‍ ഉടലെടുത്ത ഇത്തരം സാഹചര്യങ്ങളുടെ പരിണിത ഫലമായിരുന്നു മത നിരപേക്ഷതയിലൂന്നിയുള്ള ദേശീയ രാഷ്ട്രം എന്ന സങ്കല്‍പ്പത്തില്‍ നിന്ന് തന്റെ ഉത്തമ താല്പര്യങ്ങളെ പോലും ബലി കഴിച്ച് മുസ്ലീം രാഷ്ടവാദമെന്ന ജിന്നയുടെ പെട്ടെന്നുള്ള രൂപാന്തരം
1940 ലെ മുസ്ലിം ലീഗിന്റെ ലാഹോർ കോൺഗ്രസ്സിൽ വെച്ച് ജിന്നസാഹിബ് പ്രത്യേക രാഷ്ട്രം എന്ന പ്രമേയം അവതരിപ്പിച്ചു അന്നത്തെ പല നേതാകളും ഈ വിഭജനത്തെ എതിര്‍ത്തിരുന്നു അതില്‍ ഹിന്ദുവും മുസ്ലിമും ഉള്പെട്ടിരുന്നു .
ആയിടക്കാണ് 1946 ഓഗസ്റ്റ് 16 നടന്ന കൽക്കട്ട കൂട്ടക്കുരുതിനടകുന്നത് ഇരുവിഭാഗത്തിലുമുള്ള നേതാക്കൾ ഭാവിയിലുണ്ടായേക്കാവുന്ന ഹിന്ദു-മുസ്ലിം സംഘർഷങ്ങളെ ഓർത്ത് ഭീതിതരായിരുന്നു. കൽക്കട്ട കൂട്ടക്കുരുതിയിൽ ഏതാണ്ട് 5000 ഓളം ആളുകൾ മരിച്ചതായി കണക്കാക്കപ്പെടുന്നു.ഇതേതുടർന്ന് വടക്കേ ഇന്ത്യയിലും, ബംഗാളിലും വ്യാപകമായ തോതിൽ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. വിഭജനതീരുമാനം വേഗത്തിലാക്കാൻ ഇത്തരം കലാപങ്ങൾ നേതാക്കൾക്കു മുന്നിൽ സമ്മർദ്ദം സൃഷ്ടിച്ചു എന്ന് തന്നെ പറയാം
ബ്രിട്ടീഷിന്ത്യയെ ഇന്ത്യന്‍ യുനിയെന്‍ എന്നും പാകിസ്ഥാന്‍ എന്നും വിഭജിച്ചത് ജൂൺ തേഡ് പ്ലാൻ അഥവാ മൗണ്ട്ബാറ്റൺ പദ്ധതി അനുസരിച്ചാണ്. 1947jun3 ന് ഒരു പത്രസമ്മേളനത്തിൽ വെച്ച് മൌണ്ട് ബാറ്റന്‍ പ്രബുവാന് ഇത് പ്രഖ്യാപിച്ചത്. ഈ പദ്ധതിയനുസരിച്ച് ഭരണഘടനാ നിർമ്മാണ സമിതിയുടെ പ്രവർത്തനം തുടരും. പക്ഷേ, ഈ സമിതിയുണ്ടാക്കുന്ന ഭരണഘടന അതംഗീകരിക്കാൻ കൂട്ടാക്കാത്ത പ്രദേശങ്ങൾക്ക് ബാധകമായിരിക്കുന്നതല്ല. അതായത് സ്വയംനിർണയാവകാശം തത്വത്തിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു. 1947 അഗസ്റ് പതിനഞ്ചു ഇതിനകം ഇന്ത്യയുടെ സ്വതന്ത്ര്യദിനമായി തീരുമാനിച്ചിട്ടുമുണ്ടായിരുന്നു
അധികാരം കൈമാറാനാവശ്യമായ സത്വരനടപടികൾ കൈക്കൊള്ളേണ്ട അവസരത്തിൽ വേവല്‍ പ്രഭു പോരെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ മനസ്സിലാക്കി. അവർ അദ്ധേഹത്തെ തിരിച്ചുവിളിച്ചു. പകരം മൗണ്ട് ബാറ്റണെ പുതിയ വൈസ്രോയിയായി നിയോഗിക്കുകയും ചെയ്തു. 1947 മാർച്ച് 24-ന് പുതിയ വൈസ്രോയി അധികാരമേറ്റു. അസാധാരണമായ കഴിവും സാമർഥ്യവുമുള്ള ഒരാളായിരുന്നു മൗണ്ട് ബാറ്റൺ. പുതിയ വൈസ്രൊയിയെ ഇന്ത്യാക്കാർ സൗഹൃദത്തോടെ സ്വീകരിച്ചു. ഉദ്യോഗം കൈയ്യേൽക്കുന്നതിനു മുമ്പ് മൗണ്ട് ബാറ്റൻ രണ്ട് വ്യവസ്ഥകൾ ഉന്നയിച്ചിരുന്നു. ഒന്ന് അധികാരക്കൈമാറ്റത്തിന് വ്യക്തമായ ഒരു സമയപരിധി വേണം. രണ്ട്. തന്നെ ഏൽപ്പിച്ച ജോലി കാര്യക്ഷമമായി പൂർത്തിയാക്കുന്നതിനാവശ്യമായ അധികാരം തനിക്കുണ്ടായിരിക്കണം. ബ്രിട്ടീഷ് ഗവണ്മെന്റ് ഇതു രണ്ടും സമ്മതിച്ചുകൊടുത്തു.
മൗണ്ട്ബാറ്റണ് ഇന്ത്യയിൽ അത്യന്തം സങ്കീർണ്ണമായ ഒരു രാഷ്ട്രീയസ്ഥിതിയാണ് അഭിമുഖീകരിക്കേണ്ടിയിരുന്നത്. തന്റെ എല്ലാ കഴിവുകളും ഉപയോഗിച്ച് പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ തന്നെ അദ്ധേഹം തീരുമാനിച്ചു. വന്നപാടെ അദ്ധേഹം ജോലിയിൽ മുഴുകി. പാകിസ്താൻവാദം വെറും ഭ്രാന്താണെന്ന് അദ്ധേഹത്തിന് അറിയാമായിരുന്നു.സാമുദായികപ്രശ്നത്തിന്റെ പരിഹാരത്തിനായാലും സാർവ്വദേശീയ രംഗത്ത് രാജ്യത്തിന്റെ അന്തസ്സ് നിലനിർത്തുന്നതിനായാലും രാജ്യത്തെ വെട്ടിമുറിക്കുന്നത് സഹായകമാവില്ലെന്ന് അദ്ധേഹം കണ്ടു. മറ്റു പോംവഴികളെക്കുറിച്ചായിരുന്നു മൗണ്ട്ബാറ്റന്റെ ചിന്ത
മാർച്ച് 24 മുതൽ ഏപ്രിൽ മദ്ധ്യം വരെ അദ്ധേഹം ഇന്ത്യൻ നേതാക്കളുമായി ചർച്ച നടത്തി. ഗവർണ്ണർമാരുടെ ഒരു സമ്മേളനം വിളിച്ചുകൂട്ടി.നെഹ്രുവിനെ പലപ്രാവശ്യം കണ്ടു. പട്ടെലുമായി ചർച്ചകൾ നടത്തി. ഗാന്ധി കൊണ്ഗ്രസിന്റെ വക്താവല്ലെങ്കിലും അദ്ധേഹമാണ് കോൺഗ്രസ്സിന്റെ എല്ലാമെന്ന് വൈസ്രോയിക്കറിയാമായിരുന്നു. മാർച്ച് 31 നായിരുന്നു ഗാന്ധിജിയുമായുള്ള വൈസ്രോയിയുടെ ആദ്യ കൂടികാഴ്ച. ഏപ്രിൽ ആറാം തീയതി ജിന്നയുമായിം ചർച്ച നടത്തി. കോൺഗ്രസ്സിനെപ്പറ്റി നൂറൂനൂറൂ പരാതികളാണ് ജിന്നയ്ക്ക് പറയാനുണ്ടായിരുന്നത്. മൗലാനാ ആസാദ്, കൃപലാനി,കൃഷ്ണമേനോന്‍ ലിയകത്തുഅലിക്കാന്‍,ബല്‍ദേവ് സിഗ് മാസ്റ്റർ താരാസിങ്ങ്, ജോണ്‍മത്തായി , ഖാൻ സാഹിബ് തുടങ്ങിയ നേതാക്കളുമായും വൈസ്രോയി ചർച്ച നടത്തി
ഇതിലെ പ്രധാന നിർദ്ദേശങ്ങൾഇവയായിരുന്നു
1)ഇന്ത്യൻ യൂണിയനിൽ നിന്ന് വിട്ടുപോകണമെന്ന് തീരുമനിക്കുന്നവർക്ക് അതിനും ഇന്ത്യൻ യൂണിയനിൽ ചേരണമെന്നുള്ളവർക്ക് അതിനും സ്വാതന്ത്ര്യമുണ്ടായിരിക്കും.
2) പഞ്ചാബിലെയും ബംഗാളിലെയും ഹിന്ദു മുസ്ലിം സമുഹം വിഭജനത്തിനായി വോട്ട് രേഖപ്പെടുത്തണം. ഭൂരിപക്ഷം വിഭജനത്തിനായി വോട്ട് ചെയ്താൽ അതു നടപ്പാക്കും.
3) സിന്ധിന് സ്വയം തീരുമാനമെടുക്കാം.
4) വടക്ക് പടിഞ്ഞാറൻ അതിർത്തിയിലെ നാട്ടുരാജ്യങ്ങളും ബംഗാളിലെ സിൽഹട്ട് ജില്ലയും ഹിതപരിശോധനയിലൂടെ തീരുമാനമെടുക്കും
5) ഇന്ത്യ 1947 ആഗസ്ത് 15 ന് സ്വതന്ത്രമാകും.
6) ബംഗാളിന്റെ സ്വാതന്ത്ര്യവും യാഥാർത്ഥ്യമാകണം
7) പഞ്ചാബ്, ബംഗാൾ, ആസ്സാം എന്നീ പ്രവിശ്യകൾ വിഭജിക്കേണ്ടി വന്നാൽ അതിർത്തി നിർണ്ണയിക്കാൻ സ്വതന്ത്ര്യവും നിഷ്‌പക്ഷവുമായ ഒരു അതിർത്തിനിർണ്ണയക്കമ്മീഷനെ രൂപീകരിക്കുന്നതാണ്.
8) അധികാരക്കൈമാറ്റം നടന്നുകഴിഞ്ഞാൽ അന്നുമുതൽ നാട്ടുരാജ്യങ്ങളുടെമേൽ ബ്രിട്ടീഷ് ഗവണ്മെന്റിന് അധീശാധികാരം ഉണ്ടായിരിക്കുന്നതല്ല. അവയ്ക്ക് ഇന്ത്യൻ യൂണിയനിലോ പാക്കിസ്ഥാനിലോ ചേരാൻ സ്വാതന്ത്ര്യമുണ്ടായിരിക്കും. ഇവയായിരുന്നു ആ തീരുമാനങ്ങള്‍
പദ്ധതിക്ക് അവസാനരൂപം നൽകിയത് വീപീ മേനോന്‍ ആയിരുന്നു . ബ്രിട്ടീഷ് ഗവണ്മെന്റുമായുള്ള ചർച്ചകൾക്കായി മെയ് 18-ന് മൗണ്ട്ബാറ്റൺ വി.പി.മേനോനൊത്ത് ലണ്ടനിലേക്ക് പോയി. ചർച്ചകൾക്കു ശേഷം അദ്ധേഹം മെയ് 31-ന് ഇന്ത്യയിൽ തിരിച്ചെത്തി. കോൺഗ്രസ്സ്-ലീഗ് -സിഖ് നേതാക്കളുടെ ഒരു യോഗം ജൂൺ രണ്ടാം തീയതി അദ്ധേഹം വിളിച്ചുകൂട്ടി. നെഹ്രു, പട്ടേൽ,കൃപലാനി , ജിന്ന, ലിയാക്കത്തലി ഖാൻ, അബ്ദുറബ്ബ് നിഷ്ഠാർ, ബൽദേവ് സിങ്ങ് എന്നിവർ യോഗത്തിൽ സംബന്ധിച്ചു. തന്റെ പദ്ധതിയുടെ വിശദാംശങ്ങൾ നേതാക്കന്മാർക്ക് നൽകി.
ഇന്ത്യൻ യൂണിയനിൽ നിന്നും വിട്ടുപോകണമെന്ന് തീരുമാനിക്കുന്നവർക്ക് അതിനും ഇന്ത്യൻ യൂണിയനിൽ ചേരണമെന്നുള്ളവർക്ക് അതിനും സ്വാതന്ത്ര്യമുണ്ടാകും. ഇതനുസരിച്ച് പഞ്ചാബ്, ബംഗാൾ, സിന്ധ്, ബലൂചിസ്ഥാൻ, അതിർത്തിപ്രവിശ്യ, ആസ്സാമിലെ സിൽഹട്ട് ജില്ല എന്നിവടങ്ങളിലെ ജനങ്ങൾക്ക് ഇന്ത്യൻ യൂണിയനിൽ നിൽക്കണമോ യൂണിയൻ വിട്ടുപോകണമോ എന്ന് തീരുമാനിക്കുവാൻ അവകാശമുണ്ടായിരിക്കും.
പഞ്ചാബ്, ബംഗാൾ, ആസ്സം എന്നീ പ്രവിശ്യകൾ വിഭജിക്കേണ്ടി വന്നാൽ അതിർത്തി നിർണ്ണയിക്കാൻ ഒരു അതിർത്തി നിർണ്ണയക്കമ്മീഷൻ രൂപീകരിക്കുന്നതാണ്.
നാട്ടുരാജ്യങ്ങൾക്ക് ഇന്ത്യൻ യൂണിയനിലോ പാകിസ്ഥാനിലോ ചേരുന്നതിന് സ്വതന്ത്ര്യമുണ്ടായിരിക്കും. ഇന്ത്യൻ യൂണിയനും പാകിസ്ഥാനും ആദ്യം പുത്രികാരാജ്യപദവിയായിരിക്കും ഉണ്ടായിരിക്കുക. പിന്നീട് ബ്രിട്ടീഷ് കോമൺവെൽത്ത് വിട്ടുപോകണമെങ്കിൽ, അവർക്ക് അതിന് അവകാശമുണ്ടായിരിക്കും. 1948 ജൂണിന് മുമ്പ് തന്നെ അധികാരം കൈമാറണമെന്നാണ് ബ്രിട്ടീഷ് ഗവണ്മെന്റിന്റെ ആഗ്രഹമെന്നും മൗണ്ട്ബാറ്റൺ പറഞ്ഞു.
പദ്ധതിയുടെ വിശദാംശങ്ങൾ വിശദീകരിച്ചശേഷം പദ്ധതിപ്രമാണങ്ങൾ വൈസ്രോയി നേതാക്കൾക്ക് നൽകുകയും അർദ്ധരാത്രിക്കു മുമ്പ് തങ്ങളുടെ പ്രതികരണങ്ങൾ അറിയിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
പദ്ധതി അംഗീകരിച്ചുകൊണ്ടുള്ള കോൺഗ്രസ്സ് പ്രവർത്തകസമിതിയുടെ തീരുമാനം നെഹ്രു അന്ന് വൈകുന്നേരം വൈസ്രോയിയെ അറിയിച്ചു. തീരുമാനമെടുക്കാൻ ജിന്ന കൂടുതൽ സമയം ആവശ്യപ്പെട്ടു. ലീഗ് പ്രവർത്തകസമിതി മാത്രമല്ല, അഖിലേന്ത്യാക്കമ്മിറ്റിയും സമ്മേളിച്ച് തീരുമാനമെടുക്കേണ്ടതുണ്ടെന്ന് അദ്ധേഹം പറഞ്ഞു. അന്ന് രാത്രി ഇക്കാര്യം വൈസ്രോയിയെ അറിയിക്കാൻ ചെന്ന ജിന്നയ്ക്ക് മൗണ്ട്ബാറ്റൺ ലണ്ടനിൽ നിന്നുള്ള ഒരു സന്ദേശം കാണിച്ചുകൊടുത്തു. പദ്ധതി ജിന്ന അംഗീകരിക്കുവാൻ വൈകുന്നുവെങ്കിൽ അത് പാകിസ്ഥാന്റെ അന്ത്യം കുറിക്കുമെന്നായിരുന്നു സന്ദേശം. ജിന്ന ഉടനെ അതിനു സമ്മതംമുളുകയായിരുന്നു അല്ലാതെ മുന്നില്‍ വേറെവഴികള്‍ ഇല്ലാതാക്കി വെച്ചിരുന്നു എന്ന് തന്നെ പറയാം
നിയമ ബിരുദം നേടി അഭിഭാഷകവൃത്തിയിലേർപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നേതൃനിരയിലേക്കു വന്ന അദ്ദേഹം തന്റെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ആദ്യ വർഷങ്ങളിൽ ഹിന്ദു മുസ്ലീം ഐക്യത്തിനായി വാദിച്ചദു ജിന്നയായിരുന്നു വിശാലമായ ഒരു മതേതര ദേശീയ ചിന്താഗതി വളര്‍ത്തി .മുസ്ലിം എന്ന നിലയില്‍ മതത്തോട് യാതൊരു ആഭിമുഖ്യവുമില്ലാതെ , മത നിരപേക്ഷയില്‍ വിശ്വസിക്കുന്ന , ഇസ്ലാമിന് ഹറാമായ മദ്യം കഴിക്കുകയും പുരോഗമന ചിന്താധാരകളിലൂടെ യഥാസ്ഥിതിക നിലപാടുകളിലെ സങ്കുചിതത്വത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്ന ഉന്നത വിദ്യാഭ്യാസം ലഭിച്ച അദ്ദേഹം വളരെ അപൂര്‍വ്വമായി മാത്രമേ മുസ്ലീം എന്ന നിലയില്‍ സംസാരിച്ചിരുന്നു എന്നും തനിമയുള്ള , കലര്‍പ്പില്ലാത്ത മുസ്ലീം സംസ്കാരത്തെക്കുറിച്ചുള്ള വാദങ്ങളെ അദ്ദേഹം എതിര്‍ക്കുകയും ചെയ്തിരുന്നു , ഒരിക്കല്‍ മുല്ലമാരെ കൂടെക്കൊണ്ട് നടക്കുന്നതിനെക്കുറിച്ച് “ ആ വിഡ്ഡികളെ കൂടെക്കൊണ്ട് നടക്കേണ്ടി വരുന്നുണ്ടെങ്കിലും അവരുടെ തോന്ന്യാസങ്ങളില്‍ വിശ്വസിക്കുന്നില്ലെന്നും “ പറയുക വരെ ചെയ്തു
ഈ കാലത്ത് തന്നെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിർത്തി നിർണ്ണയിക്കുവാൻ വേണ്ടി ബ്രിട്ടീഷ് സര്‍ക്കാര്‍ ഒരു കമ്മിഷനെ നിയോഗിച്ചു
അതിന്റെചെയര്‍മാന്‍ ആയിരുന്നു സർ.സിറിൾരാട് ക്ലിഫ്
സർ.സിറിൾ റാഡ്ക്ലിഫിന്റെ പേരിലാണ് ഈ രേഖ അറിയപ്പെടുന്നത്
അമൃത്സറിലൊഴിച്ച് ബാക്കിയെല്ലാം മുസ്ലിം പ്രാതിനിധ്യമുള്ള പ്രദേശങ്ങളായിരുന്നു.അമൃതസറില്‍ മാത്രം 46.5 ശതമാനം മാത്രമേ മുസ്ലിം സമുദായക്കാരുണ്ടായിരുന്നുള്ളു. പ്രദേശങ്ങളെ മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കുക എന്നത് ശ്രമപ്പെട്ട ജോലിയായിരുന്നു. ഇതിനായാണ് സർക്കാർ അതിർത്തി നിർണ്ണയ കമ്മീഷനെ നിയമിക്കുന്നത്. റാഡ്ക്ലിഫ് ഇന്ത്യയിലേക്ക് ആദ്യമായി വരുന്ന ഒരാളായിരുന്നു. അതുകൊണ്ട് തന്നെ നിഷ്പക്ഷമായി കാര്യങ്ങൾ ചെയ്യാനും കഴിയുമെന്ന് ബ്രിട്ടീഷ് സർക്കാർ വിശ്വസിച്ചു. രണ്ട് മുസ്ലീം പ്രതിനിധികളും, രണ്ട് മുസ്ലീമേതര പ്രതിനിധികളും അടങ്ങിയതായിരുന്നു കമ്മീഷൻ. അതുകൊണ്ട് തന്നെ വളരെ പ്രധാനപ്പെട്ട പല തീരുമാനങ്ങളും റാഡ്ക്ലിഫിനു തന്നെ സ്വയം എടുക്കേണ്ടി വന്നു. ജനങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ട രീതിയിൽ ശ്രദ്ധകൊടുക്കാൻ റാഡ്ക്ലിഫ് കമ്മീഷനും കഴിഞ്ഞിരുന്നില്ല. റാഡ്ക്ലിഫ് കമ്മീഷൻ ഇരുവിഭാഗങ്ങളുടേയും ആവശ്യങ്ങൾ ശ്രദ്ധിച്ചില്ല എന്ന പരാതി തുടക്കം മുതലേ ഉണ്ടായിരുന്നു. കമ്മീഷന്റെ തീരുമാനങ്ങൾ അന്തിമമായിരുന്നു.
അത് കൊണ്ട് തന്നെ അതിർത്തി നിശ്ചയിച്ചു കഴിഞ്ഞ ഉടൻ തന്നെ ഇരുവശത്തേക്കും ജനങ്ങൾ പലായനം ആരംഭിച്ചു. പുതിയതായി രൂപം കൊണ്ട സർക്കാരുകൾക്ക് ഇത്ര ഭീമമായ പലായനം കൈകാര്യം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. പലയിടത്തും അക്രമങ്ങളും കലാപങ്ങളും പൊട്ടിപ്പുറപ്പെട്ടു. മരണസംഖ്യ വളരെ ഉയർന്നതായിരുന്നു. അഞ്ചുലക്ഷത്തിനും, പത്തു ലക്ഷത്തിനും ഇടക്ക് ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടാവാം എന്നു കണക്കാക്കപ്പെടുന്നു വളരെ പേര്‍ രോഗങ്ങള്‍ കൊണ്ടും മറ്റു വൈകല്ല്യങ്ങള്‍ കൊണ്ടും മരണം വരിച്ചും കലാപം ഒട്ടേറെ നടന്നു .ലാഹോറും അമുര്തസരും ആയിരുന്നു ഏറ്റവും പ്രശ്നബാധിതമായ പ്രദേശങ്ങൾ. അതിർത്തി നിർണ്ണയസമയത്ത് ഈ രണ്ടു പ്രദേശങ്ങളും എവിടേക്ക് ഉൾക്കൊള്ളിക്കണമെന്നുള്ള കാര്യത്തിൽ കമ്മീഷന് ആശയക്കുഴപ്പമായിരുന്നു. അവസാനം ലാഹോർ പാകിസ്ഥാന്റെ ഭാഗമായും, അമൃത്സർ ഇന്ത്യയുടെ ഭാഗമായും നിശ്ചയിക്കപ്പെട്ടു. വിഭജനശേഷം, പടിഞ്ഞാറൻ പഞ്ചാബിന്റെ ഭാഗങ്ങളായിരുന്ന ലാഹോർ, റാവൽപിണ്ടി, മുൾട്ടാൻ, തുടങ്ങിയ പ്രദേശങ്ങളിൽ ജീവിച്ചിരുന്ന സിഖ് മതസ്ഥർ കൂട്ടമായി ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു. അതേപോലെ തന്നെ കിഴക്കൻ പഞ്ചാബിന്റെ പ്രദേശങ്ങളായിരുന്ന ലുധിയാന, ജലന്ധർ എന്നിവിടങ്ങളിൽ വസിച്ചിരുന്ന മുസ്ലിം വംശജരും കൊലപ്പെടുകയും ആക്രമണത്തിനിരയായിതീരുകയും ചെയിതു
പഞ്ചാബിന്റെ കിഴക്ക് ഭാഗം 1947 ൽ ഇന്ത്യയുടെ ഭാഗമായി മാറി. കിഴക്കൻ പഞ്ചാബിൽ ഏറെയും സിക്ക് മതസ്ഥരും ഹിന്ദു മതസ്ഥരും ആയിരുന്നു . മുസ്ലിങ്ങൾ കൂടുതലുള്ള പടിഞ്ഞാറൻ ഭാഗം പുതിയതായി രൂപീകരിക്കപ്പെട്ട പാകിസഥാനിലും ലയിച്ചു. വിഭജനം കഴിഞ്ഞുവെങ്കിലും, കിഴക്കൻ പഞ്ചാബിൽ മുസ്ലിമുകളും, പടിഞ്ഞാറൻ പഞ്ചാബിൽ ഹിന്ദുക്കളും പലായനം ചെയ്യാനാവാതെ ഭീതിയോടെനിന്നു
ബംഗാൾ പ്രവിശ്യയും വിഭജിക്കപ്പെട്ടു. പശ്ചിമ ബംഗാൾ ഇന്ത്യയോടൊപ്പവും, ഈസ്റ്റ് ബംഗാൾ പാകിസ്ഥാനോടൊപ്പവും ലയിച്ചു. ബംഗാൾ വിഭജനസമയത്ത് വ്യക്തമായ തീരുമാനങ്ങൾ ഇരുഭാഗത്തു നിന്നും രൂപീകരിക്കപ്പെട്ടിരുന്നില്ല. എന്നാലും തൽക്കാലം വിഭജനം നടക്കട്ടെ എന്നും, പിന്നീടു വരുന്ന തർക്ക വിഷയങ്ങൾ ഒരു ട്രൈബ്യൂണലിനെക്കൊണ്ട് അന്വേഷിപ്പിച്ച് പരിഹരിക്കാം എന്നതുമായിരുന്നു ബ്രിട്ടന്റെ നിലപാട്. കാര്യങ്ങൾ വ്യക്തമായി നിർവഹിക്കാൻ കെല്പുള്ള ഒരു ഭരണസംവിധാനം ബംഗാൾ പ്രവിശ്യയുടെ തലപ്പത്ത് ഉണ്ടായിരുന്നുമില്ല. വിഭജനത്തിനുശേഷം ആരായിരിക്കും പുതുതായി രൂപീകരിക്കപ്പെടുന്ന സംസ്ഥാനത്തെ നയിക്കുന്നത് എന്നതിനെച്ചൊല്ലിയും ആശയക്കുഴപ്പങ്ങൾ നിലനിന്നിരുന്നു. ഈസ്റ്റ് ബംഗാൾ പിന്നീട് ഈസ്റ്റ് പാകിസ്ഥാൻ എന്നു പേരു മാറ്റി. എന്നാൽ ബംഗാൾ വിമോചന യുദ്ധത്തിലൂടെ ഈസ്റ്റ് പാകിസ്ഥാൻ സ്വതന്ത്രമാവുകയും ബംഗാലദേഷ് എന്ന സ്വതന്ത്ര രാഷ്ട്രമായിത്തീരുകയും ചെയ്തു
സിന്ധ് വംശജരായ ഹിന്ദുക്കൾ വിഭജനത്തിനുശേഷം സിന്ധ് പ്രവിശ്യയിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. അവിടത്തെ മുസ്ലിമുകളുമായി അവർ നല്ല ബന്ധത്തിലാണ് കഴിഞ്ഞിരുന്നത്. പതിനാല് ലക്ഷത്തോളം വരുന്ന ഹിന്ദുക്കൾ സിന്ധ് പ്രവിശ്യയിൽ വിഭജനകാലത്ത് ജീവിച്ചിരുന്നു. എന്നാൽ വിഭജനത്തെത്തുടർന്നുണ്ടാകാവുന്ന അനിശ്ചിതത്വം മുൻകൂട്ടിക്കണ്ട് പലരും ഇന്ത്യയിലേക്ക് പലായനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഏതാണ്ട് എട്ട് ലക്ഷത്തിനടുത്ത് വരുന്ന ഹിന്ദുക്കൾ സിന്ധ് വിട്ട് ഇന്ത്യയിലേക്ക് വന്നു
സിന്ധ് പ്രവിശ്യ മുഴുവനായി പാകിസ്ഥാന്റെ ഭാഗമായപ്പോൾ ഇന്ത്യയിൽ തുടരാൻ തീരുമാനിച്ച സിന്ധ് വംശജരായ ഹിന്ദുക്കൾ ഭവനരഹിതരായി മാറി. സിന്ധിൽ ഇപ്പോഴും ഹിന്ദുക്കൾ ജീവിക്കുന്നുണ്ട്, പാകിസ്ഥാന്റെ 1998 ലെ കാനേഷുമാരി അനുസരിച്ച് ഇവരുടെ എണ്ണം ഇരുപതുലക്ഷത്തോളം വരുമെന്നു പറയുന്നു
ഇന്ത്യാ വിഭജനസമയത്ത് ഏറ്റവും കൂടുതൽ പീഡനങ്ങൾ അനുഭവിച്ചത് സ്ത്രീകളായിരുന്നു. 33,000 ഓളം വരുന്ന ഹൈന്ദവ, സിഖ് മതസ്ഥരായ സ്ത്രീകളെ പാകിസ്ഥാൻ ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയി എന്ന ഇന്ത്യാ സർക്കാർ ആരോപിക്കുമ്പോൾ, തങ്ങളുടെ 50000 ഓളം വരുന്ന മുസ്ലിം സ്ത്രീകളെ എതിർവിഭാഗക്കാരും ഉപദ്രവിച്ചെന്ന് പാകിസ്ഥാൻ പ്രത്യാരോപണം ഉന്നയിക്കുന്നു. 1949 ഓടെ, 12,000 ഓളം വനിതകളെ തിരികെ ഇന്ത്യയിലേക്കും, ആറായിരത്തോളം സ്ത്രീകളെ പാകിസ്ഥാനിലേക്കും കൊണ്ടു വന്ന് പുനരധിവസിപ്പിച്ചു എന്ന് സർക്കാർ കണക്കുകൾ പറയുന്നു
എന്നാൽ തിരിച്ചുചെല്ലുന്ന തങ്ങളെ കുടുംബാംഗങ്ങൾ സ്വീകരിക്കുമോ ഇല്ലയോ എന്ന ഭയത്താൽ കൂടുതലും ഹിന്ദു,സിഖ് മതസ്ഥരായ സ്ത്രീകൾ തിരികെ ഇന്ത്യയിലേക്ക് പോരാൻ തയ്യാറായില്ല. ഇതു തന്നെയായിരന്നു ഇന്ത്യയിൽ അകപ്പെട്ടുപോയ മുസ്ലിം വനിതകളുടെഅവസ്ഥയും
വിഭജനത്തിനു മുന്നേ തന്നെ സ്വാതന്ത്ര്യപ്രഖ്യാപനം നടന്നിരുന്നു, അതുകൊണ്ടു തന്നെ വിഭജനം എന്നത് ഇന്ത്യയുടേയും പാകിസ്ഥാന്റേയും പുതിയ സർക്കാരുകളുടെ ജോലിയായി തീർന്നു. വലിയ തോതിലുള്ള പലായനം മുൻകൂട്ടി കാണുവാൻ കഴിഞ്ഞിരുന്നില്ല. പുതുതായി രൂപീകരിക്കപ്പെട്ട രണ്ടു രാജ്യങ്ങളും നേരിട്ട പ്രധാന വെല്ലുവിളിയായിരുന്നു ഇത്. ഇരു രാജ്യങ്ങളുടേയും ക്രമസമാധാന സംവിധാനം ആകെ തകർന്നു. കൊള്ളയും കലാപങ്ങളും പടർന്നു പിടിച്ചു. ലക്ഷക്കണക്കിനാളുകൾ മരണമടഞ്ഞു, അത്രത്തോളം തന്നെ ആളുകൾ ആലംബഹീനരായി. കിടപ്പാടവും, അന്നുവരെ സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ടു
രണ്ടരക്കോടിയോളം ജനങ്ങൾ പുതുതായി സൃഷ്ടിക്കപ്പെട്ട അതിർത്തി കടന്ന് മാതൃരാജ്യത്തേക്ക് പലായനം ചെയ്തു എന്ന് കണക്കുകൾ പറയുന്നു. 1941 ലും 1951 ലും നടന്ന കാനേഷുമാരി അനുസരിച്ചുള്ള കണക്കാണിത്. ഇന്ത്യയിലേക്കുള്ള അഭയാർത്ഥികൾ ഏറെയും വന്നു ചേർന്നത്ദല്‍ഹിയിലാണ് . ഡൽഹിയുടെ ജനസംഖ്യ കുതിച്ചുയർന്നു. 1947 ൽ കേവലം പത്തുലക്ഷം മാത്രമുണ്ടായിരുന്ന ഡൽഹിയിലെ ജനസംഖ്യ, 1947-1951 കാലഘട്ടത്തിൽ ഇരുപതുലക്ഷത്തിലേക്കെത്തിച്ചേർന്നു . ഡൽഹിയുടെ തന്ത്രപ്രധാന സ്ഥലങ്ങളിലെല്ലാം അഭയാർത്ഥികൾ വീടുവെച്ചു താമസിക്കാൻ തുടങ്ങി. സൈനീക താവളങ്ങളിലും, ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലും എന്നു വേണ്ട തലചായ്ക്കാൻ ഒരിടം എന്നതായിരുന്നു അവർക്ക് പ്രധാനം.
ഇന്ത്യാ വിഭജനത്തിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഒട്ടും സൗഹാർദ്ദപരമായിരുന്നില്ല. കലാപങ്ങളും, യുദ്ധങ്ങളും കൊണ്ട് കലുഷിതമായിരുന്നു അതിർത്തി പ്രദേശങ്ങൾ. ജമ്മൂ-കാശ്മീർ പ്രദേശമായിരുന്നു ഏറ്റവും കൂടുതൽ പ്രശ്നസങ്കീർണ്ണമായിരുന്നത്. മൂന്നു യുദ്ധങ്ങളാണ് ജമ്മു കാശ്മീരിനെച്ചൊല്ലി ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായത്.
കാശ്മീര്‍ എന്ന നാട്ടു രാജ്യത്തിന് വേണ്ടിയും അതിന്റെ നിയന്ത്രണത്തിനായി ഈ രണ്ടു രാജ്യങ്ങള്‍ തമ്മിൽ 1947-48 കാലഘട്ടത്തിലുണ്ടായ യുദ്ധമാണ് ആദ്യത്തെ യുദ്ധം .പുതിയ രാജ്യങ്ങള്‍ക്കിടയില്‍ നടന്ന ഇന്ത്യാ-പാക് യുദ്ധങ്ങളിൽ ആദ്യ യുദ്ധമായിരുന്നു ഇത്. സ്വാതന്ത്ര്യത്തിനധികം നാൾ കഴിയും മുമ്പേ ഇന്ത്യയിൽ നിന്നും കാശ്മീർ പിടിച്ചടക്കാനായി വസീരിസ്താനിൽ നിന്നുള്ള ഗോത്രവർഗ്ഗക്കാരെയുപയോഗിച്ച് പാക്കിസ്താൻ ഇന്ത്യക്ക് നേരേ ആക്രമണം ആരംഭിച്ചതോടെയാണ് യുദ്ധത്തിന്റെ ആരംഭം. ഈ യുദ്ധത്തിന്റെ ഫലം ഇപ്പോഴും ഇരുരാജ്യങ്ങളുടെ ഭരണകാര്യങ്ങളിൽ പ്രതിഫലിക്കുന്നു.
1947 ഒക്ടോബർ 22 ന് പാക്കിസ്താൻ സേന രാജ്യത്തിന്റെ തെക്ക് കിഴക്കൻഭാഗത്ത് നടന്ന കലാപം അടിച്ചമർത്താനെന്ന വ്യജേന കാശ്മീർ രാജ്യത്തിന്റെ അതിർത്തികടന്നു. പ്രാദേശിക ഗോത്ര വർഗ്ഗക്കാരായ തീവ്രവാദികളും പാക്കിസ്താൻ സേനയും ശ്രീനഗര്‍ പിടിച്ചടക്കാനായി നീങ്ങി. പക്ഷേ ഉറിയില്‍ എത്തിയപ്പോഴേക്കും അവർക്ക് പ്രതിരോധം നേരിടേണ്ടി വന്നു. കാശ്മീർ രാജാവായിരുന്ന ഹരിസിംഗ് ഇന്ത്യയോട് സഹായം അഭ്യർത്ഥിക്കുകയും ഇന്ത്യയുമായി
ലയനരെഘയില്‍ ഒപ്പുവെക്കുകയും ചെയ്തു. ബ്രിട്ടീഷ് ഗവണ്മെന്റും പാക്കിസ്താൻ സേനയുടെ മുന്നേറ്റം തടഞ്ഞു
പിന്നീടു വീണ്ടും 1971-ൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന ഈ യുദ്ധം നടന്നു ചരിത്രത്തിലെ ഏറ്റവും ചെറിയ യുദ്ധങ്ങളിലൊന്നായി ഇതിനെ കണക്കാക്കപ്പെടുന്നു. 1971 ഡിസംബർ 3-ന് ഇന്ത്യൻ എയർബേസുകളെ പാകിസ്ഥാൻ ആക്രമിച്ചതോടെ പ്രാരംഭം കുറിച്ച ഈ യുദ്ധം വെറും 13 ദിവസം മാത്രമാണ് നീണ്ടു നിന്നത്. ഓപ്പറേഷൻ ചങ്കിസ് ഖാൻ എന്നറിയപ്പെട്ട ഈ യുദ്ധത്തിൽ ഇന്ത്യ പാക് സൈന്യങ്ങൾ പ്രധാനമായും ഇന്ത്യയുടെ കിഴക്കൻ അതിർത്തിയിലും പടിഞ്ഞാറൻ അതിർത്തിയിലും ആണ് ഏറ്റുമുട്ടിയത്. 1971 ഡിസംബർ 16-ന് കിഴക്കൻ പാകിസ്ഥാനെ സ്വതന്ത്രമാക്കിക്കൊണ്ട് പാകിസ്താന്റെ കിഴക്കൻ സൈന്യനേതൃത്വം ഒപ്പുവച്ച "ഇൻസ്ട്രുമെന്റ് ഓഫ് സറണ്ടർ" എന്നറിയപ്പെടുന്ന ഉടമ്പടിയോടുകൂടി യുദ്ധത്തിനു വിരാമമായി. പാർലമെന്റ് അംഗങ്ങൾ ഉൾപ്പെടെ 90,000 നും 93,000 നും ഇടക്ക് വരുന്ന പാകിസ്ഥാൻ സൈനികരെ ഇന്ത്യൻ സൈന്യം തടവിലാക്കി. ഈ യുദ്ധത്തിൽ 20 ലക്ഷത്തിനും 30 ലക്ഷത്തിനും ഇടക്ക് സാധാരണ ജനങ്ങൾ കൊല്ലപ്പെട്ടുവെന്നും ഏകദേശം 400 ഓളം സ്ത്രീകൾ പാകിസ്ഥാൻ സൈനികരാൽ ബാലാത്സംഗം ചെയ്യപ്പെട്ടുവെന്നും കണക്കാക്കപ്പെടുന്നു. യുദ്ധത്തിനിടെ 8 മുതൽ 10 ദശലക്ഷം വരെ അഭയാർത്ഥികൾ ഇന്ത്യയിലേക്ക് കുടിയേറി.
ഈ യുദ്ധം കൊണ്ട് എന്റെ കുടുബത്തിനും ചില നഷട്ടങ്ങളൊക്കെ ഉണ്ടായി ഈ കാലത്ത് എന്റെ വല്ലിപ്പയും അതുപോലെ എന്റെ കുടുംബത്തില്‍ ഉള്ള പലരും പാകിസ്ഥാന്‍ കറാച്ചിയില്‍ ബിസിനസ് ചെയുക്കയായിരിന്നും അവര്‍ക്ക് അവിടെ സ്വന്തമായി ബില്ടിഗും മറ്റും കടകളും സ്ഥലവുമൊക്കെ ഉണ്ടായിരുന്നു ഇപ്പോള്‍ അതിനെ കുറിച്ച് എനിക്ക് ഒരു അറിവും ഇല്ല .എന്റെ വല്ലിപ്പയും അമ്മാവനും അങ്ങനെ എന്റെ കുടുംബത്തില്‍ പെട്ട പലര്‍ക്കും അന്ന് പാകിസ്ഥാന്‍ പൌരത്വം സ്വീകരിക്കേണ്ടി വരികയും സ്വന്തം നാട്ടിലും അവിടെയുമുള്ള എല്ലാ സ്വത്തുവകകളും നമ്മുടെ സര്‍ക്കാരുകള്‍ കണ്ടു കെട്ടി ലേലം ചെയ്യുകയും ഞങ്ങളെയൊക്കെ വഴിയാധാരമായിക്കി കൊണ്ട് ഉത്തരവും മറ്റും ഉണ്ടാവുകയും ചെയിതു.പിന്നീടു പാകിസ്ഥാന്‍ പൌരത്വം സ്വീകരിച്ചു വന്ന എന്റെ വല്ലിപ്പയും മറ്റുള്ള ആളുകള്‍ക്കും നാട്ടില്‍ നില്ക്കാന്‍ പാടില്ല എന്നുള്ള നിയമത്തിന്റെ കുരുക്ക് വല്ലാതെ ഞങ്ങളെയൊക്കെ മുറിവേല്‍പ്പിച്ചു പിന്നീടു അവര്‍ നമ്മുടെ നാട്ടില്‍ വെച്ച് തന്നെ മരണ പെടുകയും ഞങ്ങളുടെയൊക്കെ പാകിസ്ഥാനിലെയും ഇന്ത്യയിലുമുള്ള സ്വത്തുക്കള്‍ എല്ലാം നഷ്ട്ടപെടുകയും ചെയിതു .എന്റെ നാട്ടിലുള്ള കോടികള്‍ വിലമതിക്കുന്ന സ്ഥലങ്ങളും വീടും ഒരു നൊമ്പരമായി ഞങ്ങളുടെ മുന്നില്‍ ഇപ്പോഴുമുണ്ട്
വിഭജനം ഒരു അനിവാര്യമായതിനുള്ള കാരണം ഏതെങ്കിലും ഒരു നേതാവല്ല രണ്ടു മതങ്ങളായിരുന്നു . അതിലെ മതമൌലിക ചിന്തകളായിരുന്നു അതില്‍ മൌലികമായി വിശ്വസിച്ചിരുന്ന രണ്ടു ജനതയിലെ എഴാം കുലികള്‍ എന്നറിയുന്ന അവരുടെ മത മേലാധികാരികള്‍ ആയിരുന്നു
"ഇന്ത്യാവിഭജനം രാജ്യത്തിന്റെ ഭാവിക്ക് ഹാനികരമായേ ഭവിക്കൂ എന്ന എന്റെ അഭിപ്രായം ഞാനാവർത്തിക്കുന്നു. ഒരുപക്ഷേ, ഇങ്ങനെയൊരഭിപ്രായം എനിക്ക് മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഈ വിഭജനപദ്ധതിയിൽ അപകടമല്ലാതെ മറ്റൊന്നും എനിക്ക് കാണാൻ കഴിയുന്നില്ല. എനിക്കതിൽ അതിയായ ദുഖമുണ്ട്"
. ഗാന്ധിയുടെ അര്‍ദ്ധ സമ്മധം
വിഭജനം ഒരാളുടെ മാത്രം തലയില്‍ ഉദിച്ച ആശയമായിരുന്നില്ല ജിന്നയേക്കാളേറെ മറ്റുപലരുമാണ് അതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത് തിരശ്ശീലക്കുപിന്നില്‍ കളിച്ചവര്‍ക്കു കൈകഴുകി രക്ഷപ്പെടാനെളുപ്പമാണ്. ഒരു മാര്‍ഗ്ഗമായിട്ടാണ് ജിന്നയെ കണ്ടത്
വിഭജനത്തിന്റെ പാപഭാരം ഏതു ചുമലുകള്‍ താങ്ങിയാലും ശരി അതിന്റെ പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരുന്നു. ലോകത്തിലെ വന്‍ശക്തികളിലൊന്നായി മാറുമായിരുന്ന ഇന്ത്യ മൂന്നായി വിഭജിക്കപ്പെട്ടതായിരുന്നു പ്രധാന നഷ്ടം. ഒരിക്കലും ഉണങ്ങാത്ത മുറിവാണ് വിഭജനം ഉണ്ടാക്കിയത്. ഹിന്ദുക്കളുടേതെന്നോ മുസ്‌ലിംകളുടേതെന്നോ സിക്കുകാരന്റെതെന്നോ നിറംകൊണ്ട് തിരിച്ചറിയാന്‍ ആകാത്തവിധം ചോരപ്പുഴ ഒഴുകി. വിഭജനം ഭൂമിശാസ്ത്രത്തേക്കാള്‍ മനസ്സുകളെയാണ് മുറിവേല്‍പ്പിച്ചത്. അകന്ന മനസ്സുകളെ കൂട്ടിയിണക്കുകയാണ് മാനവരാശിയുടെ ആവശ്യം
അഭിപ്രായങ്ങള്‍