യാത്രകള്‍കിടയിലെ ചില സ്ഥലങ്ങൾ നമ്മളെ വല്ലാതെ പിടിച്ചു വലിക്കുന്നതു പോലെ തോനാറില്ലേ ?.ആരും ഒരു പ്രാവുശ്യമെങ്കിലും ഈ രാജ്യം ഒന്ന് പോയി കാണണം എന്ന് ആഗ്രഹിക്കാത്തവര്‍ നമ്മുടെ കുട്ടത്തില്‍ ഉണ്ടാവില്ല എന്ന് തോനുന്നു എന്തായാലും സിംഗപ്പുരിനെ പറ്റി കുറച്ചു അറിയാവുന്ന കാര്യങ്ങള്‍ പങ്ക് വെക്കാം
ഒരു ദ്വീപ് നഗരപദവും തെക്കു കിഴക്കെ ഏഷ്യയിലെ ഏറ്റവും ചെറിയ രാജ്യവുമാണ് സിംഗപ്പൂർ റിപ്പബ്ലിക്. മലേഷ്യയിലെ ജോഹോർ സംസ്ഥാനത്തിനു തെക്കും ഇന്തോനേഷ്യയിലെ റിയാവു ദ്വീപുകൾക്കു വടക്കുമായി മലയൻ ഉപദ്വീപിന്റെ തെക്കേമുനമ്പിൽ സിംഗപ്പൂർ സ്ഥിതി ചെയ്യുന്നു. രണ്ടാം നൂറ്റാണ്ടു മുതൽ തദ്ദേശീയ രാജവംശങ്ങളുടെ അധീനതയിലായിരുന്ന സിംഗപ്പൂർ, ബ്രീട്ടീഷ് അധിനിവേശത്തിനു മുമ്പ് ഒരു മലയൻ മുക്കുവഗ്രാമമായിരുന്നു. 1819 ഇൽ സർ സ്റ്റാംഫോർഡ റാഫിൾസ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് വേണ്ടി ജോഹോർ രാജവംശത്തിന്റെ അനുമതിയോടുകൂടി രൂപകൽപന ചെയ്തതാണ് ആധുനിക സിംഗപ്പൂർ.
സ്വന്തമായി വളരെക്കുറച്ചുമാത്രം പ്രകൃതിവിഭവങ്ങൾ ഉള്ള സിംഗപ്പൂർ, സ്വാതന്ത്ര്യം നേടുന്ന സമയത്ത് സമൂഹിക- രാഷ്ട്രീയാരക്ഷിതാവസ്ഥയിലും സാമ്പത്തികപരമായി അവികസിതവുമായിരുന്നു. വിദേശനിക്ഷേപവും ലീ ക്വാൻ യു സർക്കാറിന്റെ നേതൃത്വത്തിലുള്ള വ്യവസായവൽക്കരണവും തൽശേഷം ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിലും തുറമുഖത്തിലൂടെയുള്ള കയറ്റുമതിയിലും അധിഷ്ഠിതമായ ഒരു സമ്പദ്‌വ്യവസ്ഥയുടെ നിർമ്മാണത്തിനു കാരണമായി. സ്വാതന്ത്ര്യാനന്തരമുള്ള അതിവേഗ വികസനത്തിലൂടെ സിംഗപ്പൂർ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ വികസിത രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചു.
സിംഗപ്പൂർ ഒരു വേല്‍ പ്ലാൻഡ് സിറ്റി ആണെന്നണ് അറിയപ്പെടുന്നത്. ഇവിടുത്തെ ഇലക്ട്രോണിക്ക് ടോൾ പിരിവ് (ERP - Electronic Road Pricing), പല യൂറോപ്പ്യൻ രാജ്യങ്ങളും ദുബായിയുമൊക്കെ മാത്യകയാക്കുകയാണ്.
സിംഗപ്പൂരിൽ 17000 മലയാളികളായ പൗരന്മാരുണ്ടന്നാണ് ഔദ്യോഗിക കണക്ക്. ഏറ്റവും പഴക്കം ചേർന്ന മലയാളി കൂട്ടായ്മയും NBKL - Naval Base Kerala Library ഇവിടെയാണ് പിറന്നത്. ഇന്ത്യൻ ഭാഷയായ തമിഴ് ഇവിടുത്തെ ഒരു ഔദ്യോഗിക ഭാഷയാണ്, ജനസംഖ്യയുടെ ഏകദേശം 5% പേർ തമിഴ് സംസാരിക്കുന്നവരാണ്
സ്വാതന്ത്ര്യത്തിനു ശേഷം ഇന്ന് വരെ എല്ലാ തെരഞ്ഞെടുപ്പുകളിലും വിജയിച്ചുകൊണ്ട് പീപ്പിൾസ് ആക്ഷൻ പാർട്ടി (PAP) ആണ് സിംഗപ്പൂർ ഭരിക്കുന്നത്. തത്വത്തിൽ ജനാധിപത്യമെങ്കിലും പ്രത്യക്ഷമായ ഈ ഏക കക്ഷി ഭരണവും, കർശനമായ മാധ്യമ സ്വാതന്ത്ര്യ നിയന്ത്രണവും മൂലം ഈ രാജ്യത്തെ ജനാധിപത്യ സൂചികയിൽ അർദ്ധ-സ്വേച്ഛാധിപത്യ ഭരണമായി വര്‍ഗ്ഗികരിക്കുന്നു എന്ന് പറയാം
ആധുനിക സിംഗപ്പൂരിന്റെ പിതാവും സ്ഥാപക പ്രധാനമന്ത്രിയുമായ വ്യക്തിയാണ് ലീ ക്വാൻ യു. 1959 മുതൽ 1990 വരെ മൂന്നു ദശാബ്ദക്കാലം പ്രധാന മന്ത്രി പദത്തിലിരുന്നു. സിംഗപ്പൂരിനെ ലോകത്തിലെ മുൻനിര രാജ്യമാക്കുന്നതിൽ ലീ ക്വാൻ യു വഹിച്ച പങ്ക് നിസ്തുലമായിരുന്നു. അഴിമതി, നിയമ നിർവഹണം തുടങ്ങിയ കാര്യങ്ങളിൽ അദ്ദേഹം ശക്തമായ നിലപാടുകൾ സ്വീകരിച്ചുപോന്നിരുന്നു അത് കൊണ്ട് തന്നെ ഇപ്പോഴും രാഷ്ട്രം അതിന്റെതായ ഉയരത്തില്‍ തന്നെ നിലനില്‍കുന്നു എന്ന് തന്നെ പറയാം
1923ൽ ജനിച്ച ലീ ക്വാൻ യു വിദേശത്ത് നിയമവിധ്യാഭ്യാസം നേടിയ ശേഷം തിരിച്ചെത്തി രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായി. 1954ലിൽ സുഹൃത്തുക്കളോടൊപ്പം ചേർന്ന് രൂപീകരിച്ച പീപ്പിൾസ് ആക്ഷൻ പാർട്ടി 1959ൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറി. 1964ലിൽ മലേഷ്യയിൽ നിന്ന് സ്വതന്ത്രമായ സിംഗപ്പൂരിനെ ലോകത്തിലെ ഒന്നാം നിര രാജ്യങ്ങളുടെ പട്ടികയിലെത്തിച്ചത് ലീ ക്വാൻ യുവിന്റെ പ്രവർത്തനങ്ങളായിരുന്നു. 2015 മാർച്ച് 23ന് അന്തരിച്ചു
സിംഗപ്പൂര്‍ എന്ന ആധുനിക നഗര രാഷ്ട്രത്തിന്റെ സ്ഥാപകനായ ലീ ക്വാന്‍ യൂവിന് അപദാനങ്ങളും ആദരാഞ്ജലികളും പ്രവഹിക്കുകയാണ്. ലീയേ പോലെ ചുരുക്കം ചില ലോകനേതാക്കളെ ചരിത്രത്തില്‍ ഇത്ര നിര്‍ണായകമായി സ്വന്തം രാജ്യത്ത് ഇടപെട്ടിട്ടുള്ളൂ. ഈ വര്‍ഷാവസാനമാണ് സിംഗപ്പൂരിന്റെ പൂര്‍ണസ്വാതന്ത്ര്യത്തിന്റെ അമ്പതാംവാര്‍ഷികം; ലീയുടെ കാഴ്ച്ചപ്പാടുകളുടെയും ഭരണത്തിന്റെയും അര നൂറ്റാണ്ട് പിന്നിടുമ്പോള്‍ അതിലേക്കുള്ള ഒരു എത്തി നോട്ടം വളരെ നല്ലതാണ് എന്നുള്ളര് തോനാല്‍.
തൊഴിലാളി സംഘടനകളുടെയും സോഷ്യലിസ്റ്റുകളുടെയും വക്താവായി തുടങ്ങി, രാഷ്ട്ര നിര്‍മാതാവായ ദേശീയവാദിയായി മാറി , മികച്ച ഭരണത്തിന്റെ ആഗോള മാതൃകയായി, ഒരു ഉറക്കംതൂങ്ങി രാജ്യത്തെ ഒന്നാംലോക രാഷ്ട്രമാക്കി മാറ്റിയ ചരിത്രമാണ് 91 വയസ്സില്‍ മരിച്ച ലീയുടേത്.
ഇയിടെ എന്റെ ഒരു സുഹ്രത്ത് സിംഗപ്പൂര് കാണാന്‍ പോകുകയും അവിടെയുള്ള ബീച്ചില്‍ കറങ്ങി തിരിഞ്ഞു നടക്കുകയും ഫോട്ടോകള്‍ പിടിക്കുകയും ചെയിതു അതിനിടക്ക് കയ്യില്‍ ഉണ്ടായിരുന്ന കാമറ അവിടെ മറന്നു വെക്കുകയും അവിടെ നിന്ന് യാത്ര തിരിക്കുകയും ചെയിതു ഒരു ആറുമണിക്കൂര്‍ കഴിഞ്ഞതിനു ശേഷമാണ് കക്ഷിക്ക് തന്റെ കാമറ ബീച്ചില്‍ മറന്നു വെച്ചത് ഓര്‍മ്മ വന്നത് ഉടനെ തന്നെ വേറെ ഒരു കുട്ടുകരെനെയും കുട്ടി കാമറ മറന്നു വെച്ച സ്ഥലം കണ്ടു പിടിക്കുകയും തന്റെ കാമറ അവിടെ തന്നെ കിടക്കുന്നതും കണ്ടുവളരെയധികം അത്ഭുധവുംസന്തോഷവും തോനി .ഇങ്ങനെയുള്ള അനുഭാവങ്ങള്‍ ധാരാളം പേര്‍ക്ക് ഉണ്ടായിട്ടുണ്ട് എന്ന് പറയപ്പെടുന്നു . ഈ സംഭവം നമ്മുടെയൊക്കെ നാട്ടിലാണ് എങ്കില്‍ കാമറയും കാണില്ല കയ്യില്‍ ഉള്ള തെല്ലാം പോകുകയും ചെയ്യും പോരാത്തതിന് ചിലപ്പോള്‍ ചോദിച്ചു ചെന്നാല്‍ അടിയും ലഭിക്കും അതുമാത്രമല്ല ചിലപ്പോള്‍ സദാചാര ഗുണ്ടകളുടെ ആക്രമണത്തിന്റെ വിധേയമാകുകയും ചെയ്യും
കൊളോണിയല്‍ കാലത്തിനു ശേഷമുള്ള, ദേശീയാനന്തര വ്യക്തിത്വം എന്നു തന്നെ വിളിക്കാവുന്ന ഒരാള്‍; അവസാനകാലങ്ങളില്‍ പാശ്ചാത്യ രാഷ്ട്രീയക്കാരും, വ്യാപാര പണ്ഡിതരും ഒരുപോലെ പ്രകീര്‍ത്തിക്കുന്ന ഒരാളായും ലീ മാറി.
എന്നാല്‍ ലീയുടെ ചരിത്രശേഷിപ്പിന് മുകളില്‍ വലിയൊരു നിഴല്‍ പതിഞ്ഞുകിടക്കുന്നത് നമ്മുക്ക് കാണാം .അത് ജനാധിപത്യത്തോടുള്ള അയാളുടെ നിലപാടുകളും അതിനെ അടിച്ചമര്‍ത്താന്‍ ലീയുടെ സര്‍ക്കാര്‍ പലപ്പോഴും സ്വീകരിച്ച കര്‍ശനമായ പ്രയോഗങ്ങളുമാണ് . ലീയുടെ സിംഗപ്പൂര്‍ ഒരു ഏകകക്ഷി ഭരണ രാഷ്ട്രമായിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം കര്‍ശനമായി നിയന്ത്രിക്കപ്പെട്ടിരുന്നു. കടുത്ത അപകീര്‍ത്തി നിയമങ്ങള്‍ പ്രതിപക്ഷ രാഷ്ട്രീയക്കാരെ പാപ്പരാക്കുകയും ഒതുക്കുകയും ചെയിതിരുന്നു എന്നുള്ളത് വേറെ വസ്തുത
1965ല്‍ മലേഷ്യയില്‍ നിന്നുള്ള കൈപ്പേറിയ വിഭജനത്തിന് ആധ്യക്ഷം വഹിച്ച അദ്ദേഹം, ആ സ്വതന്ത്രരാജ്യത്തെ ഇന്ന് കാണുന്ന ആഗോള സാമ്പത്തിക ശക്തിയായി രൂപപ്പെടുത്തി. 'ഒരു മൂന്നാം ലോക സാഹചര്യത്തില്‍, ഒന്നാം ലോക മരുപ്പച്ച സൃഷ്ടിക്കാനാണ് ഞാന്‍ ശ്രമിച്ചത് എന്നാണ് ലീ പറഞ്ഞിരുന്നത്
പഠിച്ചും കൃത്യമായും കാര്യങ്ങള്‍ നടത്തിയിരുന്ന ലീ, ഒരു രാഷ്ട്രീയ സംവിധാനമെന്ന നിലയ്ക്ക് ജനാധിപത്യത്തോട് വലിയ മമതയൊന്നും പുലര്‍ത്തിയിരുന്നില്ല. 'ജനാധിപത്യത്തിന്റെ ആവേശം വികസനത്തിന് ചേരാത്ത അച്ചടക്കരഹിതവും ക്രമരഹിതവുമായ സാഹചര്യങ്ങളിലേക്ക് നയിക്കുന്നു,' എന്നാണ് അദ്ദേഹം പറഞ്ഞത്. '
ഒരു രാഷ്ട്രീയ സംവിധാനത്തിന്റെ മൂല്യത്തിന്റെ അന്തിമ പരിശോധന എന്നത്, ഭൂരിഭാഗം ജനങ്ങളുടെയും ജീവിത സാഹചര്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ അത് സമൂഹത്തെ സഹായിക്കുന്നുണ്ടോ എന്നതാണ് നമ്മുക്ക് അറിയേണ്ടത് .
ലീയുടെ നേതൃത്വത്തിന്‍ കീഴില്‍ സിംഗപ്പൂര്‍ സാമ്പത്തിക വികസനത്തിന്റെയും കാര്യക്ഷമതയുടെയും മുന്നില്‍ ലോക മാതൃകയായി തന്നെ മാറി . അഴിമതി തൂത്തെറിഞ്ഞ അദ്ദേഹം, ബ്രിട്ടനെക്കാളും യുണൈറ്റഡ് സ്റ്റേറ്റ്‌സിനെക്കാളും ഉയര്‍ന്ന ജീവിത നിലവാരം സിംഗപ്പൂരില്‍ ലഭ്യമാകുന്ന രീതിയിലുള്ള ഒരു സാമ്പത്തിക ഘടന കെട്ടിപ്പടുക്കുകയും ചെയ്തു. തന്റെ എതിരാളികളെ ജയിലില്‍ അടയ്ക്കുകയോ അല്ലെങ്കില്‍ പാപ്പരാക്കുകയോ ചെയ്തുകൊണ്ടും എതിര്‍പ്പുകള്‍ അടിച്ചമര്‍ത്തി കൊണ്ടും അഭിപ്രായ സ്വാതന്ത്ര്യം തടഞ്ഞുകൊണ്ടും അദ്ദേഹം ഉരുക്ക് മുഷ്ടിയോടെ രാജ്യം ഭരിച്ചു.
ഹോങ്കോംഗ് ലീയുടെ സിംഗപ്പൂരിനുള്ള ഒരു ബദല്‍ മാതൃകയാണ്. ഇപ്പോള്‍ അര്‍ദ്ധമനസ്സോടെ ചൈനയുടെ ഭാഗമായ ഈ മുന്‍ ബ്രിട്ടീഷ് കോളനി ഏറെ സ്വതന്ത്രവും സജീവവുമായ പൗരസമൂഹത്തോടെത്തന്നെ വലിയൊരു ഏഷ്യന്‍ വികസിത നഗരമാണ് എന്ന് പറയാതെ വയ്യ
കൊതുകുനിറഞ്ഞ ഒരു വ്യാപാര കോളനിയെ വൃത്തിയുള്ള തെരുവുകളും മിന്നുന്ന അംബരചുംബികളും സ്ഥിരതയുള്ള സര്‍ക്കാരും വാഴുന്ന ഒരു സമൃദ്ധ സാമ്പത്തിക കേന്ദ്രമായി മാറ്റി എന്നതിന് ലീ അഭിനന്ദനം അര്‍ഹിക്കുന്നു. സിംഗപ്പൂര്‍ പ്രദാനം ചെയ്യുന്ന സാമ്പത്തിക സാധ്യതകള്‍ നാം ഉപയോഗ പെടുത്തുന്നത് വളരെ നന്നായിരിക്കും .
----------------------------------------------------------------------------------------------
ഇന്ത്യയെന്ന ജനാതിപത്യ രാഷ്ട്രത്തിലെ പാര്‍ട്ടികളും വെക്തികളും സ്വന്തം പോക്കറ്റ് മാത്രം വീര്‍പ്പിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും വെക്തികളും അഴിമതിയില്‍ കുളിക്കുന്ന കാഴ്ചയാണ് കാണുന്നത് . നേരം വെളുത്താല്‍ എങ്ങനെയും അഴിമതി നടത്തിയും കോഴാ വാങ്ങിയും കോടികള്‍ സമ്പാദിച്ചു സ്വന്തം കാര്യം മാത്രം സിന്ധബാദ് വിളിക്കുന്ന ഒരു ജനതക്ക് മുന്നില്‍ ലീ തുറന്നു കാണിക്കുന്നത് അങ്ങേരുടെ ഭരണ മികവിനെതന്നെയായിരുന്നു
ശവപ്പെട്ടിയില്‍ പോലും കുംഭ കോണം നടത്തികോടികള്‍ ഉണ്ടാക്കിയും അതുകൊണ്ട് കോണകം വാങ്ങുന്ന നേതാക്കളും അതിനെയൊക്കെ ചുക്കാന്‍ പിടിക്കുന്ന വലതു ഇടതു പക്ഷ സര്‍ക്കാരും കോടതികളും ഈ രാജ്യത്തിന് സംഭാവനയായി നല്‍കിയത് വര്‍ഗ്ഗീയതയും ഭീഷണിയും പട്ടിണിയുമല്ലാതെ വേറെ എന്താണ് നല്‍കിയത് ? . സ്ത്രീകള്‍ക്കും പുരുഷനും സ്വസ്ഥമായി ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കുന്ന ഒരു രാഷ്ട്രമായി ഇന്ത്യയെന്ന ജനാതിപത്യ രാഷ്ട്രം മാറുന്ന കാഴ്ചകള്‍ നാം കാണുന്നു . വര്‍ഗീയ ചേരിതിരിവുണ്ടാക്കി വോട്ടുബാങ്ക് നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തിയും കൊലപാതകങ്ങള്‍ സംഘടിപ്പിച്ചും ജന സമുഹത്തിന് നേരെ നോക്കി കൊഞ്ഞനം കുത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ വിളനിലമാണ് ഇന്ത്യ . ഇപ്പോള്‍ ഭരിക്കുന്ന നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റതോടെ രാജ്യത്ത് വര്‍ഗീയ ധ്രുവീകരണം വീണ്ടും ശക്ത സജീവമായതായി പറയുന്നു
അഭിപ്രായങ്ങള്‍