സര്‍പ്പാരാധന എന്ന സര്‍പ്പകോപം




ഒരു പറ്റം ആളുകള്‍ പാമ്പിനെ ദൈവമായി കണക്കാക്കുകയും അവയെ ആരാധിക്കുകയും ചെയ്യുന്നു അത് പോലെ തന്നെയാണ് ചില നാട്ടിന്‍ പുറത്തുള്ള ബഹു മത വിശ്വസികള്‍ കൊണ്ട് നടക്കുന്ന ഒരു വിശ്വാസമാണ് പാമ്പിന്‍പക അതായത് ഒരു പാമ്പിനെ നമ്മള്‍ ദ്രോഹം ഏല്‍പ്പിച്ചു വിട്ടാല്‍ ആ പാമ്പ് വീണ്ടും വന്ന് ദ്രോഹം ഏല്‍പ്പിച്ച വെക്തിയെ കടിക്കുകയും ആവെക്തി മരിക്കുകയും ചെയിതാല്‍ പിന്നെ സര്‍പ്പ ദോഷം എന്ന് പറഞ്ഞു വീടുകള്‍ ഒഴിയുകയും മറ്റും ചെയുന്നതും പുജകളും മറ്റും ചെയ്യുന്നതും കാണാം അത് പോലെ തന്നെയാണ് സര്‍പ്പം ശപ്പിക്കും എന്നൊക്കെ പറയുന്നതും കാണാം ഇതിലെന്തന്കിലും വാസ്തവം ഉണ്ടോ എന്നുള്ളത് നമ്മുക്ക് നോക്കാം പഴയ കല മനുഷ്യ ചരിത്രം ഒന്ന് കണ്ണോടിച്ചു പോവാം സര്‍പ്പം അഥവാ പാമ്പ് ദൈവമാകുന്ന കഥകള്‍ കാണാം
പണ്ട് കാലങ്ങളിലും ഇപ്പോഴും പാമ്പിനെ ദൈവമായി കണക്കാക്കുകയും അവയെ ആരാധിക്കുകയും ചെയ്യുന്ന ആളുകളെ നമ്മുക്ക് കാണാം .പ്രാചീനകലം മുതൽ ലോകത്ത് പലയിടങ്ങളിലും ഈ സമ്പ്രദായം നിലനിന്നിരുന്നു. ഇതിൽ പുരാവൃത്തപരമോ മതപരമോ ആയ ദേവത/പ്രതീകം ആയിട്ടാണ് നാഗത്തെ മതങ്ങള്‍ കല്പിച്ചിട്ടുള്ളത്.
തനിക്ക് കീഴടങ്ങുകയും നിയന്ത്രിക്കുകയും ചെയ്യാനാവാത്ത പ്രകൃതിശക്തികളേയും ജീവജാലങ്ങളേയും മനുഷ്യൻ ആരാധിക്കുകയും പ്രീണിപ്പിക്കാനോ പ്രീതിപ്പെടുത്താനോ ശ്രമിക്കുകയും ചെയ്തതിന്റെ ഭാഗമായിട്ടായിരിക്കണം സർപ്പാരാധനയുടെ തുടക്കംഉണ്ടായത് കാട്ടില്‍ വസിച്ചിരുന്ന മനുഷ്യന്‍ ഒരു കാലത്ത് കാറ്റിനെയും, തീയിനെയും ,വെള്ളതിനെയും, സുര്യനെയും , സര്‍പ്പതെയും ആരാധിച്ചിരുന്നു . സര്‍പ്പത്തെ ആരധിക്കാനുള്ള കാരണം പാമ്പിന്‍ വിഷബാധയേറ്റ മനുഷ്യന്‍ മരിക്കുന്നത് കണ്ടു കൊണ്ടാവണം ഈ ആരാധന നിലവില്‍ വന്നത് .
ഒട്ടുമിക്ക രാജ്യങ്ങളിലും മതസമൂഹങ്ങളിലും വ്യത്യസ്തരീതികളിലാണെങ്കിലും ഇന്ന് സര്‍പ്പാരാധന നിലനില്ക്കുന്നു . സുമേറിയൻ, ബാബിലോണിയൻ സംസ്കാരങ്ങളിൽ അധോലോകത്തിലെ ഭീകരദേവതകളായ എറിഷ്കിഗൽ, അല്ലാറ്റു എന്നിവയ്ക്ക് സർപ്പരൂപമാണുണ്ടായിരുന്നത്. നാഗങ്ങൾ ഗോത്രചിഹ്നങ്ങളായിരുന്നതിന്റെ ഉദാഹരണങ്ങളും നാഗാരാധനയുടെ പ്രാചീനത വെളിപ്പെടുത്തുന്നു. ഗുഡിയായിലെ ഒരു പാത്രത്തിലെ കെട്ടുപിണഞ്ഞ ഇരട്ടസർപ്പം അത്തരമൊരു മാതൃകയാണ്. ലഭ്യമായ പ്രാചീന നാഗദേവതകളിലൊന്ന് 'ജീവദേവത' എന്നു വിശേഷിപ്പിക്കപ്പെട്ട ഒരു നാഗരൂപമാണ്. അതിപ്രാചീന അതിരുകല്ലുകളിൽ ഒരു വിശുദ്ധമുദ്രയോടൊപ്പം ആലേഖനം ചെയ്ത നാഗങ്ങളെയും കണ്ടെത്തിയിട്ടുണ്ട്. തയാമത്ത് ദേവതയുടെ നാഗരൂപത്തിലുള്ള ചിത്രവും ലഭ്യമായിട്ടുള്ള പ്രാചീന മാതൃകകളിൽ ഒന്നാണ്
ഈജിപ്ഷ്യൻ പുരാവൃത്തത്തിൽ നന്മയുടെയും തിന്മയുടെയും പ്രതീകങ്ങളായി സർപ്പങ്ങളെ കാണാം. അപെപ് നാഗം നന്മയുടെയും ബാബിലോണിയൻ തയാമത്ത് തിന്മയുടെയും പ്രതീകങ്ങളാണ്. ഈജിപ്തിലും ബാബിലോണിയയിലും നിന്നുമാത്രമല്ല ഒട്ടുമിക്ക സംസ്കാരങ്ങളിൽനിന്നും നാഗാരാധനയുടെ പ്രാചീനത വെളിവാക്കുന്ന നിദർശനങ്ങൾ ലഭ്യമായിട്ടുണ്ട്. ചില പ്രാചീന സാക്ഷ്യങ്ങൾ ഇവയാണ് - നാഗഫണമുഖമാർന്ന ഒരു ദേവത ഒസിരിസ് ദേവന്റെ കിരീടത്തിനരികെ നില്ക്കുന്നതായുള്ള പേപ്പിറസ് ചിത്രം, സർപ്പത്തെ പുണരുന്ന വിശുദ്ധമാതാവിന്റെ ചിത്രം (ക്രീറ്റ് - ഇതിൽ മുടിയിഴകളും നാഗങ്ങളാണ്), സ്യൂസ്, ഡയോണിസ് ദേവതമാരുടെ നാഗരൂപമാർന്ന ശില്പങ്ങൾ.
ഗ്രീക്കു പുരാവൃത്തങ്ങളിൽ തിന്മയുടെ പ്രതീകമായ ഭീകര ജീവികളായിട്ടാണ് സർപ്പങ്ങളെ ചിത്രീകരിച്ചിരിക്കുന്നത്. അവയെ നശിപ്പിക്കുന്നതിന് തീവ്രയത്നം നടത്തിയ കഥകളും പ്രചാരത്തിലുണ്ട്. ലെർണ എന്ന പ്രദേശത്ത് ഒൻപതു തലയുള്ള ഒരു സർപ്പത്തെ (Hydra) ഹെർക്കുലീസ് വധിച്ചതായുള്ള കഥ അക്കൂട്ടത്തിലൊന്നാണ്. പുരാതന ഗ്രീസിൽ നന്മയുടെ പ്രതീകങ്ങളായ സർപ്പങ്ങളെയും കാണാം.
ഗ്രീക്കുകാരുടെ ദൈവമായ സ്യൂസ് ഭൂമി സന്ദർശിക്കുമ്പോൾ സ്വീകരിച്ചിരുന്നത് പാമ്പിന്റെ രൂപമായിരുന്നു. ലോകൂണും (Laocoon) പുത്രന്മാരും റോമൻ ദേവനായ അപ്പോളോയെ തടഞ്ഞതിനു സർപ്പങ്ങളാൽ കൊല്ലപ്പെട്ടുവെന്നു വിശദീകരിക്കുന്നു. നോർവേയിലുള്ള മറ്റൊരു കഥ ഓർമുങ്കന്തറിന്റേതാണ്. നോർവേക്കാരുടെ ദൈവത്തിന്റെ പിതാവ് ഓഡിൻ (odin) ആയിരുന്നു. ഭീമാകാരവും അപൂർവവുമായ ഓർമുങ്കന്തർ വലിയ രൂപമായി വളർന്ന് ഭൂമിയെ ചുറ്റിവളഞ്ഞ് വായിലേക്ക് വാൽകടത്തി ഭീകരത പരത്തി. തുടർന്ന് ഭൂമിയിൽ കൊടുങ്കാറ്റ് വിതച്ചും മറ്റുദൈവങ്ങളെ ഉപദ്രവിച്ചും തുടർച്ചയായി പ്രശ്നങ്ങൾ സൃഷ്ടിക്കുവാൻ തുടങ്ങി. അവസാനം തോർ (thor) എന്ന ഇടിമുഴക്കമുണ്ടാക്കുന്ന ദൈവം ആ ഭീകരസത്വത്തെ ചുറ്റികകൊണ്ടടിച്ചുകൊന്നു. എന്നാൽ ആ സമയത്ത് ആ സത്ത്വത്തിന്റെ വായിൽനിന്നും വമിച്ച വിഷദ്രാവകത്തിൽ തോർ മുങ്ങിമരിക്കുകയുണ്ടായി.
പുരാതന ഈജിപ്തുകാരെ സംബന്ധിച്ചിടത്തോളം പാമ്പുകൾ കൃഷിയുടെ തുടക്കവും ഒടുക്കവുമുള്ള സമയങ്ങളെ സൂചിപ്പിക്കുന്നു. പാമ്പുകളുടെ ദേവതയായ ഇജോ നൈൽ താഴ്വരയുടെ ദൈവമായും ആ പ്രദേശത്തെ ഭരണാധികാരികളുടെ ആരാധനാമൂർത്തിയായും കരുതപ്പെട്ടിരുന്നു. ഈ ദൈവത്തെ ഈജിപ്ഷ്യൻ മൂർഖന്റെ ചിത്രവുമായി ഉപമിച്ചിരിക്കുന്നു. ഇതിന്റെ തലയുടെ ഭാഗത്ത് സുവർണമുദ്രയുള്ളതിനാൽ ഇറൗസ് എന്ന ഈജിപ്ഷ്യൻ പരമാധികാരികളുടെ ചിഹ്നമായിരുന്നു
സൂര്യദേവന്റെ പ്രതീകമായി മുർഖനെ കണ്ടിരുന്നതായുള്ള ചില തെളിവുകൾ ബാബിലോണിയയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ചിലേടങ്ങളിൽ നാഗം രാജകീയചിഹ്നമായിരുന്നു. പൂർവികർ, രക്ഷകർ എന്നിവയുടെ പ്രതീകങ്ങളായും നാഗങ്ങളെ ഉപയോഗിച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഉർവതാരാധനയുടെ പ്രതീകമാണ് മറ്റൊന്ന്. കുലചിഹ്നങ്ങൾ ആയും നാഗചിഹ്നം വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു. നന്മതിന്മകളുടെ എന്നപോലെ ചതി, രക്ഷ, വിഷം, പുനർജന്മം, രതി എന്നിവയുടെയെല്ലാം പ്രതീകമായിരുന്നു നാഗങ്ങൾ. പടംപൊഴിച്ച് പുതുജന്മം നേടുന്ന ജീവി എന്ന നിലയിലാണ് അത് പുനർജന്മത്തിന്റെ പ്രതീകമായത് എന്നു കരുതപ്പെടുന്നു. ചില രാജ്യങ്ങളിൽ പാമ്പുകളെ ജലം, ദീർഘായുസ്സ്, സ്വാതന്ത്യ്രം, ബുദ്ധി എന്നിവയുടെ പ്രതീകമാക്കി ആരാധിക്കുന്നു. ഇവയുടെ സഞ്ചാരരീതി, പടംപൊഴിക്കുന്ന സ്വഭാവം, ഇമവെട്ടാത്ത കണ്ണുകൾ എന്നീ പ്രത്യേകതകളാണതിനുകാരണം
പല രൂപങ്ങളിലാണ് പ്രാചീനകാലത്ത് നാഗങ്ങൾ ചിത്രീകരിക്കപ്പെട്ടിരുന്നതും സങ്കല്പിക്കപ്പെട്ടിരുന്നതും. ഗ്രീക്, ജർമൻ പുരാവൃത്തങ്ങളിൽ നാഗങ്ങളെ 'ഡ്രാഗൺ' ആയി വിവരിച്ചിട്ടുള്ളതുകാണാം. ചൈനയിൽ നാഗം 'ഡ്രാഗൺ' തന്നെയായിരുന്നു. ചെകുത്താന്മാർ കടൽനാഗങ്ങളായി ജീവിച്ചിരുന്നുവെന്നും ആകാശഗംഗതന്നെ ഒരു നാഗമാണ് എന്നുമുള്ള സങ്കല്പങ്ങളും ഉണ്ടായിട്ടുണ്ട്. സ്വർഗത്തിലെ വെളിച്ചത്തിന്റെ നാഗങ്ങളായാണ് ആകാശഗംഗയെ കണക്കാക്കിപ്പോന്നിരുന്നത്. മേഘനാഗം, നാഗപീഠം, മഴവിൽനാഗം, ദേവന്മാരുടെ സഹചാരി എന്നു തുടങ്ങി ഭാരതീയ സങ്കല്പത്തിലെ നാഗരാജാവ്, നാഗയക്ഷി, നാഗമാതാക്കൾ എന്നിങ്ങനെ വൈവിധ്യമാർന്ന നാഗസങ്കല്പങ്ങൾ വിഭിന്ന സമൂഹങ്ങളിൽ നിലനിന്നിരുന്നതായും നിലനിന്നുപോരുന്നതായും കാണാം.
ചൈന, ശ്രീലങ്ക, ജപ്പാൻ, ജാവ, കമ്പോഡിയ, മെക്സിക്കോ, ഈജിപ്ത്, ഇന്ത്യ എന്നിവിടങ്ങളിൽ വൈവിധ്യമാർന്ന നാഗാരാധന ഇന്നും തുടർന്നുപോരുന്നുണ്ട്. അതിന്റെ മറ്റൊരു മുഖമാണ് ഡ്രാഗൺ നൃത്തങ്ങൾ.
അമേരിക്കയിലെ ഇന്ത്യൻ വംശജർ പാമ്പുകളെ ദൈവദൂതന്മാരായും ദൈവത്തിന്റെ പ്രതിരൂപമായും ആരാധിച്ചിരുന്നു. വടക്കേ അമേരിക്കയുടെ തെക്ക് പടിഞ്ഞാറൻ ഭാഗത്ത് വരണ്ട പ്രദേശങ്ങളിൽ കൃഷിക്കും ജലസേചനത്തിനുമായി ഇപ്പോഴും ഹോപ്പി സർപ്പനൃത്തം നടത്തുന്നുണ്ട്. ഒൻപത് ദിവസം നീണ്ടുനില്ക്കുന്ന ആചാരാനുഷ്ഠാനങ്ങൾ ഈ ചടങ്ങിനുണ്ട്. ഇതിൽ പാമ്പിനെ പിടിച്ചശേഷം ഒരു പരിശുദ്ധമായ സ്ഥലത്ത് സൂക്ഷിക്കുന്നു. ചേരകളെപ്പോലെയുള്ള പാമ്പുകളെയാണ് ഇതിന് ഉപയോഗിക്കുന്നത്. ആഘോഷങ്ങൾക്കുശേഷം പാമ്പുകളെ നന്നായി കുളിപ്പിച്ച് ഹോപ്പികൾ അവയെ വായിൽ വച്ചുകൊണ്ട് നൃത്തം ചെയ്യുന്നു. പിന്നീട് അവയെ സ്വതന്ത്രമാക്കുന്നു. ഈ പാമ്പുകൾ ഹോപ്പികളുടെ ദൂതന്മാരായി ച്ചെന്ന് മഴയ്ക്കുവേണ്ടി ദൈവത്തോട് അപേക്ഷിക്കുമെന്നാണ് വിശ്വാസം. അതിലൂടെ ഇടി, മഴ, മിന്നൽ എന്നിവ ഉണ്ടായി കൃഷി മെച്ചപ്പെടുമെന്നും അവർ വിശ്വസിക്കുന്നു.
ഗ്ലാസ്സിലെ വെള്ളത്തിൽ കുതിരയുടെ രോമങ്ങൾ വീണാൽ അത് സർപ്പങ്ങളായി മാറുമെന്നുള്ള നാടോടിക്കഥ അമേരിക്കയിലെങ്ങും പ്രചാരത്തിലുണ്ട്. അമേരിക്കയിലെ ആദിവാസികളിൽ പലരും സർപ്പാരാധന നടത്തുന്നവരാണ്. മൃഗങ്ങൾ, ചെടികൾ, സൂര്യൻ, അഗ്നി, ജലം, മത്സ്യം, ധാന്യങ്ങൾ തുടങ്ങിയവയോടൊപ്പം പാമ്പിനെയും അവർ ആരാധിച്ചിരുന്നു. ഇവരിൽ മായന്മാർ, ഇങ്കാകൾ, റെഡ്ഡിന്ത്യക്കാർ എന്നിവർ പ്രത്യേകം ശ്രദ്ധയർഹിക്കുന്നു.
ഇസ്ലാം മതത്തില്‍ സർപ്പങ്ങളുമായി ബന്ധപ്പെട്ട ഏതാനും വസ്തുതകൾ ഖുർആനിലും വിശദീകരിക്കുന്നുണ്ട്. സൌർ എന്ന ഗുഹയിൽ പ്രവാചകന്റെ വരവും കാത്ത് അനേകവർഷങ്ങളായി ഒരു സർപ്പം കാത്തിരിപ്പുണ്ടായിരുന്നു. ഒരിക്കൽ പ്രവാചകനായ മുഹമ്മദു നബിയും ശിഷ്യനും കൂടി മക്കയിൽനിന്ന് മദീനയിലേക്ക് യാത്ര ചെയ്യുമ്പോൾ ആ ഗുഹയിൽ ഒളിഞ്ഞിരിക്കേണ്ട ഒരു സന്ദർഭമുണ്ടായി. ഗുഹയിൽ കയറിയ ഉടൻതന്നെ ശിഷ്യൻ ഗുഹയുടെ ദ്വാരങ്ങളെല്ലാം അടച്ചു. ഗുഹയുടെ ഒരു ദ്വാരം തന്റെ കാലിന്റെ പെരുവിരൽ കൊണ്ടാണ് ശിഷ്യൻ അടച്ചുപിടിച്ചത്. തന്റെ മടിയിൽ ശയിക്കുന്ന പ്രവാചകനെ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് ഇപ്രകാരം ചെയ്തത്. അതിനുള്ളിലുണ്ടായിരുന്ന സർപ്പം ശിഷ്യനെ ദംശിക്കുകയും വിഷമേല്പ്പിക്കുകയും ചെയ്തു. ഉറക്കമുണർന്ന മുഹമ്മദു നബി വിഷദംശനമേറ്റ് അവശനായ ശിഷ്യനെ കണ്ടു. ഉടൻതന്നെ പ്രവാചകൻ ഉമിനീർ പുരട്ടി മുറിവിൽനിന്നും വിഷബാധയകറ്റി ശിഷ്യനെ രക്ഷിച്ചു.
ഭൂതവർഗം അല്ലെങ്കിൽ ജിന്ന് എല്ലാ ജീവികളുടെയും രൂപം പ്രാപിക്കുന്നുണ്ട് എന്ന് ഇസ്ലാംമതത്തിൽ വിശദമാക്കുന്നുണ്ട്. പാപികളെ മരണാനന്തരം ശിക്ഷിക്കുന്നത് വിഷസർപ്പങ്ങളെക്കൊണ്ടുകൂടിയാണെന്ന വിശ്വാസവുമുണ്ട്. മൂസാ നബിയുടെ കാലത്ത് അദ്ദേഹം തന്റെ വടിയെ പാമ്പാക്കി മാറ്റുകയും അതിനോട് സംസാരിക്കുകയും ചെയ്തതായി ഇസ്ലാം മതം പറയുന്നു.
ഇന്ത്യയില്‍ ആര്യന്മാരുടെ ആഗമനത്തിനു മുമ്പുതന്നെ സർപ്പാരാധന നിലനിന്നിരുന്നതായി വിശ്വസിക്കപ്പെടുന്നു. സർപ്പത്തേയും മാതൃദേവതയേയും ദ്രാവിഡസംസ്കാരത്തിന്റെ ഭാഗമായി കരുതണം എന്ന് “ഇന്ത്യയും ഇന്തോനേഷ്യൻ കലയും” എന്ന ഗ്രന്ഥത്തിൽ ആനന്ദകുമാരസ്വാമി അഭിപ്രായപ്പെടുന്നുണ്ട്. ആര്യ-ദ്രാവിഡ ആരാധനാ സമ്പ്രദായങ്ങളിൽ നിലനിൽക്കുന്ന വ്യത്യസ്തതകളും ഈ വാദത്തിന് ഉപോൽബലകമാണ്. ആര്യന്മാർ ദേവതാപ്രീതിക്കുള്ള മാർഗ്ഗമായി ഹവനങ്ങളെ സ്വീകരിച്ചപ്പോൾ, ദ്രാവിഡർ ആടുകയും പാടുകയും ഊട്ടുകയും ചെയ്താണ് ഈശ്വരപ്രീതി നടത്തിയിരുന്നത്.
അഥർവവേദത്തിൽ സർപ്പചികിത്സയ്ക്കായുള്ള മന്ത്രങ്ങൾ കാണാം. ഋഗ്വേദത്തിൽ പലതരം സർപ്പദംശനങ്ങൾ വിവരിച്ചിട്ടുണ്ട്. യജുർവേദത്തിലും അഥർവവേദത്തിലുമാണ് ഒരു ആരാധനാസമ്പ്രദായമെന്ന നിലയിലുള്ള പരാമർശങ്ങളുള്ളത്. ഭോഗതയുടെ പ്രതീകമായും വേദങ്ങളിൽ നാഗസൂചനകൾ കാണാം.
അദ്ഭുതസിദ്ധികളുള്ള ജീവികളാണ് നാഗങ്ങൾ എന്നാണ് ഹൈന്ദവസങ്കല്പം. അവയ്ക്ക് സ്വന്തം ഇഷ്ടപ്രകാരം രൂപംമാറാമെന്നും പുരാണങ്ങൾ പറയുന്നു. നാഗലോകത്തിലെ ഉത്പത്തി കഥയിൽ പറയുന്ന ഔന്നത്യശ്രേണിബന്ധങ്ങൾ ഇത് കൂടുതൽ വിശദീകരിക്കുന്നുണ്ട്. ഫണങ്ങളുടെ എണ്ണത്തിലും ശരീരത്തിന്റെ വലുപ്പത്തിലും നിറത്തിലുമാണ് ഇവയിൽ ഔന്നത്യശ്രേണീബന്ധങ്ങൾ ഉണ്ടായിരിക്കുന്നത്. നാഗങ്ങളിൽ ഏറ്റവും മൂത്തവനായ അനന്തന് ആയിരം പത്തികളും സ്വർണനിറത്തിലുള്ള ശരീരവുമാണുള്ളത്. രണ്ടാമന് എണ്ണൂറ് പത്തികളും വെളുത്ത ശരീരവുമാണുള്ളത്. ഇളയതാകുന്ന മുറയ്ക്ക് ഫണങ്ങളുടെ എണ്ണം കുറയുകയും നിറവ്യത്യാസം ഉണ്ടാവുകയും ചെയ്യുന്നു. ആയിരം നാഗങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ പുരാണത്തിൽ ഉണ്ടെങ്കിലും പ്രധാനപ്പെട്ടവ അഷ്ടനാഗങ്ങളാണ്. നോ: അഷ്ടനാഗങ്ങൾ
ഹൈന്ദവപുരാണത്തിൽ നിരവധി നാഗകഥകളുണ്ട്. അതിലൊന്ന് നഹുഷന്റേതാണ്. (നോ: നഹുഷൻ) നാഗങ്ങളും ഗരുഡനും തമ്മിലുള്ള തീരാപ്പകയുടെ കഥയാണ് മറ്റൊന്ന്. നോ: ഗരുഡൻ
നാഗങ്ങളുടെ നാക്ക് ഇരട്ടയായതിനും ഒരു കഥയുണ്ട്. പാലാഴിമഥനത്തിനുശേഷം അസുരന്മാരിൽനിന്നും ദേവന്മാർ തന്ത്രപരമായി തട്ടിയെടുത്ത അമൃത് ദേവന്മാരുമായി യുദ്ധംചെയ്ത് ഗരുഡൻ കൈയ്ക്കലാക്കുന്നു. ഗരുഡന്റെ അമ്മയായ വിനതയുടെ ദാസ്യം ഒഴിവാക്കുന്നതിന് കദ്രു അമൃതകലശമാണ് ആവശ്യപ്പെട്ടത്. അങ്ങനെ ആ അമൃതകലശം കൊണ്ടുവന്ന് കദ്രുവിന്റെ സന്തതികളായ നാഗങ്ങൾക്ക് കൊടുത്തു. നാഗങ്ങൾ അമൃതകലശം ദർഭപ്പുല്ല് വിരിച്ച് അതിൽ വച്ചശേഷം കുളിച്ച് ശുദ്ധിയാകുവാൻ പോയി. ആ തക്കംനോക്കി ദേവന്മാർ അതു മോഷ്ടിച്ചുകൊണ്ടുപോയി. കുളികഴിഞ്ഞ് ശുദ്ധിയോടെവന്ന നാഗങ്ങൾ അമൃത് കാണാതെ ആർത്തിയോടെ ദർഭപ്പുല്ല് നക്കുകയും നാക്ക് കീറിപ്പോവുകയും ചെയ്തു എന്നാണ് കഥ. പുരാണ നാഗകഥകളിൽ പ്രധാനം നാഗോത്പത്തി കഥയാണ്. കശ്യപ പ്രജാപതിക്ക് ക്രോധവശ എന്ന ഭാര്യയിൽ ജനിച്ച സുരസയിൽ നിന്നാണത്രെ നാഗങ്ങളുണ്ടായത്. നാഗങ്ങൾ വസിക്കുന്ന ലോകം നാഗലോകം എന്നാണ് പുരാണങ്ങളിൽ പറഞ്ഞുകാണുന്നത്.
നാഗങ്ങളെ പ്രധാനമായും മൂന്നു തരത്തിലാണ് ഹൈന്ദവ പുരാണങ്ങളിൽ വിഭജിച്ചുകാണുന്നത്. ആകാശചാരികൾ പറനാഗങ്ങൾ, ഭൂതലവാസികൾ സ്ഥലനാഗങ്ങൾ, പാതാളവാസികൾ കുഴിനാഗങ്ങൾ.
പല ദേവതമാരും നാഗങ്ങളുമായി ബന്ധപ്പെട്ട് പരാമർശിക്കപ്പെട്ടിട്ടുണ്ട്. മഹാവിഷ്ണു നാഗത്തിൽ ശയിക്കുന്നു; ശിവന് നാഗം കണ്ഠാഭരണം; ഗണപതിക്ക് പൂണൂൽ, ദുർഗയ്ക്ക് ഒരായുധം, കാളിക്ക് വള, സൂര്യന് ഏഴ് കുതിരകളെ തന്റെ രഥത്തിൽ പൂട്ടാനുള്ള കയർ; ദക്ഷിണാമൂർത്തിക്ക് തോൾവള, ത്വരിതാദേവിക്ക് കുണ്ഡലം, നീലസരസ്വതിക്ക് മാല, ശ്രീകൃഷ്ണന് ഒരു സന്ദർഭത്തിൽ കാളിയ ഫണങ്ങൾ നടനവേദി, ഗരുഡന് അത് ആഭരണം, വരാഹിമാതാവിന്റെ ഇരിപ്പിടം ശേഷനാഗം, വരുണന് പാമ്പിൻപത്തി കുട.
താന്ത്രികവിദ്യയിൽ കുണ്ഡലിനി ശക്തിയെ പെൺപാമ്പായാണ് സങ്കല്പിച്ചിരിക്കുന്നത്. മൂലാധാരത്തിൽ കിടന്നുറങ്ങുന്ന കുണ്ഡലിയുടെ ശക്തി, അതിൽ സർപ്പശക്തിയാണ്. അതിനെ ഉണർത്താനായി ആരംഭിച്ച ആരാധനാസമ്പ്രദായത്തിന്റെ ആദ്യപടിയാണത്രെ നാഗാരാധന.
ശില്പരത്നത്തിൽ നാഗവിഗ്രഹങ്ങൾ നിർമിക്കുന്നതിനുവേണ്ടിയുള്ള പ്രതിപാദനമുണ്ട്. ജ്യോതിഷപരമായി രാഹുദോഷങ്ങൾക്ക് പരിഹാരം സർപ്പസംബന്ധമായ വഴിപാടുകളാണ് എന്നാണ് വിശ്വാസം. ഇതെല്ലാം ഭാരതീയ നാഗാരാധനാസമ്പ്രദായത്തിന്റെ വൈവിധ്യത്തെയാണ് ഉദാഹരിക്കുന്നത്.
ഭാരതീയ ജ്യോതിഷത്തിൽ നാഗസങ്കല്പം പ്രബലമാണ്. രാഹുവിന്റെ ദേവത നാഗമാണ്. ആയില്യം നക്ഷത്രത്തിന്റെ ദേവതയും നാഗമാണെന്നാണ് കാണുന്നത്.
ഭാരതീയനൃത്തകലയിൽ നാഗനൃത്തം എന്നൊരു സവിശേഷനൃത്തംതന്നെയുണ്ട്. വാദ്യങ്ങളിൽ ഒന്ന് നാഗവീണയാണ്. ഇത് നാരദമുനിയാണ് ഉപയോഗിക്കുന്നതെന്ന് പുരാവൃത്തം. നാഗാസ്ത്രം എന്നൊരു ആയുധസങ്കല്പവും ഭാരതത്തിലുണ്ട്.
നിരവധി ഉത്സവങ്ങളും അനുഷ്ഠാനങ്ങളും നാഗാരാധനയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നിലനില്ക്കുന്നു. നാഗപഞ്ചമിയാണതിൽ പ്രധാനം. ചിങ്ങമാസത്തിലെ ശുക്ളപഞ്ചമി ദിവസമാണത്. അന്ന് ഗരുഡനും നാഗങ്ങളും രമ്യതയിലെത്തുമെന്നതാണ് സങ്കല്പം. കാളീയമർദനനാളാണ് നാഗപഞ്ചമിയായി ആഘോഷിക്കപ്പെടുന്നതെന്നും കരുതപ്പെടുന്നു.
നാഗമാണിക്യം എന്ന വിശിഷ്ട രത്നം നാഗങ്ങൾ ശിരസ്സിൽപ്പേറുന്ന ഒന്നാണെന്ന വിശ്വാസംഇന്ത്യയില്‍ നിലവിലുണ്ട്. ഈ മാണിക്യം കൊണ്ട് സര്‍പ്പങ്ങള്‍ പറന്നു പോകാറുണ്ട് എന്നും കഥകള്‍ പ്രചരിക്കുന്നത് കേള്‍ക്കാം
കേരളത്തിലെ നാഗത്തെയ്യങ്ങൾ, നാഗത്തോറ്റം എന്നിവയും പ്രധാന നാഗാരാധനയായ സർപ്പംതുള്ളൽ, നൂറും പാലും നല്കൽ, കളമെഴുത്തുപാട്ട്, സർപ്പപ്പാട്ട്, പുള്ളവൻപാട്ട്, ഉരുളി കമഴ്ത്തൽ എന്നിവയും ഇതുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങളാണ്.
ഹിന്ദു പുരാണപ്രകാരം പാതാളത്തിൽ വസിക്കുന്ന നാഗ ദൈവങ്ങളുടെ രാജാക്കളാണ് വാസുകി,അനന്തൻ,തക്ഷകൻ ഇവർ സഹോദരങ്ങൾ ആണ് .
ഇതിൽ മുതിർന്ന നാഗമാണ് അനന്തൻ, പിന്നെയാണ് ഇളയവനായ വാസുകി. കശ്വപമുനിയുടേയും കദ്രുവിന്റെയും പുത്രന്മാരാണ്. അനന്തൻ മഹാവിഷ്ണുവിന്റെ ശയനമായും വാസുകി ശിവന്റെ ഹാരവുമായിട്ടാണ് കഴിയുന്നത്. തക്ഷകൻ മാഹാവിഷമുള്ള നാഗമായിട്ടാണ് കണക്കാക്കുന്നത്. അർജ്ജുനന്റെ പൗത്രനും ജന്മനാ അനാഥനുമായ പരീക്ഷിത്ത് മഹാരാജാവ് തക്ഷകന്റെ കടിയേറ്റാണ് മരിച്ചത്.
അഷ്ടനാഗങ്ങളിലൊന്നാണ് തക്ഷകൻ. കശ്യപമുനിക്ക് കദ്രു എന്ന ഭാര്യയിൽ ജനിച്ച സന്തതികളെല്ലാം സർപ്പങ്ങളായിരുന്നു എന്നും ഇതിൽപ്പെട്ട തക്ഷകൻ നാഗപ്രമാണികളിൽ ഒരുവനായിരുന്നുവെന്നും മഹാഭാരതം ആദിപർവത്തിലെ 38മത്തെ അധ്യായത്തിൽപ്പെട്ട അഞ്ചാം പദ്യത്തിൽ വിവരിച്ചിരിക്കുന്നു. തക്ഷകന്റെ കുറെ കഥകള്‍ പുരാണങ്ങളില്‍ കാണാം വേണമെങ്കില്‍ പിന്നീടു പറഞ്ഞു തരാം
പുരാണപ്രകാരം പാതാളത്തിൽ വസിക്കുന്ന നാഗ ദൈവങ്ങളുടെ രാജാക്കളിൽ ഒന്നാണ് വാസുകി. വാസുകി കശ്വപമുനിയുടേയും കദ്രുവിന്റെയും പുത്രനാണ്. വാസുകി ശിവന്റെ ഹാരവുമായിട്ടാണ് കഴിയുന്നത്.
ഈ വാസുകിയെ ആണ് പലാഴി മദനത്തിനു കയറായി ഉപയോഗിച്ചത്
ഭൂമിയെ താങ്ങിക്കൊണ്ടു പാതാളത്തിലും മഹാവിഷ്ണുവിന്റെ തല്പമായി പാലാഴിയിലും സ്ഥിതിചെയ്യുന്നതായി ഭാരതീയ പുരാണങ്ങളിൽ പരാമർശിക്കപ്പെടുന്ന പരാമൃഷ്ടനായ സർപ്പശ്രേഷ്ഠനാണ് അനന്തൻ. നവനാഗങ്ങളിൽ അത്യുത്തമനായ അനന്തൻ കശ്യപപ്രജാപതിക്കു കദ്രു എന്ന നാഗാംഗനയിൽ ജനിച്ച മൂത്തപുത്രനാണ്. വാസുകി, തക്ഷകൻ, കാർക്കോടകൻ തുടങ്ങി അനേകം കനിഷ്ഠസഹോദരൻമാർ അനന്തനുണ്ടായിരുന്നു.
കദ്രുവും സപത്നിയായ വിനതയും തമ്മിലുണ്ടായ ഒടുങ്ങാത്ത വൈരം അവരുടെ സന്താനങ്ങളിലേക്കും സംക്രമിച്ചപ്പോൾ അനന്തൻ നിഷ്പക്ഷത പാലിച്ചതേയുള്ളു. വിനാശകരമായ കുടുംബകലഹത്തിൽനിന്നൊഴിഞ്ഞ് അനന്തൻ ഗന്ധമാദനം, ബദര്യാശ്രമം മുതലായ പുണ്യസ്ഥലങ്ങളിൽപോയി തപസ്സു ചെയ്തു. ബ്രഹ്മദേവൻ പ്രത്യക്ഷപ്പെട്ട് പാതാളത്തിൽ ചെന്ന് ലോകങ്ങളെ ശിരസ്സിൻമേൽ താങ്ങിനിർത്താൻ അനന്തനെ നിയോഗിച്ചു. ആയിരം തലയുള്ള അനന്തൻ ഭൂമിയെ ഒരു തലയിൽനിന്ന് മറ്റൊരു തലയിലേക്ക് മാറ്റിവയ്ക്കുമ്പോഴാണ് ഭൂമികുലുക്കം ഉണ്ടാകുന്നതെന്ന് വിശ്വാസികൾ ഒരു കാലത്ത് കരുതിയിരുന്നു .ഇപ്പോഴുംഇതില്‍ നിന്നും മാറ്റമൊന്നും വരാതെ ഇതൊക്കെ വിശ്വസിക്കുന്ന ഒരു ജനത നമ്മുടെ കുടെയുണ്ട്
ബുദ്ധമതത്തിൽ നാഗം രക്ഷകനാണ്. ബുദ്ധൻ തപം ചെയ്തിരിക്കെ, കൊടുങ്കാറ്റും പേമാരിയും ഉണ്ടായെന്നും അപ്പോൾ മണ്ണിനടിയിൽനിന്നുയർന്നുവന്ന മുകാലിൻഡ എന്ന നാഗം പത്തിവിടർത്തി കുടയായി പിടിച്ച് ബുദ്ധനെ രക്ഷിച്ചുവെന്നുമാണ് ഐതിഹ്യം. നാഗഫണച്ചുവട്ടിലിരുന്ന് ധ്യാനം ചെയ്യുന്ന ബുദ്ധപ്രതിമകൾ പലേടത്തുമുണ്ട്.
ബുദ്ധമതത്തിലും വാസുകിക്ക് ഒരു പ്രധാന സ്ഥാനമുണ്ട്. വാസുകി തലയിൽ നാഗമാണിക്യം വഹിക്കുന്നു. വാസുകിയുടെ സഹോദരിയാണ് മാനസ. ചൈനീസ്, ജാപ്പനീസ് ഐതീഹ്യങ്ങളിൽ വാസുകി എട്ട് മഹാനാഗങ്ങളിൽ ഒരാളാണ്. മറ്റുള്ളവർ നന്ദ (നാഗരാജ), ഉപനന്ദ, സാഗര (ശങ്കര), തക്ഷകൻ, ബലവാൻ, അനവതപ്ത, ഉത്പല എന്നിവരാണ്.
ബൈബിളിലെ സൃഷ്ടികർമങ്ങൾ വിശദീകരിക്കുന്ന ഉത്പത്തി പുസ്തകത്തിലെ ഏതാനും ഭാഗങ്ങൾ നാഗങ്ങളെ അവതരിപ്പിക്കുന്നതായുണ്ട്. ഏദൻതോട്ടത്തിലെ ഫലവൃക്ഷങ്ങളിൽനിന്നും പഴങ്ങൾ ഭക്ഷിക്കാമെങ്കിലും തോട്ടത്തിന്റെ മധ്യഭാഗത്തുള്ള വൃക്ഷത്തിലെ ഫലം ഭക്ഷിക്കരുതെന്ന് ദൈവം കല്പിച്ചിരുന്നു. അപ്പോൾ അവിടെയുണ്ടായിരുന്ന സർപ്പരൂപിയായ സാത്താന്റെ പ്രേരണയിൽപ്പെട്ട് ഹവ്വ ആ കനി ഭക്ഷിച്ചു. തുടർന്ന് ആദമും അതു തിന്നു. ഉടൻതന്നെ അവരുടെ നഗ്നതയക്കുറിച്ച് അവർക്ക് ബോധ്യമുണ്ടാവുകയും അരതിയുടെ ഇലകൾ കോർത്തിണക്കി നാണം മറയ്ക്കുകയും ചെയ്തുവെന്നാണ് കഥ.
സർപ്പരൂപിയായ ഷഹന് ജീവനാഥൻ എന്നു പേരുണ്ടായിരുന്നു. നഹാഷ് എന്ന പേര് ക്യൂനിഫോം രേഖകളിലും ബൈബിളിലും കാണാം. നഹ്ഷാൻ എന്ന പേര് ഇതിന്റെ രൂപഭേദമായി കണക്കാക്കപ്പെട്ടിരിക്കുന്നു. മുതല, ചീങ്കണ്ണി, ഹിപ്പൊപ്പൊട്ടാമസ് തുടങ്ങിയ ജീവികളെ പൊതുവേ നഹാഷ് എന്നാണ് ബൈബിളിൽ വിളിക്കുന്നത്. ഇവയെല്ലാം ജലസർപ്പങ്ങളായാണ് പുരാതന ഇസ്രയേൽകാർ വിശ്വസിച്ചിരുന്നത്.
നോഹയുടെ പെട്ടകത്തിൽ എലി (ചെകുത്താൻ) കരണ്ടുണ്ടാക്കിയ ദ്വാരം പാമ്പ് അതിന്റെ വാൽകൊണ്ട് അടച്ച് സംരക്ഷിച്ചു എന്നൊരു കഥ കിഴക്കൻ യൂറോപ്പിൽ പ്രചാരത്തിലുണ്ട്. ആ സർപ്പം പക്ഷികളുടെ ഭാഷ മനുഷ്യന് വശമാക്കിക്കൊടുത്തുവത്രെ.
സർപ്പവും സ്ത്രീയും തമ്മിലുള്ള ശത്രുത പഴയ നാടോടിക്കഥകളിൽ പ്രതിപാദിക്കുന്നുണ്ട്. അതിൽനിന്നുണ്ടായ ഉഗ്രമായ ദംശനത്താലാണ് സ്ത്രീകളിൽ ആർത്തവ പ്രക്രിയ ആരംഭിച്ചതെന്ന കഥ പ്രസിദ്ധമാണ്.
കേരളോല്പത്തി സർപ്പകാവുകളെ സംബന്ധിച്ച ചില കഥകൾ വെളിപ്പെടുത്തുന്നു. കേരളം സൃഷ്ടിച്ച പരശുരാമൻ അന്യദേശങ്ങളിൽ നിന്ന് കൊണ്ട് വന്ന് പാർപ്പിച്ച ആളുകൾക്ക് അനുഭവപ്പെട്ട സർപ്പശല്യം പരിഹരിക്കാൻ, സർപ്പകാവുകൾ ഉണ്ടാക്കി ആരാധിക്കാൻ നിർദേശിച്ചു എന്നാണ് ‘കേരളോല്പത്തി’യിൽ പറയുന്ന കഥ. സമൂഹത്തിൽ ആധിപത്യം നേടിയ ബ്രാഹ്മണർ കാലക്രമത്തിൽ സർപ്പപൂജയുടെ അധികാരം കരസ്ഥമാക്കിയെന്നാണ് പറയപ്പെടുന്നത്. മാത്രമല്ല, സർപ്പങ്ങൾക്കായി മാറ്റിവച്ച ഭൂമിയിൽ ആയുധങ്ങളുപയോഗിച്ച് വെട്ടുകയോ കൊത്തുകയോ ചെയ്യെരുതെന്നും പരശുരാമൻ നിർദേശിച്ചു എന്നാണു ഐതിഹ്യം. മനുഷ്യന്റെ ആക്രമണത്തിൽ നിന്നു പൂർണമായും വിമുക്തമായ സ്ഥലത്ത് വൃക്ഷലതാദികളും ജീവജാലങ്ങളും ഇങ്ങനെ സ്വതന്ത്രമായി വളരാനിടയായി.
ഇന്ത്യയുടെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും സർപ്പാരാധന നിലനിൽക്കുന്നുണ്ടെങ്കിലും സർപ്പാരാധന സമ്പ്രദായത്തിലെ കേരളീയത എടുത്തുപറയത്തക്കതാണ്. ഇന്ത്യയിൽതന്നെ സർപ്പാരാധന ഏറ്റവും വ്യാപകമായ പ്രദേശമാണ് കേരളം. “അഹിഭൂമി”സർപ്പങ്ങളുടെ നാട് എന്നു കേരളത്തേയും “സഹ്യാദ്രി” സ+അഹി+അദ്രി=സർപ്പങ്ങൾ നിറഞ്ഞ പർവ്വതംഎന്ന് പശ്ചിമഘട്ടത്തേയും ആര്യന്മാർ വിശേഷിപ്പിച്ചത് ഈ ഭൂവിഭാഗത്തിന്റെ സർപ്പാരാധനയുടെ പ്രാധാന്യംകണ്ടു കൊണ്ടാവാം .
പരശുരാമനാണ് കേരളത്തിൽ നാഗാരാധനയ്ക്ക് തുടക്കം കുറിച്ചതെന്നാണ് ഐതിഹ്യം. കേരളസൃഷ്ടി നിർവഹിച്ചപ്പോൾ, അവിടം വാസയോഗ്യമാകണമെങ്കിൽ സർപ്പശല്യം ഇല്ലാതാക്കണമെന്നും ജലത്തിലെ ലവണാംശം ഒഴിവാക്കേണ്ടതുണ്ടെന്നും കണ്ടെത്തിയത്രെ. അതിനായി അനന്തനെയും വാസുകിയെയും പ്രത്യക്ഷപ്പെടുത്തിയ പരശുരാമൻ, ഭൂമിയുടെ രക്ഷകരും കാവൽക്കാരുമെന്നനിലയിൽ സർപ്പങ്ങളെ പൂജിക്കുകയും അവർക്ക് പ്രത്യേക വാസസ്ഥാനം നല്കുകയും ചെയ്യാമെന്ന് ഉറപ്പുകൊടുത്തുവത്രെ. പകരം സർപ്പങ്ങൾ ഉച്ഛ്വാസവായുകൊണ്ട് ജലത്തിലെ ലവണാശം നശിപ്പിക്കുകയും ചെയ്തു എന്ന് ഐതിഹ്യം പറയുന്നു
ശക്തമായ നാഗാരാധനാപാരമ്പര്യം കേരളത്തിലെ ആരാധനേതര രംഗങ്ങളിലും സ്വാധീനം ചെലുത്തിയിട്ടുള്ളതായി കാണാം. സർപ്പഫണത്താലി, സർപ്പരൂപം കൊത്തിയുണ്ടാക്കിയ വളകൾ തുടങ്ങിയ ആഭരണങ്ങളും ചില വേഷവിധാനങ്ങളും ഇതിനുദാഹരണം. കേരളീയ ബ്രാഹ്മണർ പത്തിയും വാലുമുള്ള (പാമ്പിന്റെ ആകൃതി) കുടുമയാണ് സ്വീകരിച്ചതെന്ന വസ്തുത ഇതിനു തെളിവാണ്.
മിക്ക ഹൈന്ദവത്തറവാടുകളിലും ഒരു ഭാഗത്ത് സർപ്പക്കാവ് ഉണ്ടായിരുന്നതായി കാണാം. ഇവിടങ്ങളിൽ സന്ധ്യാവിളക്കുവയ്ക്കുക പുജകള്‍ ചെയ്യുന്നതും അവിടെ കാഴ്ചകളായി പഴങ്ങളും പാലും മറ്റുമൊക്കെ വെക്കുന്നത് പതിവായിരുന്നു ഈ കാരണത്താല്‍ തന്നെ എലികള്‍, പക്ഷികള്‍, അണ്ണാന്മാര്‍ കീരി മുതലായവയും കൂടെ പാമ്പുകളും ഇവയുടെ അടുത്ത് താമസം ഉറപ്പാക്കിയിരുന്നു പാമ്പുകളും എലികളും അവിടെ നിത്യ സന്ദര്‍ശകര്‍ ആയിരുന്നു
വിഡ്ഢികള്‍ സര്‍പ്പ കോപത്തിന് കാരണമായി പറഞ്ഞു വരുന്നത് ഇതൊക്കെയാണ് സര്‍പ്പക്കാവ് നശിപ്പിക്കുക, അശുദ്ധിയാക്കുക, കാവിലെ മരങ്ങള്‍ മുറിക്കുക, പുറ്റ് നശിപ്പിക്കുക, മുട്ട നശിപ്പിക്കുക, സര്‍പ്പകുഞ്ഞുങ്ങള്‍ക്ക് നാശം വരുത്തുക എന്നിവയാണ് പ്രധാനമായ സര്‍പ്പകോപകാരണങ്ങള്‍ എന്നാണ് ഇവര്‍ പറയാറുള്ളത് .
എന്നാല്‍ സര്‍പ്പങ്ങള്‍ പകവേച്ചുകൊണ്ട് മനുഷ്യനെ ആക്രമിക്കും എന്നൊക്കെ പറയുന്നത് ശുദ്ധ നുണയും കളവുമാണ് . ഈ സര്‍പ്പ കാവുകളില്‍ അല്ലങ്കില്‍ അതിന്റെ പരിസരത് പോയി വിഷം തീണ്ടുന്നത് തന്നെ ഇവര്‍ പാമ്പിന്റെ പകയായി പറയുന്നത് ഞാന്‍ പലവട്ടം കേട്ടിട്ടുണ്ട് എന്നാല്‍ അതില്‍ വല്ല വാസ്തവുമുണ്ടോ എന്നുള്ളത് ഒരിക്കല്‍ നേരിട്ട് പോയി അന്നെഷിച്ചു മനസിലാകി കാവുകള്‍ കേന്ദ്രികരിച്ച് കൊണ്ട് പാമ്പുകള്‍ വീടും താമസവും ഉറപ്പിക്കും അത് കൊണ്ട് തന്നെ ഈ പാമ്പുകള്‍ മുട്ടയിട്ടു വിരിയിക്കാന്‍ കാലമായാല്‍ ആവഴിക്കു പോകുന്ന ആളുകളെയൊക്കെ കടിക്കും കാരണം അതിന്റെ കുഞ്ഞുങ്ങളെയും മുട്ടയെയും ആക്രമിക്കാന്‍ വരികയാണ് എന്ന് കരുതിയാണ് ഈ പാമ്പുകള്‍ ഇങ്ങോട്ട് ഓടിവന്നു കടിക്കാര്‍ ആകാലത്ത്‌ തന്നെ ഇവയുടെ വിഷം അതി ഗുരുതരമായ വിഷമാണ് അതിനുള്ള കാരണം ദിവസങ്ങളോളം മാളത്തില്‍ മുട്ടിയിട്ടു പുറത്ത് പോകാതെ ഇരിക്കുന്ന സമയമാണ് ഈ സമയത്ത് ഇവയുടെ വിഷം കുടുതല്‍ സ്ട്രോങ്ങ്‌ ആയിരിക്കും കടിയേറ്റ മനുഷ്യന്‍ ഉടനെ മരിക്കാനുള്ള സാധ്യത കുടുതലാണ് .അല്ലാതെ പാമ്പിനു പകയും സര്‍പ്പ ദോഷവും മറ്റുമോന്നുമില്ല ഇതെല്ലാം ഉണ്ടാക്കുന്നവര്‍ അവരുടെ വയറ്റു പിഴപ്പു മാറാന്‍ വേണ്ടി പടച്ചുണ്ടാക്കുന്ന കഥകള്‍ ആണ്
അങ്ങനെയെങ്കില്‍ എന്ത് കൊണ്ട് നമ്മുടെ നാട്ടില്‍ കോഴി കോപം ഉണ്ടന്ന് ആളുകള്‍ പറയുന്നില്ല മുട്ടവിരിയിക്കാന്‍ കിടക്കുന്ന പെങ്കോഴിയിടെ അടുത്തേക്ക് ഒന്ന് പോയി നോക്കുക അതുപോലെ വിരിഞ്ഞു ഇറങ്ങിയ കോഴി കുഞ്ഞുങ്ങളെ പിടിക്കാന്‍ വേണ്ടി അതിന്റെ അടുത്തേക്ക് ഒന്ന് ചെന്ന് നോക്ക് കോഴി നിങ്ങളെ കൊത്താന്‍ വേണ്ടി വരുന്നത് അതിന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കുക എന്നുള്ള ദൌത്യം കൊണ്ടാണ് അല്ലാതെ പക കൊണ്ടല്ല


ഇസ്ലാമിലെ ജിന്ന്  പാമ്പിന്‍ വേഷം അണിഞ്ഞ  കഥ 
-------------------------------------------------------------------------
ഇസ്ലാമിലെ പുതു മണവാളനെ കൊന്ന പാബിന്‍ കഥ വായിച്ചു രസിക്കാം
ഹിശാമുബ്നു സഹ്റത്തിന്റെ മൌലയായ അബുസ്സായിബാനു സംഭവം പറയുന്നത്:
ഞാന്‍ ഒരു ദിവസം അബുസഈദിനില്‍ ഖുദ് രി(റ) ന്റെ വീട്ടില്‍ ചെന്നപ്പോള്‍ അദ്ദേഹം നിസ്കാരത്തിലായിരുന്നു. പെട്ടെന്നാണ് റൂമിന്റെ മൂല
യില്‍ നിന്ന് അനക്കം കേട്ടത്. കട്ടിലിന്റെ അടിയില്‍ നിന്നാണ് ഇളക്കം. സൂക്ഷിച്ചു നോക്കിയപ്പോള്‍ അതൊരു പാമ്പാണ് . പിന്നെ ഒന്നും ചിന്തിച്ചില്ല. അതിനെ കൊള്ളാന്‍ ഉദ്ദേശിച്ചു ഞാന്‍ ചാടിയെഴുന്നേറ്റു. അത് കണ്ട അബു സഈദു എന്നോടിരിക്കാന്‍ ആംഗ്യം കാട്ടി .ഞാന്‍ അവിടെ തന്നെ ഇരുന്നു. നിസ്കാരത്തില്‍ നിന്ന് വിരമിച്ച അബുസഈദ്(റ)എന്നോട് ആ വീട്ടിലെ മറ്റൊരു മുറി ചൂണ്ടി കാണിച്ചിട്ട് പറഞ്ഞു.
“നീ കാണുന്നുണ്ടോ ആ മുറി.”
“അതെ കാണുന്നുണ്ട് .”
അവിടെ ഒരു പുതിയാപ്ല താമസിച്ചിരുന്നു. വിവാഹം കഴിഞ്ഞിട്ട് അധികമായിട്ടില്ല ഞങ്ങള്‍ ഖന്‍ദകിലെക്ക് പുരപ്പെട്ടപ്പോലെ ആ ചെറുപ്പക്കാരനും പോന്നിരുന്നു. ഉച്ച കഴിഞ്ഞാല്‍ അവന്‍ നബി(സ) അനുമതി വാങ്ങി കിടങ്ങ്‌ കുഴിക്കുന്നത് നിര്‍ത് വീടണയും.മണവാട്ടി മാത്രമാണല്ലോ വീട്ടില്‍. ഒരു ദിവസം തിരുനബി സമ്മതം നല്‍കിയ കൂട്ടത്തില്‍ പതിവിനു വിപരീതമായി അവിടുന്ന് പറഞ്ഞു.
‘നീ ആയുധം കയ്യില്‍ വെച്ചോ, ബനൂ ഖുറൈളയെ കരുതിയിരിക്കണം.”അയാള്‍ വീട്ടിലേക്ക് നീങ്ങി ,കയ്യില്‍ കുന്തമുണ്ടായിരുന്നു. വീടണഞ്ഞതും ആ കാഴ്ച കണ്ടു അയാള്‍ക്ക്‌ ശുണ്ഠി വന്നു. തന്റെ പ്രാണ പ്രണയിനി അതാ പുറത്തിറങ്ങി നില്‍ക്കുന്നു.
വല്ലാത്ത ഭാര്യാപ്രേമിയയിരുന്നു അയാള്‍. അവളെ വല്ലവരും കാണുന്നതിലും പ്രേമിക്കുന്നതിലും അസഹ്യത അനുഭവിക്കുന്നയാള്‍.
പെണ്ണ് തന്നെ മാനിക്കുന്നില്ലേ .എന്ന് സങ്കിച്ച അയാള്‍ അയാള്‍ കുന്തവുമായി അവള്‍ടെ നേരെ പാഞ്ഞടുത്തു. അമ്പരന്ന അവള്‍ പറഞ്ഞു.
“എന്നെ വേദനിപ്പിക്കരുത് റൂമിലേക്ക്‌ നോക്കൂ..അവിടെ.... .”
അയാള്‍ സമനില വീണ്ടെടുത്ത്‌ അകത്തു കയറി നോക്കുമ്പോള്‍ തന്റെ വിരിപ്പിലാതാ ഒരു പമ്പ ച്ചുര്‍ന്ട് പുളഞ്ഞു കിടക്കുന്നു. അയാള്‍ പിന്നെ ഒന്നും ആലോചിച്ചില്ല.പാമ്പിനെ കുന്തം കൊണ്ട് കുത്തിയെടുത്ത്. പുറത്തിറങ്ങി. പാമ്പ്‌ ഒന്ന് ചുരുണ്ട്. പിന്നെ അയാളുടെ ശരീരത്തില്‍ തൊട്ട് പിടഞ്ഞു.
അത്ഭുതം, പാമ്പും അയാളും ജീവനറ്റ് വീണു. ആരാണ് ആദ്യം ജീവന്‍ വെടിഞതെന്നു അറിയാത്ത വിധമായിരുന്നു അത്.
വിവരമറിഞ്ഞ ഞങ്ങള്‍ തിരുനബിക്കരികിലെത്തി. വിവരങ്ങള്‍ പറഞ്ഞു. കൂടത്തില്‍ ഞങ്ങള്‍ ഇങ്ങിനെ പറഞ്ഞു. “തിരുദൂതരെ അയാളെ പുനര്‍ ജീവിപ്പിക്കാന്‍ പ്രാര്‍ത്ഥിച്ചാലും.”
നബി(സ) നിങ്ങളിപ്പോള്‍ അദ്ദേഹത്തിന് വേണ്ടി പപമോചനതിനിരക്കൂ ,മദീനത് ചില ജിന്നുകള്‍ ഉണ്ട്.അവര്‍ ഇസ്ലാം വിശ്വസിച്ചവരാണ്.അവരെ നിങ്ങള്‍ കണ്ടാല്‍ മൂന്നുദിവസം പോകാന്‍ പറയണം .പിന്നെയും കാണുന്ന പക്ഷം അതിനെ കൊന്നോളൂ. അത് പിശചാ ണെന്ന കാര്യം ഉറപ്പാണ്‌.ഇങ്ങനെ കാണുന്ന പാമ്പിനോടു പറയേണ്ടത് ഈ വാക്കുകളാണ് “ഇന്നാ നസ്അലുക ബി അഹ്ദി നൂഹിന്‍ വബി അഹ്ദി സുലൈമാന ബ്നു ദാവൂദ അലൈഹി മുസ്സലാം ലാ തുഅദീനാ.”

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം