ചിറകൊടിഞ്ഞ കിനാവുകള്‍








പ്രേക്ഷകര്‍ എക്കാലവും ഓര്‍മയില്‍ സൂക്ഷിക്കുന്ന പ്രശസ്തസിനിമയുടെ തിരക്കഥ. പണത്തിന്റെ പിന്‍ബലത്തില്‍ എല്ലാം നേടാമെന്ന് ധരിച്ച് ആത്മരതിയിലും അഹങ്കാരത്തിലും മുഴുകിജീവിക്കുന്ന ശങ്കര്‍ദാസും അയാളുടെ മണ്ടത്തരങ്ങള്‍ക്ക് സ്തുതി പാടുന്ന നോവലിസ്റ്റ് അംബുജാക്ഷനും കൂട്ടരും ഇന്നതെ കാലത്തിന്റെ കൂടി പ്രതീകങ്ങളായി മാറുന്നു.
കഥയും കഥാപാത്രങ്ങളും ഇന്നത്തെ ഇന്ത്യന്‍ ഭരണ കര്‍ത്താക്കളുമായി യാതൊരു ബന്ധവുമില്ല
അതിനാടകീയതയും, അതിനേക്കാള്‍ അവിശ്വസനീയതയും നിറഞ്ഞൊരു കദനകഥയാണ് പത്തൊമ്പത് വര്‍ഷം മുമ്പ് അഴകിയ രാവണനില്‍ എന്‍ പി അംബുജാക്ഷന്‍ എന്ന തയ്യല്‍ക്കാരനായ നോവലിസ്റ്റ് ഇങ്ങനെ പറഞ്ഞ് തീര്‍ത്തത്. സിനിമയിലെ ഈ ഭാഗം കമല്‍ ചിത്രീകരിച്ച ശൈലിയും പശ്ചാത്തല ഈണവും അംബുജാക്ഷന്റെ വൈകാരിക വൈജാത്യങ്ങളിലൂടെയുള്ള കഥ പറച്ചിലും മലയാളത്തിലെ ഏറ്റവും മികച്ച സ്പൂഫ് സാധ്യത തന്നെയായിരുന്നു.
മാവിന്റെ ചുവട്ടിലിട്ടിരിക്കുന്ന കസേരയില്‍ ശങ്കര്‍ദാസ്. വെള്ള പൈജാമയും കുര്‍ത്തയും വേഷം.
ശങ്കർദാസ്:- വേദനിക്കുന്ന കോടീശ്വരൻ. അതാണു ഞാൻ
സമീപത്ത് വര്‍ഗീസ്. ശരത്തുമായി അംബുജാക്ഷന്‍ കടന്നുവരുന്നു.
ശരത്:- നമസ്‌കാരം സര്‍
ശങ്കര്‍ദാസ്:- നമശ്കാര്‍. (കസേര ചൂണ്ടി) ഇരിക്കൂ
ശരത്:- വേണ്ട സര്‍...
ശങ്കര്‍ദാസ്:- ഇരിക്കൂ.
നിസ്സഹായതയില്‍ ശരത് അംബുജാക്ഷനെ നോക്കുമ്പോള്‍ ഇരിക്കരുത് എന്ന് രഹസ്യമായി അയാള്‍ ആംഗ്യം കാണിക്കുന്നു
ശങ്കര്‍ദാസ്:- ഇതുപോലെയുള്ള ഘട്ടങ്ങളില്‍ ഒപ്പം ഇരിക്കുന്നതില്‍ വിരോധമില്ല. ഇരിക്കൂ (വീണ്ടും അംബുജാക്ഷനെ നോക്കുമ്പോള്‍ ഇരുന്നുകൊള്ളാന്‍ അയാളുടെ ആംഗ്യം. അല്പം മടി കാണിച്ചുകൊണ്ട് ഭവ്യതയോടെ ശരത് ഇരിക്കുന്നു) കാര്യങ്ങളൊക്കെ അംബുജാക്ഷന്‍ പറഞ്ഞു. എനിക്ക് വേണമെങ്കില്‍ ഹിന്ദി പടമെടുക്കാം. പക്ഷേ, നിങ്ങളെ ഒന്നു സഹായിക്കാന്‍ വേണ്ടി മലയാളമാക്കിയെന്നേയുള്ളു. എങ്ങനേ..? സംവിധാനമൊക്കെ നന്നായിട്ടറിയാ
വോ?

ശരത്:- (അല്പം പരിഭ്രമത്തോടെ) എനിക്ക് നല്ല കോണ്‍ഫിഡന്‍സ് ഉണ്ട് സര്‍.
അംബുജാക്ഷന്‍:- (ശങ്കര്‍ദാസിനെ നോക്കി) എന്നാ ഞാന്‍ കഥ പറയട്ടേ?
ശങ്കര്‍ദാസ് തലകുലുക്കി സമ്മതം നല്‍കുന്നു
.
അംബുജാക്ഷന്‍:- ഒന്ന് ഇരുന്നാലോ കഥ പറയാന്‍?
ശങ്കര്‍ദാസ്:- ഉം.

കസേരയില്‍ ഇരുന്നുകൊണ്ട് അയാള്‍ കക്ഷത്തിരുന്ന പുസ്തകത്തിന്റെ കോപ്പി എടുത്തു കാണിക്കുന്നു. വളരെ നാടകീയമായാണ് അയാള്‍ കഥ പറയുന്നത്.
അംബുജാക്ഷന്‍:- കഥയുടെ പേര് ചിറകൊടിഞ്ഞ കിനാവുകള്‍
ഒരു വിറകുവെട്ടുകാരന്‍. അയാള്‍ക്ക് ഒരേയൊരു മകള്‍ സുമതി. പത്തൊമ്പത് വയസ്സ്. ഇവള്‍ സ്ഥലത്തെ ഒരു തയ്യല്‍ക്കാരനുമായി പ്രണയത്തിലാണ്. ഈ തയ്യല്‍ക്കാരന്‍ ബഹുമിടുക്കനും സുന്ദരനുമാണ്. അനീതി കണ്ടാല്‍ എതിര്‍ക്കും ജനങ്ങളുടെ ഏതു കാര്യത്തിനും മുന്നില്‍ കാണും. അങ്ങനെ നാട്ടുകാരുടെ കണ്ണിലുണ്ണിയാണ്. എല്ലാറ്റിലുമുപരി ഈ തയ്യല്‍ക്കാരന്‍ ഒരു നോവലിസ്റ്റുമാണ്. പക്ഷേ, വിറകുവെട്ടുകാരന് തന്റെ മകളെ ഒരു വലിയ പണക്കാരനായ ഗള്‍ഫുകാരനെക്കൊണ്ട് കെട്ടിക്കാനാണ് താല്‍പ്പര്യം.
വര്‍ഗീസ്:- അതെങ്ങനെ നടക്കും?
അംബുജാക്ഷന്‍: (ഇടയില്‍ കയറിയതിന്റെ ഈര്‍ഷ്യയോടെ) അത് താനേ നടന്നോളും.
ശങ്കര്‍ദാസ്:- ആ... എന്നിട്ട്?
അംബുജാക്ഷന്‍:- ഇക്കാര്യം സുമതി തയ്യല്‍ക്കാരനെ അറിയിക്കുന്നു. തയ്യല്‍ക്കാരന്‍ ഗള്‍ഫില്‍ പോകാന്‍ ശ്രമിക്കുന്നു. പക്ഷേ, വിസ... അത് കിട്ടുന്നില്ല.
വര്‍ഗീസ്:- സാറ് വിചാരിച്ചാല്‍ എത്ര വിസ വേണേലും കിട്ടും.
അംബുജാക്ഷന്‍:- (ദേഷ്യത്തോടെ) ഇത് കഥയാണ്. (ഒരു നിമിഷത്തിനു ശേഷം) അങ്ങനെ നിവര്‍ത്തിയില്ലാതെ അയാള്‍ നോവല്‍ എഴുതാന്‍ തുടങ്ങുകയാണ്. അദ്ഭുതമെന്നു പറ
യട്ടെ, ഏറ്റവും നല്ല നോവലിനുള്ള സര്‍ക്കാര്‍ അവാര്‍ഡ് അതിന് കിട്ടുകയാണ്; പത്ത് ലക്ഷം രൂപ.

വര്‍ഗീസ്:- അതേത് അവാര്‍ഡ്?
ശരത്:- ജ്ഞാനപീഠംപോലും ഒരു ലക്ഷം രൂപയല്ലേ ഉള്ളു അംബുജാക്ഷാ.
അംബുജാക്ഷന്‍:- ഇത് കഥയല്ലേ ആശാനേ...(ഒരു നിമിഷത്തിന്റെ ആലോചനയ്ക്കുശേഷം) ശരി... ഒരു ലക്ഷത്തിന്റെ അവാര്‍ഡാക്കാം. ഈ ഒരു ലക്ഷംകൊണ്ട് തയ്യല്‍ക്കാരന്‍ ഒരു ഗംഭീര ബംഗ്ലാവ് പണിയുകയാണ്.
വര്‍ഗീസ്:- ഒരു ലക്ഷം കൊണ്ടൊരു പശുത്തൊഴുത്തു പണി
യാം. (കളിയാക്കിക്കൊണ്ട്) ഇതാണോ ഈ ചെറകൊടിഞ്ഞ കിനാവ്?

അംബുജാക്ഷന്‍:- (ദേഷ്യത്തോടെ) ഇയാളിവിടെ നിന്നാല്‍ ഞാന്‍ കഥ പറയില്ല സാര്‍.
ശങ്കര്‍ദാസ്:- അയാളവിടെ നിന്നോട്ടേ. താന്‍ പറയൂ..
അംബുജാക്ഷന്‍:- ഇല്ല, അത് ശരിയാവില്ല.
ശങ്കര്‍ദാസ്:- (മുന്നോട്ടാഞ്ഞിരുന്നുകൊണ്ട്) എങ്കില്‍ ഞാനൊരു കഥ പറയാം.
അംബുജാക്ഷന്‍ അത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.

അംബുജാക്ഷന്‍:- ങേ, അയ്യോ സാര്‍ അതുവേണ്ട. ഞാന്‍ തന്നെ
പറയാം. (നാടകീയമായി അയാള്‍ കഥ തുടരുന്നു) തനിക്ക് തന്റെ പ്രാണപ്രേയസിയോടെത്ത് താമസിക്കാനാണ് തയ്യല്‍ക്കാരന്‍ ബംഗ്ലാവ് പണിയുന്നത്. പക്ഷേ, നിര്‍ഭാഗ്യമെന്നു പറയട്ടേ വിറകുവെട്ടുകാരന്‍ തന്റെ മകള്‍ക്ക് ഒരു ഗള്‍ഫ് ഭര്‍ത്താവിനെ ഏര്‍പ്പാടാക്കുന്നു. സുമതി കരഞ്ഞു. തയ്യല്‍ക്കാരന്‍ ആ കല്യാണം പൊളിക്കാന്‍ ശ്രമിക്കുന്നു. സാധിക്കുന്നില്ല. ഒടുവില്‍ ബംഗ്ലാവിന്റെ പാല്കാച്ചല്‍ ദിനം വരികയാണ്. അന്നുതന്നെയാണ് സുമതിയും ഗള്‍ഫുകാരനുമായുള്ള വിവാഹവും. അവിടെ

കല്ല്യാണവാദ്യഘോഷങ്ങള്‍. ഇവിടെ പാല്കാച്ചല്‍. (പ്രത്യേക ആംഗ്യത്തോടെ) പാല് കാച്ചല്‍ കല്യാ
ണം... കല്യാണം - പാല് കാച്ചല്‍. അതങ്ങോട്ടുമിങ്ങോട്ടും ഇടവിട്ട് കാണിക്കണം. (കഥയിലെ ദുഃഖം സ്വന്തം ദുഃഖമായി ഏറ്റെടുത്ത് കരഞ്ഞുകൊണ്ട്) അവിടെ സുമതിയുടെ കഴുത്തില്‍ താലി വീഴുന്ന സമയത്ത്... ഇവിടെ കാച്ചിയ പാലില്‍ വിഷം കലക്കിക്കുടിച്ച് തയ്യല്‍ക്കാരന്‍ പിടയുകയാണ്.. പിടയുകയാണ്... (കരച്ചിലില്‍നിന്നുണര്‍ന്നുകൊണ്ട്) പക്ഷേ, താലി കെട്ടുന്നില്ല. സുമതി ഓടി. തയ്യല്‍ക്കാരന്‍ മരിച്ചില്ല. ആശുപത്രിയിലായി. ഡോക്ടര്‍മാര്‍... ഓപ്പറേഷന്‍.., ഓപ്പറേഷന്‍... ഡോക്ടര്‍മാര്‍.., ഡോക്ടര്‍മാര്‍ ഓപ്പറേഷന്‍.., ഓപ്പറേഷന്‍.. ഡോക്ടര്‍മാര്‍... ഒടുവില്‍ ആശുപത്രിയില്‍വെച്ചവര്‍ ഒന്നിക്കുകയാണ്.
അത്രയുമായപ്പോള്‍ അംബുജാക്ഷന്‍ കരഞ്ഞു തളര്‍ന്നുപോയി.

വര്‍ഗീസ്:- ഉം.. കഴിഞ്ഞാ..?
അംബുജാക്ഷന്‍:- (വര്‍ഗീസിനെ രൂക്ഷമായി നോക്കിക്കൊണ്ട്) കഴിഞ്ഞിട്ടില്ല. കൊറേ കഴിയുമ്പോള്‍ എല്ലാവരെയും പോലെ അവരും മരിക്കും, എന്നിട്ട് കുഴിച്ചിടും. എന്താ?
ശങ്കര്‍ദാസ്:- എന്താ ഡയറക്ടറേ? എങ്ങനെയൊണ്ട് ഈ കഥ?
ശരത് മറുപടി പറയാതെ ഒരു വളിഞ്ഞ ചിരിയോടെ ഇരിക്കുകയാണ്.

ശങ്കര്‍ദാസ്:- പറയൂ.
ശരത്:- ഞാനൊരു കഥ പറയട്ടേ സാര്‍?
അംബുജാക്ഷന്‍:- (ഞെട്ടുന്നു.) ശരത്തേ, നിന്റെ കഥ നിന്റെ കൈയില്‍ വെച്ചാല്‍ മതി. ഇവന്റെ കഥ കൊള്ളില്ല സാര്‍.
ശങ്കര്‍ദാസ്:- (നേരിയ ചിരിയോടെ) അംബുജാക്ഷന്റെ കഥ... പോര. ഒന്നുരണ്ട് ബലാല്‍സംഗങ്ങളെങ്കിലും വേണ്ടേ? പിന്നെ സ്റ്റണ്ട്... പാട്ട്...
അംബുജാക്ഷന്‍:- ബലാല്‍സംഗം വേണമെങ്കീ വെക്കാം സാര്‍.
ശങ്കര്‍ദാസ്: എവിടെ വെക്കും?

അംബുജാക്ഷന്‍:- തയ്യല്‍ക്കാരന്‍ സുമതിയെ വേണമെങ്കീ ബലാല്‍സംഗം ചെയ്യട്ടെ.
വര്‍ഗീസ്:- ഛേ..! കാമുകന്‍ കാമുകിയെ ബലാല്‍സംഗം ചെയ്യലാ? അയ്യേ! ഇവന്റെയീ...
ശങ്കര്‍ദാസ്:- അപ്പോ ഡയറക്ടറേ നിങ്ങടെ കഥയിലിതൊക്കെയുണ്ടോ?
ശരത്:- എല്ലാമുണ്ട് സാര്‍. മൂന്നാല് സോംഗ്‌സ് വരും. രണ്ടുമൂന്ന് ഫൈറ്റ് വരും.
ശങ്കര്‍ദാസ്:- അപ്പോ ഒ.കെ.
അംബുജാക്ഷന്‍:- (സംഗതി കൈവിട്ടുപോകുന്നുവെന്ന് മനസ്സിലാക്കി ചാടിയെഴുന്നേറ്റുകൊണ്ട്) സാര്‍ ഇവന് സംവിധാനമൊന്നുമറിയില്ല. നമുക്ക് വേറേയാളെ നോക്കാം.
ശരത്തും കസേരയില്‍നിന്നെഴുന്നേല്‍ക്കുന്നു
.
വര്‍ഗീസ്:- അപ്പഴേ, ബഹുമിടുക്കനാണെന്ന് താന്‍തന്നെയല്ലേ പറഞ്ഞത്. തന്റെ കഥ വേണ്ടാതായപ്പോ പെട്ടെന്നാള് മോശമായാ?

ശങ്കര്‍ദാസ്:- (കസേരയില്‍നിന്നെഴുന്നേറ്റുകൊണ്ട്) അംബുജാക്ഷാ, തനിക്ക് വേണമെങ്കീ ഈ പടത്തിന്റെ കൂടെ നില്‍ക്കാം. അല്ലെങ്കീ പോകാം. ഞാനെല്ലാ കാര്യത്തിലും വളരെ ഫാസ്റ്റാണ്. എനിക്കുടനേ പടം തുടങ്ങണം (ശരത്തിനോടായി) വരൂ നമുക്ക് മറ്റ് കാര്യങ്ങള്‍ സംസാരിക്കാം. അഡ്വാന്‍സ് കൂടങ്ങ് തന്നേക്കാം.
ശരത്തിനെയും കൂട്ടി ശങ്കര്‍ദാസ് അകത്തേക്കു പോകുന്നു. അംബുജാക്ഷനെ നോക്കി കളിയാക്കി തൊഴുതുകൊണ്ട് വര്‍ഗീസും അവരുടെ പിന്നാലെ പോകുന്നു. ഒരു നിമിഷം ശങ്കിച്ചുനിന്നെങ്കിലും അംബുജാക്ഷനും അവരെ പിന്തുടരുന്നു.

മലയാളി നോവലിസ്റ്റായ അംബുജാക്ഷന്‍റെ ‘ചിറകൊടിഞ്ഞ കിനാവുകള്‍’ എന്ന നോവലിന്‍റെ കഥയാണിത്. പണ്ട് ഈ കഥ പ്രൊഡ്യൂസര്‍ ശങ്കര്‍ദാസിനോടും സംവിധായകന്‍ ശരത്തിനോടും അംബുജാക്ഷന്‍ പറഞ്ഞതാണ്. അന്ന് ചില പാരവയ്പ്പുകള്‍ കാരണം അത് സിനിമയായില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അംബുജാക്ഷന്‍റെ ചിറകൊടിഞ്ഞ കിനാവുകള്‍ സിനിമയായി വന്നു
‘അഴകിയ രാവണന്‍’ എന്ന ഹിറ്റ് ചിത്രത്തിലെ അംബുജാക്ഷന്‍ എന്ന കഥാപാത്രം ഈ സിനിമയിലൂടെ വീണ്ടും വരികയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ചിറകൊടിഞ്ഞ കിനാവുകള്‍ സിനിമയാകുന്നു. ആ സിനിമയുടെ ചിത്രീകരണത്തിനിടയ്ക്ക് അംബുജാക്ഷനുണ്ടാകുന്ന അബദ്ധങ്ങളും അമളികളുമാണ് ചിത്രത്തിന്‍റെ പ്രമേയം.
എസ് പ്രവീണിന്റെ തിരക്കഥയില്‍ സന്തോഷ് വിശ്വനാഥ് ഒരുക്കിയ ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സിനിമ. ലക്ഷണയുക്തമായ ഒരു സ്പൂഫ് സിനിമ മുന്‍മാതൃകയായി മലയാളത്തില്‍ ഇതുവരെ ഇല്ല, സിനിമയിലെ ആവര്‍ത്തനമടുപ്പുകളില്‍ നിന്നുള്ള ഹാസ്യാനുകരണം എന്ന നിലയില്‍ വൈവിധ്യതയിലേക്കുള്ള ആസ്വാദനം അനുവദിക്കുന്നു ചിറകൊടിഞ്ഞ കിനാവുകള്‍. യുക്തിഭദ്രമായി ഒരു സ്പൂഫ് സിനിമയുണ്ടാക്കാനുള്ള ഈ ശ്രമം പ്രോത്സാഹിപ്പിക്കപ്പെടേണ്ടത് തന്നെ.
പത്തൊമ്പത് വര്‍ഷത്തിന് ശേഷം ചിറകൊടിഞ്ഞ കിനാവുകള്‍ സിനിമയാക്കണമെന്ന മോഹം അംബുജാക്ഷന്‍ ഉപേക്ഷിച്ചിട്ടില്ല. ശങ്കര്‍ദാസും സംവിധായകനും തിരസ്‌കരിച്ച തന്റെ തിരക്കഥയുമായി തായങ്കരിയില്‍ നിന്ന് കൊച്ചിയിലേക്ക് ബോട്ട് കയറുകയാണ്. ന്യൂ ജനറേഷന്‍ സിനിമയ്ക്ക പറ്റിയ തിരക്കഥയായി ചിറകൊടിഞ്ഞ കിനാവുകള്‍ മാറ്റിയിട്ടുണ്ടെന്ന മുഖവുരയോടെയാണ് അംബുജാക്ഷന്‍ പുതിയ പ്രൊഡ്യൂസര്‍ക്കും സംവിധായകനും മുന്നില്‍ കഥ പറയുന്നത്. സംവിധായകനും നിര്‍മ്മാതാവിനും മുന്നിലും കഥാവിവരണം തുടര്‍ന്ന് സിനിമയ്ക്കുള്ള സിനിമയാകുന്നു.
തട്ടുപൊളിപ്പന്‍ കമേഴ്‌സ്യല്‍ സിനിമകളുടെ കാലങ്ങള്‍ക്കിപ്പുറവും കൈവിടാത്ത ക്ളീഷേ നിര്‍ബന്ധങ്ങളിലാണ് അംബുജാക്ഷന്റെ തിരക്കഥ. അവിടെ പ്രേക്ഷകരുടെ മനസ്സിലുള്ള സിനിമകളിലെ പ്രധാന രംഗങ്ങളുടെയും ചില മടുപ്പന്‍ പതിവുകളെയും വിദഗ്ധമായി ഇടകലര്‍ത്തുന്നു.
ആകര്‍ഷകമായ മൂലകഥയിലേക്കാണ് സിനിമാറ്റിക് ക്ലീഷേകളെ ആ ചിത്രം സമ്മേളിപ്പിച്ചത്. ഇവിടെ കഥ നിര്‍ണ്ണായക ഘട്ടം പിന്നിടുമ്പോള്‍ നായകനും വില്ലനും യുകെക്കാരന്‍ വില്ലനുമെല്ലാം പാരഡിയിലോ തമാശയിലോ നിലയുറപ്പിച്ചവരാകുന്നു. ഉദ്വേഗഭരിതമായ സാഹചര്യങ്ങളോ സാധ്യതകളോ ഇല്ലാതെ ക്ലീഷേ പരിഹാസം മാത്രമാകുന്നു കഥാന്ത്യത്തിലേക്ക് കടക്കുമ്പോള്‍ സിനിമ.
ഒരു പിടി തട്ടുപൊളി തമാശകളുടേതല്ല യുക്തിഭദ്രമായ ചില മികച്ച നര്‍മ്മമുഹൂര്‍ത്തങ്ങളുടെയും ഹാസ്യാനുകരണ രംഗങ്ങളുടെയും മിശ്രണമാണ് ചിറകൊടിഞ്ഞ കിനാവുകള്‍.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം