ബഹായി എന്ന ഏക ദൈവ മത വിശ്വാസം
ഏകദൈവവിശ്വാസത്തിൽ അധിഷ്ഠിതമായ ഒരു മതമാണ് ബഹായി.പത്തൊമ്പതാം നൂറ്റാണ്ടിൽ പേർഷ്യയിൽ സ്ഥാപിക്കപ്പെട്ട ഈ മതത്തിന്റെ സ്ഥാപകൻ ബഹാവുള്ള ആണ്. ബഹായി മതസ്ഥാപകനായ ഹുസൈൻ അലിയുടെ സ്ഥാനപ്പേര് ആണ് ബഹാവുള്ള . `ദൈവത്തിന്റെ മഹത്വം' എന്നാണ് ബഹാവുള്ള അഥവാ ബഹാവുള എന്ന അറബിപദത്തിന്റെ അർത്ഥം. ഇറാൻ രാജസഭയിലെ പ്രഗത്ഭനായ ഒരു മന്ത്രിയുടെ പുത്രനായി മാസ്സാനിൽ ജനിച്ചു. അസാധാരണ ബുദ്ധിശാലിയായിരുന്നു. തന്റെ ധിഷണാവൈഭവത്തിലും പാണ്ഡിത്യത്തിലും കൂടി പ്രസിദ്ധനായിത്തീർന്ന ബഹാവുള്ള പിതാവിനു ശേഷം മന്ത്രിപദം സ്വീകരിക്കുമെന്ന് ഏവരും പ്രതീക്ഷിച്ചു. ലൗകികനേട്ടങ്ങളിൽ തത്പരനല്ലായിരുന്ന അദ്ദേഹം അവരുടെ അഭ്യർഥന നിരസിച്ചു. ഗവൺമെൻറിന്റെയും മതഭ്രാന്തരായ മുല്ലമാരുടെയും എതിർപ്പുകളെ വിഗണിച്ചുകൊണ്ട് ബഹാവുള്ള ബാബ് എന്ന മതപ്രവാചകന്റെ അനുയായിയായി. അദ്ദേഹം ബാബിനെ ദൈവാവതാരമായി അംഗീകരിച്ചു. ബാഗ്ദാദിലേക്കു നാടുകടത്തപ്പെട്ട ബഹാവുള്ള ദൈവമാർഗത്തിൽ എന്തു ത്യാഗവും സഹിക്കുവാൻ സന്നദ്ധനായിരുന്നു. ദൈവം വാഗ്ദാനം ചെയ്ത ആൾ താനാണെന്നു പ്രഖ്യാപിക്കുകയും മനുഷ്യസമുദായത്തെ ഏകീകരിക്കുക എന്ന സന്ദേശത്തിന്റെ വാഹകനായി അതിന്റെ സാക്ഷാത്ക്കാരത്തിനായുള്ള പ്രവർത്തനത്തിൽ മുഴുകുകയുംചെയ്തു. അധികൃതരുടെ പീഡനങ്ങളെയെല്ലാം അതിജീവിച്ചുകൊണ്ട് ഇദ്ദേഹം ക്രമേണ വിപുലമായ ജനപ്രീതി ആർജിച്ചു. മരണത്തിനു മുമ്പ് തന്റെ മൂത്ത പുത്രനായ അബ്ദുൾ ബഹായെ ബഹായിമതത്തിന്റെ വ്യാഖ്യാതാവായി ഇദ്ദേഹം നിർദേശിച്ചിരുന്നു
മനുഷ്യരാശിയുടെ ആത്മീയ ഐക്യത്തിൽ ഊന്നൽ കൊടുക്കുന്നു എന്നവകാശപ്പെടുന്ന ഈ മതത്തിന് ലോകത്താകമാനം 50 ലക്ഷത്തിനും 60 ലക്ഷത്തിനും ഇടയ്ക്ക് അനുയായികളുണ്ട്. ബാബ് എന്നറിയപ്പെടിരുന്ന ഷിറാസിലെ മിർസാ അലി മുഹന്മദ് സ്ഥാപിച്ച ബാബി മതത്തിൽ നിന്നാണ് ബഹായിസത്തിന്റെ തുടക്കം. ഷിയാ മുസ്ലിമായിരുന്നു മിർസാ അലി മുഹന്മദ്. താൻ 'ബാബ്'(കവാടം) ആണെന്നു പ്രഖ്യാപിച്ച അദ്ദേഹം 18 ശിഷ്യരിലൂടെ തന്റെ മതം പ്രചരിപ്പിച്ചു.
ഇസ്ലാമിക യാഥാസ്ഥിതികർ അദ്ദേഹത്തെ എതിർത്തുകയും 1847 ൽ ടെഹ്റാനടുത്തുവച്ച് അറസ്റ്റു ചെയ്യുകയും ചെയ്തു. 1850 ൽ ബാബ് വധിക്കപ്പെട്ടു. ബാബിന്റെ അനുയായിരുന്ന ബഹാവുള്ള തുടർന്ന് പ്രസ്ഥാനത്തെ നയിച്ചു. ഷിയാ മുസ്ലിമായിരുന്ന ബഹാവുള്ളയുടെ യഥാർഥ പേര് മിർസാ ഹുസൈൻ അലി നൂറി എന്നാണ്. ബാഗ്ദാദിലും കുർദ്ദിസ്ഥാനിലും ഈസ്റ്റാംബുളിലും ബഹാവുള്ളയ്ക്ക് പ്രവാസജീവിതം നയിക്കേണ്ടി വന്നു. ദൈവം അയയ്ക്കുമെന്ന് പ്രവചിച്ചിരുന്ന ഇമാം-മഹ്ദി താൻ തന്നെയാണെന്ന് 1867 ൽ ഈസ്റ്റാംബുളിൽ വച്ച് ബഹാവുള്ള പ്രഖ്യാപിച്ചു. ഇത് ബാബ് മതത്തിൽ പിളർപ്പുണ്ടാക്കി. ബഹാവുള്ളയെ പിൻതുടരുന്ന വലിയ വിഭാഗം ബഹായ് മതസ്ഥരായി. ബഹാവുള്ളയ്ക്ക് ശേഷം മകൻ അബ്ദുൾ ബഹായായിരുന്നു ഈ സമൂഹത്തെ നയിച്ചത്. ബാബ്, ബഹാവുള്ള, അബ്ദുൾ ബഹാ എന്നിവരുടെ രചനകളാണ് ബഹായ് മതത്തിന്റെ പ്രമാണങ്ങൾ. എല്ലാ മതങ്ങളിലെയും വേദഗ്രന്ഥഭാഗങ്ങൾ ബഹായികൾ ആരാധനയുടെ ഭാഗമായി വായിക്കുന്നു. മതസമന്വയവും മനുഷ്യ സമഭാവനയുമാണ് ലക്ഷ്യമെന്ന് ബഹായികൾ അവകാശപ്പെടുന്നു. ഇന്ത്യയിലും ഒട്ടേറെ ബഹായ് മതവിശ്വാസികളുണ്ട്. ന്യൂഡൽഹിയിലെ ബഹായ് ദേവാലയമായ ലോട്ടസ് ടെമ്പിൾ വാസ്തുശില്പ സൗന്ദര്യത്തിനു പേര് കേട്ടതാണ്
ഇന്ത്യയുടെ തലസ്ഥാന നഗരിയായ ഡെൽഹിയിലെ ഒരു പ്രധാന ആകർഷണമാണ് ലോട്ടസ് ക്ഷേത്രം (Lotus Temple) എന്ന ബഹായ് ക്ഷേത്രം. ബഹായ് മതവിശ്വാസികളുടെ ആരാധാനാലയമാണെങ്കിലും നാനാജാതിമതസ്ഥർ ഇത് സന്ദർശിക്കാറുണ്ട്. 1986 പണിതീർന്ന ഈ ക്ഷേത്രം ഇന്ത്യയിലെ ഏറ്റവും വലുതും ശില്പ ചാതുര്യങ്ങളിൽ മുന്നിട്ട് നിൽക്കുന്നതുമായ അമ്പലങ്ങളിൽ ഒന്നാണ്. ഇതിന്റെ ശില്പ ചാതുര്യത്തിന് ഒരു പാട് പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
താമരപ്പൂവിന്റെ ആകൃതിയിലുള്ള ഈ അമ്പലത്തിന്റെ ഒൻപതുവശങ്ങൾ, വെണ്ണക്കല്ലിൽ പൊതിയപ്പെട്ട് മൂന്നിന്റെ ഗണങ്ങളിൽ സ്വതന്ത്രമായി നിൽക്കുന്ന 27 ദളങ്ങൾ ചേർന്നതാണ്. ഇതിന്റെ ശില്പി ഇപ്പോൾ കാനഡയിൽ താമസമാക്കിയിരിക്കുന്ന ഫരിബോസ് സഹ്ബ എന്ന ഇറാൻകാരനാണ്. ഇതിരിക്കുന്ന ഭൂമിയുടെ വിലയും നിർമ്മാണച്ചെലവും പ്രധാനമായും നൽകിയത് അർദിശിർ രുസ്തംപൂർ എന്ന ഹൈദരബാദുകാരനാണ്. തന്റെ ജീവിത സമ്പാദ്യം മുഴുവനും അദ്ദേഹം ഇതിനു വേണ്ടി 1953 ൽ ചിലവഴിച്ചു
ബഹായീ തത്വങ്ങള്‍
ബാബ്മത ഗ്രന്ഥമായ ‘അല്‍ ബയാന്‍’ ദുര്‍ബലപ്പെടുത്തിയ ബഹാഉല്ല, പുതിയൊരു ഗ്രന്ഥം അനുയായികള്‍ക്ക് സമര്‍പ്പിച്ചു. കിതാബെ അഖ്ദസ് (ഏറ്റവും വിശുദ്ധമായ ഗ്രന്ഥം) എന്ന് അതറിയപ്പെടുന്നു. ലോക സമാധാനവും മാനവരാശിയുടെ ഏകത്വവും മതങ്ങളുടെ ഐക്യവുമൊക്കെയാണ് അതിലെ പ്രതിപാദ്യം. ലോകം മുഴുവന്‍ ഒരു മതത്തിനു കീഴില്‍ അണിനിരക്കുക. ഒരു ആഗോള സഹായ ഭാഷ സ്വീകരിക്കുക. രാഷ്ട്രങ്ങള്‍ തമ്മിലുള്ള പ്രശ്‌ന പരിഹാരത്തിന് ഒരു അന്താരാഷ്ട്ര കോടതി സ്ഥാപിക്കുക. സേവനതുല്യമായ തൊഴിലിനെ ആരാധനയായി കണക്കാക്കുക. എപ്പോഴും എവിടെ വെച്ചും പ്രാര്‍ത്ഥിക്കാം. അതുകൊണ്ട് ദേവാലയത്തിന്റെ ആവശ്യമില്ല. ശരീരത്തെ പീഠിപ്പിക്കരുത്. അതുകൊണ്ട് ചേലാകര്‍മ്മം നിഷിദ്ധമാണ്. മനുഷ്യനു വെറുപ്പു തോന്നാത്ത ഏതു ഭക്ഷണവും കഴിക്കാം. ഒന്നും നിഷിദ്ധമല്ല. സ്ത്രീ പുരുഷ സമത്വം നടപ്പിലാക്കുക. ഗവണ്‍മെന്റിനോട് കൂറ് പ്രഖ്യാപിക്കുക തുടങ്ങിയവ ബഹായീ തത്വങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.
ശ്രീബുദ്ധന്‍, കണ്‍ഫ്യൂഷസ്, ശ്രീകൃഷ്ണന്‍ തുടങ്ങിയ ഇന്ത്യയിലെയും ചൈനയിലെയും പ്രാചീന പുണ്യ പുരുഷന്മാര്‍ പ്രവാചകന്മാരായിരുന്നു എന്ന് ബഹായികള്‍ വിശ്വസിക്കുന്നു. പ്രവാചകന്മാരുടെ മുഅ്ജിസത്ത്, മലക്കുകള്‍, ജിന്നുകള്‍, സ്വര്‍ഗം, നരകം തുടങ്ങിയവയെ നിഷേധിച്ചു തള്ളുന്ന ഇക്കൂട്ടര്‍ ഖിയാമത്ത് നാളിനെ വ്യാഖ്യാനിച്ചത് ബഹാഉല്ലയുടെ അരങ്ങേറ്റം എന്നാണ്. ഓരോ വിശ്വാസിയും സ്വത്തിന്റെ പത്തൊന്‍പതിലൊന്ന് ബഹായികളുടെ കേന്ദ്ര ഫണ്ടില്‍ നല്‍കണമെന്നു പറയുന്ന മതം സാമ്പത്തിക സമത്വത്തിനു വേണ്ടി വാദിക്കുന്നു.
ജൂത ക്രിസ്ത്യാനികളെ പോലെ ഇവരും യേശുവിന്റെ ക്രൂശീകരണത്തെ അംഗീകരിക്കുന്നവരാണ്. മുന്‍കഴിഞ്ഞ പ്രവാചകന്മാരും മതാചാര്യന്മാരുമെല്ലാം ബഹാവുല്ലയുടെ ആഗമനത്തെക്കുറിച്ച് പ്രവചിക്കുകയും വേദഗ്രന്ഥങ്ങള്‍ അതു രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട് എന്ന് ബഹായികള്‍ നിരന്തരം പ്രചരിപ്പിക്കുന്നു
ബാബ് മതത്തിന്റെ പല നിയമങ്ങളും ഇവര്‍ തള്ളിക്കളയുകയും ദുര്‍ബലപ്പെടുത്തുകയും ചെയ്തിട്ടുണ്ടെങ്കിലും അതിന്റെ ചില പ്രധാന ആശയങ്ങളെ ഇപ്പോഴും പിന്തുടരുന്നു. ദൈവാവതാര സിദ്ധാന്തം, പത്തൊന്‍പത് എന്ന സംഖ്യയുടെ ദിവ്യത്വം, അന്ത്യനാളുകൊണ്ടുള്ള വിശ്വാസത്തിന്റെ നിരാകരണം, മുഹമ്മദ് നബി(സ)യുടെ ‘രിസാലത്’ അവസാനത്തേത് അല്ലെന്ന വാദം, മുഹമ്മദീയ ശരീഅത്ത് ദുര്‍ബലപ്പെട്ടു എന്ന നിലപാട്, ബഹായി കലണ്ടറിലെ ഒരു മാസം (19 ദിവസം) സൂര്യോദയം മുതല്‍ അസ്മയം വരെ അനുഷ്ഠിക്കുന്ന നോമ്പ് തുടങ്ങിയവയില്‍ ബാബിസത്തിന്റെ നിലപാട് തന്നെയാണ് ബഹായിസത്തിനും. ബാബികളെപോലെ സ്ത്രീ ‘സ്വാതന്ത്ര്യ’ത്തിനു വേണ്ടി നിലകൊണ്ട ഇവര്‍ ‘ഹിജാബ്’ നിഷിദ്ധമാണെന്നു പറയുന്നുണ്ടെങ്കിലും ശിയാക്കളെ പോലെ ‘മുത്അ’ വിവാഹം അനുവദിക്കുന്നു. വിവാഹമോചനം (ത്വലാഖ്) നല്‍കപ്പെട്ട സ്ത്രീ ഇദ്ദാ (ദീക്ഷ) കാലയളവു കഴിയുന്നതുവരെ പുനര്‍ വിവാഹത്തിനു കാത്തിരിക്കേണ്ടതില്ലെന്നതാണ് മറ്റൊരു വാദം. പ്രമുഖ ഫെമിനിസ്റ്റായ ‘ഖുര്‍റത്തുല്‍ ഐന്‍’ ബഹാഉല്ലയുടെ ഉറ്റ സഖിയായിരുന്നു. അതുകൊണ്ടുതന്നെ ആ മഹിളാ നേതാവ് ബഹായികളുടെ കൂടി ആദര്‍ശ നായികയാണ്
1892 മെയ് 16 (ഹി. 1309 ദുര്‍ഖഅ്ദ് 2)നു ഫലസ്തീനിലെ അക്രാ ജയിലില്‍ വെച്ച് ബഹാവുല്ല വധിക്കപ്പെട്ടു. 75 വര്‍ഷത്തെ തന്റെ ജീവിതത്തില്‍ 40 വര്‍ഷവും പുതിയ മതത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളിലാണ് കഴിച്ചുകൂട്ടിയത്. മരണവേളയില്‍ സീമന്തപുത്രന്‍ അബ്ദുല്‍ ബഹാ (1844-1921)യെ ബഹായി മതത്തിന്റെ പുതിയ സാരഥിയും തന്റെ ലിഖിതങ്ങളുടെ ഏക വ്യാഖ്യാതാവുമായി നിയമിച്ചു. ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് അബ്ബാസ് എന്നായിരുന്നു. പിതാവ് ഗുസ്വ്‌നെ അഅ്‌ളം (ഏറ്റവും മഹത്തായ ശാഖ) എന്ന് സ്ഥാനപ്പേര് നല്‍കി. അബ്ദുല്‍ ബഹാ എന്ന പേര് സ്വയം സ്വീകരിച്ചതാണ്.എന്നാല്‍ അബ്ബാസിന്റെ അര്‍ദ്ധ സഹോദരന്‍ മുഹമ്മദലി ഈ സ്ഥാനാരോഹണം അംഗീകരിച്ചില്ല. ഗുസ്വ്‌നെ അക്ബര്‍ (ഏറ്റവും വലിയ ചില്ല) എന്ന പേരു സ്വീകരിച്ചുകൊണ്ട് അയാളും രംഗത്തെത്തി. അത് സ്വാഭാവികമായും പുതിയ ചേരിതിരിവുകള്‍ക്കു വഴിവെച്ചു. മുഹമ്മദലിയുടെ അനുയായികള്‍ ‘മുവഹ്ഹിദൂന്‍’ എന്ന പേരില്‍ പ്രവര്‍ത്തിച്ചു. ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ ശ്രമിച്ചിരുന്നുവെങ്കിലും ഭൂരിപക്ഷം വിശ്വാസികളും അബ്ദുല്‍ ബഹായുടെ കൂടെയായിരുന്നു. മുവഹ്ഹിദീനുകള്‍ പിന്നീട് അസ്‌ലികളെ പോലെ നാമാവശേഷമാകുകയായിരുന്നു.
വിവിധ മതങ്ങളുടെ ആശയങ്ങള്‍ കടമെടുത്ത് ബഹായിസത്തെ ഒരു സങ്കരമതമാക്കി പരിവര്‍ത്തനം ചെയ്യുകയും പാശ്ചാത്യര്‍ക്ക് ‘ഉള്‍കൊള്ളാന്‍’ പറ്റുംവിധം അതിനെ പാകപ്പെടുത്തുകയും ചെയ്തു എന്നതാണ് ബഹായീ ചരിത്രത്തില്‍ ഇദ്ദേഹത്തിന്റെ സ്ഥാനം. 1921 നവംബര്‍ 28 നു ഫലസ്തീനിലെ ഹൈഫയില്‍ വെച്ച് അബ്ബാസ് അബ്ദുല്‍ ബഹാ മരണമടഞ്ഞു. അക്രയിലെ പിതാവിന്റെ കല്ലറക്കു സമീപമാണ് സംസ്‌കരിച്ചത്. മുസ്‌ലിംകള്‍ക്ക് മക്ക, മദീന എന്നതുപോലെ പവിത്രമാണ് ബഹായികള്‍ക്ക് ഹൈഫയും അക്കയും
അബ്ബാസിനു പെണ്‍മക്കള്‍ മാത്രമാണുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഓക്‌സ്‌ഫോര്‍ഡ് വിദ്യാര്‍ത്ഥിയായിരുന്ന പൗത്രന്‍ ശൗഖി അഫന്‍ദിയാണ് പിന്‍ഗാമിയായി വന്നത്. 24-ാം വയസ്സില്‍ മതാചാര്യനായി വേഷമിട്ട ശൗഖി 46 വര്‍ഷം ബഹായി മതത്തിനു നേതൃത്വം നല്‍കി. 1957-ലാണ് അദ്ദേഹത്തിന്റെ അന്ത്യം. ബഹായീ ചരിത്രത്തില്‍ ശൗഖിക്കു വലിയ സ്ഥാനമുണ്ടെങ്കിലും മൂന്നു കേന്ദ്രവ്യക്തിത്വങ്ങളാണ് പ്രധാനം; ബാബ്, ബഹായി, അബ്ദുല്‍ ബഹാ
മീഡിയകളിലും മറ്റും ബഹായികളുടെ സജീവ സാന്നിധ്യവും ഇടപെടലുകളും ഉണ്ടാകുന്നുണ്ടെങ്കിലും അതിനനുസരിച്ചുള്ള വളര്‍ച്ചയോ മുന്നേറ്റമോ ഉണ്ടായിട്ടില്ല. യൂറോപ്പിലെ ജൂത-ക്രൈസ്തവ വിശ്വാസികളാണ് ഇതിലേക്ക് പലപ്പോഴും ആകര്‍ഷിക്കപ്പെടുന്നത്. മുസ്‌ലിംകള്‍ അപൂര്‍വ്വമായി ഇവരുടെ മതത്തില്‍ ചേരാറുണ്ട് മുസ്‌ലിം ലോകത്ത് ഇറാനില്‍ മാത്രമാണ് ഇവര്‍ എടുത്തു പറയാവുന്ന ശക്തിയായി നില്‍ക്കുന്നത്. പക്ഷേ, ഐക്യരാഷ്ട്ര സഭ ഉള്‍പ്പെടെയുള്ള ഭരണ സിരാകേന്ദ്രങ്ങളിലും മറ്റും ഇവര്‍ക്കു വ്യക്തമായ പ്രാതിനിധ്യം ഉണ്ട്. ബഹായീ ധര്‍മ്മത്തെ അവര്‍ തന്നെ പരിചയപ്പെടുത്തുന്നതു കാണുക. ”ദേശീയവും അന്തര്‍ദേശീയവുമായ ഒരു ഗവണ്‍മെന്റിതര സംഘടന (എന്‍.ജി.ഒ) എന്ന നിലയില്‍ ബഹായി ധര്‍മ്മത്തിന് 1948 മുതല്‍ തന്നെ ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് അംഗീകൃത പ്രാതിനിധ്യം ഉണ്ട്. എക്കോസോക്ക് (Economic and Social Council) യൂനിസെഫ് (United Nations International Children’s Emergency fund) എന്നീ ഐക്യരാഷ്ട്ര സംഘടനകളില്‍ ധര്‍മ്മത്തിനു കൂടിയാലോചനാ പദവിയുണ്ട്. ഇതിനു പുറമെ അനേകം ബഹായീ ദേശീയ ആത്മീയ സഭകള്‍ ഐക്യരാഷ്ട്ര സംഘടനയുടെ ഇന്‍ഫോര്‍മേഷന്‍ സെന്ററുകളില്‍ ഔദ്യോഗികമായി പേര് രേഖപ്പെടുത്തിയിട്ടുണ്ട്. (ബഹായി ധര്‍മ്മം ഒരു ലഘു വിവരണം)
ഇസ്രയേലിലെ ഹൈഫയിലാണ് ബഹായി മതത്തിന്റെ ആഗോള കേന്ദ്രം. അവരുടെ മൂന്നു പ്രമുഖ വ്യക്തിത്വങ്ങളെ മറവു ചെയ്യപ്പെട്ട പ്രസ്തുത കേന്ദ്രത്തെ അവര്‍ വിശ്വനീതി പീഠം എന്നു വിളിക്കുന്നു. ഓരോ അഞ്ചു വര്‍ഷത്തിലും വിവിധ സഭകളില്‍ നിന്നു തിരഞ്ഞെടുക്കുന്ന ഒന്‍പത് അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഇതിന്റെ ഭരണ സമിതി. ലോകത്തെ പ്രമുഖ നഗരങ്ങളില്‍ നിര്‍മാണ വൈദഗ്ധ്യവും കരകൗശല മേന്മയും വിളിച്ചറിയിക്കുന്ന ആകര്‍ഷണീയമായ ബഹായീ ക്ഷേത്രങ്ങള്‍ കാണാം.