ഇണയെ ഇഞ്ചിഞ്ചായി കൊല്ലുന്ന മത്സ്യം
ഇണയെ ഇഞ്ചിഞ്ചായി കൊല്ലുന്നവള്‍, കടലിലെ ഭീതിജനകമായ സെക്‌സ് വീഡിയോ പുറത്ത് ************************************************************* അവന്റെ തൊലി അവളുടേതാവും, ചിറകുകള്‍ കൊഴിയും, ശരീരത്തിലോടുന്ന രക്തം വരെ അവളുടേതാവും. ശരീരത്തിലെ ഓരോ അവയവങ്ങളും അവളിലേക്ക് ഇഴുകി ചേര്‍ന്ന് അവന്‍ വെറുമൊരു ജൈവ പിണ്ഡമാവും. ആംഗ്ലര്‍ മീനുകളുടെ ഭീതിജനകമായ ഇണ ചേരല്‍ കഥ ഇത്ര നാളും കഥകള്‍ മാത്രമായിരുന്നു. എന്നാല്‍ ആദ്യമായി അതിന്റെ വീഡിയോ ശാസത്രലോകത്തിന് ലഭിച്ചിരിക്കുകയാണ് പ്രാര്‍ഥിക്കുന്ന പച്ചക്കുതിരയെ സംബന്ധിച്ച് ഇണചേരല്‍ അത്ര രസകരമായ അനുഭവമല്ല. കാരണം പലപ്പോഴും ആണ്‍ പച്ചക്കുതിരയുടെ അന്ത്യം കുറിക്കുന്നത് ഇണയാണ്. ഇണ ചേര്‍ന്ന ശേഷം ആണിനെ കടന്നു പിടിച്ച് തലയോട് കൂടി ചവച്ചു തിന്നും. അതാണ് പെണ്‍ പച്ചക്കുതിരയുടെ രീതി ഏതാണ്ട് ഇതിന് സമാനമാണ് കടലിന്റെ അടിത്തട്ടിലെ ആഴങ്ങളില്‍ ജീവിക്കുന്ന ആംഗ്ലര്‍ മീന്‍ വര്‍ഗ്ഗത്തിന്റേതും. ആംഗ്ലര്‍ മീനുകളില്‍ പെണ്‍മീന്‍ ആണിനെ തിന്നുകയില്ല. പകരം ആണിന്റെ ജീവിതം എന്നന്നേക്കുമായി പെണ്ണിന്റെ ഉടലില്‍ തൂങ്ങിയാടി അവസാനിക്കും. അവന്റെ തൊലി അവളുടേതാവും, ...