മദ്യത്തിന്‍റെ കാര്യത്തില്‍ മാറി ചിന്തിക്കേണ്ട മലയാളി മങ്കമാര്‍
എല്ലാ കാര്യത്തിലും കേരളം ഒന്നാം നമ്പര്‍ എന്ന് പറഞ്ഞു നാം പലപ്പോഴും അഭിമാനം കൊള്ളാറുണ്ട് എന്നാല്‍ ആ ചിന്തയില്‍ നിന്നും ചില ചിതറിയ ചിന്തകള്‍ ഞാന്‍ സമുഹതിനു വേണ്ടി സമ്മാനിക്കുന്നു നിങ്ങള്‍ക്കും പരീക്ഷിക്കാം സ്വന്തം വീട്ടില്‍ നിന്ന് തന്നെ
മദ്യപരിൽ ഒരു ചെറിയ ശതമാനം മാത്രമേ അതിമദ്യാസക്തരാകുന്നുള്ളൂ. എല്ലാ രാജ്യങ്ങളിലും സ്ത്രീകളേക്കാൾ കൂടുതൽ പുരുഷൻമാരാണ് അതിമദ്യാസക്തിക്ക് അധീനരാകുന്നത്. എങ്കിലും കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളിൽ അതിമദ്യാസക്തരായ സ്ത്രീകളുടെ എണ്ണം വളരെയധികം വർധിച്ചിട്ടുണ്ട്. അതിമദ്യാസക്തരുടെ ഇടയിൽ അവിവാഹിതരും വിഭാര്യൻമാരും ഒട്ടധികമുണ്ട്. ഭൂരിപക്ഷം അതിമദ്യാസക്തരും മധ്യവയസ്കരാണ്. എല്ലാ സാമ്പത്തിക വിഭാഗങ്ങളെയും ഇതു ബാധിക്കുന്നു. വികസിതരാജ്യങ്ങളിൽ അതിമദ്യാസക്തി വൻതോതിലുള്ള ധനവ്യയത്തിനും ജോലി സമയനഷ്ടത്തിനും കാരണമായ വലിയ ഒരു പ്രശ്നമായി തീർന്നിട്ടുണ്ട്. കുടുംബജീവിതത്തിൽ അതിമദ്യാസക്തി വരുത്തിവയ്ക്കുന്ന കെടുതികൾ സ്ഥിതിവിവരക്കണക്കുകൾകൊണ്ടു മാത്രം വിവരിക്കാവുന്നതല്ല.
മദ്യാസക്തി വൈദ്യശാസ്ത്രപരമായും മന:ശാസ്ത്രപരമായും ചികിത്സ ആവശ്യമുളള ഒരു രോഗമാണ്. ലോകാരോഗ്യസംഘടനയുടെ നിര്‍വ്വചനം അനുസരിച്ച് മദ്യപാനം ഒരുവന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നുവെങ്കില്‍, തൊഴില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെങ്കില്‍, സാമ്പത്തിക തകര്‍ച്ച ഉണ്ടാക്കുന്നുവെങ്കില്‍, സാമൂഹ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെങ്കില്‍, തുടര്‍ന്നും അയാള്‍ മദ്യം ഉപയോഗിക്കുന്നുവെങ്കില്‍ അയാളൊരു മദ്യപാന രോഗിയാണ് എന്ന് തന്നെ പറയാം.
ഈ പറഞ്ഞ കാര്യങ്ങള്‍ വെച്ച് നോക്കുമ്പോള്‍ നമ്മുടെ നാട്ടില്‍ മദ്യം കഴിക്കുന്നതിന്‍റെ തോത് വളരെ കുടുതലാണ് കേരളം മദ്യത്തിന്‍റെ സ്വന്തം നാടായി മാറിയിട്ട് കാലമേറെയായി. മൂന്ന് കോടി മുപ്പത്തിനാല് ലക്ഷം ജനസംഖ്യയുളള കേരളത്തില്‍ ഏകദേശം ഒരു കോടിയോളം സ്ഥിര മദ്യപാനികളുണ്ടെന്ന് കണക്കാക്കപ്പെടുന്നു. മദ്യപാനത്തിന്റെ ആളോഹരി വിഹിതം പഞ്ചാബില്‍ 7.9 ലിറ്ററാണെങ്കില്‍ കേരളത്തില്‍ 8.3 ലിറ്ററാണ്. ഒരു കൊല്ലം കേരളം കുടിച്ചുതീര്‍ക്കുന്ന മദ്യത്തിന്റെ അളവ് ഏകദേശം 26 കോടി ലിറ്ററാണ്. ഈ ഒരു തോത് നമ്മള്‍ എന്നും ഒന്നാം നമ്പര്‍ ആക്കി കൊണ്ട് നടക്കണമെന്ന് ആര്‍ക്കെങ്കിലും മോഹമുണ്ടോ അതോ ഇതിനൊരു പരിഹാരം നമുക്ക് ആവുശ്യമുണ്ടോ ? എന്തുകൊണ്ട് നാം ഇങ്ങനെയായി പോയി അതിലേക്കൊന്നു ചിന്തിച്ചു കൂടെ നമുക്ക്.
നമുക്ക് വിദേശ രാജ്യങ്ങളില്‍ കുടി ഒന്ന് സഞ്ചരിച്ചു നോക്കാം എത്രപേരെ കാണും വഴിയില്‍ മദ്യം കഴിച്ചു സ്വ ബോധം നഷ്ട്ടപെടുത്തി കിടക്കുന്ന ആളുകളെ കാണാന്‍ സാധിക്കുമോ കാണാം വളരെ കുറച്ചു മാത്രം എന്നാല്‍ നമ്മുടെ നാട്ടിലെ അവസ്ഥ അങ്ങനെയാണോ വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുകയാണെങ്കില്‍ നമ്മുടെ ശധമാന കണക്ക് എത്ര മാത്രം ഉയര്‍ന്നു കാണാന്‍ കഴിയും ? ഇവിടെയാണ് നാം ചിന്തിച്ചു തുടങ്ങേണ്ടിയിരിക്കുന്നത്
എന്ത് കൊണ്ട് മലയാളി ഇങ്ങനെ ആവുന്നു എന്തുകൊണ്ട് നമ്മുടെയൊക്കെ ബോധം ഇതുപോലെ ആവുന്നു?. നാം ചിന്തിച്ചു തുടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഈ ആടുത്ത കാലാത്തായി ഞാന്‍ നേരിട്ട് തന്നെ പഠനം നടത്തിയ ഒരു വിഷയമായതിനാല്‍ അതെക്കുറിച്ച് ഒന്ന് പറയാം ഞാന്‍ ഈ കാര്യത്തിന് വേണ്ടി കണ്ടു പരിചയപെട്ട ആളുകളില്‍ ബഹുഭുരിപക്ഷം പേരും മദ്യപിക്കുന്ന ആളുകള്‍ ആയതുകൊണ്ട് തന്നെ അവര്‍കിടയില്‍ നടത്തിയ ഒരു പഠനം ഇതാണ്. എല്ലാവര്‍ക്കും വളരെ നല്ല രീതിയില്‍വൃത്തിയായി മനസമാധാനത്തോട് മദ്യം കഴിക്കാന്‍ ആഗ്രഹിക്കുന്ന വെക്തികള്‍ ആണുള്ളത് അതിനുള്ള ഒരു സാഹചര്യം മദ്യം വില്‍ക്കുന്ന സുലഭമായി ലഭിക്കുന്ന നമ്മുടെ കേരളത്തില്‍ വളരെ കുറവാണ് ഒരു സാധാരണ കുടുംബ ജീവിതം നയിക്കുന്ന വെക്തിക്ക് സ്റ്റാര്‍ ഹോട്ടല്‍ ബാറുകളില്‍ പോയി മദ്യം കഴിക്കാന്‍ സാധിക്കില്ല കാരണം അവിടത്തെ വിലയും വെക്തിയുടെ കയ്യില്‍ ഇരിക്കുന്ന കാശും തികയില്ല എന്നുള്ളത് തന്നെയാണ് അതിനുള്ള ഒരു വലിയ കാരണം.
നമ്മള്‍ ഒരുപാട് ചിന്തിക്കുകയും ഒരുപാട് കാര്യങ്ങള്‍ ചെയ്യുകയും ചെയ്യുന്ന കുട്ടത്തില്‍ ഈ കാര്യം കുടി ചിന്തിച്ചു അതിനുള്ള ഒരു സാഹചര്യം ഒരുക്കിയാല്‍ ഒരു പാട് പണവും അതുപോലെ ഒരു പാട് വിഷയങ്ങള്‍ക്കുള്ള പരിഹാരവും ഈ കാര്യത്തില്‍ കിട്ടും എന്നുള്ളത് ഉറപ്പാണ്
ഞാന്‍ പഠനം നടത്തിയ ആളുകളില്‍ നിന്നും കിട്ടിയവിവരം അനുസരിച്ച് നോക്കുകയാണ് എങ്കില്‍ മദ്യപാനം കുറക്കാനും അതുപോലെ തന്നെ സാമ്പത്തിക ഭദ്രതയുണ്ടാക്കാനും ഒരു കുടുംബത്തിനു പറ്റും അതിനുള്ള സാഹചര്യം വീട്ടിലെ മങ്കമാര്‍ തന്നെ ഉണ്ടാക്കണം. ഇപ്പോള്‍ പുറത്തു പോയി ആളുകളുടെ കൂടെ കുടി കമ്പനി അടിച്ച് കുടിക്കുന്ന ആളുകള്‍ക്ക് സ്വന്തം വീട്ടില്‍ വെച്ച് കൊണ്ട് തന്നെ രണ്ടു പെഗ് അടിക്കാനുള്ള ഒരു സാഹചര്യം ഉണ്ടായാല്‍ തന്നെ ഈ ആളുകളുടെ കൂടെ പോയി കുടിക്കുന്ന സ്വഭാവം ഒരു വിധത്തില്‍ പെട്ട ആളുകള്‍ എല്ലാം നിറുത്തും എന്നുള്ളതാണ് അവരില്‍ നിന്നും മനസിലാക്കാന്‍ സാധിച്ചത് കുടിക്കുന്ന ആളുകള്‍ക് ഒരു ലിമിറ്റ് വെച്ച് നിങ്ങള്‍ക്ക് തന്നെ അത് കൈകാര്യം ചെയ്യാന്‍ സാധിച്ചാല്‍ അത് ഏറ്റവും നല്ല കാര്യമാണ്. കാരണം കുടിക്കുന്നത് അത്ര വലിയ തെറ്റ് അല്ല എന്നാല്‍ അത് ഒരു മാതരി കുടുംബത്തെ പട്ടിണികിട്ടു ഭാര്യെയെയും നാട്ടുകാരെയും തെറിവിളിച്ചും അടിയും വാങ്ങിയും അരിചാളില്‍ കിടന്നും റോഡില്‍കിടന്നു ഉരുണ്ടുംമറ്റുള്ളവരെ കുടി ബുദ്ധിമുട്ടിലാക്കി നടക്കുന്ന ആളുകളെ ചിലപ്പോള്‍ ഈ ഒരു പ്രവണതകൊണ്ട് നന്നാക്കി എടുക്കാന്‍ സാധിക്കുമെങ്കില്‍ അതല്ലേ നല്ലത് അങ്ങനെയൊക്കെയാണ് കാര്യങ്ങള്‍ നീങ്ങുന്നത് എന്ന് മനസിലാക്കിയാല്‍ ഈ വെക്തിക്ക് തന്നെ സ്വയം ബോധ്യം വരും ജോലിക്ക് പോയി കാശ് വീട്ടില്‍ തന്നെ വെക്കാം അവിടെ വെച്ച് രണ്ടണ്ണം അടിക്കാം എന്നൊക്കെ ആയാല്‍ അതല്ലേ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും നല്ലത്
എന്‍റെ കാഴ്ചപാടില്‍ നമ്മുടെ ആളുകള്‍ അതും വീട്ടിലെ പെണ്ണുങ്ങള്‍ ഒന്ന് മനസ് വെച്ചാല്‍ മതി നാട്ടിലെ ഏറ്റവും വലിയ മുഴു കുടിയെന്മാരെ വരെ അവര്‍ക്ക് വശത്താക്കി നന്നാക്കി എടുക്കാന്‍ ഇത് മൂലം കഴിയും നമ്മളിലെ ഒടുക്കത്തെ സദാചാര ബോധവും അതുപോലെ മദ്യം അടുക്കളയിലെ ഒരു ആള്‍ കുടിയാവണം എന്നാലെ നടക്കു. ഇപ്പോള്‍ പുറത്തു പോയി കുടിക്കുന്ന ആളുകള്‍ക് അവരവരുടെ സ്വന്തം വീട്ടില്‍ കിടക്കാന്‍ നേരത്തോ അല്ലങ്കില്‍ ഭക്ഷണം കഴിക്കുന്നത്തിന്നു മുന്‍പോ നേരത്തെ രണ്ടണ്ണം അടിക്കാനുള്ള സൌകര്യം ഒരുക്കിയാല്‍ മതി കണ്ട്രോളും ആവും കാശും ലാഭിക്കാന്‍ ഇതുമുലം സാധിക്കും
വിദേശ രാജ്യങ്ങളില്‍ എന്തുകൊണ്ട് ഇതൊന്നും നാം കാണുന്നില്ല കാരണം അവിടെയൊക്കെ മദ്യം അടുക്കളയിലെ ഒരുഭാഗമാണ് അതുകൊണ്ട് തന്നെ കുടുംബമായി ഒന്നിച്ചു കഴിക്കുന്ന ആളുകള്‍ ഒന്നിച്ചിരുന്നു മദ്യം കഴിക്കുന്നതും മറ്റുമൊക്കെ സര്‍വ്വ സാധാരണമാണ് അവര്‍കിടയില്‍ അത് കൊണ്ട് മദ്യം കഴിച്ചു സ്വ ബോധം പോയി റോഡിലും അങ്ങാടിയിലും കിടക്കുന്ന സ്വഭവമില്ല ഈ കാര്യങ്ങള്‍ ഒന്ന് നമ്മുടെ നാട്ടിലെ മങ്കമാര്‍ മനസിലാക്കിയാല്‍ തീരുന്ന ഒരു വലിയ സാമുഹിക പ്രശ്നത്തിനു പരിഹാരമാവുകയും ചെയ്യും .
പലപ്പോഴായി പുറത്തു പോകുന്ന ആളുകള്‍ കുട്ടത്തില്‍ കുടി അതിമദ്യാസക്തി കാണിക്കുന്നുഇതുമുലം കുടുംബജീവിതത്തെയും ഔദ്യോഗികജീവിതത്തെയും ഇത് താറുമാറാക്കുകയും സാമൂഹ്യവും സാമ്പത്തികവും സാൻമാർഗികവുമായ അധഃപതനത്തിനു വഴിതെളിക്കുകയും ചെയ്യുന്നു. ഇതിനൊക്കെപ്പുറമേ പല തരത്തിലുള്ള ശാരീരികവും മാനസികവുമായ രോഗങ്ങൾക്ക് അതു കാരണമായിത്തീരുകയും ചെയ്യുന്നു. ശരീരത്തിലെ മിക്ക അവയവങ്ങൾക്കും അതിമദ്യപാനംമൂലം കേടുസംഭവിക്കുന്നു. ഇത് കൊണ്ട് ഈ വക കാര്യങ്ങള്‍ കുടി നിങ്ങള്‍ക്ക് നിയന്ത്രണത്തില്‍ കൊണ്ട് വരാന്‍ സാധിക്കുകയും ചെയ്യും
ആയതു കൊണ്ട് ഇവിടെ നിന്നും ഒരു മാറ്റം ഉണ്ടാവുകയല്ലേ നമ്മുക്ക് നല്ലത്
അഭിപ്രായങ്ങള്‍