ശ്രേയ സിംഗാൾ ( വിവരസാങ്കേതിക നിയമത്തിലെ വിവാദമായ 66-എ വകുപ്പ് റദ്ദാക്കാൻ വേണ്ടി നിയമ പോരാട്ടം നടത്തി)
ഇവൾ ശ്രേയ സിംഗാള്‍.... ഇന്ത്യയിലെ വിവരസാങ്കേതിക നിയമത്തിലെ വിവാദമായ 66-എ വകുപ്പ് റദ്ദാക്കാൻ നിയമപ്പോരാട്ടം നടത്തി വിജയിച്ച് ശ്രദ്ധേയായ നിയമ വിദ്യാർത്ഥിനിയാണ് ദൽഹി സ്വദേശിയായ ശ്രേയ സിംഗാൾ. അഭിഭാഷക പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ചു. അമ്മ മനാലി സുപ്രീം കോടതിയിലെ അഭിഭാഷകയും അമ്മൂമ്മ സുനന്ദ ഭണ്ഡാരെ ഡൽഹി ഹൈക്കോടതി ജഡ്ജുമായിരുന്നു. യു.കെയിലെ ബ്രിസ്റ്റോൾ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ആസ്‌ട്രോഫിസിക്‌സിൽ ബിരുദമെടുത്ത ശേഷം ഇന്ത്യയിൽ വന്ന് ഡൽഹി യൂണിവേഴ്‌സിററിയിൽ നിയമപഠനത്തിനായി ചേർന്നു. ഇന്ത്യയിലെ വിവരസാങ്കേതിക നിയമത്തിലെ വിവാദമായ 66-എ വകുപ്പ് റദ്ദാക്കാൻ നിയമപ്പോരാട്ടം നടത്തി വിജയിച്ച് ശ്രദ്ധേയായ നിയമ വിദ്യാർത്ഥിനിയാണ് ദൽഹി സ്വദേശിയായ ശ്രേയ സിംഗാൾ വിവാദ നിയമത്തെ വെല്ലുവിളിച്ച 21കാരി. ഐടി ആക്റ്റിലെ വിവാദമായ 66(എ) വകുപ്പ് ഭരണഘടനവിരുദ്ധമായി സുപ്രീംകോടതി വിധിച്ചതോടെ ജയിച്ചത് ശ്രേയ സിംഗാള്‍ എന്ന 21കാരി നടത്തിയ നിയമ പോരാട്ടമാണ്.66 (എ) ഭരണഘടനവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി 2012ല്‍ ശ്രേയ സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിയാണ് ഈ കിരാത നിയമത്തിനെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് നാന്ദി കുറ...