ഹദീസുകള്‍ എന്തിനു വേണ്ടി
ഇസ്ലാമിൽ ഒന്നാം പ്രമാണമായി ഖുർആനും രണ്ടാം പ്രമാണമായി ഹദീസുകളും അംഗീകരിക്കുന്നവരാണല്ലോ മുസ്ലീങ്ങളിൽ ബഹുഭൂരിപക്ഷവും. ഹദീസുകൾ കൂടാതെ ഇസ്ലാമിക നിയമങ്ങൾ പൂർണമാകില്ലെന്ന ശക്തമായ വാദമാണ് ഹദീസ് വാദികൾ എക്കാലവും ഉന്നയിക്കാറുളളത്. അതുകൊണ്ട് ഹദീസുകളെ കുറിച്ച് അല്പം മനസ്സിലാക്കേണ്ടതുണ്ട്. 1. ഹദീസുകൾ പിൽക്കാലത്ത് വരുന്ന ആളുകൾക്ക് വേണ്ടതായിരുന്നുവെങ്കിൽ അത് എന്തുകൊണ്ട് മുഹമ്മദ് നബി ഖുർആൻ പോലെ കൃത്യമായി രേഖപ്പെടുത്തി വെച്ചില്ല ? 2. നബിയുടെ വഫാത്തിന് ശേഷം ഭരണം നടത്തിയ നാലു ഖലീഫമാർ ഹദീസ് രേഖപ്പെടുത്തിവെക്കാൻ എന്തുകൊണ്ട് യാതൊരു നടപടിയും എടുത്തില്ല ? 3. നബിയുടെ വാക്കുകളും പ്രവർത്തികളും മൗനാനുവാദങളുമാണല്ലോ ഹദീസ്. അതിനു സാക്ഷികൾ പ്രവാചകൻൻറ്റെ സ്വഹാബത്ത് മാത്രമാണല്ലോ. എന്നാൽ, എന്തുകൊണ്ടാണ് നബിയുടെ ഒരൊറ്റ ഹദീസ് പോലും, നബിയുടെ ഒരൊറ്റ സ്വഹാബിയും രേഖപ്പെടുത്തി വെക്കാതിരുന്നത് ? 4. ഹദീസുകളൊന്നും തന്നെ എഴുതി വെക്കരുതെന്ന നബിയുടെ കല്പന ധിക്കരിച്ച് , നബിയുടെ വഫാത്തിന് 200 വർഷങ്ങൾക്ക് ശേഷം ഹദീസുകൾ എഴുതാൻ ഇമാം ബുഖാരിക്കും മറ്റും ആരാണ് അധികാരം കൊടുത്തത് ? 5. ഇമാം ബുഖാരിയും മറ്റും നിരവധി ത്യാ...