ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം
ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഇസ്ലാമിക ഗ്രന്ഥങ്ങളിലൂടെ… ഖുറാന്റെ ക്രോഡീകരണ ചരിത്രവും, അവകാശവാദവും ഇസ്ലാമിന്റെ അന്ത്യ പ്രവാചകന് മുഹമ്മദ് നബി (സ)യിലൂടെ ലോക ജനതയ്ക്ക് അവതരിക്കപെട്ട ദൈവിക മാര്ഗ്ഗ ദര്ശനമാണ് വിശുദ്ധ ഖുറാന്. 23 വര്ഷങ്ങളിലായി (ക്രിസ്താബ്ദം 610 -632 ) നിരക്ഷരനായ പ്രവാചകന് മുഹമ്മദ് നബിയിലൂടെ അവതരിക്കപെട്ട വിശുദ്ധ കുറാന് ആകുന്നു ഇസ്ലാം മത വിശ്വാസികളുടെ മൂല ഗ്രന്ഥവും ആധികാരിക നിയമാവലിയും. ( ശാന്തി, സമാധാനം എന്നെല്ലാം അര്ഥം വരുന്ന സില്മ് എന്ന പദ ധാതുവില് നിന്നാണ് ഇസ്ലാം നിഷ്പന്നമായിട്ടുള്ളത് ) പലരും തെറ്റിദ്ധരിച്ചത് പോലെ കുറാന് മുഹമ്മദ് നബിയുടെ സൃഷ്ടിയല്ല. എക്കാലത്തെയും അറബ് സാഹിത്യത്തിലെ മഹത്തായ സൃഷ്ടിയായ ഈ മഹത് ഗ്രന്ഥത്തിന്റെ ഉടമസ്ഥ അവകാശ വാദം മുഹമ്മദ് നബി (സ) പോലും നടത്തിയിട്ടില്ല. വിവിധ സന്ദര്ഭങ്ങളിലായി അല്ലാഹുവിന്റെ സന്ദേശം ജിബ്രീല് എന്ന മലക്കിലുടെ പ്രാവാചകന് മുഹമ്മദ് നബിയ്ക്ക് (സ) യ്ക്ക് വെളിപാടുകളായി അവതരിക്കപെട്ടതാണ് ഖുറാന്. അവതരണ സമയത്ത് പ്രവാചകന് തന്നെ കുറാന് വചനങ്ങള് തന്റെ അനുചരന്മാര്ക്ക് പാരായണം ചെയ്തു കൊടുക്കുകയും അവരോടു എഴുതി സൂക്...